Truecopy THINK - Malayalam Podcasts - podcast cover

Truecopy THINK - Malayalam Podcasts

Truecopythinktruecopythink.media
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Arya Dhayal Interview P2 | ആ പാട്ടുകളൊന്നും തീരുമാനിച്ചു ചെയ്യുന്നതല്ല

കണ്ടതും കേട്ടതുമായ ശീലങ്ങളെ തിരുത്തി, പാട്ടില്‍ സ്വന്തമായ വഴി കണ്ടെത്തി, അതിലൂടെ തന്റേടത്തോടെ സഞ്ചരിക്കുന്ന ഗായിക ആര്യ ദയാലുമായി പാട്ടുകളെക്കുറിച്ച് സംസാരിക്കുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

May 04, 202434 min

ആമയും മുയലും ഒരേ പരീക്ഷ എന്തിന് വീണ്ടുമെഴുതണം? | Where do we fail in our education system?

ആമയെ വിജയിയായും മുയലിനെ തോറ്റതായും പ്രഖ്യാപിക്കുന്ന ഈസോപ്പ് വേർഷന് ചാൾസ് ബെന്നറ്റ് തന്റെ ഇല്ലസ്ട്രേഷനിലൂടെ നൽകിയ പുനരാഖ്യാനം കഥയുടെ ഒരു പോസ്റ്റ് മോഡേൺ രാഷ്ട്രീയവായനയാണ്. ആമയെ ഒരു ആഗോള മുതലാളിയായും മുയലിനെ ഒരു സ്കിൽഡ് വർക്കറായുമാണ് കഥയിൽ അവതരിപ്പിച്ചിട്ടുള്ളത്. ആമയുടെ വിജയത്തേക്കാൾ മുയലിന്റെ വേഗതയ്ക്കാണ് പൊതുബോധ സ്വീകാര്യത.

May 03, 202412 min

ആ നാല് ലേബര്‍ കോഡുകള്‍ ചോര്‍ത്തുന്ന തൊഴില്‍ അവകാശങ്ങള്‍ | Four Labour Codes Explained

ഉയർന്നുവരേണ്ടതും എന്നാൽ വരാത്തതുമായ ചോദ്യം; നമുക്ക് ആവശ്യം വാണിജ്യത്തിനുള്ള അനായാസതയോ ജീവിതത്തിനുള്ള അനായാസതയോ എന്നതാണ്. ജി.എസ്.ടിയും തൊഴിൽ നിയമവും മുതൽ മുതൽ ഫാം ബിൽ വരെ സമീപ കാലത്തുണ്ടായ എല്ലാ നിയമ, നയ പരിഷ്‌കാരങ്ങളും ഒറ്റ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. അത് കാണാതെ തൊഴിലാളികൾ തൊഴിൽ നിയമവും പരിസ്ഥിതിവാദികൾ പരിസ്ഥിതി വിജ്ഞാപനവും വിദ്യാഭ്യാസ പ്രവർത്തകർ അവരുടെ മേഖലയും കർഷകർ കർഷകരുടെ ബില്ലും മാത്രം പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ ചിതറിത്തീരുന്ന ചെറുത്തുനിൽപ്പിൽ കോർപ്പറേറ്റുകൾക്ക് അവരുടെ കാര്യങ്ങൾ ചെയ്യ...

May 02, 202420 min

വോട്ടു ശതമാനം കുറച്ചത് ആരാണ്? | Why Vote percent went down in Kerala?

