നാടക സമിതി നടത്തുന്നതിനുള്ള പ്രയാസങ്ങൾ , 'നടൻ ' എന്ന സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ കമലിൽ നിന്നുണ്ടായ ദുരനുഭവം ,കമലഹാസൻ ,രജനീകാന്ത് ,ജയൻ എന്നിവരുമായുള്ള സൗഹൃദം- നടനും സംവിധായകനുമായ സതീഷ് സംഗമിത്രയുമായി സനിത മനോഹർ സംസാരിക്കുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
Jul 09, 2025•54 min
ശുഭ്മാൻ ഗില്ലിൻ്റെ ക്യാപ്റ്റൻസിയെയും ഓവർസീസ് പെർഫോമൻസിനെയും വില കുറച്ചു കാണരുതെന്ന് ദിലീപ് ഈ ടെസ്റ്റ് പരമ്പരയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ മോണ്യുമെൻ്റൽ വിജയത്തോടെ ലോകക്രിക്കറ്റിലെ പുതിയ നായകത്വം വിളംബരം ചെയ്തിരിക്കുകയാണ് ഗിൽ.ഈ പരമ്പര 3 -1 ന് ഇംഗ്ലണ്ട് സ്വന്തമാക്കാനാണ് സാധ്യതയെന്ന തുടക്കത്തിലെ പ്രവചനത്തിന് ദിലീപ് എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോ? ലോർഡ്സ് ടെസ്റ്റിൽ ബുംറ തിരിച്ചെത്തുന്നതോടെ കൂടുതൽ ശക്തമാവുമോ ഇന്ത്യ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ...
Jul 08, 2025•12 min
ഹാസ്യപരിപാടികൾ ഏറെ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് തീർച്ചയായും ഏറെ പരിചയമുള്ള കോമ്പിനേഷനിലൊന്നാണ് അമ്മ മകൻ കോമ്പിനേഷൻ. കോഴിക്കോട് സ്വദേശികളായ ശ്രീരജനിയും മകൻ അശ്വിനുമാണ് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ഈ കോമ്പിനേഷനിലെ താരങ്ങൾ. ഹാസ്യവേദിയിൽ നിന്ന് രണ്ടുപേരും സിനിമയിലും എത്തി കഴിഞ്ഞു. കുഞ്ഞുകുഞ്ഞു വേഷങ്ങളിലൂടെ വെള്ളിത്തിരയിലും ശ്രദ്ധിക്കപ്പെട്ട ഈ രണ്ടുപേരിൽ അമ്മ ശ്രീരജനിയാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ.
Jul 07, 2025•34 min
ലയമധുരമായ ഇന്ത്യൻ സംഗീതത്തെ എം എസ് ബാബുരാജ് സാധാരണക്കാരുടെ കേൾവിശീലത്തിന്റെ ഭാഗമാക്കി. ഉന്മാദത്തിന്റെയും വിഷാദത്തിൻ്റെയും നിമിഷങ്ങളെ ഉന്മീലനം ചെയ്തു. ഇന്ത്യ എങ്ങനെ ജീവിച്ചു എന്ന് ബാബുക്കയുടെ സംഗീതത്തിലൂടെ മലയാളി അറിഞ്ഞു. ഭക്തമീരയും വിരഹിണിയായ രാധയും ഒമർഖയ്യാമിൻ്റെ മധുചഷകവും ഹിമാലയ വനഛായയിലെ ദേവതാരുവും ആ ട്യൂണുകളിൽ ജാലകവാതിൽ തുറന്നു.
Jul 06, 2025•9 min
ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനം. മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ പ്രമേയമാകുന്ന ദീർഘ കവിത.
