കൈകൊട്ടിപ്പാട്ടു പാടി കല്യാണവീടുകളില്‍ ആഹ്‌ളാദം നിറച്ച പാട്ടുസംഘത്തിലെ ബിയ്യാത്തുമ്മ അരനൂറ്റാണ്ടുകാലത്തെ തന്റെ പാട്ടുജീവിതം പറയുന്നു. ഓരോ മിടിപ്പിലും പാട്ടുണര്‍ന്നുകിടക്കുന്ന ഫോര്‍ട്ടുകൊച്ചിയുടെ പറയപ്പെടാത്ത ഒരു സംഗീതവഴി കൂടിയാണ് ഈ 71കാരിയുടെ ജീവിതം കോറിയിടുന്നത്.
Aug 04, 2024•50 min
കുഴഞ്ഞുമറിഞ്ഞ മനസ്സുമായി നിത്യ സന്ദേഹിയായ ഒരു യുവാവ് ആത്മഭാഷണത്തിലൂടെ നടത്തുന്ന ജീവിത വിചാരണയാണ് അടൂർ ഗോപാലകൃഷ്ണൻെറ ‘അനന്തരം’. കേന്ദ്ര കഥാപാത്രമായ അജയന്റെ ശൈശവം മുതൽ യൗവനം വരെയുള്ള പ്രധാന ജീവിതസന്ധികളുടെ ഓർത്തെടുപ്പാണ് ഇവിടെ പ്രമേയം. Read Text | https://truecopythink.media/film-studies/detailed-analysis-of-adoor-gopalakrishnans-movie-anantharam-by-r-sarath-chandran Anantharam, Adoor Gopalakrishnan Movie Analysis.
Aug 03, 2024•26 min
രൂക്ഷമായ പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായത്തെക്കുറിച്ചും കൺസ്യൂമർ ബ്രാന്റുകളെക്കുറിച്ചും മറ്റു കമ്പനികളെക്കുറിച്ചുമുള്ള അന്വേഷണമാണിത്. പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ കോർപറേറ്റുകളുടെ ഇരട്ടത്താപ്പും നിരുത്തരവാദിത്തവും വെളിപ്പെടുത്തപ്പെടുന്നു. വൻകിട കമ്പനികളുടെ ആത്മാർത്ഥ സഹകരണമില്ലാതെ ഇന്ത്യക്ക് പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര പരിസ്ഥിതി നയവിശകലന വിദഗ്ധനായ ലേഖകൻ വ്യക്തമാക്കുന്നു Read Text| https://truecopythink.me...
Aug 02, 2024•21 min
കുട്ടികളെ നമ്മൾ എങ്ങനെയാണ് പരിഗണിക്കേണ്ടത്? കുട്ടികളുടെ പെരുമാറ്റത്തിൽ വ്യതിയാനങ്ങളുണ്ടാകുന്നതിന്റെ അടിസ്ഥാന കാരണങ്ങൾ എന്തൊക്കെയാണ്? മുതിർന്നവരുടെ പ്രശ്നങ്ങളാണോ കുട്ടികളിൽ പ്രതിഫലിക്കുന്നത്? ഡോ: മനോജ് കുമാർ സംസാരിക്കുന്നു.
Aug 01, 2024•23 min
ഡിജിറ്റൽ മീഡിയയിൽ എഴുതുന്ന കഥാകൃത്താണ് ഷെഫീക്ക് മുസ്തഫ. ഡിജിറ്റലും അല്ലാത്തതുമായ സ്പേസിൻ്റെ, ജീവിതത്തിൻ്റെ സങ്കലനമാണ് ഷെഫീക്കിൻ്റെ കഥകൾ. റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച സറൗണ്ട് സിസ്റ്റം ഷഫീക്കിൻ്റെ ആദ്യ കഥാസമാഹാരമാണ്. ഡിജിറ്റലിൽ നിന്ന് പ്രിൻ്റിലേക്ക് എത്തിയ ഷെഫീക്ക് മുസ്തഫയുമായുള്ള ദീർഘ സംഭാഷണം. ഇതിൽ കഥകൾ മാത്രമല്ല നീണ്ട പ്രവാസത്തെക്കുറിച്ചും എഴുത്തുകാരുടെ രാഷ്ട്രീയത്തെക്കുറിച്ചും ഷഫീക്ക് സംസാരിക്കുന്നു.