വിദ്യാർഥികൾ, തൊഴിൽ തേടി അടുത്ത കാലത്ത് മാത്രം കേരളം വിട്ടവർ, വോട്ടർ പട്ടികയിലുണ്ട്. അവരിൽ എത്ര ശതമാനം വോട്ട് ചെയ്തു?– ഇതന്വേഷിക്കുമ്പോൾ വോട്ടിംഗ് പാറ്റേണിനെക്കുറിച്ചുമാത്രമല്ല, മാറിവരുന്ന കേരളീയ സാമൂഹിക ഘടനയെക്കുറിച്ചും പഠിക്കാനും മനസ്സിലാക്കാനും പറ്റിയേക്കും– അങ്ങനെയല്ലേ പൊളിറ്റിക്കൽ സയൻസ്​ പഠിക്കേണ്ടത്?- ലോക്സഭാ തെരഞ്ഞെടുപ്പിൽ​ വോട്ടിംഗ് ശതമാനം കുറഞ്ഞതിന്റെ കാരണത്തെക്കുറിച്ച് എഴുതുന്നു, വി. മുസഫർ അഹമ്മദ്.

May 01, 20246 min

ആ ഓ.എന്‍.വി. കവിത മലയാളിയുടെ നൊസ്റ്റാള്‍ജിയപ്പാട്ടായത് എങ്ങനെ? | Paattukatha

സ്കൂള്‍ക്കാലം എല്ലാ മലയാളിയുടെയും നൊസ്റ്റാള്‍ജിയയാണ്. ജൂണിലെ മഴ തോര്‍ന്ന ഒരു സ്കൂള്‍ മുറ്റവും മുറ്റത്ത് അപ്പോഴും പെയ്തൊഴിഞ്ഞിട്ടില്ലാത്ത ഒരു മരവും എല്ലാവരുടെയും ഓര്‍മയിലുണ്ടാവും. അതുകൊണ്ടൊക്കെയാവും ഒ.എന്‍.വി. എഴുതിയ 'ഒരുവട്ടം കൂടിയെന്‍' എന്ന് പാട്ടും മലയാളിയുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമായത്. ആ ഹിറ്റ് പാട്ട് ഉണ്ടായ കഥയാണ് ഇത്തവണ പാട്ടുകഥയില്‍

Apr 29, 20247 min

മൈക്രോസോഫ്റ്റിന് സോയാബീൻ കൃഷിയിലെന്തു കാര്യം? | Digital Agriculture

മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ തുടങ്ങിയ ബിഗ് ടെക് കോർപറേറ്റുകളെല്ലാം ഡിജിറ്റൽ അഗ്രിക്കൾച്ചർ മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ കാർഷികമേഖലയുടെ ആധുനികവത്കരണത്തിന് ഗുണപരമാകുമെന്ന തോന്നലുണ്ടാക്കുമെങ്കിലും മുതലാളിത്ത ചൂഷണത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളാണിവ എന്ന് വിശദീകരിക്കുകയാണ് ശ്രീഹരി തറയിൽ.

Apr 28, 202413 min

Cancer; മരുന്നിനൊപ്പം ഹൃദയം കൊണ്ടും ചികിത്സിക്കേണ്ട രോഗമാണ്

കാന്‍സര്‍ ചികിത്സയുടെയും രോഗികളുമായുള്ള ബന്ധങ്ങളുടെയും അപൂര്‍വാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പ്രമുഖ കാന്‍സര്‍ രോഗ ചികിത്സകനായ ഡോ. നാരായണന്‍കുട്ടി വാര്യര്‍. കാന്‍സര്‍ ചികിത്സയില്‍ സംഭവിക്കുന്ന നവീകരണങ്ങള്‍, സാങ്കേതിക വിദ്യകളുടെ പ്രയോഗം മൂലമുള്ള സൗകര്യങ്ങള്‍, കാന്‍സറിനോടുള്ള ജനങ്ങളുടെ മനോഭാവം, രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും കാര്യത്തിലുള്ള കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന അഭിമുഖം. 'കാന്‍സര്‍ കഥ പറയുമ്പോള്‍' എന്ന ഡോ. നാരായണന്‍കുട്ടി വാര്യരുടെ പുസ്തകത്തെ മുന്‍നിര്...