Jul 05, 2025•37 min
സൗദി അറേബ്യയുടെ മനുഷ്യാവകാശലംഘനങ്ങളെ മറയ്ക്കാനുള്ള ഫുട്ബോൾ മുഖം മൂടി എന്ന പാശ്ചാത്യ വിമർശനമല്ല പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ അൽ ഹിലാലിനെതിരെയോ അൽ ഇത്തിഹാദിനെതിരെയോ ഉയർത്തിയത്. വെസ്റ്റേൺ മീഡിയ, സൗദി അറേബ്യ ചെയ്യുന്നത് SPORTS WASHING ആണെന്നു പറയുന്നതിനോടും ദിലീപിനു അത്രക്ക് യോജിപ്പില്ല. എന്നാൽ സൗദി അറേബ്യ ഫുട്ബോളിൽ FINANCIAL DOPING എന്ന ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നുണ്ടെന്ന് ദിലീപ്, കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ വിശദീകരിക്കുന്നു
Jul 04, 2025•16 min
ഫിഫ ക്ലബ് വേൾഡ് കപ്പിൽ അഞ്ചു യൂറോപ്യൻ ക്ലബ്ബുകളും രണ്ടു ബ്രസീലിയൻ ടീമുകളും ഒരു ഏഷ്യൻ ടീമും ക്വാർട്ടർ ഫൈനലിൽ കടക്കുമ്പോൾ സംസാരം മുഴുവൻ ആ ഏഷ്യൻ ടീമിനെക്കുറിച്ചാണ്: സൗദിയിലെ അൽ ഹിലാലിനെപ്പറ്റി. ഈ ടൂർണമെൻ്റിൽ, മാഞ്ചസ്റ്റർ സിറ്റിയെ അൽ ഹിലാൽ തോൽപ്പിച്ചതാണ് ഏഷ്യൻ ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം എന്നാണ് ഫുട്ബോൾ പ്രേമികളിൽ ഒരു വിഭാഗം കരുതുന്നത്. എന്നാൽ ഫുട്ബോളിനു തന്നെ അപകടകരമാണ് ഈ വിജയം എന്നാണ് ദിലീപ് പറയുന്നത്. എന്താണ് കാരണം? കൂടെ,അടുത്ത വർഷം ലോകകപ്പ് നടക്കാനിരിക്കുന്ന അമേരിക്കയിൽ ഈ ടൂർണമെൻ്റിൽ ...
Jul 03, 2025•13 min
മലയാള നാടക ചരിത്രത്തിൽ ഏറ്റവും പഴക്കമുള്ള നാടക ട്രൂപ്പുകളിലൊന്നായ 'കൊച്ചിൻ സംഗമിത്ര'യുടെ സ്ഥാപകനും പ്രമുഖ നാടക സംവിധായകനും നടനും ആണ് സതീഷ് സംഗമിത്ര . അര നൂറ്റാണ്ട് കാലം സംവിധായകനായും നടനായും നാടക രംഗത്ത് പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം ഇരുപതിനായിരത്തിലധികം വേദികളിൽ നാടകം അവതരിപ്പിക്കുകയും 11 സംസ്ഥാന അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. തന്റെ നാടകജീവിതത്തെക്കുറിച്ച് സതീഷ് സംഗമിത്ര സനിത മനോഹറുമായി സംസാരിക്കുന്നു.
Jul 02, 2025•58 min
വെല്ലുവിളികളും സാമ്പത്തിക പ്രശ്‌നങ്ങളും അവസാനിച്ചിട്ടില്ല. സഹായിക്കാനോ ഒപ്പം നിന്നു നയിക്കാനോ മറ്റാരുമില്ല, തനിച്ച് തന്നെയാണ് എല്ലാ യുദ്ധങ്ങളും. എന്നാൽ, ഈ യുദ്ധം തുടരുക തന്നെ ചെയ്യും. എന്തെന്നാൽ, നിലവിൽ ഇത് തുടർന്നുകൊണ്ടുപോകുന്നത് തന്നെ ഞാൻ നയിക്കുന്ന ഏറ്റവും വലിയ സമരമാണ് എന്നെനിക്ക് തീർച്ചയുണ്ട്.
Jul 01, 2025•27 min
പീഡനവാർത്തകൾക്ക് താഴെ, ആ സമയത്ത് ഉറക്കെ കരഞ്ഞു കൂടായിരുന്നോ, ഒച്ച വച്ചു കൂടായിരുന്നോ എന്ന് കമന്റിട്ട്, ചൂഷണം ചെയ്യപ്പെട്ടവർ ഇതൊക്കെ ആസ്വദിച്ചു നിന്നാതാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ച് സായൂജ്യമടയുന്നവരെ കാണുമ്പോൾ ഇപ്പോഴും മനംപിരട്ടലുണ്ടാവുന്നത്, അന്നത്തെ മിണ്ടാട്ടം മുട്ടലിന്റെ ദീർഘകാലാഘാതം ഇന്നും തികട്ടി വരുന്നതുകൊണ്ടാവണം.
