Dilli Dali - podcast cover

Dilli Dali

S Gopalakrishnanwww.dillidalipodcast.com
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

കനകകാമിനി

കേരളത്തിലെ സ്വർണക്കടത്തു വിവാദം ദില്ലി -ദാലിയിലേക്ക് മുൻപ് കടന്നുവന്നത് എം ടി വാസുദേവൻ നായരുടെ പിറന്നാളിന്റെ അന്ന് അറബിപ്പൊന്നിന്റെ സ്മരണയുമായാണ്. ഇന്ന് 'സ്വർണത്തിൽ ഒരു അഭിജാത' എന്ന ലോകപ്രശസ്തമായ ഒരു ചിത്രമാണ് കടന്നുവരുന്നത് . ദുർലഭമായ ഒരു മഞ്ഞലോഹം ലോക സമ്പദ്ഘടനയുടെ ആധാരശിലകളിൽ ഒന്നാണ് . എന്നാൽ കലയിലും സ്വർണമുണ്ട്. മരക്കുരിശിൽ കിടന്ന ക്രിസ്തു സ്വർണ്ണക്കുരിശിലേക്ക് ചേക്കേറിയതും നമുക്കറിയാം . ഗുസ്റ്റാവ് ക്ലിംത് എന്ന മഹാചിത്രകാരൻ അനശ്വരയാക്കിയ എഡ്‌ലെ എന്ന സ്ത്രീ ആരായിരുന്നു ? The Lady in Gold എന്ന ...

Jul 21, 20208 minSeason 3Ep. 9

ബാലചന്ദ്രൻ ചുള്ളിക്കാടിലെ രാമായണം

ഇതു ഒരു വിഭാഗം മലയാളികൾക്ക് രാമായണമാസം . ആധുനിക മലയാളകവികളിൽ എഴുത്തച്ഛനും അദ്ധ്യാത്മരാമായണവും വലിയ സ്വാധീനം ചെലുത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടാണ് ഇന്ന് ദില്ലി -ദാലിയെ സമൃദ്ധമാക്കുന്നത്. ഈ വിഷയത്തിൽ അഞ്ചുപേരുടെ ഓരോ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുന്നു. കെ സി നാരായണൻ, സുനിൽ പി ഇളയിടം, ജെ . ദേവിക, കവി ബൈജു, എസ് . ഗോപാലകൃഷ്ണൻ .

Jul 19, 202017 minSeason 3Ep. 9

ഗുരുവിന്റെ ആദ്യദൃശ്യങ്ങൾ

കൂടെയുണ്ടായിരുന്ന എല്ലാവരും നാരായണഗുരുവിന്റെ കാൽ തൊട്ടുവന്ദിച്ചു. ബാലനായിരുന്ന നടരാജൻ കൂട്ടാക്കിയില്ല പാദനമസ്കാരത്തിന്. ഇതു കണ്ട ഗുരു പറഞ്ഞു : " ഡോക്ടറുടെ (ഡോ .പൽപ്പു ) മകനല്ലേ , ആരേയും കുമ്പിടാൻ ഇഷ്ടമല്ല " പിൽക്കാലത്ത് നടരാജഗുരുവിന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച ഒരു നിഗൂഢപുരുഷനുമായുള്ള ആദ്യ സമ്പർക്കം അഥവാ സമ്പർക്കരാഹിത്യം അതായിരുന്നു . പിന്നീടും ഗുരു എങ്ങനെ ഒരു പ്രഹേളികയായി അവശേഷിച്ചു ? അങ്ങനെ ഒരു ദിവസം ഗുരു അടുത്തമുറിയിൽ ...സിംഹം നേരിട്ടു നിങ്ങളുടെ ഗുഹയിൽ വന്നുകയറുമ്പോലെ ...മെരുങ്ങാത്ത ഒരു മ...

Jul 17, 202018 minSeason 3Ep. 8

എം ടി സ്വർണക്കടത്തിന് ശ്രമിച്ച അനുഭവം

ജൂലായ് 15 . ഇംഗ്ലീഷ് കലണ്ടർ പ്രകാരം എം ടി യുടെ പിറന്നാളാണ് ഇന്ന് . ഇന്നത്തെ ദില്ലി -ദാലി വലിയ എഴുത്തുകാരനുള്ള പിറന്നാൾ ഉപഹാരം . കേരളം ഒരു സ്വർണക്കള്ളക്കടത്തിന്റെ വിവാദത്തിൽ നിൽക്കുമ്പോൾ ഒരു എം ടി അനുഭവത്തിലേക്ക് ശ്രോതാക്കളെ ക്ഷണിക്കുന്നു. " അതിലിടയ്ക്ക് ഒരു സംഭവമുണ്ടായി. നല്ലവനായ ഒരു സുഹൃത്തിന് അലിവുതോന്നി. അറബിപ്പൊന്നു വ്യാപാരത്തിൽ പങ്കുചേരാൻ വിളിച്ചു . 'രണ്ടു സാഹിത്യകാരന്മാർ സ്വൽപം കാശുണ്ടാക്കി രക്ഷപ്പെടട്ടെ' എന്നായിരുന്നു സുഹൃത്തിന്റെ ആലോചന. എൻ . പി . എന്റെ സമീപത്ത് ഓടിക്കിതച്ചെത്തി . പണമുണ്ട...

