ആചാരപ്രകാരമുള്ള ചടങ്ങുകളോടെയുള്ള വിവാഹങ്ങള്‍ക്കുമാത്രമേ 1955-ലെ ഹിന്ദു നിയമപ്രകാരം സാധുതയുള്ളൂ എന്ന സുപ്രീംകോടതി വിധി പലതരം ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കോടതിവിധിയെ അതിന്റെ വസ്തുനിഷ്ഠ സാഹചര്യത്തിൽ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്- പി.ബി. ജിജീഷിന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്
Jun 03, 2024•9 min
‘‘നമ്മുടെ രാജ്യത്തിന്റെ തെരുവുകൾ ദശലക്ഷങ്ങൾ പങ്കെടുത്ത പ്രകടനങ്ങളാൽ മുഖരിതമായിരുന്നെങ്കിൽ, ഇന്ന് ആ തെരുവുകളെല്ലാം നിശ്ശബ്ദമാണ്. ഏതാനും, ചിലരൊഴികെ, നമ്മുടെ രാജ്യത്തെ എഴുത്തുകാരും പ്രഖ്യാതരായ ബുദ്ധിജീവികളും നിതാന്ത നിശ്ശബ്ദതയിലാണ്. എത്ര ലജ്ജാകരം’’- അരുന്ധതി റോയ് എഴുതി, ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ‘കനിവോടെ കൊല്ലുക- സാമ്രാജ്യത്വത്തെക്കുറിച്ച് എങ്ങനെയൊക്കെ ചിന്തിക്കാം’ എന്ന ഏറ്റവും പുതിയ പുസ്തകത്തിൽനിന്നുള്ള ഭാഗം.
Jun 02, 2024•9 min
മുപ്പത്തേഴ് വർഷങ്ങൾക്കിപ്പുറവും ഏതൊരു മലയാളി മനസിനും കുളിരുപകരുന്നൊരു പാട്ട്. ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടി വരുന്ന പാട്ട്. ഓ.എൻ.വിയുടെ മനോഹരമായ വാക്കുകൾക്ക് ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ പിറന്ന മലയാളിയുടെ ഇഷ്ട പ്രണയഗാനമാണ് ‘വാതിൽപ്പഴുതിലൂടെൻ’. മലയാളികളുടെ ഹൃദയം കീഴടക്കിയ ആ ഈണം പക്ഷേ ഇങ്ങനെ അല്ലായിരുന്നു. ആ കഥയാണ് ഇത്തവണ പാട്ടുകഥയിൽ.
Jun 01, 2024•7 min
എന്ത് കൊണ്ട് ഇസ്രയേലിൻ്റെ ജാരപിതാവായ അമേരിക്കയടക്കുള്ള ഭരണകൂടങ്ങൾ നിസ്സഹായരായി ഈ പ്രക്ഷോഭങ്ങളെ നോക്കി നില്ക്കുന്നു എന്ന് നമ്മളിലാർക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടോ?
May 31, 2024•9 min
എന്റെ വ്യക്തിത്വത്തിന് പിന്നില്‍ മൈത്രേയനും ജയശ്രീ ചേച്ചിയുമാണ് | Kani Kusruthi by THINK
May 30, 2024•33 min
നാടകങ്ങളിൽനിന്നു തുടങ്ങി സിനിമയിലെത്തിനില്‍ക്കുന്ന ഒരു സ്ത്രീയുടെ സര്‍ഗാത്മകത നിറഞ്ഞ കലാജീവിതത്തിന്റെ അസാധാരണമായ സഞ്ചാരങ്ങള്‍, കലാജീവിതത്തെ രാഷ്ട്രീയ ഇടപെടലായി കൂടി മാറ്റിയെടുക്കാന്‍ ജീവിതം പാകപ്പെട്ടുവന്ന വഴികള്‍, വ്യക്തിജീവിതത്തിലെ റിലേഷന്‍ഷിപ്പുകള്‍, സിനിമയുടെ ലോകത്തെ വിവേചനങ്ങളുടെയും അധികാരപ്രയോഗങ്ങളുടെയും അനുഭവങ്ങള്‍ എന്നിവയെക്കുറിച്ച് കനി കുസൃതി സനിത മനോഹറുമായി സംസാരിക്കുന്നു.
