G Sudhakaran Interviewed by T.M Harshan | PART 1 - podcast episode cover

G Sudhakaran Interviewed by T.M Harshan | PART 1

Sep 08, 202129 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിസ്സഹകരിച്ചു എന്ന പാര്‍ട്ടി കമീഷന്റെ കണ്ടെത്തല്‍ അപ്രതീക്ഷിതമെന്നും റിപ്പോര്‍ട്ടിനേക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നതേ അറിയൂ എന്നും മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. അമ്പലപ്പുഴ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ സുധാകരന് വീഴ്ച പറ്റിയെന്ന സി.പി.എം അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പാശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ട്രൂ കോപ്പി തിങ്കിനുവേണ്ടി അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്‍ഷന്‍ നടത്തിയ അഭിമുഖത്തില്‍, തനിക്കെതിരായി നടക്കുന്ന നീക്കങ്ങളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും അദ്ദേഹം തുറന്നുപറയുന്നു. അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിക്കുവേണ്ടിയാണ് ആദ്യമായി ജി. സുകുമാരന്‍ നായരെ വിളിച്ചതെന്ന് സുധാകരന്‍ പറഞ്ഞു. മനഃസ്സാക്ഷിക്കുമുന്നില്‍ താന്‍ അപമാനിതനല്ല. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കെതിരെ ഇനിയും പാര്‍ട്ടിയെ പ്രതിരോധിക്കും. 55 വര്‍ഷം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടും തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ആരെഴുതി കൊടുക്കുന്നതാണ് എന്ന തോന്നല്‍ മനസ്സിലുണ്ട്. താന്‍ ഒരിക്കലും തെരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചിട്ടില്ല. ഒരു കള്ളപ്പണക്കാരന്റെ മുന്നിലും കൈ നീട്ടിയിട്ടില്ല. ആരും വിശ്വസിക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപമാനിക്കാന്‍ ശ്രമം നടന്നു- അദ്ദേഹം പറയുന്നു. ജി. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാം അടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നത്. ഇതില്‍ പലതിലും കഴമ്പുണ്ടെന്നായിരുന്നു എളമരം കരീം, കെ.ജെ. തോമസ് എന്നിവരടങ്ങിയ കമീഷന്റെ കണ്ടെത്തല്‍. ജി. സുധാകരനുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം. Watch video edition of this podcast: https://truecopythink.media/g-sudhakaran-interview-with-tm-harshan
For the best experience, listen in Metacast app for iOS or Android