Jul 15, 202018 minSeason 3Ep. 8

ശ്രീപത്മനാഭസ്വാമി ക്ഷേത്രം : സുപ്രീം കോടതി വിധി : അറിയേണ്ടതെല്ലാം

അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ കോടതിവിധി മുഴുവൻ വായിച്ച് ഗൃഹപാഠം ചെയ്തതിനു ശേഷം നൽകിയ അഭിമുഖം. എന്താണ് കോടതി പറഞ്ഞത് , പറയാഞ്ഞത് . എന്തായിരുന്നു ഭക്തനായിരുന്ന സൗന്ദരരാജന്റെ പരാതി ?എന്തായിരുന്നു ഇന്ത്യ സ്വാതന്ത്രമായതിനു ശേഷം രാജ്യം തിരുവിതാംകൂർ രാജവംശത്തിന് ക്ഷേത്രത്തിനു മേൽ നൽകിയ അവകാശം ? എന്തായിരുന്നു കാലാകാലങ്ങളായി കേരളസർക്കാർ നയം ? കേരളാ ഹൈക്കോടതി നിർദേശിച്ച പുരാവസ്തുസ്മാരകത്തെ കുറിച്ച് സുപ്രീം കോടതി എന്തെങ്കിലും പറഞ്ഞോ ? അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കണ്ടെത്തിയ സ്വർണനഷ്ടത്തെ കുറിച്ച് സുപ്ര...

Jul 14, 202020 minSeason 3Ep. 7

ഒരു വിപ്ലവഗാനവും ബാലമുരളികൃഷ്ണയും

ഈ ലക്കം ദില്ലി -ദാലി ഒരു ഗാനത്തോടൊപ്പം എത്തുന്നു . നമുക്കറിയാം കൊടുങ്ങല്ലൂർകാരനായ പി ഭാസ്കരൻ എഴുതിയ 'വയലാർ ഗർജ്ജിക്കുന്നു' എന്ന കവിത സി .പി . രാമസ്വാമി അയ്യർ 1946 ൽ തിരുവിതാംകൂറിൽ നിരോധിച്ച കാര്യം. അന്ന് ഭാസ്കരന് 22 വയസ്സ് . 1968 ൽ മലയാളത്തിൽ 'പുന്നപ്ര-വയലാർ' എന്ന സിനിമയിൽ കെ .രാഘവൻ മാസ്റ്റർ സംഗീതം നൽകി ഭാസ്കരന്റെ ഗാനം പാടിയത് അന്ന് 38 വയസ്സുണ്ടായിരുന്ന ബാലമുരളീകൃഷ്ണ. അതേക്കുറിച്ച് രാഘവൻ മാഷിനോടും ബാലമുരളികൃഷ്ണയോടും സംസാരിക്കാനവസരം ലഭിച്ചതിന്റെ ഓർമ്മയാണ് ഈ പോഡ്കാസ്റ്റ് . സ്നേഹത്തോടെ എസ് . ഗോപാലക...

Jul 13, 20209 minSeason 3Ep. 7

ചൈനയെ വിശ്വസിക്കാൻ കൊള്ളില്ലേ ? ആർ പ്രസന്നനുമായി അഭിമുഖം

ഇന്ത്യാ -ചൈനാ തർക്കങ്ങളുടെ ചരിത്ര പശ്ചാത്തലം ആഴത്തിൽ പരിശോധിക്കുന്ന ഒരു പോഡ്കാസ്റ്റ് . നെഹ്‌റുവിലെ സ്വപ്നജീവിയ്ക്ക് തെറ്റിയതെവിടെ ? മോദിയും അതേ തെറ്റ് ആവർത്തിക്കുന്നുവോ ? എത്രയാണ് ഇന്ത്യയുടെ സുരക്ഷാഭൂപ്രദേശവ്യാപ്തി ? വാജ്‌പേയി വിശ്വസിച്ചിരുന്നത് എന്ത് ? ഇന്ദിരാ ഗാന്ധിയുടെ വിജയങ്ങൾ ? കിഴക്കൻ ബംഗാൾ , സിക്കിം പാഠങ്ങൾ ? മാവോ - ഡെങ് - ഷീ ജിൻപിങ് തുടർച്ചകൾ . കേൾക്കേണ്ട ചരിത്രാവലോകനം. ആർ പ്രസന്നൻ , The Week വാരികയുടെ ഡൽഹി ബ്യുറോ തലവനും ഇന്ത്യയിലെ പ്രമുഖ സായുധ-വിദേശനയ ഗവേഷകനും വിദഗ്ദ്ധനുമാണ്...

