Truecopy THINK - Malayalam Podcasts - podcast cover

Truecopy THINK - Malayalam Podcasts

Truecopythinktruecopythink.media
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

മുള്ളുവേലിക്കരുകിലെ ജീവിതം | How Muslims Are Alienated in India? - Maina Umaiban

"അടുത്തകാലത്തായി ഭയം എന്നെ ഗ്രസിക്കുകയാണ്. ജീവിതകാലം മുഴുവൻ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്ന അണലിവിഷത്തെപ്പോലെ മനസിനെ ഗ്രസിക്കുകയാണ് ഭയം." - മൈന ഉമൈബാന്‍ പറയുന്നു.

Apr 03, 202416 min

ചിക്കന്‍ 'ചൂടാണോ'? വെള്ളം കുടിക്കേണ്ടത് എപ്പോള്‍? വേനലിനെ ശാസ്ത്രീയമായി നേരിടാം | Wellness Waves

വേനല്‍ കടുക്കുന്നതോടെ ജനജന്യ രോഗങ്ങളും വരികയായി. മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ പലപ്പോഴും മാരകമായേക്കാം. വേനലിനെ എങ്ങനെ ശാസ്ത്രീയമായി നേരിടാം എന്ന് പറയുന്നു, കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എസ്.

Apr 03, 202417 min

ശ്രുതി തെറ്റാതെ പാടാനറിയുന്ന Actor Vijay; കൂടെപ്പാടുന്ന അമ്മ ശോഭ

ഒരു ദിവസം സ്റ്റുഡിയോവിൽ നിന്ന് വന്ന വിജയ് അമ്മയോട് പറഞ്ഞു: ""അമ്മാ. ഞാനിന്ന് സിനിമയിൽ ഒരു പാട്ട് പാടി. ബാക്കി പാടാൻ അമ്മയോട് വേഗം ചെല്ലാൻ അപ്പാ പറഞ്ഞു ''. അതൊരു "പെപ്പി' ഡ്യുവറ്റ് ആയിരുന്നു. "ദൊഡ്ഢബെട്ട റോഡ് മേലെ മുട്ടപൊറോട്ടാ....നീ തൊട്ട് കൂട്ട ചിക്കൻ തരട്ടാ...'"വിഷ്ണു'വിൽ വിജയും സാങ്ങ്വിയും ആടിത്തകർത്ത ആ "ഗാനാ'പാട്ട് തമിഴകത്തെ ചെറുപ്പക്കാർ ഏറ്റെടുത്തു. പിൽക്കാലത്ത് വിജയ് പടങ്ങളുടെ അവിഭാജ്യഘടകമായി മാറിയ "കുത്ത്'പാട്ടുകളുടെ തുടക്കങ്ങളിലൊന്ന്.അമ്മയും മകനും ചേർന്ന് പാടുന്നൊരു ഡ്യുവറ്റ് ഒരുപക്ഷേ ഇന...

Apr 01, 202418 min

ക്ലാസിൽനിന്ന് പുറത്താക്കപ്പെട്ട രണ്ടുപേരുടെ ജീവിതം | Padmanabhan Balthur

"എനിക്കെല്ലാം ഓർമ വന്നു. ഒരു വേദന മിന്നൽ പോലെ എന്നിലൂടെ പാഞ്ഞു. മറ്റെയാളോ എന്ന ചോദ്യത്തിന് തിരക്കിൽ നിന്ന് മാറി ദൂരെയിരിക്കുന്ന ചെറുപ്പക്കാരനെ കാട്ടിത്തന്നു. അയാൾ പിന്നെ പഠിക്കാൻ പോയില്ലെന്നും പൂഴി വാരാനും വണ്ടി കഴുകാനും പോയി ജീവിതം മുന്നോട്ടു നടത്താൻ ശ്രമിക്കുകയായിരുന്നെന്നും അറിഞ്ഞു." - പത്മനാഭന്‍ ബ്ലാത്തൂര്‍ എഴുതുന്നു...

