എനിക്ക് ഈജിപ്തിലങ്ങിങ്ങ് നൈൽ നദിയിലൂടെ യാത്ര ചെയ്യണം, അതിന്റെ തീരത്തെവിടെയെങ്കിലും താമസിക്കണം. നീലനിറം പടർന്ന മെഡിറ്ററേനിയൻ സമുദ്രം, അതിന്റെ തീരത്തെ വെള്ളാരംകണ്ണായ അലക്‌സാണ്ട്രിയ നഗരം, സൂര്യനെ തൊടുന്ന പിരമിഡുകൾ.. എല്ലാം എനിക്ക് കാണണം
Mar 11, 2025•20 min
കാൻ ഫെസ്റ്റിവലിൽ പാം ഡി ഓറും ഓസ്കറിൽ മികച്ച ചിത്രത്തിനും സംവിധായകനും നടിക്കുമുൾപ്പെടെ അഞ്ച് അവാർഡുകളും നേടിയ സീൻ ബെക്കറിൻ്റെ അനോറ എങ്ങനെയാണ് ഡൊണാൾഡ് ട്രംപിൻ്റെ അമേരിക്കയുടെ കണ്ണാടിയാവുന്നത്? ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കൻ ഡ്രീം, എങ്ങനെയൊക്കെയാണ് തകർന്ന സ്വപ്നമായി പരിണമിക്കുന്നത്? എന്തൊക്കെക്കൊണ്ടാണ് സീൻ ബെക്കർ വർത്തമാനകാല അമേരിക്കയിൽ പ്രോലറ്റേറിയൻ പ്രോട്ടഗോണിസ്റ്റുകളുടെ കഥ പറച്ചിലുകാരനുമായി മാറുന്നത്? അനോറയെ മുൻനിർത്തി സാമൂഹിക വിമർശകനും നിരൂപകനുമായ ദാമോദർ പ്രസാദും കമൽറാം സജീവും സംസാരിക്കുന...
Mar 10, 2025•1 min
സത്യമാണ്, ചാമ്പ്യൻസ് കപ്പ് ഫൈനലിലെ ടീമുകളിൽ ഫോമു കൊണ്ടും ക്ലാസ്സു കൊണ്ടും ഒരു പടി മുന്നിൽ തന്നെയാണ് ഈ ഇന്ത്യൻ ടീം. എന്നാൽ മിച്ചൽ സാൻ്റ്നറുടെ നേതൃത്വത്തിലുള്ള സ്പിന്നർമാരും ഉയരം കൂടിയ പേസർമാരുടെ എക്സ്റ്റ്ട്രാ ബൗൺസും ഫൈനൽ കളിക്കുന്ന ന്യൂസിലൻഡിൻ്റെ സാധ്യതകൾ പ്രവചനാതീതമാക്കുന്നു. പാകിസ്ഥാനിലും ദുബൈയിലുമായി നടന്നു വരുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിലെ ഇതുവരെയുള്ള കളികൾ വിശകലനം ചെയ്തുകൊണ്ട് ഫൈനൽ സാധ്യതകൾ വിലയിരുത്തുകയാണ് പ്രശസ്ത ക്രിക്കറ്റ് അനാലിസ്റ്റും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന...
Mar 09, 2025•17 min
'ബോഡി ഈസ് ആർട്ട്, പോയം ആൻറ് പൊളിറ്റിക്സ്' എന്ന തലത്തിലേക്ക് ആവിഷ്കാരങ്ങളെ വിപുലപ്പെടുത്തിയ ഒരു എഴുത്തുകാരി, ആ അസാധാരണമായ സർഗാത്മക അനുഭവം പങ്കിടുന്നു.
