ജനങ്ങൾക്ക് വേണ്ടി ജീവിച്ച് കുടുംബത്തിന് പോലും ഒരുപാട് സമയം കൊടുക്കാനാവാതെ ഓടി നടക്കേണ്ടി വന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച്, ഒടുവിൽ കല്ല്യാശേരിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ഒരുപാട് ആഗ്രഹിച്ചപ്പോൾ അതിന് സാധിക്കാതെ വിടപറഞ്ഞ് പോയ ഇ.കെ. നായനാരെക്കുറിച്ച് ശാരദ നായനാർ സംസാരിക്കുന്നു.
Dec 09, 2024•38 min
ഇത്തവണത്തെ ഫുട്ബോൾ സീസൺ നടുക്കങ്ങളോടെയാണ് തുടങ്ങിയത്. റിയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമൊക്കെ ഫുട്ബോൾ പ്രേമികളെ ഞെട്ടിക്കും വിധമാണ് പൊട്ടുന്നത്. കിലിയൻ മ്പാപ്പേ എത്തിയ റിയൽ മാഡ്രിഡ് സ്വപ്ന ടീമായി മാറും എന്നൊക്കെയുള്ള പ്രവചനങ്ങൾ തെറ്റുകയാണോ? പ്രശസ്ത ഫുട്ബോൾ നിരൂപകൻ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു.
Dec 08, 2024•11 min
ന്യൂസിലാൻഡിനോട് സ്വന്തം പിച്ചുകളിൽ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ഓസ്ട്രേലിയയോട് ഉജ്വല തുടക്കമാണ് പെർത്ത് ടെസ്റ്റിൽ ഇന്ത്യ നടത്തിയത്. ഈ വിജയാവേശം തുടരാൻ ഇന്ത്യക്ക് കഴിയുമോ? പ്രായം ചെന്ന കളിക്കാരുടെ ഇന്ത്യയിൽ നിന്ന് പുതിയ കളിക്കാരുടെ ഇന്ത്യയിലേക്ക് എന്ന ഗൗതം ഗംഭീറിൻ്റെ പദ്ധതി ഈ പരമ്പരയിൽ തന്നെ ഫലം കണ്ടു തുടങ്ങുമോ? ആസ്ട്രേലിയക്കും പ്രായക്കൂടുതൽ പ്രശ്നമാണോ? ഇന്ത്യക്ക് ടെസ്റ്റ് ലോകകപ്പ് ഫൈനലിലേക്കുള്ള സാധ്യതകൾ ഇനിയെത്രയുണ്ട്? പ്രശസ്ത ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കു...
Dec 07, 2024•13 min
ആരവമില്ലാത്ത കടലും, നിശ്ശബ്ദം പെയ്യുന്ന മഴയും കുളമ്പടിയൊച്ചയില്ലാത്ത പടക്കുതിരകളും നമുക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. പ്രകൃതിയും നമ്മോട് പല തരത്തിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. കലയിൽ ശബ്ദതരംഗങ്ങളുടെ സൗന്ദര്യം തീർത്ത കലാകാരൻമാരെ നമിക്കാതെ വയ്യ. വീണ്ടും ആ ചോദ്യം മനസിൽ തിരയടിക്കുന്നു, “നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്? ”-
Dec 06, 2024•16 min
കെ. ജയറാം എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടേയും പുലി വിജയൻ എന്ന ഗോത്രവർഗ്ഗക്കാരൻ്റെയും പേരുകൾ തവളകൾക്ക് കൊടുക്കാൻ എന്താണ് കാരണം? പശ്ചിമഘട്ടവും വടക്കു കിഴക്കൻ കാടുകളും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? കുരുടിപ്പാമ്പുകളുടെ ജീവലോകം എന്താണ്? സത്യഭാമദാസ് ബിജു എന്ന ലോക പ്രശസ്ത മലയാളി ആംഫിയൻ ബയോളജിസ്റ്റുമായുള്ള അഭിമുഖ പരമ്പരയിലെ നാലാം ഭാഗം. ഒരു ശാസ്ത്ര ഗവേഷകൻ്റെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ലോകത്തിലൂടെയുള്ള സഞ്ചാരം തുടരുന്നു.
