ജി.കെയുടെ അഥവാ മമ്മൂട്ടിയുടെ ഹീറോയിസമായിട്ടാണ് 'ന്യൂഡല്‍ഹി' എന്ന സിനിമ പ്രവര്‍ത്തിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഹീറോയുടെ തലത്തിലേക്ക് സുമലതയുടെ 'മരിയ' എന്ന കഥാപാത്രം വളരുന്നതാണ് സവിശേഷമായി ശ്രദ്ധിക്കേണ്ടത്. ആദ്യഭാഗത്ത് ഡാന്‍സ് സ്കൂള്‍ നടത്തുന്ന നൃത്തക്കാരിയായ മരിയയാണ് വരുന്നതെങ്കില്‍ രണ്ടാംഭാഗത്ത് തൊഴില്‍സ്ഥാപനത്തിന്റെ ഉടമയായ നിശ്ചയദാര്‍ഢ്യമുള്ള മരിയയാണ് പ്രത്യക്ഷപ്പെടുന്നത്. നഗരങ്ങള്‍ വളരുമ്പോള്‍ ഗ്രാമവും വീടും അടുക്കളയും മാഞ്ഞുപോകുന്നത് എങ്ങനെയെന്നുകൂടി 'ന്യൂഡല്‍ഹി' കാണിച്ചുത...
Jan 08, 2022•22 min
തീക്ഷ്ണമായ കോവിഡു കാലത്തിന്റെ ഓർമകളിൽ നിന്ന് ലോകം പതിയെ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കോവിഡിൻ്റെ അതിതീവ്ര കാലത്ത് ഗൾഫിലെ ആശുപത്രിയിൽ ജോലി ചെയ്ത അനുഭവം പങ്കുവെക്കുകയാണ് എഴുത്തുകാരി കൂടിയായ നഴ്സ് സിദ്ദിഹ. കവിതയും പ്രൊഫഷനും മതവും ഒരു സ്ത്രീയുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലിനെക്കുറിച്ച് ശക്തമായി സംസാരിക്കുന്നു.
Jan 05, 2022•30 min
ഡിപ്രഷന് എന്താണ്, ഡിപ്രഷന് ഉണ്ടായാല്‍ ആരെ കാണണം | Dr. Manoj Kumar talks about Depression by THINK
Jan 04, 2022•33 min
പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയില്‍ ഞങ്ങളെ തൂക്കിയിട്ടാട്ടുന്ന ഈ അനിശ്ചിതാവസ്ഥ പ്രത്യേകിച്ച് അസഹനീയമാണ്. ചാര്‍ത്തിയ കുറ്റങ്ങളുടെ അസംബന്ധം ഏതെങ്കിലും ജഡ്ജി കണ്ടെത്തുമെന്നും ഞങ്ങളെ തുറന്നുവിടുമെന്നും എപ്പോഴും പ്രതീക്ഷിയ്ക്കും. അതേസമയം തന്നെ, അത്തരം പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നതിലെ അപകടത്തെ കുറിച്ച് സ്വയം ബോധ്യപ്പെടുകയും ചെയ്യും. പ്രതീക്ഷ എത്രകണ്ട് ഉയരുന്നുവോ അത്രയേറെ ഉയരത്തില്‍ നിന്നാകും പ്രതീക്ഷ തകര്‍ന്ന് നമ്മള് വീഴേണ്ടി വരിക. (The article was originally commissioned and published by Outlook...