Mar 08, 2025•9 min
ഹയർ സെക്കൻഡറി തലത്തിലുള്ള കുട്ടികളെ ' തങ്ങൾ സൂക്ഷ്മതയോടെ കയ്യിൽ കൊണ്ടു നടക്കേണ്ടുന്ന സ്ഫടിക വസ്തുക്ക'ളായാണ് ബഹുഭൂരിഭാഗം അധ്യാപകരും കണക്കാക്കുന്നതെന്ന് എന്റെ അനുഭവങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
Mar 07, 2025•16 min
കോവിഡ് ലോക്ഡൗൺ കേരളത്തിലെ മിഡിൽ ക്ലാസ് ജീവിതത്തെ എങ്ങനെയാണ് മാറ്റിയത്? ബിസിനസ് കമ്യൂണിറ്റി ഒന്നടങ്കം നെഗറ്റീവ് മൂഡിലായപ്പോൾ കേരളത്തിലെ ബിസിനസ് കൺസൾട്ടൻസ് എന്തു ചെയ്യുകയായിരുന്നു ? മിഡിൽ ക്ലാസ് കൺസ്യൂമർ സൊസൈറ്റി ജീവിതത്തിലെ ഏറ്റവും വലിയ പേഴ്സണൽ ഓഡിറ്റിംഗ് നടത്തിയ കോവിഡ് ലോക്ഡൗൺ എങ്ങനെയാണ് കേരളത്തിലെ ബിസിനസ് കുതിപ്പിലേക്ക് നയിച്ചത് ? ബിസിനസ് ആർക്കിടെക്റ്റായ സി എസ് ആഷിഖ് അഞ്ചു വർഷം മുമ്പത്തെ കേരളത്തിലെ ബിസിനസ് ആകാംക്ഷകൾ കമൽറാം സജീവുമായി പങ്കുവെക്കുന്നു.
Mar 06, 2025•21 min
ഇരുട്ടിലെ മിന്നുന്ന വെളിച്ചത്തിൽ എന്റെ ശരീരചലനങ്ങൾ കണ്ട് കൂടെ നൃത്തം ചെയ്തോട്ടെ എന്നുചോദിച്ച ആ മനുഷ്യരേക്കാൾ സുന്ദരന്മാരായി മറ്റാരും എന്റെ ജീവിതത്തിൽ കടന്നുവന്നിട്ടില്ല. അവരുടെ ക്ഷണം സ്വീകരിക്കാൻ വിസമ്മതിക്കേണ്ടിവരുന്നത് അവർക്കും പിന്നീട് എനിക്കും ദുഃഖമുണ്ടാക്കിയിട്ടുണ്ട്. എവിടെയോ മറ്റെന്തോ കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ഇണയോടുള്ള വിശ്വാസ്യത നിലനിർത്താൻ മാത്രം ഞാൻ നഷ്ടപ്പെടുത്തിയ ആ അവസരങ്ങളെയും നൃത്തങ്ങളെയും ഓർത്ത് എനിക്ക് കുറ്റബോധമുണ്ട്.
Mar 05, 2025•26 min
നീതിയെക്കുറിച്ച് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്ന, ആകുലപ്പെടുന്ന എഴുത്തുകാരനാണ് ആനന്ദ്. വ്യക്തിപരമായിരുന്നില്ല ഒരിക്കലും ആനന്ദിൻ്റെ എഴുത്തും ചിന്തയും. എഴുത്തുകാരനും ചിന്തകനുമായ ആനന്ദുമായി മനില സി. മോഹൻ നടത്തിയ ദീർഘാഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ നിശിതമായ രാഷ്ട്രീയ ചിന്തകളും വിമർശനങ്ങളും പങ്കുവെക്കുന്നു. മതം, രാഷ്ട്രീയം, ജാതി, മനുഷ്യൻ, ഐഡിയോളജി, ചരിത്രം, സംസ്കാരം തുടങ്ങിയതിനെക്കുറിച്ചെല്ലാം സംസാരിക്കുകയാണ് ആനന്ദ്.
Mar 04, 2025•1 hr 2 min
എന്റെ വിഭ്രമങ്ങളും വിഷാദവും അതിജീവനപരിശ്രമങ്ങളും പ്രകൃതിയും പ്രണയവും ഒക്കെയും വരികളിലൂടെയോ വരകളിലൂടെയോ പ്രതിഛായപ്പെടുന്നുണ്ടോ, ആരിലേക്കെങ്കിലും എത്തുന്നുണ്ടോ എന്നൊന്നും അറിയില്ല. എഴുതാതിരുന്നേക്കാം, പക്ഷേ രോഗാതുരമായ കണ്ണുകൾ അനുവദിക്കുന്നിടത്തോളം കാലം വരയ്ക്കാതിരിക്കാനെനിക്കാവതില്ല.