Jul 12, 202017 minSeason 3Ep. 6

പുടിൻ , റഷ്യ , ലോകം

ലോകാവസാനം വരെ പുടിൻ ഭരിക്കുമോ ? അദ്ദേഹം അങ്ങനെ ആഗ്രഹിക്കുന്നുവോ ? റഷ്യയിൽ അധികാരകേന്ദ്രീകരണം ഒരു ശീലമോ ? എന്താണ് ആ രാജ്യത്തിന്റെ രഹസ്യാത്മകത ? ഇന്ത്യാ -റഷ്യ ബന്ധം സമകാലത്തിൽ ? ബിനോയ് വിശ്വം എംപി സംസാരിക്കുന്നു

Jul 10, 202025 minSeason 3Ep. 6

വാമൊഴി പാരമ്പര്യത്തിലെ മലബാർ കലാപം

ഡോക്ടർ ഷംഷാദ് ഹുസൈൻ സംസാരിക്കുന്നത് കേൾക്കുമ്പോൾ മനസ്സിലാകും എങ്ങനെയാണ് പുരുഷന്മാർ എഴുതിയ ചരിത്രം സ്ത്രീകൾ വാമൊഴിയാൽ റദ്ദാക്കുന്നത് എന്ന് . ഓർമ്മകൾ മരിക്കുന്നില്ല . ഡോ . ഷംഷാദ് ഹുസൈൻ ശ്രീശങ്കരാചാര്യ സർവകലാശാലയിൽ മലയാളം അസോഷിയേറ്റ് പ്രൊഫസ്സർ . വാമൊഴിചരിത്രത്തിൽ ഡോക്ടറേറ്റ്. പുസ്തകങ്ങൾ : മുസ്‌ലിമും സ്ത്രീയും അല്ലാത്തവൾ . ന്യുനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ

Jul 09, 202037 minSeason 3Ep. 5

ബഷീർ എന്ന സ്നേഹ ദാർശനികൻ

പ്രീയ സുഹൃത്തേ , വലിയ സന്തോഷത്തോടെയാണ് ഈ പോഡ്കാസ്റ്റ് ഞാൻ താങ്കളിലേക്ക് എത്തിക്കുന്നത് . പ്രൊഫസ്സർ കെ പി ശങ്കരൻ ( ഡൽഹിയിലെ St Stephen's കോളേജിലെ ഫിലോസഫി അദ്ധ്യാപകൻ ആയിരുന്നു ) വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചെഴുതിയ കുറിപ്പ് . ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യ സംഭാവന ചെയ്ത രണ്ട് മൗലിക ദാർശനികർ ഗാന്ധിയും ബഷീറും ആണെന്ന് അദ്ദേഹം പറയുന്നു . അശാന്തമനസ്സിനെ ശാന്തതയിലേക്ക് നയിക്കുന്ന ബഷീർ. ഓരോ അപരിചിതനും അപരനും അല്ലാഹുവിന്റെ സൃഷ്ടി ..ഓരോ പാമ്പും . ഓരോ ഉറുമ്പും . ബഷീറിന് സ്നേഹപൂർവ്വം ഈ പോഡ്കാസ്റ്റ് . സംഗീതഖണ്ഡം ...

Jul 07, 202012 minSeason 3Ep. 4

എന്റെ രണ്ട് പ്രിയനർത്തകർ : രാജശ്രീ വാര്യർ

അതിമനോഹരമായി സംസാരിക്കുന്നു ഈ നർത്തകി . എന്തുകൊണ്ട് ബാലസരസ്വതിയും ചന്ദ്രലേഖയും തന്റെ ഇഷ്ടപ്പെട്ട നർത്തകർ ആണ് എന്നതിനെ കുറിച്ച് . ഒരേ നൃത്തഭാഷ പഠിച്ചിട്ട് തികച്ചും വേറിട്ട നൃത്തനിമിഷങ്ങളിൽ ജീവിച്ചവർ. പരിശ്രമികളായിരുന്ന രണ്ടു നർത്തകർ . ഉടൽമൊഴികളെ മാറ്റിത്തീർത്തവർ. കേൾക്കൂ , വേറിട്ട ഈ പോഡ്കാസ്റ്റ് . നന്ദി , രാജശ്രീ . എസ് . ഗോപാലകൃഷ്ണൻ