Apr 27, 202457 min

Love Jihad and Other Fiction; വിദ്വേഷ പ്രചാരണത്തിനെതിരെ ഒരു പുസ്തകം

ഈ തെരഞ്ഞെടുപ്പ് കാലത്ത് മതേതര ജനാധിപത്യ മുന്നേറ്റത്തിന് പരിശ്രമിക്കുന്ന ജനകീയ രാഷ്ട്രീയ പ്രവർത്തകർക്ക് വസ്തുതയുടെ പിൻബലത്തിൽ സംഘപരിവാറിന്റെ വ്യാജപ്രചാരണങ്ങളെ നേരിടാൻ ഉപകരിക്കുന്ന പുസ്തകമാണ് 'Love Jihad and Other Fictions: Simple Facts to Counter Viral Falsehoods'.

Apr 26, 202417 min

ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്ന കാമ്പയിൻ വിഷയമായി തൊഴിലില്ലായ്മ

ബി.ജെ.പി പ്രകടനപത്രിക മറച്ചുപിടിക്കാൻ ശ്രമിച്ച തൊഴിലില്ലായ്മ തന്നെയാണ് ​തെരഞ്ഞെടുപ്പിലെ പ്രധാന ഇഷ്യു. മാർച്ചിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സർവേയിലും തൊഴിലില്ലായ്മയാണ് രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നമായി സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തൊഴിലില്ലായ്മ ഏറ്റവും പ്രധാന തെരഞ്ഞെടുപ്പു വിഷയമായി വരുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.

Apr 25, 20247 min

Sitharam Yechuri; ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ ആശയ നേതൃത്വം

വിവിധ പ്രാദേശിക പ്രസ്ഥാനങ്ങളുടേയും ജനവിഭാഗങ്ങളുടേയും ഒരു കൂട്ടായ്മയുടെ സ്വഭാവം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവരുന്ന പ്രതിപക്ഷത്തിന് തീർച്ചയായും ഉണ്ട്. അത്തരമൊരു കൂട്ടായ്മയെ ഇണക്കുന്ന കണ്ണിയായി വർത്തിക്കാൻ ഇടതുപക്ഷത്തിനും അതിന്റെ നേതാവായ യെച്ചൂരിയ്ക്കുമായിരിക്കും കഴിയുക. . Sitaram Yechury, an Indian Marxist politician, holds the position of General Secretary within the Communist Party of India (Marxist) and has been a member of the CPI(M)'s Politburo since 1992. He represented West Bengal in the Rajya...

Apr 24, 202411 min

ജനാധിപത്യത്തിനും ഫാസിസത്തിനും ഇടയിൽ കരുതലോടെ പങ്കെടുക്കേണ്ട വോട്ടെടുപ്പ്‌

‘‘ഫാസിസം കലാകാരന്മാരെ ഭയാലുക്കളും, അവസരവാദികളും അങ്ങനെ ഉപയോഗശൂന്യരുമാക്കിത്തീർക്കും. കലാപ്രവർത്തകർ ഭരണകേന്ദ്രങ്ങളുടെ വാഴ്ത്തുകരാകും, മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽമറന്നുപോകുന്നതുപോലെ കലാകാരൻമാർ കലയുടെ ധർമ്മത്തിൽ നിന്ന് വ്യതിചലിക്കും. പൗരനർമാർ നേര് ഏത്, നുണയേത് എന്ന് തിരിച്ചറിയനാകാതെ അന്ധരായി അലയും.’’ - ദീപന്‍ ശിവരാമന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്

Apr 23, 202419 min

How Tamil leader MK Stalin resist BJP and Hindutva in South? | Malayalam Podcast

നിലപാടും പോരാട്ടവീര്യമുള്ള പലതിലും കുലുങ്ങാത്ത 'അരസിയല്‍വാദി' ഇമേജ് ബില്‍ഡ് ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സക്‌സസ്ഫുള്‍ റേറ്റുള്ള മുഖ്യമന്ത്രിയുടെ പേര് എം.കെ. സ്റ്റാലിന്‍ എന്നാണ്. സംഘപരിവാറിനോട് യുദ്ധം പ്രഖ്യാപിക്കാന്‍ കൃത്യമായ സ്ട്രാറ്റജിയുള്ള നേതാവാണ് താനെന്ന് തോന്നിപ്പിക്കാന്‍ സ്റ്റാലിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കഴിയുന്നു. Muthuvel Karunanidhi Stalin, often referred to by his initials as M. K. Stalin, is an Indian politician serving as the 8th and current Chief Ministe...