Jun 30, 2025•6 min
മലങ്കാട്' എന്ന സ്വന്തം ആത്മകഥ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ കൂടി ആത്മകഥയായി മാറിയ അനുഭവം പറയുകയാണ് പ്രഭാഹരന്‍ കെ. മൂന്നാര്‍. ഇന്നും തോട്ടമുടമയുടെ 'സ്വന്തം ഭൂമി'യായി തുടരുന്ന മൂന്നാറിനെക്കുറിച്ചും തൊഴിലവകാശങ്ങളില്‍ ഫലപ്രദമായി ഇടപെടാത്ത തൊഴിലാളി യൂണിയനുകളെക്കുറിച്ചും സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്ത തൊഴിലാളികളെക്കുറിച്ചും ഭരണകൂടങ്ങളുടെ വഞ്ചനകളെക്കുറിച്ചും, കെ. കണ്ണനുമായുള്ള അഭിമുഖത്തില്‍ പ്രഭാഹരന്‍ സംസാരിക്കുന്നു.
Jun 29, 2025•1 hr 15 min
നമുക്ക് നമ്മളിൽത്തന്നെ വിശ്വാസമുണ്ടാകുമ്പോൾ എല്ലാവരും നമ്മുടെ കൂട്ടരാകും, കൂട്ടുകാരാവും, നല്ല അയൽക്കാരാകും, നല്ല നാട്ടുകാരാവും, നല്ല രാഷ്ട്രങ്ങളാകും.
Jun 28, 2025•11 min
മ ലയാള സിനിമയിൽ റിയൽ ലൈഫ് പോലീസ് സ്റ്റോറികൾക്ക് പുതിയൊരു മാനം നൽകിയ ചലച്ചിത്രപ്രവർത്തകനാണ് ഷാഹി കബീർ. ജോസഫ്, നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ ഷാഹി ഇലവീഴാ പൂഞ്ചിറയിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. പോലീസുകാരുടെ തന്നെ കഥ പറയുന്ന റോന്താണ് അദ്ദേഹത്തിൻെറ ഏറ്റവും പുതിയ ചിത്രം. സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീർ സംസാരിക്കുന്നു. പോലീസുകാരനായി തുടങ്ങി സിനിമയിൽ സജീവമാവുന്നത് വരെയുള്ള ജീവിതാനുഭവങ്ങൾ, നിലപാടുകൾ, സിനിമയുടെ രാഷ്ട്രീയം...സനിതാ മനോഹറുമായുള്ള സംഭാഷണം കേള...
Jun 27, 2025•48 min
ടെ സ്റ്റ് ക്രിക്കറ്റിലെ മോഡേൺ ഡേ ക്ലാസിക് എന്നാണ് ഇംഗ്ലണ്ട് ഇന്നലെ ജയിച്ച ലീഡ്സ് ടെസ്റ്റ് വിലയിരുത്തപ്പെടുന്നത്. കേവലമൊരു പരീക്ഷയായിരുന്നില്ല ഇത് ഇന്ത്യക്ക്, അഗ്നിപരീക്ഷ തന്നെയായിരുന്നു. ഉജ്വലമായ അഞ്ച് സെഞ്വറികൾ ഉണ്ടായിരുന്നിട്ടും 20 വിക്കറ്റുകൾ എടുക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയുടെ ബൗളിംഗ് കഴിവുകേട് പിച്ചിൽ മാത്രമല്ല, പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതിലും പ്രതിഫലിച്ചു. എഡ്ജ്ബാസ്റ്റണിലേക്ക് രണ്ടാം ടെസ്റ്റിനെത്തുന്ന ഇംഗ്ലണ്ട് ടീം ഒന്നു കൂടെ കരുത്തരായിരിക്കുമെന്നും ബോളിംഗ് ഡിപ്പാർട്ട്മെൻ്...
Jun 26, 2025•15 min
അ ടിയന്തരാവസ്ഥയുടെ രാഷ്ട്രീയ പ്രതീകമാണ് കക്കയം ക്യാമ്പിൽ വെച്ച് പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജൻ. രാജനെ പോലീസ് പിടിച്ചു കൊണ്ടു പോയതു മുതൽ അച്ഛൻ പ്രൊഫ. ടി.വി. ഈച്ചര വാര്യർ രാജനെ അന്വേഷിച്ച് നടന്നത് രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം കണ്ടതാണ്. രാജന്റെ സഹോദരി പി. രമാദേവി സംസാരിക്കുന്നു, അനുജനെക്കുറിച്ചും അച്ഛനെക്കുറിച്ചും. ഒപ്പം ഈച്ചരവാര്യരുടെ ‘ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലെ ഭാഗങ്ങളും.