Jul 31, 2024•1 hr 23 min
മലയാളിയുടെ മാറുന്ന യാത്രാശീലങ്ങൾ, റെയിൽ ഗതാഗതത്തിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക നേട്ടങ്ങൾ, പുതിയ കാലത്തിനനുസരിച്ച് റെയിൽവേ എന്ന ഗതാഗത സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ടി.ഡി രാമകൃഷ്ണൻ.
Jul 30, 2024•17 min
ക്ഷയരോഗം കാരണമുള്ള മരണ നിരക്ക് നമുക്ക് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ടെങ്കിലും രോഗം ഇന്നും ഗൗരവമേറിയ പൊതുജനാരോഗ്യ പ്രശ്നമാണ്. ക്ഷയരോഗം പൂര്‍ണമായി ഭേദമാക്കാനാവുമോ? രോഗിയെ ഐസോലേറ്റ് ചെയ്യേണ്ടതുണ്ടോ എന്ന് തുടങ്ങി നിരവധി സംശയങ്ങളും അബദ്ധധാരണകളും ടി.ബിയെക്കുറിച്ച് നിലവിലുണ്ട്. ക്ഷയരോഗത്തെക്കുറിച്ചും നിര്‍മാര്‍ജന പദ്ധതിയെക്കുറിച്ചും വിശദമായി സംസാരിക്കുകയാണ് ഡോ. ജയകൃഷ്ണന്‍ ടി.
Jul 29, 2024•17 min
വയനാട് പണയമ്പം നായ്ക്കക്കോളനിയിലെ മാസ്തി ഹെത്തന്റെ ജീവിതം പറച്ചിൽ, ഒരു പാഠപുസ്തകം പോലെ കേട്ടിരിക്കാൻ പറ്റും. വ്യക്തി ചരിത്രം എന്നത് ഒരാളുടെ ഓർമകളാണ്. മാസ്തി ഹെത്തന്റെ (ഹെത്തൻ എന്നാൽ മുത്തച്ഛൻ) ജീവചരിത്രം എവിടെയും രേഖപ്പെടുത്തിയിട്ടില്ല, അദ്ദേഹത്തിന്റെ ഓർമകളിലല്ലാതെ. വയനാട്ടിലേക്കുള്ള കുടിയേറ്റത്തിനു മുൻപേ മാസ്തി ഹെത്തന്റെ ജീവിതം തുടങ്ങിയിട്ടുണ്ട്. നല്ല ക്ലാരിറ്റിയിൽ ഓർമകളുമുണ്ട്. വയനാടൻ കാടുകളിലെ ആദിവാസി ജീവിതം മാറി മറിയുന്നത് ഈ സംഭാഷണത്തിൽ വ്യക്തമാണ്.
Jul 28, 2024•1 hr 1 min
എന്താണ് Borderline personality disorder എന്നും എങ്ങനെ തിരിച്ചറിയാം എന്നും ചികിത്സാരീതികളെ കുറിച്ചും ഡോ. മനോജ് കുമാര്‍ സംസാരിക്കുന്നു.