Jan 04, 2022•16 min
ഏഷ്യയിലെ തന്നെ കോളനി- സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭൂമിയായി കേരളം മാറിയതിനുപുറകില് കുഞ്ഞാലി മരക്കാര്‍മാരുടെ പോരാട്ടവീര്യം കൂടിയുണ്ട്. പോര്‍ച്ചുഗീസുകാരുടെ വരവോടെ സംഘര്‍ഷമേഖലയായി മാറിയ ഇന്ത്യന്‍ സമുദ്രത്തിലേക്കാണ് കുഞ്ഞാലി മരക്കാര്‍മാര്‍ തങ്ങളുടെ ചെറുവള്ളങ്ങളുടെ നാവികശക്തിയോടെ രംഗപ്രവേശം ചെയ്യുന്നത്. കടലിന്റെ മര്‍മമറിയുന്ന ആ നാവികസൈന്യം ഒരു നൂറ്റാണ്ടുകാലം കടലിനെ, സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതിരോധകേന്ദ്രമാക്കി മാറ്റി. ഇന്ത്യയുടെ കോളനിവിരുദ്ധ സമരത്തില്‍ കുഞ്ഞാലി മരക്കാര...
Jan 03, 2022•46 min
വഖഫ്, ഇടതുപക്ഷം, മുസ്ലിം ലീഗ്, ജിഫ്രി തങ്ങള്‍ | Discussion by THINK
Jan 02, 2022•1 hr 32 min
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ യുവ നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജീ, കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിൽ താങ്കൾ നടത്തിയ പ്രസംഗം നല്ല ബോറായിരുന്നു. ഗംഭീര സൗണ്ട് മോഡുലേഷൻ, നല്ല വോയ്സ് ടെക്സ്ചർ. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന വായ്ത്താരി താളാത്മകമായിരുന്നു. മലബാറിലെ ഈഴവർ സി.പി.എമ്മിന്റെ ചാവേറുകളാണെന്ന ഡയലോഗ് പ്രസൻ്റേഷൻ ഒരു പോലെ നാടകീയവും സിനിമാറ്റിക്കുമായിട്ടുണ്ട്. പക്ഷേ ഷാജീ നിങ്ങളൊരു ഒറ്റുകാരനാണ്. മുസ്ലിം ലീഗിന്റെയല്ല, കേരളത്തിലെമുസ്ലിംകളുടെ. രാഷ്ട്രീയവും മതവും ഒ...
Dec 13, 2021•4 min
സർഗ്ഗാത്മകതയും പ്രൊഫഷനും ഒരു സ്ത്രീയുടെ വ്യക്തിത്വത്തിൽ എങ്ങനെയെല്ലാം ഇടപെടുന്നു എന്ന വിഷയത്തെ മുൻനിർത്തിയുള്ള സംസാരം. വ്യക്ത്യനുഭവങ്ങളിലൂടെ, പ്രൊഫഷണൽ അനുഭവങ്ങളിലൂടെ വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ കാഴ്ചപ്പാടുകളും നിലപാടുകളും പങ്കുവെയ്ക്കുന്നു. ചിത്രകാരിയും ജേണലിസ്റ്റുമായ ജാസില ലുലു, എഴുത്തുകാരിയും ഐ. ടി. പ്രൊഫഷണലുമായ ബിന്ദു മുംതാസ്, എഴുത്തുകാരിയും ബുക്ക് പബ്ലിഷറുമായ ദീപ പി.എം., എഴുത്തുകാരിയും ചലച്ചിത്ര പ്രവർത്തകയുമാം റിമാ മാത്യു എന്നിവർ പങ്കെടുക്കുന്നു.