Jul 06, 202014 minSeason 3Ep. 3

റേഡിയോ : രണ്ട് ഏകാന്തതകൾ / ദില്ലി -ദാലി 103

റേഡിയോ കേൾക്കുന്നെങ്കിൽ ബോസിന്റേയും ടെസ്‌ലയുടെയും കഠിന ഏകാന്തതകൾ അറിഞ്ഞിരിക്കണം. മർക്കോണിയുടെ കൊച്ചുമകൻ പറഞ്ഞു , എന്റെ മുത്തച്ഛന് റേഡിയോ കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നൽകുകയും ജഗദീഷ് ബോസിനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌തതിൽ അനീതി ഉണ്ടായി എന്ന് . ആധുനിക മനുഷ്യന്റെ ഏകാന്തതകളിൽ അവന്റെ ഏറ്റവും വലിയ ചങ്ങാതിയായി മാറിയ റേഡിയോ ഉണ്ടായത് നിരാലംബരായി നടന്ന രണ്ടു ശാസ്ത്രകാരന്മാരുടെ , നിക്കോള ടെസ്‌ല , ജഗദീഷ് ചന്ദ്ര ബോസ് എന്നിവരുടെ കഠിനമായ ഏകാന്തതകളിൽ നിന്നാണ്. അതുകൊണ്ടുതന്നെയാണ് വൈകിയെത്തിയ നോബൽ സമ്മാനം ടെസ്...

Jul 05, 202013 minSeason 3Ep. 2

കഴുതകളായി നടിക്കേണ്ടി വന്ന കുതിരകൾ

തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ ശൂന്യതയുടെ മേൽ മനുഷ്യൻ ഉണ്ടാക്കിയ പാലം ? രണ്ട് പൂജ്യങ്ങളും അവയ്ക്കിടയിലെ ദുർഗ്രഹത്രികോണവും ? ആരുടെ കണ്ണടയുടെ വികാസമാണ് ബൈസിക്കിൾ ? കാൽനൂറ്റാണ്ടു മുൻപ് കെ ജി ശങ്കരപ്പിള്ള എഴുതിയ അസാധാരണ സൈക്കിൾ കവിതയിലേക്ക് ഒരു പോഡ്കാസ്റ്റ് സവാരിയാണ് ഈ ലക്കം ദില്ലി -ദാലി . കവി തന്നെ കവിതയും ചൊല്ലുന്നു. കൂടെ , കണ്ണൂരിലെ എന്റെ റേഡിയോ ജീവിതത്തിൽ ശബ്ദത്തിന്റെ തരംഗദൈർഘ്യത്തിലേക്ക് സൈക്കിൾ സ്വപ്നവുമായി ചവുട്ടിക്കയറിയ ഒരു കൗമാരക്കാരന്റെ കഥയും സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ സ്നേഹത്തോടെ എ...

Jul 04, 202013 minSeason 3Ep. 1

ആരാണ് എനിക്ക് ഓ വി വിജയൻ

ആർ ഉണ്ണി നടത്തുന്ന നവതി പോഡ്കാസ്റ്റ് വിജയൻ ജീവിച്ചിരുന്നിരുന്നു എങ്കിൽ ഇന്ന് തൊണ്ണൂറു വയസ്സ് . നാലുപതിറ്റാണ്ടിലേറെ പ്രായവ്യത്യാസത്തിൽ ആർ . ഉണ്ണി. ഉണ്ണി സംസാരിക്കുന്നു , വിജയനെ ആദ്യം കണ്ടപ്പോൾ ആനന്ദമന്ദിരത്തിൽ നിന്നും ചമ്മന്തിപ്പൊടി വാങ്ങിക്കൊടുത്ത കഥ , കമ്മ്യൂണിസ്റ്റുകാർക്ക് മനസ്സിലാകാതെ പോയ വിജയൻ , സംശയങ്ങളും ചോദ്യങ്ങളും അടിസ്ഥാനരാസമൂലകങ്ങൾ ആയിരുന്ന ജന്മം , വിജയനെ ഹിന്ദുത്വവാദിയായി തെറ്റിദ്ധരിക്കുന്നതിന് ഇടതുപക്ഷം നൽകിയ മൗനാനുവാദം, വിജയനോട് സക്കറിയ കലഹിച്ചത് , സക്കറിയ സങ്കടപ്പെട്ട ഒരു ദിവസം , പ...