Apr 22, 20245 min

MA Baby Interview on Loksabha Election 2024, India Allience, CPIM Policy | Manila C. Mohan

തീവ്ര വലതുപക്ഷത്തിന് ഒരു പരിധിയ്ക്കപ്പുറം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഞ്ചിക്കാനും കഴിയുകയില്ലെന്നും സ്വേച്ഛാധിപതികളായ ഫാസിസ്റ്റ് ഭരണാധികാരികൾ നിലംപതിച്ചതിൻ്റേതാണ് ലോക ചരിത്രമെന്നും 2024 ഇന്ത്യയിൽ അതിനുള്ള സാധ്യതയാണെന്നും പറയുകയാണ് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വം, ഇന്ത്യാ മുന്നണി, സ്ഥാനാർത്ഥിത്വത്തിലെ സ്ത്രീസംവരണം, സംഘപരിവാർ സഭാ കൂട്ടുകെട്ട് തുടങ്ങിയ കാര്യങ്ങളും സംസാരിക്കുന്നു.

Apr 21, 202459 min

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് സ്വയം ദക്ഷിണയായ കെ.ജി. ജയന്‍ | KG Jayan | Carnatic music

മലയാളികളെ സംബന്ധിച്ച് കെ.ജി. ജയൻ, കെ.ജി വിജയൻ എന്നീ പേരുകൾഭക്തിസാന്ദ്രമായ ഒരോർമയാണ്. അയ്യപ്പഭക്തിഗാനങ്ങൾ കൊണ്ട് മലയാളഗാനലോകത്ത് കടന്നുവന്ന് തങ്ങളുടെതായ ഒരിടം ഉണ്ടാക്കിയെടുത്തവരായിരുന്നു ഗായകരായ ഈ ഇരട്ട സഹോദരങ്ങൾ. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ സംഗീതലോകത്ത് നിന്ന് ആദ്യം വിടവാങ്ങിയത് കെ.ജി വിജയനായിരുന്നു. ആകസ്മികമായ ആ വിയോഗത്തിൽ തളർന്നുപോയി ജയൻ. ഇനിയും പാടിത്തീരാത്ത ഒരുപിടി ഗാനങ്ങൾ ബാക്കിയാക്കി ഇപ്പോഴിതാ കെ.ജി ജയനും മടങ്ങിയിരിക്കുന്നു. - കെ.ജി. ജയനെക്കുറിച്ചാണ് ഇത്തവണ പാട്ടുകഥ.

Apr 20, 202414 min

ബിഹാറിൽ ബിജെപിയെ തടയാൻ തേജസ്വി | Tejashwi Yadav | Lok Sabha Election 2024

ആര്‍ ജെ ഡി ഒരു പ്രാദേശിക പാര്‍ട്ടി ആയിരിക്കുന്നിടത്തോളം കാലം തേജസ്വി യാദവ് ദേശീയ രാഷ്ട്രീയത്തിന്റെ പ്രധാന മുഖമായി വരും എന്നത് അത്രാഗ്രഹമായിരിക്കുമ്പോള്‍ തന്നെ ഒരു ആശയം എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തിലെ ശക്തമായൊരു സാന്നിധ്യമായി തേജസ്വിയും ആര്‍ ജെ ഡിയും ഉണ്ടാകും. ഇന്ത്യ ഭരിക്കുന്ന സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെയുള്ളൊരു പ്രതിപക്ഷ സാന്നിധ്യവും ബിഹാറിലെ ബി ജെ പിക്കെതിരെ വെക്കാവുന്ന ഏറ്റവും വലിയൊരു ചെക്കും കൂടിയാകും അത്. തേജസ്വിക്കു പിന്നാലെയും ഇ.ഡി വട്ടമിട്ട് പറക്കുന്നുണ്ട്. അവര്‍ക്കുള്ള മറുപടി തേജസ...