Dec 05, 2024•51 min
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒട്ടേറെ പാട്ടുകൾ പാടിയിട്ടുള്ള മലയാളിയായ ജിതിൻ രാജ് ബ്ലെസി ചിത്രം ആട് ജീവിതത്തിലെ, പെരിയോനെ എന്ന പാട്ടിലൂടെയാണ് മലയാളിയുടെയും ഇഷ്ടഗായകനായി മാറിയത്. എ.ആര്‍. റഹ്മാൻ സംഗീതം നൽകിയ ആ പാട്ട് തന്റെ ജീവിതത്തിലും കരിയറിലുമുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും തന്റെ പുതിയ പാട്ടുകളെക്കുറിച്ചും ജിതിന്‍ രാജ് സംസാരിക്കുന്നു.
Dec 04, 2024•37 min
"എല്ലാവർക്കും എ ഗ്രേഡ് കൊടുക്കുന്നത് നമ്മുടെ കഴിവുകേട് കൊണ്ടാണ്. ഏത് മത്സരത്തിനാണ് ഒന്നാം സ്ഥാനമില്ലാത്തത്. യുവജനോത്സവം നിരവധി പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ എന്തുകൊണ്ട് സംഭവിക്കുന്നില്ല. നമ്മുടെ കലോത്സവങ്ങളിൽ എ ഗ്രേഡ് നേടുന്നവർ എങ്ങോട്ടാണ് പോവുന്നത്?" കലോത്സവങ്ങളിലെ മോശം പ്രവണതയെക്കുറിച്ചും ഗസലുകളുടെ മാസ്മരികതയെക്കുറിച്ചും സംസാരിക്കുകയാണ് പ്രകാശ് ഉള്ളിയേരി. മനില സി. മോഹനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
Dec 03, 2024•30 min
ദക്ഷിണാമൂർത്തി മുതൽ വിഷ്ണു വിജയ് വരെയുള്ള ഇഷ്ട മ്യൂസിഷ്യൻസിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് ഉള്ളിയേരി. കേരളത്തിലെ ഗസൽ സംഗീതശാഖയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും തന്റെ ഇഷ്ട സംഗീത മേഖലകളെക്കുറിച്ചും സംസാരിക്കുന്നു. സംഗീത കോളജുകളിൽ നിന്ന് പുറത്തു വരുന്ന വിദ്യാർഥികൾക്കുള്ള അവസരങ്ങൾ എന്താണെന്ന് ചോദിക്കുന്ന പ്രകാശ് കേരളത്തിലെ മ്യൂസിക് കോളജുകൾ അടച്ചു പൂട്ടേണ്ടവയാണെന്ന് അഭിപ്രായപ്പെടുന്നു. മനില സി. മോഹനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
Dec 02, 2024•26 min
ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിൽ ജീവൻപണയംവെച്ച് ജോലി ചെയ്യുന്ന തൊഴിലാളികളുടെ മരണം തുടർക്കഥയായിട്ട് വർഷങ്ങളായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഷൊർണൂർ പാലത്തിൽ കഴിഞ്ഞ മാസം സംഭവിച്ചത്. തൊഴിലാളികളെ നിരന്തരം മരണത്തിലേക്ക് തള്ളി വിടുന്ന ഇന്ത്യൻ റയിൽവെയെ പ്രതികൂട്ടിൽ നിർത്തുന്നതാണ് ഈ അപകടം. കഴിഞ്ഞ മാസമാണ് ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം മൂന്ന് ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ സന്ദർശനത്തിനു മുന്നോടിയായി റെയ...
Dec 01, 2024•7 min
‘‘എം.ജി.ആറിന്റെ അച്ഛൻ ഗോപാലമേനോന് സ്മാർത്തവിചാരത്തിനുശേഷമാകാം, നാടുവിട്ടു പോകേണ്ടിവന്നുവെന്ന് അനുമാനിക്കാം. അദ്ദേഹവും സത്യഭാമയും തമ്മിലുള്ള വിവാഹത്തിലൂടെ എം. ജി.ആർ എന്ന നടനും രാഷ്ട്രീയനേതാവും ഉണ്ടായി. എം. ജി.ആറിനെ പോലെയുള്ള നടനൊപ്പം പാശ ത്തിൽ അഭിനയിച്ച ആ നടിക്ക് പിന്നെന്ത് സംഭവിച്ചു?’’
