കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ദേശീയ നിർണായക ധാതു ദൗത്യം (National Critical Mineral Mission) എങ്ങനെയൊക്കെയാണ് കേരളമുൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുകയെന്ന് വിശദീകരിക്കുകയാണ് ഡോ: എസ്.പി. ഉദയകുമാർ. 16300 കോടി രൂപ ചെലവും പൊതുമേഖലയിൽ നിന്ന് 18000 കോടി രൂപ നിക്ഷേപവും പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് ബജറ്റിൽ 400 കോടി രൂപ 2025-26 വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്. ധാതു സമ്പന്നമായ കാടും കടലും കരയും തീരവുമെല്ലാം കോർപറേറ്റുകളെ സഹായിക്കാനും നിയന്ത്രണങ്ങളില്ലാതെയും ജനജീവിതത്തെ പരിഗണിക്കാ...
Feb 08, 2025•19 min
‘‘പട്ടുനൂൽപ്പുഴു എന്നായിരുന്നില്ല പുതിയ നോവലിന് ആദ്യം വിചാരിച്ച ടൈറ്റിൽ. ഒരുമാതിരി ആർക്കും വായിക്കാൻ പറ്റാത്ത ഹാൻഡ് റൈറ്റിംഗ് ആണ് എന്റേത്. നാട്ടിലും അടുത്ത വീട്ടുകാർക്കിടയിലുമൊക്കെ എഴുത്തുകാരൻ എന്ന ലേബൽ ഇല്ലാതെ ജീവിക്കുന്നതുകൊണ്ടുള്ള ഗുണം. ഇ- ബുക് വായിക്കുന്നതാണ് രസകരം, സൗകര്യം. സ്മാരകശിലകൾ നെറ്റ്ഫ്ലിക്സ് സീരീസാക്കുക എളുപ്പമല്ല. പുതിയ കഥാകൃത്തുക്കളിൽ നിന്ന് മലയാളത്തിൽ ഉജ്വല രചനകൾ ഉണ്ടാവുന്നു’’- കാഴ്ചയുടെ ആധിപത്യം നിലനിൽക്കുന്ന പുതിയ കാലത്ത് കഥയെഴുത്തിന്റെ സങ്കീർണതകൾ പങ്കുവെക്കുകയാണ് എസ്. ഹരീഷ്, ...
Feb 08, 2025•35 min
മഹാരാഷ്ട്രയിലെ പൂനെ മുനിസിപ്പല്‍ പ്രദേശത്തും കോര്‍പ്പറേഷന്‍ മേഖലയിലും പടര്‍ന്ന് പിടിച്ച ഗില്ലന്‍ബാരി എന്ന രോഗത്തെ ആരോഗ്യലോകം സസൂക്ഷ്മം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. രോഗം ബാധിച്ച 158 പേരില്‍ 48 പേര്‍ ഐസിയുവിലും 28 പേര്‍ വെന്റിലേറ്ററിലുമാണ്. രോഗികളുടെ എണ്ണം അസാധാരണമാം വിധം കൂടുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘവും പൂനെയില്‍ എത്തിയിട്ടുണ്ട്. എന്താണ് ഗില്ലന്‍ബാരി സിന്‍ഡ്രോം? എങ്ങനെയാണ് പടരുന്നത് ? എന്തൊക്കെയാണ് ലക്ഷണങ്ങള്‍ തുടങ്ങി Guillain-Barre syndrome എന്ന അപൂര്‍വ്വ രോഗത്തെക്കുറ...