Apr 19, 20246 min

വോട്ടറുടെ മനസിലിരിപ്പ് എന്താണ്? യുവത ആര്‍ക്ക് വോട്ട് ചെയ്യും? | Whom do youth cast their vote for?

നാടെങ്ങും തിരഞ്ഞെടുപ്പാവേശത്തിലേക്ക് കടന്നു കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും കൂടെ ഇടപെടുന്ന പൊതു തിരഞ്ഞെടുപ്പുകൂടിയാണിത്. ഏതൊക്കെ ഘടകങ്ങളാണ് ഇത്തവണ യുവതയെ സ്വാധീനിക്കുന്നത്, അവരുടെ മനസ് എങ്ങോട്ടാണ്?

Apr 18, 202415 min

Umar Khalid എന്ന ഒറ്റയാള്‍പ്പോരാട്ടം | Why Is Umar Khalid Behind Bars for 3 Years?

ഉമർ ഖാലിദ് എന്ന വിദ്യാർഥി നേതാവിനെ മോദി ഭരണകൂടം എന്തുകൊണ്ടാണ് ഭയക്കുന്നത്? എന്തിനാണ് അയാൾക്കുമേൽ പാക്കിസ്ഥാനിയെന്നും ജയ്ഷ് ഇ മുഹമ്മദ് അനുഭാവിയെന്നും ചാപ്പ കുത്തുന്നത്. ഉത്തരം ഒന്നേയുള്ളൂ, ഭയം. ചോദ്യം ചോദിക്കുന്നവരോടുള്ള ഭയം, വിരൽചൂണ്ടുന്നവരോടുള്ള ഭയം.

Apr 17, 202411 min

സംഘ് ഐ.ടി. സെല്ലിനെതിരെ തനിഒരുവന്‍ Muhammad Zubair | Exposing Fake News

ഓൺലൈനിലെ ഏറ്റവും വലിയ സംഘടിത ശക്തിയാണ് ബി.ജെ.പി. ഐ.ടി. സെൽ. വ്യാജ നറേറ്റീവുകളും വിദ്വേഷവും പ്രചരിപ്പിക്കാൻ സുസംഘടിതമായ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഈ ഐ.ടി സെല്ലിനോടും ഇന്ത്യൻ ഹിന്ദുത്വ പൊതുബോധത്തിൽ ഏറ്റവും വേഗത്തിൽ പ്രചരിപ്പിക്കപ്പെടാൻ സാധ്യതയുള്ള വലതുപക്ഷ നുണപ്രചാരണങ്ങളോടും ഏറ്റുമുട്ടി നിൽക്കാൻ പറ്റുന്നു എന്നതാണ് സുബൈറിനെ ഒരു ഹീറോയാക്കുന്നത്. Zubair stand up to the IT cell and the right-wing propaganda that is likely to spread the fastest in Indian Hindutva public consciousness.

Apr 16, 20248 min

Dhruv Rathee എന്ന മെയിന്‍സ്ട്രീം | How did YouTube become a success?

രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങിയും പ്രതിപക്ഷ കേന്ദ്രങ്ങളെയെല്ലാം ഭയപ്പെടുത്തിയും നിഷ്ക്രിയരാക്കിയും ബി.ജെ.പി. സര്‍ക്കാര്‍ അതിന്റെ എല്ലാ ജനാധിപത്യ വിരുദ്ധതയും ഭരണകൂട ഭീകരതയും പുറത്തെടുക്കുമ്പോള്‍ പ്രതിരോധത്തിന്റെ ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങളാണ് യഥാര്‍ഥ പ്രതിപക്ഷമാവുന്നത്.