Jul 02, 20207 minSeason 2Ep. 31

1975 ലെ അടിയന്തിരാവസ്ഥയും 2020 ഉം സുരേഷ് കുറുപ്പ് സംസാരിക്കുന്നു

അടിയന്തിരാവസ്ഥക്കാലത്ത് വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്ന സുരേഷ് കുറുപ്പ് ഒരു അഭിമുഖസംഭാഷണത്തിൽ ഇനി പറയുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു: ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയസാഹചര്യവും അടിയന്തിരാവസ്ഥ സ്മരണകളുടെ വെളിച്ചത്തിൽ ഇന്ത്യൻ ഭരണഘടനയും ഇന്നത്തെ ഇന്ത്യയും ഇന്ത്യൻ കോടതികൾ അടിയന്തിരാവസ്ഥക്കാലത്തും ഇന്നും അന്ന് ജയപ്രകാശ് നാരായണൻ , ഇന്ന് ഭരണഘടന ? ജനകീയമുന്നേറ്റം പ്രത്യാശിക്കാമോ ?

Jul 02, 202021 minSeason 2Ep. 30

കനൽ ഒരു തരി മതി

നീർ നിലങ്ങളിൻ അടിമയാര് ഉടമയാര് ? നിലങ്ങളായിരം വേലിയിൽ തിരിച്ചതാര് ? കേരളത്തിലെ യുവജനങ്ങൾ അടുത്തകാലത്ത് ഏറ്റെടുത്ത കരുത്തിന്റെ RAP . ഹിരൺ വേടൻ ദില്ലി -ദാലിയോട് പറയുന്നു ഭയത്തിനെതിരെ നന്മയുടെ കൊടി ഉയർത്തേണ്ട സമയമാണിതെന്ന് . അഭിമുഖവും , ഗാനവും

Jun 30, 202020 minSeason 2Ep. 28

അസാധാരണനായിരുന്ന വേലപ്പൻ നായരും ഒരു കേരള ചരിത്രപഠനവും

ലൈബ്രറിയേക്കാൾ വലുതായ ലൈബ്രേറിയൻ വെള്ളിവെളിച്ചത്തിൽ നിന്നും മാറിനിന്ന് ഗവേഷകരെ വെളിച്ചത്തിന്റെ വേദികളിലേക്ക് ആനയിച്ച വി .വേലപ്പൻ നായർ പി കെ ബാലകൃഷ്ണൻ 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എന്ന പുസ്തകത്തിന്റെ അവതാരികയിൽ തുല്യ കർത്തൃത്വം ആദരിച്ചു നൽകിയ ചരിത്രകുതുകി. നിരവധിയാളുകളുടെ ഓർമ്മകളിലെ പ്രിയമാനസൻ ലോകത്തിലെ എല്ലാ നല്ല ലൈബ്രേറിയന്മാർക്കും വേണ്ടി ഒരു പോഡ്കാസ്റ്റ് .

Jun 28, 202020 minSeason 2Ep. 27

കോവിഡ് കണ്ട ലോകത്തെ വാസ്തുവിദ്യ

കോവിഡ് കണ്ട ലോകത്തെ വാസ്തുവിദ്യ പ്രശസ്ത വാസ്തുകാരൻ (Architect ) ഡോ . ബെന്നി കുര്യാക്കോസ് സംസാരിക്കുന്നു . മഹാമാരികൾ ഇതിനുമുൻപും വാസ്തുവിദ്യയെ സ്വാധീനിച്ചിട്ടുണ്ടോ ?, ലോകനഗരങ്ങളും , ഗ്രാമങ്ങളും , ഓഫിസുകളും , പാർപ്പിടങ്ങളും എങ്ങനെ മാറാൻ പോകുന്നു ? എന്താണ് ഇന്ത്യയിലെ വസ്തുനിഷ്ഠ സാഹചര്യം ? വാസ്‌തുരംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ? ലാറി ബേക്കറിന്റെ വാസ്തുദർശനത്തിന്റെ പ്രസക്തി എന്താണ് ? ബേക്കർ ശിഷ്യൻ സംസാരിക്കുന്നു

Jun 26, 202032 minSeason 2Ep. 27

വിചാരസീതയുടെ വേരുകൾ

ചിന്താവിഷ്ടയായ സീതയെ കുറിച്ച് ഒരു പോഡ്കാസ്റ്റ് സച്ചിദാനന്ദൻ സംസാരിക്കുന്നു എവിടെയാണ് ആശാന്റെ സീതയുടെ വേരുകൾ ? വാത്മീകിരാമായണത്തിലോ അതോ ശ്രീ നാരായണഗുരുവിലോ ? രാമനിലെ വൈരുദ്ധ്യങ്ങൾ , സീതയിലെ ഗൗരിയും കാളിയും , രാമനിലെ സീതയും , സീതയിലെ രാമനും ...സച്ചിദാനന്ദൻ ആഴത്തിൽ അന്വേഷിക്കുന്നു. രാമന്റെയോ സീതയുടെയോ പക്ഷം ചേരാതെ ആശാന്റെ സീതയെ സമീപിക്കുവാൻ കഴിയുമോ ? രാമായണത്തിലെ വർണ്ണാശ്രമങ്ങൾ ? ഇന്നത്തെ ഇന്ത്യയിൽ ചിന്താവിഷ്ടയായ സീത വായിക്കുമ്പോൾ .. പോഡ്കാസ്റ്റ് ദൈർഘ്യം : പതിനഞ്ചു മിനിട്ട്...