Feb 06, 2025•13 min
തമിഴ്നാട്ടിലായാലും കേരളത്തിലായാലും സർക്കാരുകൾ എന്തുകൊണ്ടാണ് ജനങ്ങളേക്കാൾ കോർപ്പറേറ്റുകൾക്ക് അനുകൂലമായി മാറുന്നത്? ഇലക്ട്രിസിറ്റി ആവശ്യം നിറവേറ്റാൻ ആണവോർജ്ജമല്ലാതെയുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണ്? കൂടംകുളം സമരത്തിൽ പങ്കെടുത്തവരെ ഭരണകൂടം എങ്ങനെയെല്ലാമാണ് വേട്ടയാടുന്നത്? ഇന്ത്യയിൽ സമരങ്ങൾ അടിച്ചമർത്തപ്പെടുന്നത് ഏതൊക്കെ രീതിയിലാണ്? ആക്ടിവിസ്റ്റും എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ്.പി. ഉദയകുമാറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
Feb 05, 2025•53 min
സ്റ്റോറി ടെല്ലിംഗിന്റെ രീതികൾ പൊടുന്നനെ മാറുകയാണ്. കാഴ്ചയുടെ അതിനൂതന വിദ്യകൾ കഥാപ്രപഞ്ചത്തെ കീഴ്മേൽമറിച്ചിരിക്കുന്നു. വായനയുടെ ആധിപത്യത്തെ എന്നേക്കുമായി അട്ടിമറിക്കുമോ വെബ്സീരീസുകളും ലൈവ് സ്ട്രീമിംഗിന്റെ കഥ പറച്ചിൽ രീതികളും? നോവൽ, സിനിമ, സ്പോർട്സ് ലൈവ് രംഗത്തെ വിപ്ലവാത്മകമായ കുതിപ്പുകൾ വിശകലനം ചെയ്യുകയാണ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും. നല്ല മലയാളം സിനിമകൾക്ക് ലോകത്തെങ്ങും പ്രേക്ഷകരുണ്ടാവുന്നു. വെബ് സീരീസുകൾ നോവലിന്റെയും കഥകളുടെയും ആഖ്യാന രീതികൾക്ക് വെല്ലുവിളി ഉയർത്തുന്നു. നെറ്റ്ഫ്ലിക്സ് സീ...
Feb 04, 2025•36 min
കാ സർകോഡ് ചീമേനിയിൽ ആണവ നിലയം സ്ഥാപിക്കാനുള്ള ചർച്ചകൾ നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ എന്തുകൊണ്ട് ആണവനിലയങ്ങൾ അപകടകരമാണ് എന്ന് വിശദീകരിക്കുകയാണ് കൂടംകുളം ആണവോർജ്ജ വിരുദ്ധ സമരത്തിൻ്റെ നേതാവും ആക്ടിവിസ്റ്റും എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ്.പി. ഉദയകുമാർ. രണ്ടു ഭാഗങ്ങളുള്ള ദീർഘസംഭാഷണത്തിൻ്റെ ആദ്യഭാഗം.
Feb 03, 2025•51 min
‘‘UGC NET ലഭിച്ചപ്പോൾ സുഹൃത്തുക്കളെല്ലാം ഉറപ്പിച്ചുപറഞ്ഞു; SC വിഭാഗമായതുകൊണ്ട് എനിക്ക് ഉറപ്പായും കോളേജിൽ ജോലി കിട്ടുമെന്ന്. എന്നാൽ, ഈ സർട്ടിഫിക്കറ്റ് ജോലിക്കുപകരിച്ചില്ല. എന്നാൽ, അത് സാമൂഹിക നീതിയ്ക്കായുള്ള നിയമപോരാട്ടത്തിലെ ഉപാധിയായി മാറിയതിൽ എനിക്കഭിമാനമുണ്ട്’’- എയ്ഡഡ് നിയമനങ്ങളിൽ സംവരണം പാലിക്കുക എന്ന UGC ഉത്തരവ് നടപ്പാക്കുന്നതിനായി എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതിയോടൊപ്പം, അഫക്റ്റഡ് പാർട്ടി എന്ന നിലയിൽ കേസിൽ പങ്കാളിയായ സുനിത തോപ്പിൽ പറയുന്നു...
Feb 02, 2025•6 min
പോൾ കലാനിധി എന്ന ന്യൂറോ സർജൻ തന്റെ കാൻസർ രോഗം നിർണയിക്കപ്പെട്ടതുമുതൽ, ശേഷി നഷ്ടപ്പെടുന്നതുവരെയുള്ള ദിനങ്ങളിൽ അനുഭവിച്ച, മരണത്തിന്റെയും ജീവിതത്തിന്റെയും തീവ്രനിമിഷങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ് ‘വെൻ ബ്രെത് ബികംസ് എയർ'. രോഗത്തിനും ജോലിക്കുമിടയിൽ അപൂർണമായി രചിക്കപ്പെട്ട ഈ പുസ്തകം മരണത്തിനും ജീവിതത്തോടൊപ്പം അർഥവും അന്തസ്സും നൽകുന്നു.