Jul 27, 2024•13 min
‘അക്കാലത്ത് രണ്ടണ പ്രതിഫലം പറ്റി തബല വായിച്ചിരുന്ന ഒരു കലാകാരൻ ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് പ്രശസ്തനായി. നൗഷാദ് അലി എന്ന സംഗീത സംവിധായകനായിരുന്നു അത്. ലഖ്നൗ നഗരം തന്റെ സംഗീതയാത്രയിൽ നൽകിയ പിന്തുണയെ കുറിച്ച് നൗഷാദ് പിൽക്കാലത്ത് ഏറെ പറഞ്ഞിട്ടുണ്ട്. ലഖ്നൗവിന്റെ ഖവാലി ഹിന്ദുസ്ഥാനി പാരമ്പര്യമാണ് നൗഷാദിലെ സംഗീതജ്ഞനെ രൂപപ്പെടുത്തിയത്
Jul 25, 2024•16 min
ഷെർലക് ഹോംസിൻ്റെ സ്രഷ്ടാവെന്ന നിലയിലുള്ള എഴുത്തുജീവിതത്തിനിടയിൽ യഥാർത്ഥ ജീവിതത്തിലെ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ഒന്നുരണ്ട് അധ്യായങ്ങൾ കൂടി സർ ആർതർ കോനൻ ഡോയലിനുണ്ട്. അതിലൊന്ന് വളരെയധികം അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംഭവമായിരുന്നു. അതാണ്, ജീവചരിത്രരചനകളിലൂടെ പ്രശസ്തയായ ശ്രബാനി ബസു തന്റെ ഏറ്റവും പുതിയ പുസ്തകത്തിന് പ്രമേയമാക്കുന്നത്- ജിനീഷ് കുഞ്ഞിലിക്കാട്ടിൽ എഴുതുന്നു. Read it on | https://truecopythink.media/literature/reading-the-latest-book-of-shrabani-basu-the-mystery-of-the-parsee-lawyer-by-jin...
Jul 25, 2024•15 min
First Part | https://open.spotify.com/episode/6V59SKnUkYPX3wKbcCIa3L
Jul 24, 2024•38 min
നല്ല പേന കൊണ്ട് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ആ പാട്ടുകൾ | Priya V P by THINK
Jul 23, 2024•16 min
വിഴിഞ്ഞം പോർട്ട്:ഉമ്മൻചാണ്ടിയുടെ തട്ടിപ്പ് കണ്ടെത്തിയ ശേഷവും പിണറായി ചെയ്തത്. തീരദേശ ഗവേഷകനും ആക്ടിവിസ്റ്റും കരാറിനെ ആഴത്തിൽ പഠിക്കുകയും ചെയ്തിട്ടുള്ള എ.ജെ. വിജയൻ സംസാരിക്കുന്നു.
Jul 22, 2024•29 min
എഴുത്തുകാരനായ ടി.ഡി. രാമകൃഷ്ണന്റെ റെയില്‍വേ സര്‍വ്വീസ് സ്റ്റോറിയുടെ 12ാം ഭാഗം. കേരളത്തിലെ റെയില്‍വേ സംവിധാനം മെച്ചപ്പെടുത്താനുള്ള വഴികളെ കുറിച്ചും കേരളത്തിലോടുന്ന ട്രെയിനിന്റെ വേഗതയെ കുറിച്ചും കേരളത്തില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ വന്ന വഴികളെ കുറിച്ചും ടി.ഡി. വിശദീകരിക്കുന്നു. ടിക്കറ്റ് കളക്ടറായി ഓദ്യോഗിക ജീവിതം തുടങ്ങിയ ടി.ഡി. രാമകൃഷ്ണന്റെ സര്‍വീസ് സ്‌റ്റോറി ഫിക്ഷന്‍ പോലെ സുന്ദരവും ട്രെയിന്‍ യാത്ര പോലെ താളാത്മകവുമാണ്.