Mar 03, 2025•10 min
ക്യാമറാമാൻ വേണു കാറിൽ ഒറ്റയ്ക്ക് നടത്തിയ, 60 ദിവസം നീണ്ട യാത്രയെക്കുറിച്ചുള്ള വർത്തമാന പരമ്പരയുടെ രണ്ടാം ഭാഗം. മേഘാലയയിലൂടെയും മണിപ്പൂരിലൂടെയുമാണ് ഈ ഭാഗത്തിൽ യാത്ര ചെയ്യുന്നത്.
Mar 02, 2025•20 min
മധ്യ പ്രദേശിലെ മഹാൻ വനമേഖലയിൽ കൽക്കരിഖനി മാഫിയയ്ക്കെതിരെ, വൻകിട കോർപ്പറേറ്റുകൾക്കെതിരെ തദ്ദേശീയ ഗോത്ര വിഭാഗങ്ങളെ സംഘടിപ്പിച്ച് സമരം നടത്തി വിജയിച്ച മലയാളിയാണ് പ്രിയ പിള്ള. ഗ്രീൻപീസ് ഇന്ത്യയുടെ ക്യാംപെയിനറായിരുന്ന പ്രിയ പിള്ള മഹാനിൽ എസ്സാർ, ഹിൻഡാൽകോ എന്നീ കുത്തകകളുടെ ജനവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പാർലമെൻ്റിൽ സംസാരിക്കാൻ പോകുന്ന സമയത്താണ് നരേന്ദ്ര മോദി സർക്കാർ വിമാനത്തിൽ നിന്ന് ഓഫ് ലോഡ് ചെയ്ത സംഭവമുണ്ടാവുന്നത്. മഹാൻ സമരത്തെക്കുറിച്ചും കേന്ദ്ര സർക്കാരും കോർപ്പറേറ്റുകളും നിരന്...
Mar 01, 2025•1 hr 8 min
27 വർഷമായി കേരളം കേൾക്കുന്ന ആകാശവാണി പ്രാദേശിക വാർത്തകളുടെ ആ വ്യത്യസ്ത ശബ്ദം, ഹക്കിം കൂട്ടായി, ജോലിയിൽ നിന്ന് വിരമിക്കുകയാണ്. മലയാളിയുടെ പ്രിയങ്കരമായ നിരവധി റേഡിയോ ശബ്ദങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വാർത്താ അവതാരകൻ പിന്നിട്ട വഴികളെക്കുറിച്ച് സംസാരിക്കുന്നു.
Feb 28, 2025•24 min
കേ ന്ദ്ര സർക്കാരിന്റെ നീല സമ്പത്ത് വ്യവസ്ഥ പദ്ധതിയുടെ ഭാഗമായി കേരള തീരത്തോട് ചേർന്ന കടലിലെ മണൽ ഖനനം ചെയ്യാനുള്ള തീരുമാനം തീരപ്രദേശത്തെയാകെ ആശങ്കയിലാഴ്ത്തുകയാണ്. ഫെബ്രുവരി 27-ന് സംസ്ഥാനവ്യാപകമായി തീരദേശ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ അഞ്ചു സെക്ടറുകളിലായി 745 ദശലക്ഷം കടൽ മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ കൊല്ലം സെക്ടറിലാണ് ഇപ്പോൾ ഖനനം നടത്തുക. കടൽ മണൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ, ഇതിനെതിരായ ചെറുത്തുനിൽപ്പിന്റെ ഭാവി, കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളിൽ സ്വീകരിക്കു...
Feb 27, 2025•24 min
ക്ലൗഡ് ക്യാപിറ്റലിസത്തിൻ്റെ പവർ ഡൈനാമിക്സ് ലോകം ഭരിക്കുകയാണ്. അപ്പോൾ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ലോക ക്യാപിറ്റലിസത്തിൻ്റെ തലസ്ഥാനമായ അമേരിക്കയിൽ നടത്തുന്ന അധിനിവേശം ലോകമാകെ ചർച്ച ചെയ്യുകയാണ്. ലാർജ് ലാംഗ്വേജ് മോഡലും പുതിയ ക്യാപിറ്റലിസവും തൊഴിൽ രംഗത്തുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടതുപോലെ കേരളീയ സമൂഹം അടിത്തട്ടിൽ ചർച്ച തുടങ്ങേണ്ടതുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിപ്ലവത്തോടെ, മാനുവൽ ലേബറിൽ നിന്നും നോളജ് ലേബറിലേക്കുള്ള മാറ്റം ഉണ്...