Mar 31, 20247 min

നാടുവിട്ടുപോയ മനുഷ്യർ, കുലദൈവങ്ങൾ | N Sukumaran

ദേവാംഗരുടെ ഇടയിൽ പിന്തുടരുന്ന ആചാരം വ്യത്യസ്തമാണ്. കൈത്തറിയാണ് തൊഴിൽ. തറിയുടെ സമീപം കുഴിച്ചിരിക്കുന്ന കുഴിയിൽ കൊച്ചുകുഞ്ഞുങ്ങൾ അറിയാതെ വീണാൽ അത് ഐശ്വര്യത്തിന്റെ ശകുനം. ആ ചെയ്തിയെ മോദകം ഉണ്ടാക്കി നിവേദിച്ചാണ് ആഘോഷിക്കുക. ഇന്നും ഈ ആചാരം നിലവിലുണ്ട്. - എന്‍. സുകുമാരന്‍ എഴുതുന്നു...

Mar 30, 20247 min

വെയില്‍ കത്തുന്നു, സൂര്യാഘാതം മാത്രമല്ല അപകടം | Dr. Jyothi S. | Wellness Waves

ചൂട് ദിനംപ്രതി കൂടി വരികയാണ്. പലയിടത്തും 40 ഡിഗ്രിക്ക് മുകളിലാണ് ശരാശരി താപനില. സൂര്യാഘാതവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. കടുത്ത വെയിലിനെയും ചൂടിനെയും ആരോഗ്യപരമായി നേരിടാന്‍ എന്ത് ചെയ്യാനാവും? കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എസ്. സംസാരിക്കുന്നു.

Mar 29, 202414 min

രണ്ട് ട്രാൻസ് വിദ്യാർഥികളും ഒരു കുഞ്ഞുസിസ്റ്ററും | Nithin Vasu

"സത്യത്തിൽ ആ ഉദാഹരണം വേണ്ടായിരുന്നു എന്ന് പലവട്ടം പിന്നീട് ചിന്തിച്ചിരുന്നു. മേലിൽ ഇമ്മാതിരി ഉദാഹരണം പുറത്തെടുക്കരുതെന്നു പലവട്ടം മനസിൽ ഉറപ്പിച്ചതുമാണ്. പക്ഷെ ഇതാ എന്റെ ഉദാഹരണം അർത്ഥവത്തായിരിക്കുന്നു." - വൈകാരികമായ ഒരു ക്ലാസ് റൂം അനുഭവത്തെക്കുറിച്ച് നിതിന്‍ വാസു

Mar 28, 20249 min

എന്തുകൊണ്ട് ഈ കാലത്തും പ്രീ മാര്യേജ് കോഴ്സ് ആവശ്യമാണ്? | Fr. Dr. Kurien | Wellness Waves

പ്രീ മാര്യോജ് കോഴ്സുകളുടെ ആവശ്യകതയെക്കുറിച്ചും പുതിയ കാലത്ത് അത് എത്രത്തോളം പ്രസക്തമാണെന്നും പറയുന്നു ഫാ. ഡോ. കുര്യന്‍ പുരമഠം.

Mar 27, 20248 min

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിന്ന് സ്ത്രീകൾ തുടച്ചു മാറ്റപ്പെടുന്നത് എന്തുകൊണ്ട് | KM Seethi

"ഇസ്​ലാമിക്​ ഫെമിനിസം ഒരുപാട് മുന്നേറിയെങ്കിലും, കേരളത്തിലെ ആദ്യ മുസ്‌ലിം പെൺ പത്രാധിപ ഹലീമ ബീവിയുടേതു പോലുള്ള സംഭാവനകളെ അംഗീകരിക്കാൻ നവോത്ഥാന ചരിത്രത്തെ കുറിച്ച് പുളകം കൊള്ളുന്ന മുസ്‌ലിം സംഘടനകൾക്ക് മടിയാണ്." - കെ.എം. സീതി എഴുതുന്നു.