Apr 15, 20246 min

ഗാന്ധിമതി ബാലന്‍ കണ്ടെടുത്ത ക്ലാസിക്കുകള്‍, താരങ്ങള്‍ | Gandhimathi Balan

"കെ.ജി. ജോർജിന്റെയും പദ്മരാജന്റെയും മികച്ച സിനിമകളിലേറെയും നിർമിച്ചത് ഗാന്ധിമതി ബാലനാണ്. നിർമാതാവിന് വിലയില്ലാതായതോടെ, നിർമാതാവ് വെറും പണം മുടക്കുന്ന ചാക്ക് മാത്രമായി അധഃപതിച്ചതോടെ സിനിമാ നിർമാണം അവസാനിപ്പിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം നിർമാണരംഗത്തുനിന്ന് പിൻവാങ്ങിയത്." - ഗാന്ധിമതി ബാലനെക്കുറിച്ച്.

Apr 14, 202412 min

Narcos കണ്ട് Pablo Escobar-ന്‍റെ നാട്ടിലേക്ക് | Rasheed Arakkal

ലോക ചരിത്രത്തിലെ ഏറ്റവും ധനികനായ ക്രിമിനൽ എന്നറിയപ്പെടുന്ന കൊളമ്പിയൻ കൊക്കൈൻ രാജാവ്പാബ്ലോ എസ്കോബാറിന്റെ കഥ നെറ്റ്ഫ്ലിക്സ് സീരീസായ നാർകോസിൽ നിന്നാണ് ആലുവക്കാരനും ഖത്തറിൽ വ്യവസായിയുമായ റഷീദ് അറക്കൽ ഉദ്വേഗത്തോടെ കണ്ടറിഞ്ഞത്. എസ്കോബാർ ജീവിച്ച സ്ഥലവും നടന്ന വഴികളും നേരിട്ടറിയാൻ റഷീദ് കൊളംബിയയിലേക്ക് പോയി. നാർകോസ് സീരീസ് പോലെ സംഭവ ബഹുലമായിരുന്നു റഷീദിന്റെ കൊളമ്പിയൻ യാത്രകളും. ആ കഥ കേൾക്കൂ....

Apr 13, 202440 min

അഭിപ്രായ സർവേയിൽ ജയിക്കുന്നവർ ഇലക്ഷനിലും ജയിക്കുമോ? | Dr. Kuttikrishnan A.P.

അഭിപ്രായ സർവ്വേകൾ ശാസ്ത്രീയമായി സംഘടിപ്പിക്കാനും ഫലം പരമാവധി കൃത്യതയോടെ പ്രവചിക്കാനും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങൾ ഏതൊക്കെയാണ്? അവ പരിഗണിച്ചുകൊണ്ടാണോ മാധ്യമങ്ങൾ സർവ്വേ നടത്തി ജനങ്ങളുടെയിടയിൽ കാര്യങ്ങൾ പ്രഖ്യാപിക്കുന്നത്? കേവലം പ്രൈമറി ക്ലാസ്സിലെ ഗണിത ശാസ്ത്ര അറിവ് കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഗിമ്മിക്കുകളാണ് ഇന്ന് പല തെരഞ്ഞെടുപ്പു സർവേകളുടെയും പേരിൽ നടക്കുന്നത് എന്ന വിമർശനം മുന്നോട്ടുവക്കുകയാണ് ​ഡോ. കുട്ടികൃഷ്ണൻ എ.പി.

Apr 12, 202412 min

ബംഗാളിൽ പടരുന്നു, ചുവപ്പിന്റെ മിനാക്ഷി | V.S. Sanoj

ഖേലോ ഹോബേ' (ഗെയിം ഓണ്‍) എന്ന മമതയുടെ ഉച്ചത്തിലുള്ള പ്രഖ്യാപനത്തോട് അതേ പ്രയോഗം ഏറ്റെടുത്ത് തിരിച്ചുപറഞ്ഞ് തെരുവിലേക്കിറങ്ങിനടക്കുന്ന ഒരു കമ്യൂണിസ്റ്റുകാരിയുണ്ട് വെസ്റ്റ് ബംഗാളില്‍, പേര് മിനാഖി അഥവാ മിനാക്ഷി മുഖര്‍ജി. ബംഗാളിലെ ഇടതുപക്ഷത്തിന്റെ ആവേശം, സി.പി.എമ്മിന്റെ പുതിയ ക്രൗഡ് പുള്ളര്‍.