Feb 26, 2025•49 min
ക്യാമറാമാൻ വേണു കാറിൽ ഒറ്റയ്ക്ക് നടത്തിയ 60 ദിവസം നീണ്ട യാത്രയെക്കുറിച്ചുള്ള വർത്തമാന പരമ്പരയാണിത്. ഇതിനു മുൻപും വേണു തനിച്ച് ഇത്തരം ദീർഘയാത്രകൾ നടത്തിയിട്ടുണ്ട്. ഈ യാത്ര നോർത്ത് ഈസ്റ്റ് ലക്ഷ്യമാക്കിയാണ്. ആദ്യഭാഗത്തിൽ നോർത്ത് ഈസ്റ്റ് എത്തുന്നതിനു മുൻപ് ബോധ്ഗയയും നളന്ദയും കണ്ടതിനെക്കുറിച്ചാണ് പറയുന്നത്. ഒപ്പം കാലം കാത്തുവെച്ച ആകസ്മികമായ ഒരു കാഴ്ചയെക്കുറിച്ചും.
Feb 25, 2025•23 min
ആ രോഗ്യ മേഖലയിലും ആരോഗ്യ തൊഴിൽ രംഗത്തും ആർടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വമ്പൻ കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. അപ്രതീക്ഷിതമായ മാറ്റങ്ങൾ ആരോഗ്യ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത്, രോഗനിർണയത്തിലും ഹോസ്പിറ്റലുകളുടെ പ്രവർത്തനത്തിലും ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടുന്ന വിശാലമായ തൊഴിൽ മേഖലയിലും കാണെക്കാണെ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? ലണ്ടനിലെ, ഗ്രെയ്റ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ ഫോർ ചിൽഡ്രണിൽ ഡാറ്റാ സയന്റിസ്റ്റും ലണ്ടനിലെ ഗോൾഡ്സ്മിത് യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടേഷണൽ കൊഗ്നീറ്റീവ് ന്യൂറോ സയൻസ...
Feb 23, 2025•24 min
അ ൽഫാം പോലുള്ള ഫാസ്റ്റ് ഫുഡുകൾ ക്യാൻസർ രോഗം വർദ്ധിക്കാൻ ഒരു കാരണമായി പലരും പറയാറുണ്ട്, ക്യാൻസർ ഒരു മാറാ രോഗമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കു പിന്നിലെ വാസ്തവം എന്താണ്? ക്യാൻസർ രോഗത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ക്യാൻസർ ചികിത്സാ രംഗത്തെ ഏറ്റവും പുതിയ രീതികളെക്കുറിച്ചും സംസാരിക്കുകയാണ് കോഴിക്കോട് മിംസിലെ ഓങ്കോളജി ഡിപ്പാർട്ട്മെൻറ് മേധാവി ഡോ. കെ.വി. ഗംഗാധരൻ.
Feb 23, 2025•20 min
ഓ പ്പൺ എ ഐ, കോ-ഫൗണ്ടർ സാം ആൾട്ട്മാൻ യൂണിവേഴ്സൽ ബേസിക് ഇൻകം, തൊഴിൽ സാധ്യതകൾ എന്നൊക്കെ പറയുമ്പോൾ മാർക്സിസത്തിൻ്റെ ഭാഷ ക്യാപിറ്റലിസ്റ്റുകൾ എത്ര മനോഹരമായാണ് കൈകാര്യം ചെയ്യുന്നത് എന്നു തോന്നാം. പെട്ടെന്നല്ലെങ്കിലും തൊഴിൽ മേഖലയിൽ വൻ മാറ്റങ്ങളാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെ ക്ലൗഡ് ക്യാപിറ്റലിസം കൊണ്ടുവരാൻ പോകുന്നത്. എന്നാൽ, അമേരിക്കയിലെയും ചൈനയിലെയും തൊഴിൽ മേഖലയിൽ ഉണ്ടാവാൻ പോകുന്ന മാറ്റങ്ങൾ പോലെ ആയിരിക്കില്ല ഇന്ത്യയിൽ സംഭവിക്കുക. വിദ്യാഭ്യാസ മേഖല തൊട്ട് തൊഴിൽ പരിശീലരീതികളിൽ വരെ എന്തൊക്കെ...