Mar 26, 20248 min

ഗിരിഷ് പുത്തഞ്ചേരിക്ക് വേണ്ടി മാറ്റി ട്യൂണ്‍ ചെയ്ത പിന്നെയും പിന്നെയും | Pinneyum Pinneyum

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയഗാനമാണ് 'പിന്നെയും പിന്നെയും ആരോ...' ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗര്‍ ഈണമിട്ട പാട്ടിലേക്കുള്ള വഴി രസകരമാണ്. പാട്ടുകഥ തുടരുന്നു.

Mar 25, 20249 min

മെഡിക്കല്‍ സയന്‍സും പറയുന്നു, ഇനി ചെറുപ്പമാവാൻ എളുപ്പമാണ് | Dr. Prathyusha M.

അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ് ചെറുപ്പമാവാനുള്ള ചികിത്സ രീതികൾ..സൗന്ദര്യ ചികിത്സ രീതികളും, അവയുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ചുമെല്ലാം വിശദമായി സംസാരിക്കുന്നു ഡോ. പ്രത്യുഷ

Mar 23, 202424 min

ജലശായിയായ ഒരു കല്ല് | ഡോ. എം. ജൽസ

കോളേജിൽ സ്വന്തം വണ്ടിയിൽ വരുന്ന അപൂർവം പെൺകുട്ടികളിൽ ഒരാളാണ് സ്വാതി. എന്താണ് സ്‌കൂട്ടറിൽ മിന്നിക്കുന്നുണ്ടല്ലോ എന്ന് ഞാൻ കളിപറഞ്ഞു."മിസേ പെട്രോളടിക്കാൻ കാശുണ്ടായിട്ടല്ല. എനിക്ക് ക്യാൻസറാണ്.' ; തന്റെ തടിച്ച കാൽ നീട്ടി അവൾ പറഞ്ഞു. കോളേജിലെത്തിയ ഉടനെ സ്വാതിയെ വിളിച്ച് ഞാൻ രോഗവിവരം ചോദിച്ചറിഞ്ഞു. ഒമ്പതുവയസിലാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നത്. മുട്ടിനു താഴെ ശോഷിച്ചുപോയ കാലുകൾ എനിക്കു കാണിച്ചു തന്നു. പക്ഷേ അന്നേരം വേദന ഉള്ളിൽ വെച്ചുകൊണ്ട് സ്വാതി പറഞ്ഞത് മറ്റൊന്നായിരുന്നു. എന്റെ ശക...

Mar 22, 20248 min

ഒരു മാപ്ലച്ചെക്കന്റെ സിൽമാകൊട്ടകകൾ | Dr Umar Tharamel

1960-70 കളിൽ പിന്നിട്ട എന്റെയും തലമുറയുടെയും ബാല്യ -കൗമാരങ്ങളിൽ സിനിമ ഉണ്ടാക്കിയ ഭ്രാന്തവും ഭാവനാപരവും സദാചാരപരവുമായ ഇളക്കങ്ങളെ, വടക്കൻ മലബാറിലെ മുസ്‌ലിം ഭൂരിപക്ഷഗ്രാമത്തിൽ വളർന്നു വലുതായ ഒരു മാപ്പിളചെക്കന്റെ കാഴ്ചക്കോണിലൂടെ ഓർത്തെടുക്കാനുള്ള തികച്ചും "ബാലിശമായ' ഓർമത്തുടർച്ചയാണ് ഈ എഴുത്ത്. സിനിമ ഹറാമായിരുന്ന സമയത്ത്, അക്കാലത്തെ കുടുംബ -സാമുദായിക സദാചാര സംക്രമങ്ങളെ വകഞ്ഞുമാറ്റി, വിലക്കുകളെ ഭാവനാപരമായും കുട്ടിത്തപരമായും തൃണവൽഗണിച്ചു കൊണ്ടാടിയ ഒരു കൂട്ടുജീവിതത്തിന്റെ ചരിത്രസ്മരണ.