Apr 11, 20246 min

പേജ് നമ്പറില്ലാതെ വഴിയില്‍ ചിതറിയ എം.ടിയുടെ സ്ക്രിപ്റ്റ് | Venu about MT and Hariharan

മലയാളത്തിലെ അതികായരായ രണ്ട് ചലച്ചിത്രകാരൻമാരാണ് എം.ടി.വാസുദേവൻനായരും ഹരിഹരനും. സിനിമകളുണ്ട്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തുമൃഗങ്ങൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, കേരളവർമ പഴശ്ശിരാജ, ഏഴാമത്തെ വരവ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇരുവരും ഒന്നിച്ച് വർക്ക് ചെയ്തവയാണ്. ഈ രണ്ട് പേർക്കുമൊപ്പം പല സിനിമകളിലും ക്യാമറാമാനായിരുന്നു വേണു. എം.ടി.യുടെ സ്(കിപ്റ്റിൽ വേണു സംവിധാനം ചെയ്ത സിനിമയാണ് ദയ. എം.ടിയുമായും ഹരിഹരനുമായുമുള്ള ബന്ധത്തെക്കുറിച...

Apr 10, 202429 min

മണിപ്പുട്ട് റുഖിയ | Rukhiya Fort Kochi in Grandma Stories

എഴുപത്തഞ്ച് വയസ്സിലേറെയുണ്ട് റുഖിയാ ഉമ്മയ്ക്ക്. ഫോർട്ട് കൊച്ചി തുരുത്തിയിലാണ് താമസം. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ അധ്വാനമാണ്. ഫേമസാണ് നായരു റുഖിയ എന്ന് വിളിപ്പേരുള്ള റുഖിയ ഉമ്മ ഉണ്ടാക്കുന്ന മണിപ്പുട്ട്. ഈ പ്രായത്തിലും അവർ അധ്വാനിക്കുകയാണ്. അധ്വാനത്തിലാണ്, സാമ്പത്തിക ഭദ്രതയിലാണ് ഒരു സ്ത്രീയുടെ ജീവിതവും സ്വാതന്ത്ര്യവുമെന്ന തിയറിയൊന്നും ഉമ്മ പറയില്ല. പക്ഷേ അവരുടെ ജീവിതം അവർ തന്നെ പറയുന്നത് കേൾക്കുമ്പോൾ നമുക്കത് മനസ്സിലാവും. ഇനിയുമൊരിക്കൽക്കൂടി ഹജ്ജിനു പോകണമെന്നതാണ് അവശേഷിക്കുന്ന ആഗ്രഹമെന്ന് കമ്യൂണിസ്...

Apr 08, 202435 min

Kaithapram Damodaran Namboothiri Interview | Paattukatha | Priya VP

സംഗീത ജീവത്തെക്കുറിച്ചും ട്രെന്‍ഡിംഗ് പാട്ടുകള്‍ വന്ന വഴികളെക്കുറിച്ചും പുതിയ കാലത്തെക്കുറിച്ചും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ സംസാരിക്കുന്നു.

Apr 08, 202424 min

മോദിയുടെ തനിനിറം തുറന്നുകാട്ടുന്ന മഹുവ | Mahua Moitra | Narendra Modi

മഹുവ മൊയ്ത്ര എന്ന തൃണമൂൽ കോൺഗ്രസ് എം.പിയുടെ 2019 മുതൽ 2024 വരെയുള്ള ലോക്‌സഭയിലെ ഇടപെടലുകൾ ദേശീയ ശരാശരിയിലും താഴെയാണ്. എന്നിട്ടും എന്തുകൊണ്ടാണ് അവർ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുന്ന വ്യക്തിയായത്? - കെ. സഹദേവന്‍ എഴുതിയതിന്റെ പോഡ്കാസ്റ്റ് രൂപം.

Apr 06, 20245 min
For the best experience, listen in Metacast app for iOS or Android