Feb 22, 2025•27 min
"ഇഷ്ടമുള്ള പാട്ട് പാടാൻ ആരെങ്കിലും പറഞ്ഞാൽ ജാനകിയമ്മയുടെ പാട്ടാണ് ആദ്യം മനസ്സിൽ വരിക. പാട്ട് കേട്ട് ജാനകിയമ്മ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഞാൻ അവരുടെ ഫാനാണ്. മാപ്പിളപ്പാട്ടിൻെറ വരികൾ പഠിക്കുന്നത് വലിയ ടാസ്കായിരുന്നു," കലോത്സവവേദികളിലൂടെയും ചാനൽ റിയാലിറ്റി ഷോകളിലൂടെയുമെല്ലാം മലയാളികളുടെ ഹൃദയം കവർന്നിട്ടുള്ള യുവ ഗായികയാണ് ദേവനന്ദ എം.എസ്. പാട്ടിലെ തൻെറ ഇഷ്ടങ്ങളെക്കുറിച്ചും പാട്ട് വഴിയിലെ അനുഭവങ്ങളെക്കുറിച്ചും ദേവനന്ദ സംസാരിക്കുന്നു. പാടിയും പറഞ്ഞും സനിതാ മനോഹറിനൊപ്പം......
Feb 21, 2025•39 min
ഉത്സവപ്പറമ്പുകളിൽ ആനയെഴുന്നള്ളിപ്പിന് നിലവിലുള്ള നിയന്ത്രണങ്ങളും ഇതുസംബന്ധിച്ച കോടതിവിധികളും മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ള അധികാരികാരികളുടെ കൺമുന്നിലാണ് നഗ്‌നമായി ലംഘിക്കപ്പെടുന്നത്. ദുരന്തസാധ്യത മുൻകൂട്ടി അറിയിച്ചിട്ടും, സാമുദായിക- മത വികാരങ്ങളുടെ സമ്മർദ്ദത്തിൽ കൂച്ചുവിലങ്ങിട്ടിരിക്കുന്ന ജില്ലാ ഭരണകൂടങ്ങൾ. വ്യാജ എലഫെന്റ് സ്‌ക്വാഡുകളെ പൊന്നാടയണിയിച്ച് ആദരിക്കുന്ന മന്ത്രി- ഉത്സവപ്പറമ്പുകളിലെ നിയമലംഘനങ്ങളെക്കുറിച്ച് വി.കെ. വെങ്കിടാചലം സംസാരിക്കുന്നു.
Feb 20, 2025•34 min
ഉത്സവാഘോഷങ്ങൾ ഇൻഷൂർ ചെയ്യാറുണ്ട് എന്നു പറയാറുണ്ടെങ്കിലും ഇതുവരെ ഉത്സവപ്പറമ്പുകളിൽ ആനയിടഞ്ഞ് മരിച്ച ആർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നാട്ടാനയാൽ കൊല്ലപ്പെടുന്നവർക്ക് ആരാണ് നഷ്ടപരിഹാരം നൽകേണ്ടത് എന്നതുസംബന്ധിച്ച് വ്യക്തമായ നിയമമില്ലാത്തതാണ് കാരണം- 1997 മുതൽ ഉത്സവമാഫിയയെ തുറന്നുകാട്ടാൻ നിയമപോരാട്ടം നടത്തുന്ന വി.കെ. വെങ്കിടാചലം സംസാരിക്കുന്നു.
Feb 19, 2025•30 min
1997 മുതൽ 2025 ഫെബ്രുവരി ആദ്യ ആഴ്ച വരെ കേരളത്തിൽ 826 പേരാണ് ഉത്സവങ്ങൾക്കിടയിൽ ആനകളിടഞ്ഞതിനെതുടർന്ന് കൊല്ലപ്പെട്ടത്. 4000-ലേറെ പേർ ഗുരുതര പരിക്കുകളോടെ കിടപ്പിലാണ്. ആനകളെ ഉപയോഗിച്ച് കോടികൾ ലാഭമുണ്ടാക്കുന്ന വൻ മാഫിയയാണ് ഈ മരണങ്ങളുടെ ഉത്തരവാദികളെന്ന് തെളിവുകൾ നിരത്തി വെളിപ്പെടുത്തുകയാണ്, 1997 മുതൽ ഉത്സവ മാഫിയയെ തുറന്നുകാട്ടാൻ നിയമപോരാട്ടം നടത്തുന്ന വി.കെ. വെങ്കിടാചലം.