Mar 21, 202426 min

'കോപ്പിയടിക്കപ്പെട്ട' പാട്ടുകള്‍ | Paattukatha

സിനിമ പാട്ടുകള്‍ 'കോപ്പിയടിച്ചു' എന്ന വിവാദം ഇന്ന് മലയാളത്തില്‍ ഇടയ്ക്കിടെ കേള്‍ക്കാറുള്ളതാണ്. എന്നാല്‍ മലയാള സിനിമ ഉണ്ടായ കാലം മുതല്‍ മറ്റു ഭാഷകളില്‍ നിന്നുള്ള സംഗീത ആശയങ്ങള്‍ കടം കൊണ്ടിട്ടുണ്ട്. അതിപ്രശസ്തമായ പാട്ടുകളുടെ ഈണം വരെ പകര്‍ത്താന്‍ സംഗീത സംവിധായകര്‍ തയ്യാറാകുന്നത് എന്തുകൊണ്ടായിരിക്കും? - പാട്ടുകഥ തുടരുന്നു...

Mar 18, 202412 min

അതാ, വരുന്നു ​മടക്കബസ് | Maina Umaiban

വീട്ടിൽ നിന്നൊരു ദിവസം പുറത്തിറങ്ങുക. റോഡരികത്ത് കാത്തു നില്ക്കുക. വരുന്ന ബസിന്റെ ബോർഡ് വായിക്കുക. ബസിൽ കയറി അവസാന സ്റ്റോപ്പിലിറങ്ങുക. നാട്ടുവഴികളിലൂടെ നടക്കുക. വഴിയരുകിൽ കാണുന്ന പെട്ടിക്കടയിൽ നിന്ന് ഒരു നാരങ്ങാവെള്ളം വാങ്ങി കുടിക്കുക. കൂട്ടത്തിൽ ആ ദേശത്തെപ്പറ്റി ചോദിച്ചറിയുക.

Mar 17, 202426 min

ഇന്ത്യൻ മുസ്‌ലീമിന്റെ രാഷ്ട്രീയഭാവി | V. Abdul Latheef

"ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ ഗതിവഗതികൾ നിശ്ചയിക്കുന്നത് പുതിയ സാമ്പത്തികക്രമത്തിന്റെയും ബൗദ്ധികലോകത്തിന്റെയും വക്താക്കളായ ഈ ഇന്ത്യാക്കാരാവും. ശത്രു / വെറുപ്പ് ഇരസ്ഥാനത്ത് മുസ്​ലിംകൾ അവശേഷിപ്പിക്കുന്ന ശൂന്യതയിലേക്ക് ശക്തമായി കടന്നുവരാനിടയുള്ള ദലിത്- പിന്നാക്ക രാഷ്ട്രീയവും അവഗണിക്കാനാകാത്ത ശക്തിയായി ഇടപെടൽശേഷി ആർജ്ജിക്കും"

Mar 16, 202421 min

Postpartum depression | കുഞ്ഞിനെ 'സ്നേഹിക്കാന്‍' കഴിയാത്ത അമ്മമാരെക്കുറിച്ച് | Wellness Waves

പ്രസവാനന്തരം ചില സ്ത്രീകളിലുണ്ടാവുന്ന പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്ന മാനസികാവസ്ഥയെക്കുറിച്ചും അതിന്‍റെ ചികിത്സയെക്കുറിച്ചും ഫാ. ഡോ. കുര്യൻ സംസാരിക്കുന്നു.