Nov 30, 2024•17 min
ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മാധ്യമങ്ങളുടെ വലതുവത്കരണവും അരാഷ്ട്രീയതയും വിശകലന വിധേയമാക്കുന്നു. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ തമസ്കരിക്കുകയും വാർത്തകളെ വിനോദമാക്കുകയും ചെയ്യുന്ന പ്രവണത മാധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗവും മൂലധനതാത്പര്യങ്ങളുടെ പ്രതിഫലനവും മാത്രമല്ല വലതുപക്ഷവത്കരിക്കപ്പെടുന്ന പൊതുമണ്ഡലത്തിൻ്റെ പ്രതിഫലനം കൂടിയാണ് എന്ന് വിശകലനം ചെയ്യുകയാണ് ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി. മോഹൻ, കെ. കണ്ണൻ, എന്നിവർ.
Nov 29, 2024•44 min
മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സമഗ്ര വിലയിരുത്തൽ. INDIA ബ്ലോക്കിൻ്റെ പ്രാധാന്യവും നിലനില്പും ഭാവിയും എന്തായിരിക്കും എന്ന് ചർച്ച ചെയ്യുന്നു. ഒപ്പം എങ്ങനെയാണ് ആർ.എസ്.എസും ബി.ജെ.പിയും നടപ്പാക്കുന്ന ഹിന്ദുത്വ ആശയത്തെ ഇന്ത്യയെന്ന ജനാധിപത്യ - ബഹുസ്വര ആശയം പ്രാദേശികമായും ദേശീയമായും രാഷ്ട്രീയമായി പ്രതിരോധിക്കുകയെന്നും വിശകലനം ചെയ്യുകയാണ് ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി. മോഹൻ, കെ. കണ്ണൻ, എന്നിവർ.
Nov 28, 2024•49 min
നൂറ്റാണ്ടിലെ കണ്ടുപിടുത്തം എന്നറിയപ്പെടുന്ന പർപ്പിൾ ഫ്രോഗിനെ (Nasikabatrachus sahyadrensis) കണ്ടെത്തിയ കഥയും ആ തവളയുടെ ജീവശാസ്ത്രവും വിവരിക്കുകയാണ് ആംഫിബിയൻ ബയോളജിസ്റ്റായ എസ്.ഡി ബിജു. മഴത്തുള്ളിത്തവളകളെക്കുറിച്ചും(Raorchestes nerostagona) പറയുന്നു. ഒപ്പം ജീവശാസ്ത്ര പഠനത്തെ രാജ്യാതിർത്തികൾ എങ്ങനെയാണ് ബാധിക്കുന്നത്?, ഫോസിലുകൾ, ജീവികളുടെ പരിണാമം, തവളകളുടെ വൈവിധ്യം, ഗവേഷണങ്ങളിലെ ഫണ്ടിംഗ്, ഗവേഷണങ്ങളിൽ ഗോത്രവർഗ്ഗക്കാരുടെ പങ്ക് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുകയാണ് എസ്.ഡി.ബിജു.
Nov 26, 2024•59 min
പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യുന്നു. ജനകീയ പ്രശ്നങ്ങളും വികസന രാഷ്ട്രീയവും ഒഴിവാക്കി, അരാഷ്ട്രീയമായ വിഷയങ്ങൾ സജീവമായി ചർച്ച ചെയ്യുക വഴി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ ഗൗരവത്തെ ചോർത്തിക്കളയുകയാണ് മുന്നണികൾ ചെയ്തത് എന്ന് വിലയിരുത്തുന്നു. ഒപ്പം വർഗ്ഗീയമായ, മുസ്ലീം വിരുദ്ധമായ ആഖ്യാനങ്ങളെ സൃഷ്ടിക്കുക വഴി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ അജണ്ടയെ നിശ്ചയിക്കുക കൂടിയാണ് പാലക്കാട്ട് നടന്നത് എന്ന് വിശകലനം ചെയ്യുകയാണ് ദാമോദർ പ്രസാദ്, പ്രമോദ് പുഴ...