Feb 18, 2025•22 min
ആണ് കൈപിടിച്ചാൽ മാത്രമെ പെണ്ണിന് ജീവിക്കാൻ പറ്റുകയുള്ളോ? എന്ന രാഷ്ട്രീയ ചോദ്യമാണ് പൊന്മാൻ മുന്നോട്ടുവെക്കുന്നത്. 2024-ൽ മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായിരുന്നു ബേസിൽ ജോസഫ്. വെറുതെ ചിരിപ്പിക്കുന്നൊരു നടൻ മാത്രമല്ല അയാൾ. കലാസംവിധാനത്തിൽ 2024-ൽ പരസ്പരം മത്സരിക്കുന്ന രണ്ട് സിനിമകളാണ് മഞ്ഞുമ്മൽ ബോയ്‌സും ഭ്രമയുഗവും.- പൊന്മാൻ സിനിമയുടെ സംവിധായകനും കുമ്പളങ്ങി നൈറ്റ്‌സ്, ഭ്രമയുഗം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകളുടെ കലാസംവിധായകനുമായ ജോതിഷ് ശങ്കർ സംസാരിക്കുന്നു.
Feb 17, 2025•47 min
"മരണമാണ് എൻ്റെ വർക്കുകളിലേറെയും recur ചെയ്യുന്ന സംഭവം." പല വൈവിധ്യങ്ങൾക്കിടയിൽ കോ- എക്സ്റ്റിസ്റ്റിംഗിൻ്റെ കലാകാരനാണെന്ന് സ്വയം അടയാളപ്പെടുത്തുന്ന റിയാസ് കോമുവുമായി കമൽറാം സജീവ് നടത്തിയ അഞ്ചു ഭാഗങ്ങളുള്ള സംഭാഷണത്തിൻ്റെ ലാസ്റ്റ് എപ്പിസോഡ്. ശ്രീനാരായണ ഗുരുവും സൂഫി ജീവിതത്തോടുള്ള പ്രതിപത്തിയും ചർച്ച ചെയ്യുന്നു.
Feb 16, 2025•24 min
കേരളത്തിൽ ബിനാലെ നഗര - ഉപനഗര വേദികളിൽ ഉണ്ടാക്കിയ വിപ്ലവം ചെറുതല്ല. കൊച്ചി മുസിരിസ് ബിനാലെയുടെ ഫൗണ്ടർമാരിൽ ഒരാളായ റിയാസ് കോമുവിൻ്റെ മനസിൽ എന്തായിരുന്നു പീപ്പിൾസ് ബിനാലെ ? കോൺസെപ്റ്റ് റിവൈസ് ചെയ്ത് വീണ്ടും ട്രാക്കിലേക്ക് വരാൻ ബിനാലെ എന്തു ചെയ്യണം?
Feb 15, 2025•28 min
റിയാസ് കോമുവിന്റെ ഗാന്ധിയും അംബേദ്കറും കടന്നു വരുന്ന മൂന്നാം സംഭാഷണം. ഉപ്പും ആഴിയും ഉരുവും….ഗാന്ധിജി തൊട്ട ഉപ്പ്..കടലും ഉപ്പും കൊണ്ടുവരുന്ന ഓഷ്യാനിക് ഇമാജിനേഷൻ. കടലിലെ ഉപ്പ് തൊടുന്നത് ആൻസിസ്റ്റേഴ്സിനെ തൊടുന്ന പോലെയാവുന്ന അനുഭവം.