Mar 15, 20247 min

വല്ലിമ്മയെക്കുറിച്ച്​ ഞാൻ എഴുതാത്ത ഒരു കഥ | Malappuram Saga | Shamshad Hussain

"പാട്ടുകൾ മാത്രമല്ല, ഇന്നോർക്കുമ്പോൾ പലതരത്തിലുള്ള അറിവുകൾ അവർക്കുണ്ടായിരുന്നു. ഞങ്ങൾ സൂചികൊണ്ട് നൂലിൽ മുല്ലപ്പൂക്കൾ കോർത്തു കെട്ടുമ്പോൾ അവർ ചകിരിനാരിൽ കോർത്താണ് കാതിൽ മുല്ലമൊട്ടുകളിട്ടിരുന്നത്. ഞങ്ങൾ കോർത്ത മുല്ല മാല പെ​ട്ടെന്ന് വാടിപ്പോകും. അവരുടേത് വാടില്ലെന്ന് മാത്രമല്ല വാസനയും നിലനിർത്തും. എന്നാലും പഴഞ്ചനായിപ്പോകുമോ എന്ന പേടിയിൽ ഞങ്ങളെപ്പോഴും വാടിയ മുല്ലപ്പൂക്കൾ തന്നെ ചൂടി അതുകൊണ്ടാവും പിൽക്കാലത്ത് കയർ ബോർഡ് ചകിരി നാരുകൊണ്ട് നിർമ്മിച്ച വില കൂടിയ മാല കണ്ടപ്പോൾ ആദ്യം വല്ലിമ്മാനെ ഓർത്തുപോയത്."

Mar 14, 20249 min

Manu Manjith | പാട്ടെഴുത്തിന്റെ പത്ത് വര്‍ഷങ്ങള്‍ | Paattukatha

അവിചാരിതമായി പാട്ടെഴുത്തിലേക്ക് എത്തിയതാണ് മനു മഞ്ജിത്ത്. ഓം ശാന്തി ഓശാനയിലെ 'മന്ദാരമേ' എന്ന ആദ്യ പാട്ട് തന്നെ ഹിറ്റ്. പിന്നീടിങ്ങോട്ട് ഹിറ്റ് പാട്ടുകളുടെ ഒരു ആഘോഷമായിരുന്നു മനു മഞ്ജിത്തിന്‍റെ കരിയര്‍ ഗ്രാഫില്‍. പാട്ടെഴുത്തിന്‍റെ പത്ത് വര്‍ഷങ്ങളെക്കുറിച്ച് മനു സംസാരിക്കുന്നു.

Mar 13, 202430 min

The Mysteries of Agatha Christie | Vineetha Vellimana

ആദ്യ നോവലെഴുതുമ്പോൾ മോണോസിലബ, പിന്നീടൊരിക്കൽ കുറച്ചു ദിവസങ്ങൾ നീണ്ട അജ്ഞാത വാസത്തിൽ തെരേസ നീൽ. ഏറെക്കാലം ഒരേ സമയം മേരി വെസ്റ്റ്മാകോട്ടും അഗതാ ക്രിസ്റ്റിയും. എന്തിനായിരുന്നു അത് ?

Mar 12, 202417 min

വീട് കുട്ടിയുടെ ആദ്യ സ്കൂളാവട്ടെ, നമുക്ക് ചാക്കോമാഷ് ആവാതിരിക്കാം | Fr. Dr. Kurien Puramadam

കുട്ടികളിലെ സ്വഭാവവികാസത്തെക്കുറിച്ചും പാരന്‍റിംഗ് അതില്‍ എത്രത്തോളം പ്രധാനമാണെന്നും ഫാ. ഡോ. കുര്യൻ സംസാരിക്കുന്നു.