Jun 25, 202017 minSeason 2Ep. 26

പ്രവാചകകവി ചൈനയിൽ

1924 ലും 1928 ലുമാണ് ടാഗോർ ചൈന സന്ദർശിച്ചത് . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൂന്നുവയസ്സുള്ളപ്പോൾ യുവവിപ്ലവകാരികൾ കവിയുടെ പ്രസംഗങ്ങൾ തടസ്സപ്പെടുത്തി. ഇന്ത്യയും ചൈനയും കിഴക്കൻ ലോകവും ഒരു സംസ്കാരമാണെന്നും സഹവർത്തിക്കണമെന്നും ടാഗോർ ആഗ്രഹിച്ചു. ഇന്ത്യാ -ചൈന തർക്കം മൂർച്ഛിച്ചിരിക്കുന്ന ഈയവസരത്തിൽ ദില്ലി -ദാലി ടാഗോറിന്റെ ചൈനാ യാത്ര ഓർത്തെടുക്കുന്നു. ദേശകാലങ്ങൾക്കു മേലെ അതിർത്തികളിലെ വന്മതിലുകളെ നിഷ്പ്രഭമാക്കി ഇന്നും ഉയർന്നു നിൽക്കുന്ന ടാഗോർ , കൂടെ സത്യജിത് റേ യുടെ ചാരുലതയിൽ കിഷോർ കുമാർ പാടിയ ഒരു ഗ...

Jun 23, 20209 minSeason 2Ep. 26

2020 ലോകസംഗീതദിനം

2020 ലോകസംഗീതദിനം ഒരു പുരാതന തമിഴ് ഈണത്തിൽ കാരൈക്കുറിച്ചി പി അരുണാചലം തീർത്ത അഭൗമ സംഗീതം

Jun 21, 202013 minSeason 2Ep. 25

പഥേർ പാഞ്ചാലി : ആധുനികതയുടെ ഉരകല്ല്

പഥേർ പാഞ്ചാലിയുടെ പ്രശസ്തിയുടെ ആദ്യകാലങ്ങൾ അന്വേഷിക്കുന്നു . ബംഗാളിന്റെ ഗ്രാമീണ -നഗരയിടങ്ങൾ റേ യിൽ എങ്ങനെ ? ബംഗാളി മധ്യവർഗത്തിന്റെ ആവിർഭാവവും പഥേർ പാഞ്ചാലിയും . Modernity Vs Modernism സത്യജിത് റേ യിൽ സത്യജിത് റേ ജന്മശതാബ്ദി പോഡ്കാസ്റ്റ്: 2 / 1 2 ചലച്ചിത്രകാരൻ വിപിൻ വിജയ് സംസാരിക്കുന്നു

Jun 21, 202024 minSeason 2Ep. 25

ഒരു കാർട്ടൂണും കൃഷ്ണമേനോനും ചൈനയും

ഒരു കാർട്ടൂണും കൃഷ്ണമേനോനും ചൈനയും വിശ്രുത കാർട്ടൂണിസ്ററ് ഡേവിഡ് ലോ 1954 ൽ ചെയ്ത ഒരു കാർട്ടൂണിൽ വി കെ കൃഷ്ണമേനോനും മാവോ സെ ദുങ്ങും ഒരുമിച്ചു വന്നു . ഇന്നത്തെ ഇന്ത്യാ -ചൈനാ തർക്കവേളയിൽ ഒരു അമേരിക്ക -ചൈനാ തർക്കത്തിൽ കൃഷ്ണമേനോൻ നടത്തിയ ഇടപെടൽ ഓർമ്മ വന്നപ്പോൾ ഒരു പോഡ്കാസ്റ്റ്