Feb 01, 2025•26 min
"പലപ്പോഴും ഞാൻ ഇന്ത്യയിലെ ബലവത്തായ കുടുംബ/സമൂഹ വ്യവസ്ഥകളെപ്പറ്റി അസൂയപ്പെടാറുണ്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പിന്തുണയും സ്വാസ്ഥ്യവും പ്രദാനം ചെയ്യുന്നു അത്. പക്ഷേ അത് ഗാർഹികതയിൽ തളയ്ക്കപ്പെട്ട സ്ത്രീകളുടെ വിയർപ്പിന്റെ വിലയിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്." READ | https://truecopythink.media/women/vigilante-kerala-malini-kartha-writes-packet-122
Jan 31, 2025•8 min
വിചിത്രമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ചുരുളഴിയാത്ത ഒരുപാട് നിഗൂഢതകളും ഉറങ്ങിക്കിടക്കുന്ന ഹിമാചൽ പ്രദേശിലെ പർവ്വതഗ്രാമമായ മലാനയിലേക്ക് ഒരു യാത്ര. . . . Read | https://truecopythink.media/travel/malana-the-forbidden-village-sachin-suman
Jan 30, 2025•15 min
ക്ലാസ് മുറിയില്‍ പഠിച്ച ശാസ്ത്രം പിന്നീടുള്ള ജീവിതത്തില്‍ പ്രായോഗികമായി ഉപയോഗപ്പെടുത്താനാകുന്നുണ്ടോ ?
Jan 28, 2025•11 min
2006ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ബാലചന്ദ്ര മേനോന്റെ 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് നടി സേതുലക്ഷ്മി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാള സിനിമയില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ച സേതുലക്ഷ്മി സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം, വിനോദയാത്ര, ഭാഗ്യദേവത, ഈ കണ്ണി കൂടി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓള്‍ഡ് ആര്‍ യു, ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി. മഞ്ജു വാര്യര്‍ പ്രധാനവേഷം ചെയ്ത 'ഹൗ ഓള്‍ഡ് ആര്‍ യു' വിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. ചിത്രം പി...
Jan 26, 2025•32 min
മെഡിസിൻ, എഞ്ചിനീയറിംഗ് വിഷയങ്ങളൊഴിച്ചുനിർത്തിയാൽ സർവ്വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ഒരു ഫിൽറ്റർ പ്രോസസ് എന്ന രീതിയിലാണ്. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലത്തെ ചോദ്യം ചെയ്യാനും മറ്റും കെൽപ്പുള്ള വിദ്യാർത്ഥികളെ സർവ്വകലാശാലയുടെ പരിസരങ്ങളിൽനിന്ന് തടഞ്ഞുനിർത്തുക എന്ന ഫിൽറ്ററിംഗ് പദ്ധതിയാണിത്
Jan 26, 2025•16 min
മധുവോ, വിശ്വനാഥനോ ആകേണ്ടി വന്നില്ലെങ്കിലും ആദിവാസിയായതിന്റെ പേരിൽ മാത്രം സംശയമുന എന്നിലേക്ക് തിരിയുന്നത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പൊതുബോധത്തിന് ഞാനുൾപ്പെടെയുള്ള ആദിവാസി സമൂഹം അകറ്റി നിർത്തപ്പെടേണ്ടവരാണ്, പരിഹസിക്കപ്പെടേണ്ടവരാണ്, ആൾക്കൂട്ടത്തിൽ സംശയമുനയിൽ നിരത്തിനിർത്തി കൈത്തരിപ്പ് തീർക്കേണ്ട കറുത്ത ശരീരങ്ങളാണ്.
Jan 25, 2025•6 min
ശശി തരൂർ പറയുന്നതുപോലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഈഗോ മാത്രമല്ല ഇന്ത്യയുടെ ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസൺ പുറത്തിരിക്കാൻ കാരണം. ഇപ്പോൾ ബി സി സി ഐ യുടെ അന്വേഷണത്തിലേക്ക് നീങ്ങിയിരിക്കുന്ന പ്രശ്നങ്ങൾ,സഞ്ജുവിന്റെ ഫോം സ്ഥിരതയില്ലായ്മ…വേറെയും കാരണങ്ങൾ. പ്രശസ്ത ക്രിക്കറ്റ് ലേഖകനും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
Jan 24, 2025•14 min
ക്യാ മ്പസുകളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ സജീവമായുണ്ട്. ട്രംപ് ഉയർത്തുന്ന ഭീഷണികളെക്കുറിച്ചുള്ള ബോധ്യവുമുണ്ട്. ഇപ്പോൾ ഒലിഗാർക്കിയെപ്പറ്റി പറയുന്നുണ്ടെങ്കിലും ഡെമോക്രാറ്റുകൾ അധികാരത്തിലേറിയ ശേഷം ബൈഡൻ പ്രതീക്ഷകളഞ്ഞു. ആരു ജയിച്ചാലും വ്യത്യാസമുണ്ടാകില്ലെന്ന തോന്നൽ വന്നു. ആദ്യത്തെ തവണ യുവാക്കൾക്കിടയിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏഴു സ്റ്റേറ്റ്സിൽ മുൻതൂക്കം നേടിയ ട്രമ്പ് ഇത്തവണ 17 സ്റ്റേറ്റുകളിൽ ലീഡ് നേടി. പോർട്ട്ലൻഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എം.എസ്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ നിരഞ്ജൻ ആർ. വർമ കമ...