Mar 11, 202418 min

‘അജിത ഹരേ’ക്ക് നിക്കറിട്ടുകൊടുത്ത് ഗൗരി ലക്ഷ്മി നടത്തുന്ന ഉടൽ സമരം, പാട്ടുസമരം

വിഷ്വൽ മീഡിയക്കാലം കളർഫുള്ളായ ദൃശ്യാനുഭവ ഉന്മാദമാക്കി പാട്ടിനെ മാറ്റിയതിന്റെ, അതിസമർത്ഥമായി വേഷവിധാനത്തിൻ്റെയും നൃത്തചലനങ്ങളുടെയും നിറത്തിൻ്റെയും ബിംബങ്ങൾ കൊണ്ട് അർത്ഥസാന്ദ്രമായ കലാപമാക്കുന്നതിൻ്റെ പ്രതിവിപ്ലവം ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേ’യിലുണ്ട്. - ഗൗരിലക്ഷ്മിയുടെ പാട്ടിനെക്കുറിച്ച് അശോകകുമാര്‍ വി.

Mar 10, 20247 min

മാൻഡ്രേക്കേ, മറക്കില്ലൊരിക്കലും | Vineetha Vellimana | Malayalam Podcast

പുതുതലമുറ സൂപ്പർ ഹീറോകൾ അരങ്ങുവാഴുന്ന ഡിജിറ്റൽ ലോകത്തെങ്ങാനും ഒരു തിരിച്ചുവരവ് ഉണ്ടായേക്കാം എന്നാശിക്കുന്ന ഒരു തലമുറയെങ്കിലും ബാക്കിയുള്ളിടത്തോളം ആ മായാജാലക്കാരന് പ്രസക്തിയുണ്ട്.

Mar 09, 202415 min

എന്നും മിടിച്ചുകൊണ്ടിരിക്കും പങ്കജ് ഉധാസ് | Pankaj Udhas | Paattukatha

തലമുറകളിലേക്ക് പല തരംഗങ്ങളില്‍ പടര്‍ന്നുകയറിയ, മൂന്നര പതിറ്റാണ്ടിന്റെ പ്രണയലഹരി മുറ്റിയ ശബ്ദം. ഹൃദയാവര്‍ജ്ജകമായ ഭാവങ്ങളും വികാരങ്ങളും ഒരു തുള്ളി പോലും തുളുമ്പിപ്പോകാതെ ആഴത്തില്‍ മിടിച്ചുകൊണ്ടിരുന്ന ‘വെല്‍വെറ്റ് സ്മൂത്ത് വോയ്‌സ്' ആയിരുന്നു ഈ ഗായകൻ.

Mar 08, 202416 min

ആന്റിബയോട്ടിക്‌ വില്ലനാവുമ്പോൾ.. | Antibiotic Resistance | Dr. Anoop Kumar AS | Wellness Waves

ആന്റി ബയോട്ടിക്കുകള്‍ ഒരു കോഴ്സ് മുഴുവന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടോ,‌ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റി ബയോട്ടിക്കുകള്‍ കഴിക്കാമോ? എന്താണ് പ്രശ്നം, സാമൂഹിക പ്രത്യാഘാതമെന്ത്? തുടങ്ങിയ കാര്യങ്ങള്‍ സംസാരിക്കുന്നു ആസ്റ്റര്‍ നോര്‍ത്ത് കേരള ക്ലസ്റ്റര്‍ ക്രിട്ടിക്കല്‍ കെയര്‍ ഡയറക്ടര്‍ ഡോ. അനൂപ്കുമാര്‍ എ.എസ്.

Mar 07, 202414 min

തമിഴും ​മലയാളവുംനെഞ്ചോടുനെഞ്ചുചേർത്ത്​ കേട്ട പാട്ടുകൾ | Tamil-Malayalam Music Relations

തമിഴ്​ സിനിമകളുടെ ശബ്​ദവും സംഗീതവുമായി മാറിയ മലയാളി ഗായകരും സംഗീതജ്​ഞരും, മലയാളത്തി​ന്റേതായി മാറിയ തമിഴ്​ സംഗീതജ്​ഞർ. അതിർത്തികടന്നെത്തിയ പാട്ടുവഴികളെക്കുറിച്ച്​.

Mar 06, 202421 min
For the best experience, listen in Metacast app for iOS or Android