Nov 29, 2021•1 hr 24 min
A.A. Rahim Interview | 'റിയാസിനുശേഷം റഹീമിനെ' ദേശീയ അദ്ധ്യക്ഷനാക്കാൻ ഡി.വൈ.എഫ്.ഐക്ക് ഭയമില്ല by THINK
Nov 05, 2021•43 min
"ബാലാവകാശങ്ങളുടെ ലംഘനങ്ങളില്‍ അമ്മയുടെ പിടിപ്പുകേടിനെ പെരുപ്പിക്കുന്നതും ബാലാവകാശനിയമങ്ങള്‍ ഉപയോഗിച്ചു അമ്മമാരെ കുറ്റവാളികളാക്കുന്ന പ്രവണതയും ഇന്ന് കണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ചരിത്രങ്ങളുടെ കെട്ടുപിണയലുകള്‍ തിരക്കേണ്ടത് ഈയവസരത്തില്‍ അനിവാര്യമായിരിക്കുന്നു." Listen to the Podcast
Oct 29, 2021•55 min
മേഘസ്ഫോടനങ്ങൾ കേരളത്തിൽ സംഭവിക്കുന്നത് എന്തു കൊണ്ട് ? അറബിക്കടലും പശ്ചിമഘട്ടവും അനുഗ്രഹമായിരുന്ന കാലം കഴിഞ്ഞോ?ആഗോളതാപനത്തിന് കാരണക്കാർ ആരെല്ലാം? കാലാവസ്ഥാ മാറ്റം കേരളത്തിൽ മാത്രം സംഭവിച്ചതാണോ? കാലാവസ്ഥാ പ്രവചനം കുടുതൽ കൃത്യതയുള്ളതാക്കാൻ കേരളം എന്തു ചെയ്യണം ? കാലാവസ്ഥാ മാറ്റത്തേക്കുറിച്ചും പ്രവചന സംവിധാനങ്ങളുടെ അപര്യാപ്തതയേക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറിക് റെഡാറിന്റെ ഡയറക്ടർ ഡോക്ടർ എസ്. അഭിലാഷ് ഉത്തരം നൽകുന്നു.
Oct 25, 2021•42 min
എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും 'സ്ത്രീപക്ഷ' നിലപാടുകളോടുള്ള വിയോജിപ്പ്, വൈകാരികതയ്ക്കപ്പുറം ആര്.എം.പി. മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം, അധികാരസ്ഥാനങ്ങളിലെ സ്ത്രീ പ്രാധിനിത്യം, സോഷ്യല്‍ മീഡിയ എന്‍ഗേജ്മെന്റ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വടകര എം.എല്‍.എ. കെ.കെ. രമ സംസാരിക്കുന്നു.
Oct 24, 2021•50 min
കേരളത്തിലെ കത്തോലിക്കാ ധ്യാനകേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ധ്യാന കേന്ദ്രങ്ങളിൽ നടന്ന ആയിരക്കണക്കിന് മരണങ്ങളേക്കുറിച്ചും കൊലപാതകങ്ങളേക്കുറിച്ചുമുള്ള അന്വേഷണ റിപ്പോർട്ടിൽ തുടർനടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രണയ വിവാഹങ്ങളെ ഗൂഢ പദ്ധതിയായി കത്തോലിക്കാ സഭ വ്യാഖ്യാനിക്കുകയാണ്. എസ്.എന്‍.ഡി.പിയ്ക്ക് എതിരായ കത്തോലിക്കാ സഭയുടെ നിലപാട് ഒറ്റപ്പെട്ടതല്ല. മുമ്പ് ഇടുക്കി ബിഷപ്പും ഇപ്പോൾ ദീപികയിലെ പുരോഹിതനും പറഞ്ഞത്...
Sep 23, 2021•41 min
ഹരിതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തിയതിന് ശേഷം എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറ്റിയ ഫാത്തിമ തെഹ്ലിയ നൽകുന്ന ആദ്യ അഭിമുഖം. ഹരിത മുന്നോട്ടു വെയ്ക്കുന്ന സ്ത്രീ രാഷ്ട്രീയം, മുസ്ലീം ലീഗ് നേതൃത്വവുമായുള്ള സംവാദ സാധ്യത, പൊതു സമൂഹത്തിലെയും കുടുംബത്തിലെയും സ്ത്രീവിരുദ്ധത, മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, ബി.ജെ.പിയും സി.പി.എമ്മുമായുള്ള ബന്ധം തുടങ്ങി നിരവധി വിഷയങ്ങൾ തുറന്ന് സംസാരിക്കുന്നു.