Nov 26, 2024•32 min
ജീവിതത്തിനും മരണത്തിനും ഇടയിൽ സ്വപ്നങ്ങൾ ഉപേക്ഷിച്ച ഈ ഗ്രാമങ്ങൾക്ക് മുകളിലായി മരണം കനക്കുന്നുണ്ട്. മറക്കരുത്, പുറം മോടി കൂട്ടാനുള്ള ഓരോ വസ്തുക്കളിലും മരണത്തിന്റെ ചാപ്പയുണ്ട്. മണ്ണിൽ പുതഞ്ഞു പോയ നിലവിളിയുണ്ട്. നഷ്ടമായ ബാല്യമുണ്ട്. നിസ്സഹായതയുടെ രക്തമുണ്ട്.
Nov 25, 2024•10 min
എ.കെ.ജിയേയും ഇ.എം.എസിനെയും പി.കൃഷ്ണപിള്ളയെയും മാതൃകയാക്കിയ സഖാവായിരുന്നു ഇ.കെ നായനാർ. ജൻമനാടായ കല്യാശേരിയോട് ഉണ്ടായിരുന്നത് വലിയ ആത്മബന്ധം. കുടുംബത്തേക്കാളും വലുതായിരുന്നു ജനങ്ങളും പാർട്ടിയും. അവർക്ക് വേണ്ടിയാണ് സഖാവ് ജീവിച്ചത്. ജീവിതത്തിന് കൃത്യമായ ചിട്ടയുണ്ടായിരുന്നു. പഴയ കാലത്തും പുതിയ കാലത്തുമുണ്ടായ വിവാദങ്ങളെക്കുറിച്ചും ഇ.കെ. നായനാരുടെ ജീവിതാനുഭവങ്ങളെക്കുറിച്ചുമുള്ള ഓർമകൾ പങ്കുവെക്കുകയാണ് ശാരദ നായനാർ.
Nov 24, 2024•25 min
ഗാനമേള എന്ന കലാരൂപത്തിന്‍റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്ന് പറയുകയാണ് പ്രകാശ് ഉള്ളിയേരി. ഗാനമേളകളില്‍ സംഗീതം ചെയ്ത അനുഭവങ്ങളും എങ്ങനെയാണ് ഗാനമേള മാറിയതെന്നും പറയുന്നു.
Nov 22, 2024•28 min
കോ വിഡിന് ശേഷം പെട്ടെന്നുള്ള കുഴഞ്ഞു മരണം കൂടുതലാണെന്ന് പറയാറുണ്ട്. ജിമ്മിൽ പോകുന്നവർക്കിടയിൽ ഹാർട്ട് അറ്റാക്കുകൾ കൂടുന്നു, വെളിച്ചെണ്ണ കൂടുതൽ ഉപയോഗിക്കുന്നത് ഹൃദയരോഗ്യത്തെ ബാധിക്കും. ഇങ്ങനെ നിരവധി കാര്യങ്ങൾ നമ്മൾ കേൾക്കാറുണ്ട്. ഇതൊക്കെ വാസ്തവമാണോ? ഹൃദയത്തെ എങ്ങനെയെല്ലാം പരിപാലിക്കണം, ഏതെല്ലാം ലക്ഷണങ്ങളെ അവഗണിക്കരുത്? വിശദമായി സംസാരിക്കുകയാണ് ഡോ. നാസർ യൂസഫ്
Nov 22, 2024•26 min
മാന്ത്രിക വിരലുകളുള്ള സംഗീതകാരനാണ് പ്രകാശ് ഉള്ളിയേരി. ഹരിഹരൻ, ശങ്കർ മഹാദേവൻ, മാൻഡലിൻ ശ്രീനിവാസൻ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പം ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള കീബോർഡ് - ഹാർമോണിയം വാദകനാണ് പ്രകാശ്. കഴിഞ്ഞ 45 വർഷമായി ഗാനമേളകളിലൂടെയും ആൽബങ്ങളിലൂടെയും ഫ്യൂഷൻ സംഗീത പരിപാടികളിലുടെയും തൻ്റെ സംഗീത യാത്ര തുടരുന്ന പ്രകാശ് സംഗീതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.