Jun 18, 20206 minSeason 2Ep. 23

ഒരു ഗാനം, നിരവധി വിതാനങ്ങൾ

പതിനാറാം നൂറ്റാണ്ടിലെ ഭക്തി കവി മീരയുടെ ഒരു ഭജൻ ആണ് ഈ പോഡ്‌കാസ്റ്റിന്റെ പ്രതിപാദ്യകേന്ദ്രം . ശോഭ ഗുർത്തു അസാമാന്യമായി പാടിക്കൊണ്ടിരുന്ന മനോഹര ഗാനം . ഈ പാട്ട് ഉയർത്തുന്ന ചിന്തകൾ വിവിധ വിതാനങ്ങളിലാണ് കേൾവിക്കാരനിൽ പ്രവർത്തിക്കുന്നത് . മീരയുടെ ജീവിതകഥ , ഭക്തിപ്രസ്ഥാനത്തിലെ സ്ത്രീകവിജീവിതങ്ങൾ, ഉസ്താദ് അല്ലാദിയ ഖാന്റെ സംഗീതപാരമ്പര്യത്തിൽ ഈ മീര ഭജന്റെ സ്ഥാനം... സച്ചിദാനന്ദന്റെ കവിതയിൽ കൃഷ്ണനോട് മീര പറയുമ്പോലെ "എടുക്കുകയൂരി , എന്റെ മോതിരവിരലിലങ്ങു കുടുക്കിയൊരഹന്തതൻ കഠിനവജ്രം" എന്നും ഈ ഗാനം പറയുമ്പോലെ ഗ...

Jun 17, 202014 minSeason 2Ep. 23

വടക്കന്റെ തെക്ക് : ഇ പി രാജഗോപാലൻ

പ്രമുഖ നിരൂപകനും അധ്യാപകനുമായ ഇ പി രാജഗോപാലൻ മാഷ് കാസർകോട്ടെ നീലേശ്വരത്തിരുന്ന് ദില്ലി -ദാലിയോട് രസകരമായ ഒരു ചോദ്യത്തിന് മറുപടി പറയുകയാണ് .... എന്താണ് തെക്കൻ കേരളം വടക്കൻ കേരളത്തിലെ മലയാളിക്ക്.... പ്രധാനമായും അദ്ദേഹം പറയുന്നത് : എവിടെയാണ് തെക്ക് തുടങ്ങുന്നത്, തെക്കൻ കേരളം എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്ന സൂചകങ്ങൾ എന്തൊക്കെയാണ് ?, അധികാരസ്ഥാപനങ്ങളും വിവിധ മലയാളി സംസ്കാരങ്ങളും, ഉറൂബും തകഴിയും : സാഹിത്യത്തിൽ വടക്കൻ ചിട്ടയും തെക്കൻ ചിട്ടയും ഉണ്ടോ ?, തെയ്യം എന്ന സമാന്തര വ്യവസ്ഥ, ഷൊർണൂർ തലസ്ഥാനം ആക്ക...

Jun 15, 202043 minSeason 2Ep. 23

അമേരിക്കയിലെ പ്രക്ഷോഭവും അവിടുത്തെ  ഭാരതീയരും

ജോർജ്‌ ഫ്ലോയിഡിനെ മാത്രം അമേരിക്കയിലെ ഇന്ത്യാക്കാർ ഓർത്താൽ പോരാ , സുരേഷ് റായ് പട്ടേലിനെയും ഓർക്കണം ...കറുത്തവനാണ് എന്ന് കരുതി വെള്ളക്കാരൻ പോലീസ് കഴുത്തൊടിച്ച് , എഴുന്നേൽക്കാൻ വയ്യാതെ ജീവിക്കുന്ന ഇന്ത്യാക്കാരൻ. അമേരിക്കയിലെ ഒറിഗോണിൽ പോർട്ട് ലാൻഡിൽ കാൽ നൂറ്റാണ്ടായി ജീവിക്കുന്ന മലയാളി രാജേഷ് ആർ വർമ്മ വിശദമായി സംസാരിക്കുന്നു . എഴുത്തുകാരനായ രാജേഷ് പറയുന്നത് ഹിംസയുടെ സ്ഥാപനങ്ങൾ വളരുമ്പോൾ അമേരിക്കയിൽ ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കേണ്ട കടമ ഭാരതീയർക്കുണ്ട് എന്നാണ് ...ചെറുപ്പക്കാർ അങ്ങനെയാണ് ..എന്നാൽ മറ്റു...

Jun 14, 202029 minSeason 2Ep. 23

ചരിത്രസാക്ഷിയായ ചില്ലുമേട

വൈകുന്നേരം സിംലനഗരത്തിലെ വഴിയരികുബെഞ്ചിൽ ഇരിക്കുമ്പോൾ തോന്നും ഏതോ കുഞ്ചാക്കോ സിനിമാ ഷൂട്ടിങ് ലൊക്കേഷനിലെ സെറ്റിൽ ഇരിക്കുകയാണെന്ന്. ബെന്റിക് പ്രഭുവായി പ്രേം നസീർ ഇപ്പോൾ കുതിരപ്പുറത്തു വരുമെന്നു തോന്നും. അതിനരികെയുള്ള ജാക്കു കുന്നിലാണ് AO Hume താമസിച്ചിരുന്നത്. ആ വീട് 2004 ൽ സന്ദർശിച്ചതിന്റെ ഓർമ്മയാണ് ഈ പോഡ്കാസ്റ്റ് . ആളൊഴിഞ്ഞ ചില്ലുമേട . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന ആശയം പിറന്ന വീട് . ഇന്ത്യയിലെ ആദ്യത്തെ പക്ഷിനിരീക്ഷകരിൽ ഒരാളായ ഹ്യൂം സായ്‌വ് പക്ഷിശരീരങ്ങൾ സൂക്ഷിച്ച കെട്ടിടം . മാദം ബ്ലാവാതസ്‌കിയു...