Jan 23, 2025•30 min
ജനാധിപത്യ സ്ഥാപനങ്ങളെ അവഗണിക്കുക. എക്സിക്യൂട്ടിവ് അതോറിറ്റിയെയും ഇൻസ്റ്റിറ്റ്യൂഷണൽ ഇൻഡിപെൻഡൻസിനെയും നിരാകരിക്കുക. അങ്ങനെ, ട്രംപിന്റെ രണ്ടാം വരവ് ജനാധിപത്യത്തിനുമേൽ ഓട്ടോക്രസിയുടെ കോടാലിക്കൈ പണിയും. എന്നാൽ അതൊരു തുടരൻ ഇടപാടാവാൻ ഇടയില്ല. എഴുത്തുകാരനും അമേരിക്കയിൽ എഞ്ചിനീയറുമായ അമല്‍ ഇക്ബാൽ കമൽറാം സജീവുമായി സംസാരിക്കുന്നു.
Jan 22, 2025•35 min
കടുത്ത ഗ്ലോബലൈസേഷൻ വിരുദ്ധനായ ട്രംപിൻ്റെ താരിഫ്, സാൻക്ഷൻ ഭീഷണികൾ റഷ്യയെയും ചൈനയെയും തെല്ലും ഉലയ്ക്കാൻ പോകുന്നില്ല. ഗ്ലോബലൈസേഷൻ്റെ പ്രവാചകരായ അമേരിക്ക അതിൻ്റെ ഗുണവശങ്ങൾ കൊണ്ട് ചെറിയ രാഷ്ട്രങ്ങൾ നേടിയ കുതിപ്പിൽ പൊറുതിമുട്ടിയിരിക്കുകയാണ്. ട്രംപ് ഉന്നം വെക്കുന്നത് ചൈനയെയാണ്. എന്തൊക്കെ ഭീഷണികൾ തുടർന്നാലും റഷ്യയും ചൈനയും അമേരിക്കയെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കും.
Jan 21, 2025•41 min
കാ നഡയും ഗ്രീൻലൻഡും പനാമ കനാലും കൈക്കലാകുമെന്ന ഭീഷണിയോടെയാണ് ട്രംപിൻ്റെ രണ്ടാം വരവ്. എന്നാൽ ഇതിൽ കാനഡയുടെ കാര്യത്തിൽ വാശി പിടിച്ചില്ലെങ്കിലും ഗ്രീൻലൻഡിനും പനാമ കനാലിനും എന്തും സംഭവിക്കാമെന്നതാണ് ഇന്നത്തെ അവസ്ഥ. നാറ്റോയും ഐക്യരാഷ്ട്രസഭയും അമേരിക്കയുടെ ചെലവിൽ നിലനിർത്തേണ്ടതില്ലെന്ന നിലപാട് ട്രംപ് തുടരുകയാണെങ്കിൽ ഒറ്റപ്പെടാൻ പോകുന്നത് യൂറോപ്പ് ആയിരിക്കും. ട്രംപിന്റെ രണ്ടാം വരവിൽ വിദേശ നയം എന്തായിരിക്കുമെന്ന് ഹിന്ദു പത്രത്തിൻ്റെ ഇൻ്റർനാഷണൽ അഫയേഴ്സ് എഡിറ്ററും ഗ്രന്ഥകർത്താവുമായ സ്റ്റാൻലി ജോണി കമൽറാം സ...
