No Other Land; പലസ്തീനിലെ ഇസ്രായേൽ ക്രൂരതകളുടെ നേർചിത്രം
Mar 19, 2025•13 min
Episode description
മറ്റൊരിടത്തേക്ക് പോവാനിടമില്ലാത്ത ഒരു ജനതയ്ക്ക് മേൽ ഇസ്രായേൽ സൈന്യം കാലങ്ങളായി അതിക്രൂരമായ ആക്രമണം നടത്തുകയാണ്. ഗാസയിലെ മനുഷ്യരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തും, മാറിപ്പോവാത്തവർക്ക് നേരെ വെടിയുതിർത്തും അനുസ്യൂതം ആ മനുഷ്യത്വ വിരുദ്ധത തുടരുകയാണ്. ബാസൽ അദ്ര, ഹംദാൻ ബല്ലാൽ, യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത No Other Land എന്ന ഡോക്യുമെൻററി പലസ്തീൻ ജനതയ്ക്ക് മേൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകളുടെ നേർചിത്രമാണ്. ധീരമായ ഈ ആക്ടിവിസ്റ്റ് ഡോക്യുമെൻറിയെക്കുറിച്ച് സാമൂഹിക വിമർശകനും നിരൂപകനുമായ ദാമോദർ പ്രസാദ് സംസാരിക്കുന്നു...
For the best experience, listen in Metacast app for iOS or Android