Jun 12, 202011 minSeason 2Ep. 23

വെട്ടുവഴി റിയാസ് കോമു

ഇന്ന് MF ഹുസൈൻ ചരമദിനം . ആ കലാജീവിതം എന്താണ് നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത് ? ചിത്രകാരനും ശിൽപിയും കലാസംഘാടകനുമായ റിയാസ് കോമു പറയുന്നു , യൂറോപ്യൻ നിറം പടർന്നുകിടന്നിരുന്ന ഇന്ത്യൻ ചിത്രകലാകാലത്തിൽ കാളിദാസനേയും കുമാരസ്വാമിയേയും കൂട്ടുപിടിച്ച് കലഹിച്ച ജീവിതമായിരുന്നു അതെന്ന്. എത്തുന്നടിത്തിരുന്ന് വരച്ച് സമ്പന്നമായ സർഗ്ഗജീവിതം... ചിത്രശിലാലാവണ്യത്തോടെ റിയാസ് കോമു നടത്തുന്ന അനുസ്മരണം . പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം വെട്ടുവഴി : MF ഹുസ്സൈൻ സ്മൃതി

Jun 09, 20209 minSeason 2Ep. 21

ഇന്ത്യയും ചൈനയും അതിർത്തികളും

ഇന്ത്യയുടെ സായുധസന്നാഹത്തെയും പ്രതിരോധകാര്യങ്ങളേയും പതിറ്റാണ്ടുകളായി സൂക്ഷ്മമായി പഠിച്ചു വരുന്ന മുതിർന്ന പത്രപ്രവർത്തകൻ ആർ . പ്രസന്നനുമായി എസ് . ഗോപാലകൃഷ്ണൻ നടത്തുന്ന അഭിമുഖ സംഭാഷണമാണ് ഇന്നത്തെ പോഡ്കാസ്റ്റ്. പ്രധാനമായും നാലു വിഷയങ്ങളെ കുറിച്ചാണ് ഈ സംഭാഷണം . ഇന്ത്യയും ചൈനയും തമ്മിൽ ജൂൺ ആറിന് നടന്ന ചർച്ചയിൽ എന്താണ് സംഭവിച്ചത് ?, ഇന്ത്യ കരുതുന്നത് Line of Actual Control 3488 കിലോമീറ്റർ ആണ് എന്നാണെങ്കിൽ ചൈന കരുതുന്നത് വെറും 2000 കിലോമീറ്റർ മാത്രമാണെന്നാണ് . ഈ വ്യത്യാസത്തിന്റെ ചരിത്രപരമായ കാരണങ്ങൾ, 1...

Jun 07, 202016 minSeason 2Ep. 21

മലപ്പുറം മാനിഫെസ്റ്റോ

മലപ്പുറം മാനിഫെസ്റ്റോ : എന്റെ മലപ്പുറം വി മുസഫർ അഹമ്മദ് ഒരു മനേക ഗാന്ധി പറയുന്നതു കേൾക്കുമ്പോൾ വാടേണ്ടവരല്ല 1921 നെ അഭിമുഖീകരിച്ച മലപ്പുറം എന്ന് അഗാധ ചരിത്രസ്പർശിയായ പോഡ്‌കാസ്റ്റിൽ മുസഫർ അഹമ്മദ് പറയുന്നു . 54 കൊല്ലങ്ങൾ മലപ്പുറംകാരനായി ജീവിച്ച മുസഫർ തലയുയർത്തി മലപ്പുറത്തിനുവേണ്ടി സംസാരിക്കുന്നു. ഇന്ത്യാ സ്വാതന്ത്ര്യ സമര ചരിത്രം ഉറങ്ങാത്ത മലപ്പുറത്തെ പറമ്പുകൾ , കിണറുകൾ , കുന്നുകൾ ...മനേകാ ഗാന്ധിയ്ക്കു മറുപടി പറയും . സാമുദായികതയല്ല മലപ്പുറം മുന്നോട്ടു വെയ്ക്കുന്ന ഉത്തരം ...അതാകരുത് ...ചരിത്രഗന്ധമായ...

Jun 06, 202033 minSeason 2Ep. 20
For the best experience, listen in Metacast app for iOS or Android