Jan 20, 2025•35 min
പഴയ പ്രതാപമൊന്നുമില്ലെങ്കിലും അമേരിക്കയുടെ ഗ്ലോബൽ ഹെജിമണി അവസാനിച്ചിട്ടില്ല. ട്രംപിന്റെ രണ്ടാം വരവിൽ തകരുന്നതല്ല അമേരിക്കയുടെ, പല നല്ല വശങ്ങളുമുള്ള ജനാധിപത്യ മോഡൽ. എഴുത്തുകാരനും അന്താരാഷ്ട്രവിദഗ്ധനും ഇൻ്റർനാഷണൽ റിലേഷൻസിലെ അധ്യാപകനുമായ ഡോ. എ. കെ. രാമകൃഷ്ണൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
Jan 19, 2025•42 min
അ സൂയാവഹമാം വിധം പ്രഫഷണലായ മുഖ്യധാരാ മാധ്യമങ്ങൾ നിരവധിയുണ്ട് അമേരിക്കയിൽ. എന്നാൽ, മഹാഭൂരിപക്ഷം ജനങ്ങളും ഈ മാധ്യമങ്ങളുമായി ഡിസ് കണക്ടഡ് ആണ്. അതു കൊണ്ടു തന്നെ ട്രംപിൻ്റെ ജനപിന്തുണ അളക്കാനോ രണ്ടാം വരവ് മുൻകൂട്ടി കാണാനോ മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല. രണ്ടു തവണയും ഡൊണാൾഡ് ട്രംപിൻ്റെ ഇലക്ഷൻ ക്യാമ്പൈൻ അമേരിക്കയിൽ നിന്ന് റിപ്പോർട്ടു ചെയ്ത ഹിന്ദു പത്രത്തിൻ്റെ റസിഡൻ്റ് എഡിറ്ററും അന്താരാഷ്ട്ര വിദഗ്ധനുമായ വർഗീസ് കെ. ജോർജ് കമൽറാം സജീവുമായി സംസാരിക്കുന്നു.
Jan 18, 2025•48 min
തദ്ദേശീയ സ്രോതസ്സുകളെ മുൻനിർത്തി എങ്ങനെ കടൽചരിത്ര പഠനത്തെ ഉൾക്കാഴ്ചയോടെ മുന്നോട്ടുകൊണ്ടുപോകാനാകും എന്ന് വിശദീകരിക്കുകയാണ് ഡോ. മഹ്മൂദ് കൂരിയ. തന്റെ സമുദ്രചരിത്രപഠനത്തിന് ആധാരമാക്കിയ കൗതുകകരമായ ഡാറ്റകളെക്കുറിച്ചും പ്രാദേശിക ഭാഷകളിലുള്ള ശിലാലിഖിതങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ശാസ്ത്ര ഗവേഷണ രംഗത്തെ മികവിനുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌കാരം നേടിയ പ്രൊഫ. മഹ്മൂദ് കൂരിയയുമായി ചരിത്രഗവേഷകനായ ഡോ. അഭിലാഷ് മലയിൽ സംസാരിക്കുന്നു
Jan 17, 2025•34 min
22-ാം വയസ്സിൽ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...' എന്നു പാടിയ അതേ ഭാവതീവ്രതയോടെ, 2000-ൽ, 56-ാം വയസ്സിൽ, ‘പ്രായം നമ്മിൽ മോഹം നൽകി…’ എന്നുപാടി, തന്റെ ശബ്ദത്തെ കാലങ്ങൾക്കപ്പുറത്തേക്ക് മാറ്റ് ഒട്ടും കുറയാതെ പ്രവഹിപ്പിക്കാൻ കഴിഞ്ഞ പാട്ടുകാരനാണ് പി. ജയചന്ദ്രൻ.
Jan 16, 2025•33 min
നെയ്യാറ്റിന്‍കരയില്‍ ദുരൂഹമായി മരിച്ച ഗോപന്‍ എന്ന 69- കാരനെ കുടുംബം രഹസ്യമായി അടക്കിയ കല്ലറ മതവികാരത്തെ ആളിക്കത്തിക്കുന്ന 'സമാധിസ്ഥാന'മായി മാറുകയാണ്. കല്ലറ പൊളിച്ച് ഗോപന്റെ മരണകാരണം അന്വേഷിക്കാനെത്തിയ പൊലീസിന് എതിര്‍പ്പിനെതുടര്‍ന്ന് മടങ്ങേണ്ടിവന്നു. അന്ധവിശ്വാസങ്ങള്‍ എളുപ്പം പടര്‍ന്നുപിടിക്കുന്ന മണ്ണായി ഇപ്പോഴും കേരളം തുടരുകയാണ്. കാലങ്ങളായി നമ്മുടെ യു.ഡി.എഫ്- എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ 'പരിഗണിച്ചു'കൊണ്ടിരിക്കുന്ന അന്ധവിശ്വാസ നിരോധന നിയമവും സമാനമായ സമാധി അവസ്ഥയില്‍ തന്നെയാണ്.