Nov 21, 2024•30 min
നായനാരും മറ്റു പാര്‍ടികളിലെ രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും രസകരമായ അനുഭവങ്ങളെക്കുറിച്ചും മനസു തുറക്കുന്നു ഇ.കെ. നായനാരുടെ ജീവിതപങ്കാളി ശാരദ ടീച്ചർ. Watch full episode: https://truecopythink.media/memoir/sarada-nayanar-interview-with-sanitha-manohar-part-1
Nov 20, 2024•17 min
അ ടിയന്തിരാവസ്ഥക്കാലത്ത് നായനാരുടെ ജയിൽ ജീവിതത്തെക്കുറിച്ചും, കുടുംബ ജീവിതത്തിലെ സഖാവിനെക്കുറിച്ചും ഇ.കെ. നായനാരുടെ ജീവിതപങ്കാളി ശാരദ ടീച്ചർ സംസാരിക്കുന്നു. Watch full episode: https://truecopythink.media/memoir/sarada-nayanar-interview-with-sanitha-manohar-part-1
Nov 19, 2024•17 min
‘‘ആദ്യമായി വന്നു കയറിയ വീട്ടിൽ ഞാൻ ശരിക്കും ഒറ്റക്കായതുപോലെ തോന്നി. ശ്വാസം മുട്ടുന്നുണ്ടായിരുന്നു എനിക്ക്. ഞാൻ ഒറ്റക്കാണെന്ന് ഓർത്ത് എന്റെ കണ്ണു നിറഞ്ഞൊഴുകി. യേശുദാസ് എനിക്കുവേണ്ടി എന്നതുപോലെ അപ്പോഴും സ്വാതിതിരുനാളിന്റെ വരികൾ പാടിക്കൊണ്ടിരുന്നു…’’ നിരാശയുടെ പടുകുഴിയിലേക്ക് പതിക്കുമ്പോൾ പല സ്ത്രീകളുടെയും ആത്മഗതമായി മാറുന്ന പാട്ടുകളെക്കുറിച്ചാണ്, സ്വന്തം ജീവിതസന്ദർഭങ്ങളുമായി ചേർത്തുവച്ച് എസ്. ശാരദക്കുട്ടി ഇത്തവണ ‘പടംപാട്ടുകളിൽ’ എഴുതുന്നത്.
Nov 17, 2024•31 min
എ യ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും മറ്റു പ്രസ്ഥാനങ്ങളും ഭരണഘടനാപരമായ ഈ ആവശ്യത്തോട് മുഖം തിരിച്ചുനിൽക്കുകയാണ്. ലക്ഷങ്ങൾ കോഴ വാങ്ങി സ്വന്തം ജാതിയിലെയും സമുദായത്തിലെയും ആളുകൾക്കുമാത്രം ജോലി നൽകുന്ന അനീതിക്കെതിരെ ഭരണകൂടങ്ങൾ നിശ്ശബ്ദരാണ്. ഏറ്റവും ഒടുവിൽ പുറത്തു വന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലും എയിഡഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന ശുപാർശ ഉണ്ടായിട്ടും ഇടതുപക്ഷ സർക്കാർ ക്രൂരമായ മൗനം തുടരുന...
Nov 16, 2024•27 min
ആദ്യ സിനിമ കയ്പ്പ് നിറഞ്ഞ അനുഭവമാണ് തന്നതെങ്കിലും അവിടെ നിന്ന് തിരിച്ച് നടന്ന് മലയാളികളുടെ ഹൃദയത്തിലേക്ക് കയറിയ നടനാണ് വിനോദ് കോവൂര്‍. ഏറെ പ്രതീക്ഷയോടെ ആദ്യ സിനിമയുടെ ലൊക്കേഷനിലെത്തിയപ്പോള്‍ വേഷമില്ലെന്ന് പറഞ്ഞു തിരിച്ചയക്കപ്പെട്ട അനുഭവം. അവിടെ നിന്ന് മിനി സ്ക്രീനിലും സിനിമകളിലൂമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ കഥ. വിനോദ് കോവൂര്‍ സംസാരിക്കുന്നു.