Jul 20, 2024•31 min
Maharaja Movie Review | Vijay Sethupathi | Nithilan Swaminathan | Priya VP by THINK
Jul 19, 2024•8 min
അടിയുറച്ച സി.പി.എം പ്രവർത്തകയാണ് ഫോർട്ട് കൊച്ചി തുരുത്തിയിലെ സഖാവ് സുഹറ. പാർട്ടി ജീവിതം ജീവിച്ച, ജീവിച്ചു കൊണ്ടിരിക്കുന്ന താഴെത്തട്ടിലുള്ള ലക്ഷക്കണക്കിന് സഖാക്കളിലൊരാൾ. മുസ്ലീം സമുദായത്തിൽ നിന്ന് സജീവ പാർടി പ്രവർത്തനത്തിലേക്ക് തീരെ ചെറിയ പ്രായത്തിൽത്തന്നെ രാഷ്ടീയാവേശങ്ങളാൽ എത്തിച്ചേർന്ന സ്ത്രീ. പാർട്ടിയ്ക്ക് വേണ്ടി ജീവിച്ച തോക്ക് പരീക്കുട്ടിയുടെ ഭാര്യ. തുരുത്തി എന്ന പ്രദേശത്തിന് മോസ്കോ എന്ന് വിളിപ്പേരുണ്ടായിരുന്നു മുൻപ്. കമ്യൂണിസ്റ്റ് കോട്ടയായിരുന്നു അത്. മുദ്രാവാക്യം വിളിച്ചും സമരം ചെയ്തും തൊഴി...
Jul 17, 2024•43 min
കുപ്പികൾ പാട്ടകൾ കുപ്പികൾ പാട്ടകൾ കുപ്പികൾ കുപ്പികൾ പാട്ടകൾ പാട്ടകൾ കുപ്പികൾ പാട്ടകൾ കറുത്ത വെള്ളം കുമു കുമു വെള്ളം കുമു കുമു വെള്ളം ഖറുത്ത വെള്ളം കൊഴുത്ത വെള്ളം പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് കെട്ടുകൾ കറുത്ത കെട്ടുകൾ പൊട്ടിയൊഴുകും ഭ്രാന്തിൻ കെട്ടുകൾ ഭ്രാന്തിൻ കെട്ടുകൾ ഭ്രാന്തിൻ കെട്ടുകൾ Read Full: https://truecopythink.media/music/amayizhanjan-canal-and-pollution-in-kerala-hip-hop-song-v-abdul-latheef
Jul 16, 2024•4 min
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ശീലമായി മാറുമ്പോൾ വ്യക്തിയുടെ മനസ്സിനും ശരീരത്തിനും ചുറ്റുമുള്ളവരുടെ ജീവിതത്തിനും സമൂഹത്തിന്റെ ആരോഗ്യത്തിനും എന്തു സംഭവിക്കുന്നു എന്ന് സമഗ്രമായി പരിശോധിക്കുന്ന സംഭാഷണം
Jul 16, 2024•33 min
സ്വന്തം ശരീരത്തെ ഇഷ്ടപ്പെടുകയാണ് ആദ്യം വേണ്ടത്. അതോടൊപ്പം വ്യത്യസ്തമായ മറ്റു ശരീരങ്ങളേയും ഉൾക്കൊള്ളാൻ കഴിയണം. കാഴ്ചക്കപ്പുറമുള്ള ശരീരധർമങ്ങളെ കുറിച്ചും വ്യത്യസ്തതകളിലൂടെ നിലനിൽക്കുന്ന ലോകത്തെക്കുറിച്ചുമുള്ള ബോധം നമ്മളെ ആനന്ദത്തിലേക്കാണ് എത്തിക്കുക
Jul 15, 2024•16 min
ജലത്തിലും തിരയിലും കടലിലുമെന്ന വണ്ണം മനുഷ്യന്റെ ഉടലിലും തെളിയുന്ന പ്രണയാസക്തിയുടെ ജ്വലനമുള്ള ചില ഗാനങ്ങളാണ് ഇന്ന് ഞാൻ എന്റെ കാഴ്ചക്ക് തിരഞ്ഞെടുക്കുന്നത്- എസ്. ശാരദക്കുട്ടിയുടെ പാട്ടുകോളം- പടംപാട്ടുകൾ- തുടങ്ങുന്നു. READ | https://truecopythink.media/music/s-saradakutty-writes-about-sea-related-love-songs-in-malayalam-cinema
Jul 14, 2024•23 min
ഇളയരാജക്കും സുജാതക്കും നഷ്ടപ്പെട്ട നീലാംബരി | Priya V. P by THINK
Jul 13, 2024•17 min