Jun 25, 2025•1 hr 6 min
ഒരു ആൾക്കൂട്ടത്തിനിടയിൽ ഒരിക്കലും മെസ്സിയെ തിരിച്ചറിയാൻ പറ്റുമായിരുന്നില്ല. ബാഴ്സലോണയുടെ ജൂനിയർ ടീമുകൾക്ക് കളിക്കുമ്പോൾ തുടക്കത്തിൽ മെസ്സിക്ക് മിണ്ടാൻ കഴിവില്ലെന്ന് കൂട്ടുകാർ തെറ്റിദ്ധരിക്കുക പോലും ചെയ്തു. അർജന്റീനയിൽ, ചെ ഗുവേര ജനിച്ച റൊസാരിയോവിൽ തന്നെ പിറന്ന മെസ്സിയുടെ മൈതാനത്തിലെ കഴിവുകൾ സൃഷ്ടിപരമായിരുന്നെങ്കിലും വ്യക്തി എന്ന നിലയിൽ ലജ്ജാലുവായിരുന്നു ഇയാൾ..
Jun 24, 2025•9 min
എന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവിക്കുവാൻ കരുത്ത് പകർന്നത് അവനാണ്. പിന്നീട് പലപ്പോഴും ആലോചിച്ചുണ്ട്, അവന്റെ നിയോഗം എന്തായിരുന്നുവെന്ന്? ഒരു നിർണായകഘട്ടത്തിൽ എന്നെ വഴിതിരിച്ചുവിടാൻ എന്നല്ലാതെ മറ്റൊരുത്തരം കിട്ടാറില്ല.
Jun 23, 2025•10 min
മലപ്പുറം പെണ്ണിന്റെ ആത്മകഥ എന്ന പുസ്തകത്തെ മുൻനിർത്തി എഴുത്തുകാരിയും അധ്യാപികയുമായ ഷംഷാദ് ഹുസൈൻ സംസാരിക്കുന്നു.
Jun 22, 2025•16 min
ഏതാണ്ട് കേരളത്തോളം ജനസംഖ്യയുള്ള ഉസ്ബെക്കിസ്ഥാനും കേരളത്തിൻ്റെ പകുതിപോലും ജനസംഖ്യയില്ലാത്ത ജോർദാനും 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് ക്വാളിഫൈ ചെയ്തു കഴിഞ്ഞു. ഫുട്ബോളിലെ ഇന്ത്യൻ ദുരന്തം അങ്ങേയറ്റത്ത് എത്തിയിരിക്കുകയാണ്. ഏഷ്യൻ ഫുട്ബോൾ ഭൂപടത്തിൽ ഇന്ത്യ ഇത്രക്ക് അപ്രസക്തമാവാൻ കാരണങ്ങൾ എന്തൊക്കെയാണ്? ആസന്ന ഭാവിയിൽ, ശ്രദ്ധിക്കപ്പെടുന്ന, ഒരു ഫുട്ബോൾ ടീം ഇന്ത്യക്ക് സ്വപ്നം കാണാൻ കഴിയുമോ? ഐ എസ് എല്ലിന് ഇന്ത്യൻ ഫുട്ബോളിൻ്റെ വളർച്ചക്ക് ഒന്നും ചെയ്യാൻ കഴിയാത്ത് എന്തുകൊണ്ട്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദി...
Jun 21, 2025•15 min
കോഹ്‌ലിയും രോഹിതും ഇല്ലാത്ത ഇന്ത്യൻ ടീം ചർച്ചക്ക് ചൂടുപിടിച്ചിരിക്കുകയാണ്. ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ എന്തായിരിക്കും ഇന്ത്യ ഈ പരമ്പരയിൽ ചെയ്യുന്നത്? കാലാവസ്ഥ, പരിചയം, കഴിവ് ഇങ്ങനെ റിസൾട്ടിന്റെ ഫാക്ടേഴ്സ് നിരവധിയാണ്. നിരവധി തവണ അന്താരാഷ്ട്ര വേദികളിൽ ടെസ്റ്റ് ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തിട്ടുള്ള ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
Jun 20, 2025•11 min
ഉപഭോക്താവ് എന്ന നിലയിൽ നിന്ന് പൗരരായും അഭിപ്രായ സ്വാതന്ത്ര്യമുള്ള വ്യക്തികളായും വായനക്കാരെ സ്വതന്ത്രരാക്കുക എന്ന ശ്രമമാണ് പുസ്തകത്തിന്റെ സ്വതന്ത്രജീവിതം ആരെങ്കിലും കാംക്ഷിക്കുന്നുണ്ടെങ്കിൽ, അവർ ആരംഭിക്കേണ്ടത്- പി.എൻ. ഗോപീകൃഷ്ണൻ എഴുതുന്നു.