Sep 17, 2021•47 min
ഈ ബിഷപ്പുമാരും വിശ്വാസികളും ചേർന്ന് മാർപാപ്പയെക്കൊണ്ട് ഇനിയും മാപ്പ് പറയിക്കും by THINK
Sep 16, 2021•8 min
മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരനുമായി ട്രൂ കോപ്പി തിങ്കിനുവേണ്ടി അസോസിയേറ്റ് എഡി
Sep 08, 2021•35 min
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിസ്സഹകരിച്ചു എന്ന പാര്‍ട്ടി കമീഷന്റെ കണ്ടെത്തല്‍ അപ്രതീക്ഷിതമെന്നും റിപ്പോര്‍ട്ടിനേക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നതേ അറിയൂ എന്നും മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്. അമ്പലപ്പുഴ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ സുധാകരന് വീഴ്ച പറ്റിയെന്ന സി.പി.എം അന്വേഷണ കമീഷന് റിപ്പോര്‍ട്ടിന്റെ പാശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ട്രൂ കോപ്പി തിങ്കിനുവേണ്ടി അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്ഷന് നടത്തിയ അഭിമുഖത്തില്‍, തനിക്കെതിരായി നടക്കുന്...
Sep 08, 2021•29 min
ഇത്തവണ വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യനായ ആസ്ത്രേലിയക്കാരി ആഷ് ബാര്‍ട്ടി വിക്ടറി സ്പീച്ചില് ഇവോണ്‍ എന്നൊരു കളിക്കാരിയുടെ പേരുച്ഛരിച്ചപ്പോള്‍, 17 വര്‍ഷമായി ആസ്ത്രേലിയയില്‍ ജീവിക്കുന്ന ലേഖകന്‍ ഇവോണ്‍ എന്ന പേര് കേള്‍ക്കുന്നത് ആദ്യമായിട്ടായിരുന്നു. എന്തുകൊണ്ട്? ഈ ചോദ്യത്തിനുത്തരം തേടുമ്പോള്‍ കിട്ടുന്നത് യഥാര്‍ഥ ആസ്ത്രേലിയന്‍ ജനതയുടെയും അവര്‍ക്കെതിരായി നടന്ന അതിക്രൂരമായ വംശഹത്യയുടെയും ചരിത്രമാണ്
Jul 25, 2021•11 min
അനിവാര്യമായ കിരീടം മെസ്സി നേടുക തന്നെ ചെയ്തു | MP Surendran by THINK
Jul 11, 2021•13 min
സൂര്യനെല്ലി മുതല്‍ വാളയാര്‍ വരെയുള്ള ലൈംഗികാക്രമണക്കേസുകളില്‍ പ്രതികളും വാദികളും ഇരകളും കേസില്‍ വിധി പറഞ്ഞ ജഡ്ജിയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറും അടക്കമുള്ളവര്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നു. കേസിലെ നിര്‍ണായക കണ്ണികളുടെ ജീവന് അപകടത്തിലാകുന്ന സാഹചര്യം നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ ഇത് ലൈംഗിക കച്ചവടം മാത്രമല്ലെന്നും അതിലും വലിയ കച്ചവടമാണെന്നും അതിലും വലിയ കച്ചവടക്കാരെ സംരക്ഷിക്കാന്‍ നടത്തുന്ന അഴിമതിയാണ് എന്നും അതുകൊണ്ടാണ് ആര് ഭരിക്കുമ്പോഴും ഒരു പ്രതി പോലും മാതൃകാപരമായി ശിക്ഷിക്കപ്പെടാത്തത...