മനുഷ്യസ്വഭാവത്തിന്റെ ഉള്ളടരുകളിൽ സ്ഥിതിചെയ്യുന്ന അപ്രതീക്ഷിത യാഥാർത്ഥ്യങ്ങളെ ഒരു വശത്തും ശ്രീലങ്കൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ സമകാലികത മറുവശത്തും ചേർത്തുപിടിക്കുന്ന ഉജ്വലമായ ചലച്ചിത്രാവിഷ്കാരമാണ് പാരഡൈസ്
Jul 11, 2024•11 min
18 വർഷങ്ങൾക്ക് മുൻപ് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ദി ഹോളിഡേ | Priya V. P by THINK
Jul 11, 2024•10 min
റെയില്‍വേ ടെക്നോളജിയും എഞ്ചിനും സംവിധാനങ്ങളുമൊക്കെ കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങള്‍ക്കിടെ ഒരുപാട് മാറിയിട്ടുണ്ട്. എന്നിട്ടും ആ മാറ്റത്തിനൊത്ത സഞ്ചാര വേഗത ട്രെയിനുകള്‍ക്ക് കൈവരിക്കാനാവാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയാണ് ടി.ഡി. രാമകൃഷ്ണന്‍.
Jul 10, 2024•39 min
ക്യാമറാമാൻ വേണുവിന്റെ സിനിമാ സഞ്ചാരം തുടരുന്നു. ലോഹിതദാസിന്റെ കഥാപാത്രങ്ങളിലെ ആത്മാംശം, ശ്രീനിവാസന്റെ സന്ദേശത്തിലെ അരാഷ്ട്രീയത, സിനിമകളിലെ പാട്ട്, എഡിറ്റിങ്ങിൽ ക്യാമറാമാന്റെ പങ്ക്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, വടക്കു നോക്കിയന്ത്രം.
Jul 09, 2024•35 min
'ഞാന്‍ ഫുട്‌ബോളിന് വേണ്ടി ജീവിതം ബലിയര്‍പ്പിച്ചവനാണ്. ഫുട്‌ബോളാണ് എന്റെ ജീവിതം' കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാല്‍ സ്വദേശി കുത്തിയിരിപ്പ് മുഹമ്മദ് എന്ന പേരില്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍ കോച്ച് പറഞ്ഞു വെക്കുന്നു. മൊഗ്രാലിന്റെ ഫുട്‌ബോള്‍ ചരിത്രവും വര്‍ത്തമാനവും അതിനോട് കെട്ടിപ്പിണഞ്ഞിരിക്കുന്ന തന്റെ ജീവിതവും തുറന്നു പറയുകയാണ് ഈ ഫുട്‌ബോള്‍ സ്‌നേഹി.
Jul 07, 2024•8 min
ടെലിവിഷനില്‍, യൂട്യൂബില്‍, മലയാളം സാഹിത്യ വായനക്കാര്‍ക്കിടയില്‍ എന്നിങ്ങനെ വിവിധ മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് അശ്വതി ശ്രീകാന്ത്. അശ്വതിയുടെ ഏറ്റവും പുതിയ പുസ്തകം കാളി പതിനൊന്നാം പതിപ്പിലെത്തി നില്‍ക്കുന്നു. തന്റെ എഴുത്തിനെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും പുതുതായി ആരംഭിക്കാനിരിക്കുന്ന വെല്‍നെസ് ക്ലിനിക്കിനെക്കുറിച്ചും അശ്വതി സംസാരിക്കുന്നു.
Jul 06, 2024•35 min
പുരുഷന്റെ പ്രണയം, പുരുഷന്റെ അധികാരം, പുരുഷന്റെ കൊല | Dr. Manoj Kumar by THINK
Jul 05, 2024•21 min
അമീബിക് മസ്തിഷ്കജ്വരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? ചികിത്സ എന്ത്? | Dr. Anoop Kumar A. S by THINK
Jul 04, 2024•18 min