Jun 19, 2025•13 min
എന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ഓരോ നിമിഷവും ജീവിതം ആഘോഷപൂർണമാക്കുക; ഇതാണ് എൻ്റെ തീരുമാനം’’, ഒരധ്യാപിക റിട്ടയർമെന്റ് ജീവിതത്തെക്കുറിച്ച് എഴുതുന്നു.
Jun 18, 2025•7 min
കാൻസറിന് കാരണമാവുന്ന പുകവലി, മദ്യപാനം, മറ്റ് ജീവിതശൈലി രോഗങ്ങൾ എന്നീ ഘടകങ്ങളിൽ നിന്നെല്ലാം എത്രയോ അകലെ നിൽക്കുന്ന കുഞ്ഞുങ്ങളിലും കാൻസർ ഉണ്ടാവുന്നു എന്ന് നമുക്കറിയാം. കുട്ടികളിലും മുതിർന്നവരിലും ഉണ്ടാവുന്ന കാൻസർ തികച്ചും വ്യത്യസ്തവുമാണ്. 90% കേസുകളിലും എങ്ങനെയാണ് കുഞ്ഞുങ്ങളിൽ കാൻസർ വരുന്നുവെന്നതിന് വൈദ്യശാസ്ത്രത്തിൽ വ്യക്തമായ ഒരു ഉത്തരമില്ല. പക്ഷേ നേരത്തെതന്നെ കണ്ടെത്തി ചികിത്സ നൽകാനായാൽ കുട്ടികൾക്ക് കാൻസറിനെ അതിജീവിക്കാൻ കഴിയുമെന്ന് വിദഗ്ദർ പറയുന്നു. കുട്ടികളിൽ കണ്ടുവരുന്ന കാൻസർ എന്തൊക്കെയാണ്, ഏ...
Jun 17, 2025•13 min
മൺകലത്തിലെ കട്ടയുടയാത്ത ചോറിന് പുളീം മൊളോം ആയിരുന്നു മിക്കവാറും കൂട്ടാൻ. നാല് പിരിയൻ മൊളക്, നാല് ചൊവന്നുള്ളി, കുറച്ച് പുളി, പാകത്തിന് ഉപ്പ്... ഇത്രയും കല്ലിൽ വടുകെ അരച്ചെടുക്കുന്നതാണ് മേൽപ്പറഞ്ഞ കൂട്ടാൻ. വിരൽ കൊണ്ട് തൊട്ട് നാക്കിൽ തേക്കുമ്പോൾ നാവും മേലേ അണ്ണാക്കും ചേർത്ത് ‘ഠ' എന്ന ശബ്ദം ഉണ്ടായി വരുന്ന മാജിക്ക് പുളീം മൊളോമിനുണ്ട്.
Jun 16, 2025•8 min
കറുത്തവരും വെളുത്തവരും ഒന്നിച്ചു മുന്നേറുന്ന പുതിയ തലമുറ സൗത്ത് ആഫ്രിക്കയെ “വെള്ളക്കാരെ ഇപ്പോഴും കൂട്ടക്കൊല ചെയ്യുന്ന രാഷ്ട്രം” എന്ന് ദിവസങ്ങൾക്കു മുമ്പ് ആക്ഷേപിച്ചത് ഡൊണാൾഡ് ട്രമ്പ് ആണ്. ഡെസ്മണ്ട് ടുട്ടു, റെയിൻബോ നേഷൻ എന്ന് പേരിട്ട സൗത്ത് ആഫ്രിക്കയിൽ, സ്പോർട്സ് രംഗത്ത് യഥാർത്ഥത്തിൽ ഇപ്പോഴാണ് റെയിൻബോ വിരിയുന്നത്. വെള്ളക്കാരൻ്റെ മാത്രമായിരുന്ന റഗ്ബി കറുത്തവൻ്റേതു കൂടെയാക്കി മാറ്റി, സൗത്ത് ആഫ്രിക്കയെ ലോക ചാമ്പ്യന്മാരാക്കിയ സിയാ കൊളീസി. ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടി ക്യാപ്റ്റൻടെമ്പാ ബവുമ. ...