Jun 28, 2021•27 min
സിനിമയുടെ ഓരങ്ങളിലാണ് ടി എൻ സജീവന്റെ ജീവിതം. പോസ്റ്ററൊട്ടിച്ചും പ്രൊജക്ടർ തിരിച്ചും മിട്ടായി വിറ്റും പഴയ സിനിമകൾ ചെറു തിയേറ്ററുകളിൽ ഓടിച്ചും സജീവൻ കെട്ടിപ്പടുത്തത് വലിയ ജീവിതമാണ്. കോവിഡിന് മുൻപേ, പുതിയ സിനിമയുടെ ടെക്നോളജി മാറിയപ്പോൾ നിലക്കാൻ തുടങ്ങിയതാണ് സജീവന്റെ സിനിമാ ജീവിതം. സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരങ്ങളുടെ ജീവിതത്തിലേക്ക് കോവിഡ് കൂടെ വന്നതോടെ എന്താണ് സംഭവിക്കുന്നുന്നത് ?
Jun 27, 2021•33 min
അടുക്കളയില്‍ ഇടപെടാത്തവര്‍ക്ക് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാന്‍ എന്ത് യോഗ്യത? by THINK
Jun 24, 2021•54 min
അമേച്വർ നാടക രംഗത്ത് സജീവമായ, കോഴിക്കോട് സ്വദേശിയായ കബനി, കാലടി ശ്രീശങ്കരാ യൂണിവേഴ്സിറ്റിയിലെ തിയറ്റർ വിദ്യാർത്ഥിനി കൂടിയാണ്. സുവീരന്റെ ആയുസ്സിന്റെ പുസ്തകം, എ. ശാന്തകുമാറിന്റെ ഫാക്ടറി, മഞ്ജുളന്റെ എംബ്രയോ, വിജീഷിന്റെ മ്യാവൂ, ദേ കൊമ്പത്ത്, രാധാകൃഷ്ണൻ പേരാമ്പ്രയുടെ റെഡ് അലർട്ട് തുടങ്ങിയ ഒട്ടേറെ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള കബനി ചില സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. ആർടും ആർടിസ്റ്റും ഒരുപോലെ രാഷ്ട്രീയം സംസാരിക്കുന്ന സന്ദർഭങ്ങൾ അപൂർവമാണ്. അത്തരമൊരു അപൂർവതയുണ്ട് കബനിയുടെ ഉത്തരങ്ങള...
Jun 23, 2021•36 min
"എനിക്ക് കണ്ണു നിറഞ്ഞു പോവാ, ആ സഖാവിനെപ്പറ്റി പറയുമ്പഴേ.. " സാംസ്കാരിക പ്രവർത്തകനായ, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ, ജോൺ എബ്രഹാമിന്റെ ആത്മസുഹൃത്തായ മംഗലശ്ശേരി പത്മനാഭൻ പറഞ്ഞു നിർത്തി. കുട്ടനാടിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ചരിത്രം വാമൊഴിയായി രേഖപ്പെടുത്തുകയാണ് എൺപത്തി മൂന്ന് വയസ്സുള്ള പത്മനാഭൻ. രക്തസാക്ഷികളും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടശേഖരങ്ങളും ആനുകാലിക രാഷ്ട്രീയവും വിദ്യാഭ്യാസ കാലവും കഥാപ്രസംഗവും കവിതയും പ്രണയവുമെല്ലാം വരുന്നുണ്ട് പത്മനാഭന്റെ ഗ്രാൻറ്മ സ്റ്റോറീസിൽ
Jun 20, 2021•56 min
വായനക്കാരുടെ ശ്രദ്ധ നേടിയ 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവലിനെ മുന്‍നിര്‍ത്തി നോവലിസ്റ്റ് അജയ് പി. മങ്ങാട്ടുമായി രാജേഷ് അത്രശ്ശേരി നടത്തിയ സംഭാഷണത്തിന്റെ പോഡ്കാസ്റ്റ് പതിപ്പ്.