Jan 15, 2025•28 min
അഹങ്കാരം മത്തുപിടിപ്പിച്ച ഒരിന്ത്യൻ ടീം മാനേജ്മെൻൻറ് ക്രിക്കറ്റിന്റെ സമീപകാല ചരിത്രത്തിൽ ഇതാദ്യമാണ്. ബംഗ്ലാദേശിനോട് കഴിഞ്ഞ വർഷം ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ആരെയും വെല്ലുവിളിക്കാമെന്ന നിലയിൽ ടീം മാനേജ് ചെയ്തപ്പോൾ നാട്ടിൽ തന്നെ ന്യൂസിലൻഡിനോട് റെക്കോർഡ് തോൽവി ഏറ്റുവാങ്ങി. ഓസ്ട്രേലിയയിലും വമ്പൻ തോൽവി. ഒടുവിൽ കളിച്ച എട്ടിൽ ആറിലും പൊട്ടി ടെസ്റ്റ് ചാപ്യൻഷിപ്പ് ഫൈനലിൽ നിന്നും പുറത്തായി. ടീം മാനേജ്മെന്റ്, ക്യാപ്റ്റൻസി, കളിക്കാരുടെ ഫോം എന്നിങ്ങനെ വിവിധ ഏരിയകൾ പരിശോധിച്ചു കൊണ്ട് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ...
Jan 13, 2025•24 min
സന്ധ്യാ മേരി എഴുതി ജയശീ കളത്തിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മരിയ വെറും മരിയ എന്ന MARIA JUST MARIA എന്ന നോവലിനായിരുന്നു മികച്ച പരിഭാഷാകൃതിക്കുള്ള ഇത്തവണത്തെ ക്രോസ് വേഡ് ബുക്ക് അവാർഡ്. ഭ്രാന്ത് എന്ന് പുറം ലോകം ലേബൽ ചെയ്യുന്ന മാനസികാവസ്ഥയെ നോവലിലെ കഥാപാത്രങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുകയാണ് നോവലിസ്റ്റ് സന്ധ്യാ മേരിയും നോവലിൻ്റെ വിവർത്തകയും മെൻ്റൽ ഹെൽത്ത് റിസർച്ചറും ആക്ടിവിസ്റ്റുമായ ജയശ്രീ കളത്തിലും. നമ്മുടെ സാഹിത്യലോകത്ത് എന്താണ് മരിയയുടെയും അന്ന വല്യമ്മയുടെയും മാത്തിരി വല്യമ്മച്ചിയുടെയും...
Jan 13, 2025•55 min
ആദ്യ നോവലെഴുതുമ്പോൾ മോണോസിലബ, പിന്നീടൊരിക്കൽ കുറച്ചു ദിവസങ്ങൾ നീണ്ട അജ്ഞാത വാസത്തിൽ തെരേസ നീൽ. ഏറെക്കാലം ഒരേ സമയം മേരി വെസ്റ്റ്മാകോട്ടും അഗതാ ക്രിസ്റ്റിയും. എന്തിനായിരുന്നു അത് ?
Jan 12, 2025•17 min
പാടിയ പാട്ടുകൾ കൊണ്ടും ഹമ്മിങ്ങുകൾ കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടംനേടിയിട്ടുള്ള ഗായികയാണ് ലതിക. രാജാവിന്റെ മകൻ, കാതോടുകാതോരം, ശ്രീകൃഷ്ണ പരുന്ത്, അമരം തുടങ്ങീ നിരവധി സിനിമകളിലെ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ അവരുടേതായുണ്ട്. കാണാമറയത്ത്, താളവട്ടം, വന്ദനം, ചിത്രം തുടങ്ങിയ സിനിമയിലെ ഹമ്മിങ്ങുകൾ ശ്രദ്ധേയമാണ്. ലതിക തൻെറ പാട്ടുജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു...
Jan 11, 2025•48 min
ബംഗാളി സിനിമയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ഹിറ്റ് റൊമാന്റിക് ജോഡിയെന്ന് ഉത്തംകുമാര്‍ -സുചിത്ര ജോഡിയെ വിശേഷിപ്പിക്കാം. ശരിക്കും അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നോ?
Jan 10, 2025•13 min
ഏറെ സ്വാധീനമുള്ള ബദൽ വികസന ചിന്തകൻ, പല തലമുറകളിൽ പെട്ട ഇക്കോ- പൊളിറ്റിക്കൽ ആക്ടിവിസ്റ്റുകൾക്ക് പ്രചോദനം
Jan 09, 2025•17 min