Jun 15, 2025•14 min
കേരളീയ സമൂഹത്തിൽ ഇപ്പോഴും എഴുത്തുകാരന് (സവർണപുരുഷ) ലഭിക്കുന്ന ഒരുതരം അപ്രമാദിത്വവും സ്വീകാര്യതയുമൊക്കെ ഇവിടെ ആഴത്തിൽ വേരോടിയിട്ടുള്ള ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്നുമാണ്. ഇത്തരമൊരു സമൂഹത്തിനേ ഒരേസമയം സ്ത്രീ സ്വാതന്ത്ര്യവാദിയും പീഡകനുമാകാവുന്ന അല്ലെങ്കിൽ ഒരേ നാവുകൊണ്ട് സമരം ചെയ്യുന്ന ജനങ്ങൾക്ക് അഭിവാദ്യവും അവരെ അടിച്ചമർത്തുന്ന ഭരണകൂടത്തിന് ആശംസയും പറയാനാകുന്ന സാംസ്‌കാരിക നായകരെ ആവശ്യമുള്ളൂ.
Jun 14, 2025•6 min
സൂരജിന്റെ ഒരു ദിവസത്തിൽ കൂടുതൽ സമയം പുസ്തകക്കടയിലാണെന്ന് പറഞ്ഞപ്പോൾ അയാൾ ഭാഗ്യവാനെന്ന് ഉള്ളിൽ തോന്നി. അയാൾ പതിവായി അടുക്കുന്ന ഉയരങ്ങൾ, നിറയ്ക്കുന്ന ഷെൽഫുകൾ, അയാൾ കാണുന്ന പലതരം മനുഷ്യന്മാർ. ആർത്തി പിടിച്ച ഒരുവളെപ്പോലെ ചോദ്യങ്ങൾ ഉള്ളിലിട്ട് ഞാൻ തന്നെ തുടങ്ങി.
Jun 13, 2025•15 min
പൂമരം, തൊട്ടപ്പൻ, പൈതലാട്ടം, ഓർകുട്ട് ഒരു ഓർമ്മ കൂട്ട്, പോപ്പ് കോൺ, ഒരു ഒന്നൊന്നര പ്രണയ കഥ എന്നീ സിനിമകൾക്ക് സംഗീതം നൽകിയ, പൂമരത്തിലെ കടവത്തൊരു തോണി എന്ന ഹിറ്റ് പാട്ട് ഒരുക്കിയ, ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമായ ലീല എൽ ഗിരീഷ് കുട്ടൻ തന്റെ വേറിട്ട സംഗീതജീവിതത്തെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.
Jun 12, 2025•47 min
പടവാള്‍ എടുത്താലും കരളലിവുള്ളവന്‍, അവനെ പൂമെത്ത നിവര്‍ത്തി കാത്തിരിക്കുന്നവളാണ് നായിക. ഈ നായികാ സങ്കല്പം ആധുനിക ദേശരാഷ്ട്രത്തിന്റെയാണ്.
Jun 11, 2025•50 min
സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി എന്നീ നാലു ടീമുകൾ 2026 ലോകകപ്പിലേക്കുള്ള വമ്പൻ കരുത്ത് വിളിച്ചറിയിച്ചു എന്നതാണ് ഇക്കൊല്ലത്തെ നാഷൻസ് ലീഗിൻ്റെ സവിശേഷത. ഈ അടുത്തു കണ്ട ഒന്നാന്തരം ഫുട്ബോളായിരുന്നു സെമിയിൽ ഫ്രാൻസും സ്പെയിനും തമ്മിൽ നടന്നത്. ഫൈനലിലാവട്ടെ പിന്നിൽ നിൽക്കുമ്പോഴും ഒന്നാന്തരം തിരിച്ചുവരവുകളിലൂടെ പോർച്ചുഗൽ ജ്വലിപ്പിച്ച സ്ട്രാറ്റജിയും. എന്താണ് യമാലിന് സംഭവിച്ചത്? ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് സാധ്യതകൾ എന്തൊക്കെയാണ്? സ്പാനിഷ് ടീമിലും പോർച്ചുഗീസ് ടീമിലും വംശീയതയുടെ പ്രശ്നങ്ങൾ എത്രത്തോളമുണ്ട...
Jun 10, 2025•15 min