Jun 19, 2021•32 min
കള്ളുകുടിച്ചാൽ ക്രിയേറ്റിവിറ്റി കൂടുമോ? സർഗാത്മകതയും ലഹരിയും തമ്മിലുള്ള ബന്ധത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ എല്ലാ കാലത്തും നടന്നിട്ടുണ്ട്. നല്ല കലാകാരൻ നല്ല കുടിയനുമാവണം എന്നൊരു മലയാളിമിത്ത് പോലുമുണ്ട്. നല്ല കഥാകൃത്തായും നല്ല കള്ളുകുടിയനായും അറിയപ്പെടുന്ന, മദ്യലഹരിയിൽ ഒന്നുമെഴുതിയിട്ടില്ലെന്നും എഴുതില്ലെന്നും ആണയിടുന്ന അധ്യാപകൻ കൂടിയായ വി.ആർ.സുധീഷ് കുടിയോർമ്മകൾ പങ്കുവെയ്ക്കുന്നു. ഈ മദ്യപാന സദസ്സിൽ എം.ടിയും ബഷീറും തകഴിയും വി.കെ.എന്നും അഴീക്കോട് മാഷും എം.എൻ.വിജയൻ മാഷും ഗ്രേസി ടീച്ചറും...
Jun 18, 2021•1 hr 12 min
മണല്‍ജീവിതത്തിന്റെ കാണാപ്പുറങ്ങളെഴുതി മലയാളത്തിലെ നോവല്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ബെന്യാമിന്റെ പുതിയ നോവല്‍ ‘നിശ്ശബ്ദസഞ്ചാരങ്ങള്‍' പുറത്തിറങ്ങുന്നു. നഴ്സുമാരുടെ അതിജീവനയാത്രകളാണ് പുതിയ നോവലിന്റെ പ്രമേയം. ഇസ്രായേലില്‍ വയോധികരായ പഴയ ഓഷ്വിറ്റ്സ് തടവുകാര്‍ക്കിടയില്‍ ദീര്‍ഘകാലം നഴ്സ് ആയി ജോലി ചെയ്ത മിധു ജോര്‍ജ് ബെന്യാമിന്റെ എഴുത്തുജീവിതത്തെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഇന്ത്യയില്‍ കോവിഡ് എത്തിച്ചേരുന്നതിനുമുമ്പായിരുന്നു ഈ സംഭാഷണം.
Jun 14, 2021•35 min
മലയാളത്തിലെ അതികായരായ രണ്ട് ചലച്ചിത്രകാരൻമാരാണ് എം.ടി.വാസുദേവൻനായരും ഹരിഹരനും. സിനിമകളുണ്ട്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തുമൃഗങ്ങൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, കേരളവർമ പഴശ്ശിരാജ, ഏഴാമത്തെ വരവ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇരുവരും ഒന്നിച്ച് വർക്ക് ചെയ്തവയാണ്. ഈ രണ്ട് പേർക്കുമൊപ്പം പല സിനിമകളിലും ക്യാമറാമാനായിരുന്നു വേണു. എം.ടി.യുടെ സ്(കിപ്റ്റിൽ വേണു സംവിധാനം ചെയ്ത സിനിമയാണ് ദയ. എം.ടിയുമായും ഹരിഹരനുമായുമുള്ള ബന്ധത്തെക്കുറിച...
Jun 13, 2021•29 min
എന്റെ ഇസ്രായേലി സ്വത്വം വേദനിപ്പിക്കുന്നു. അത് ക്രൂരമാണ്. സ്വയം ചോരയൊലിപ്പിക്കുകയാണത്. ശരീരത്തില്‍ നിന്നറുത്തു മാറ്റിയ ഒരവയവം പോലെ എന്റെ മാതൃഭാഷ തൊട്ടടുത്ത് കിടക്കുന്നു- ഒരു ഇസ്രായേലി അമ്മയുടെ, സ്ത്രീയുടെ തീവ്രമായ അനുഭവക്കുറിപ്പ്
Jun 12, 2021•12 min
ഇ.എം.എസിന്റെ പരിപാടിക്കുപോയി, പിന്നെ പാര്‍ട്ടിയിലേക്കിറങ്ങിപ്പോയ സഖാവ് സുഹറ | Highlights by THINK
Jun 11, 2021•8 min