Nov 15, 2024•42 min
പുസ്തക പ്രസാധനത്തിന്റെ ആവേശം കൂടുതലാളുകളെ പ്രസാധന സംരഭകരാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അതിൽ ചിലർ മാത്രം കച്ചവടപരമായി വിജയിക്കുന്നു. മണ്ണെണ്ണവിളക്കിന്റെ പ്രകാശവലയത്തിലേക്ക് ആസക്തിയോടെ വന്നടുക്കുന്ന പ്രാണികളുടെ ആത്മത്യാഗവാസനയ്ക്കു തുല്യമായൊരു സാഹസികത ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. പുസ്തക വിപണി മാസ്മരിക ഭാവത്തോടെ പുതിയ ഇരകളേയും വേട്ടക്കാരേയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
Nov 14, 2024•16 min
മലയാറ്റൂരും തോപ്പിൽ ഭാസിയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ബാലാമണിയമ്മയും ആർ. കെ. നാരായണനും വൈക്കം മുഹമ്മദ് ബഷീറും ജീവിതത്തിൽ കണ്ട അതീന്ദ്രിയമെന്ന് വിശേഷിപ്പിക്കാറുള്ള അനുഭവങ്ങളുടെ വാസ്തവം തെരയുന്നതിൽ അര്‍ഥമുണ്ടോ ?
Nov 13, 2024•14 min
ഭൂരിപക്ഷത്തിനും യാത്രയിന്നും സ്വപ്നം മാത്രമാണ്. അപ്പോഴാണ് നമുക്ക് ചെറുയാത്രകൾ സാധ്യമാകുന്നത്. ഓരോ യാത്രയും ഓരോ അനുഭവമാണ്. അത് പുതിയ ലോകത്തെ കാണിച്ചുതരുന്നു. മനസ് വിശാലമാക്കുന്നു.
Nov 12, 2024•25 min
ബോഗെയ്ൻവില്ല യിലെ സ്തുതിപ്പാട്ട് കേൾക്കുമ്പോൾ ആകുലതയൊഴിഞ്ഞ ഒരയവ് ഹൃദയത്തെ ഭാരരഹിതമാക്കുകയും അത് പതുക്കെപ്പതുക്കെ ഉണർവ്വിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം, പടംപാട്ടുകൾ തുടരുന്നു.
Nov 11, 2024•25 min
‘‘അക്കാലത്ത് രണ്ടണ പ്രതിഫലം പറ്റി തബല വായിച്ചിരുന്ന ഒരു കലാകാരൻ ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് പ്രശസ്തനായി. നൗഷാദ് അലി എന്ന സംഗീത സംവിധായകനായിരുന്നു അത്. ലഖ്നൗ നഗരം തന്റെ സംഗീതയാത്രയിൽ നൽകിയ പിന്തുണയെ കുറിച്ച് നൗഷാദ് പിൽക്കാലത്ത് ഏറെ പറഞ്ഞിട്ടുണ്ട്. ലഖ്നൗവിന്റെ ഖവാലി ഹിന്ദുസ്ഥാനി പാരമ്പര്യമാണ് നൗഷാദിലെ സംഗീതജ്ഞനെ രൂപപ്പെടുത്തിയത്’’- എസ്. ബിനുരാജ് എഴുതുന്ന ‘മിക്സഡ് ബാഗ്’ പരമ്പരയുടെ പോഡ്കാസ്റ്റ്.
Nov 10, 2024•14 min
സരസ്വതി രാജാമണിയെന്ന്, ഇന്ത്യയുടെ ആദ്യത്തെ ചാരവനിതയെക്കുറിച്ചുള്ള അധികമാരുമറിയാത്ത ആവേശോജ്ജ്വലമായ കഥ പറയുകയാണ് സജി മാര്‍ക്കോസ്.
Nov 09, 2024•13 min