Feb 14, 2025•41 min
പോളിക്രോമാറ്റിക് അയ ഒരു സമൂഹത്തെ ചുരണ്ടി മോണോക്രോമാറ്റിക് ആക്കുന്ന ഇന്ത്യൻ അവസ്ഥയിലാണ് ഒരു ആർടിസ്റ്റ് എന്ന നിലയിൽ റിയാസ് കോമുവിന്റെ ജീവിതം. ഒരുഭാഗത്ത് ഇസ്ലാമോഫോബിയയുടെ പ്രശ്നങ്ങൾ. മറുഭാഗത്ത് ഇസ്ലാം സ്വയം അകപ്പെട്ടിരിക്കുന്ന ചുഴി. ഈ സങ്കീർണ സന്ദർഭത്തിൽ കലാകാരനായി ജീവിക്കുക ബുദ്ധിമുട്ടാണോ? റിയാസിന്റെ കല സാക്ഷാത്കാരങ്ങളിൽ കോൺസ്റ്റിറ്റ്യൂഷൻ കടന്നു വരുന്നതെങ്ങനെയെന്നും , വിവാൻ സുന്ദരം ഇന്ത്യൻ ആർട്ടിൽ സൃഷ്ടിച്ച വിപ്ലവവും മീഡിയാറ്റിക് റിയലിസവും ചർച്ച ചെയ്യുന്ന എപ്പിസോഡ്
Feb 13, 2025•46 min
ആർട്ടിസ്റ്റും ക്യൂറേറ്ററുമായ റിയാസ് കോമുവിന്റെ കലാ പ്രവർത്തനങ്ങളിലൂടെയും രാഷ്ട്രീയ വിശ്വാസങ്ങളിലൂടെയും സഞ്ചരിച്ച് സമകാലിക ഇന്ത്യയിൽ കല എങ്ങനെയാണ് സാമൂഹികചിന്തയുടെ ജനാധിപത്യ പരിസരങ്ങളിൽ ഇടപെടുന്നത് എന്ന് അന്വേഷിക്കുകയാണ് ദീർഘമായ ഈ സംഭാഷണങ്ങൾ. 1992 ൽ മുബൈയിൽ, റിയാസ് കലാപഠനത്തിനെത്തുമ്പോൾ ഇന്ത്യ ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിലൂടെ ഹിംസാത്മകതയുടെ പുതിയൊരു രാഷ്ട്രീയ മാതൃകയിലേക്ക് മാറുകയായിരുന്നു. ഒരുഭാഗത്ത് ചുവന്ന മാരുതിയിൽ സഞ്ചരിക്കുന്ന സച്ചിൻ ടെണ്ടുൽക്കർ എന്ന പുതിയ താരത്തിന്റെ ഉദയം, മറുഭാഗത്ത് നിറയ...
Feb 12, 2025•46 min
"മെഡിസിൻ പ്രിസ്ക്രൈബ് ചെയ്യുക എന്നതിലുപരി, എന്നെ കേട്ടിരിക്കുന്ന ഒരു ഡോക്ടറെ കണ്ടുമുട്ടാൻ ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു. അന്നുതൊട്ടേ എൻെറ മനസ്സിലുള്ളതാണ് വെള്ളക്കോട്ടിട്ട് നിൽക്കുന്ന എൻെറ തന്നെ വലുതായ ഒരു രൂപം," സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗം ബാധിച്ച് വലിയ വെല്ലുവിളികൾ നേരിട്ട് ഒടുവിൽ ഡോക്ടർ ആവുക എന്ന തൻെറ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അർച്ചന വിജയൻ. ഒട്ടും എളുപ്പമായിരുന്നില്ല ഈ യാത്ര. പരിഹാസവും അവഗണനയും നേരിട്ടിട്ടും മുന്നോട്ട് തന്നെ നടന്ന വഴികളെക്കുറിച്ച് ഡോ. അർച്ചന വിജയൻ സംസാരിക്കുന്നു......
Feb 11, 2025•53 min
‘‘പ്രണയമുള്ള കാമുകൻ കണ്ണിലേക്കു നോക്കുമെന്നും ആർത്തിയുള്ള കാമുകൻ മാറിലേക്കും വയറിലേക്കും നോക്കുമെന്നും ചെറുപ്പത്തിൽ തന്നെ ഒരു ബോധം ഉണ്ടായിരുന്നു. ആ രണ്ടുതരം നോട്ടത്തിനു മുന്നിലും എനിക്ക് എന്റെ ശരീരത്തിന്മേലുള്ള ആത്മവിശ്വാസം വർധിച്ചുവന്നിരുന്നു’’- ചില നോട്ടങ്ങളുടെ അഴകിനെ കുറിച്ചാണ്, എസ്. ശാരദക്കുട്ടി ‘പടം പാട്ടുകളി’ൽ പറയുന്നത്.
Feb 10, 2025•26 min