May 29, 2024•18 min
മലയാളികളുടെയും ഇന്ത്യയുടെ തന്നെയും ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യമാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ആ തണ്ണിമത്തന് ബാഗ് ഉയര്‍ത്തി കനി കുസൃതി പ്രദര്‍ശിപ്പിച്ചത്. കാനില്‍ പ്രദര്‍ശിപ്പിക്കാന്‍ ആ ബാഗ് തന്നെ തിരഞ്ഞെടുക്കാനുണ്ടായ കാരണവും രൂപകല്‍പ്പനയ്ക്ക് പിന്നിലെ കഥയും പറയുകയാണ് ഡിസൈനറായ ദിയ ജോണ്‍.
May 28, 2024•10 min
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിനെ സ്വാധീനിച്ച ഗ്രൗണ്ട് റിയാലിറ്റികളെയും അത് റിസള്‍ട്ടിലുണ്ടാക്കാന്‍ പോകുന്ന സ്വാധീനങ്ങളെയും കുറിച്ച് പ്രമോദ് പുഴങ്കര സംസാരിക്കുന്നു.
May 27, 2024•10 min
സമകാലിക ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ പലസ്തീന്റെ ഭാവിയെക്കുറിച്ചും അധിനിവേശത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും, കമല്‍റാം സജീവ് എഡിറ്റ് ചെയ്ത് റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച 'ഇരകളുടെ ഇരകള്‍' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി, സമഗ്രമായി ചര്‍ച്ച ചെയ്യുന്നു: കെ.ഇ.എന്‍, വി. മുസഫര്‍ അഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്, കമല്‍റാം സജീവ് എന്നിവര്‍ പങ്കെടുക്കുന്നു. Watch the Full Video Discussion: https://youtu.be/Q84ngenewJo . .
May 26, 2024•23 min
ഔപചാരിക ജനാധിപത്യത്തിന്റെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്താണ് ഹിന്ദുത്വ ഫാഷിസം വളർന്നതും അധികാരത്തിലെത്തിയതും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ അപരവിദ്വേഷം പ്രചരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണത്തിലത്രയും മതവിദ്വേഷജനകമായ പ്രസ്താവനകൾ നടത്തി പ്രധാനമന്ത്രി ഭരണഘടനയെയും സാമൂഹികജീവിതത്തിൽ നിശ്ചയമായും പാലിക്കേണ്ട എല്ലാ സിവിൽ മര്യാദകളെയും ലംഘിക്കുകയാണ്- ദാമോദർ പ്രസാദ്
May 25, 2024•31 min
ജീവിതത്തിനും മരണത്തിനും ഇടയിൽ സ്വപ്നങ്ങൾ ഉപേക്ഷിച്ച ഈ ഗ്രാമങ്ങൾക്ക് മുകളിലായി മരണം കനക്കുന്നുണ്ട്. മറക്കരുത്, പുറം മോടി കൂട്ടാനുള്ള ഓരോ വസ്തുക്കളിലും മരണത്തിന്റെ ചാപ്പയുണ്ട്. മണ്ണിൽ പുതഞ്ഞു പോയ നിലവിളിയുണ്ട്. നഷ്ടമായ ബാല്യമുണ്ട്. നിസ്സഹായതയുടെ രക്തമുണ്ട്.
May 24, 2024•10 min
പത്തു വർഷം കൊണ്ട് ഇന്ത്യയിൽ എങ്ങനെയാണ് വിദ്വേഷത്തിന്റെ ഭരണകൂടം സ്ഥാപിച്ചെടുത്തത് എന്നും അത് എങ്ങനെയാണ് നമ്മുടെയൊക്കെ ജീവിതങ്ങളെ ആക്രമിക്കുന്നത് എന്നും അതിനെതിരായ പ്രതിരോധം എങ്ങനെ സാധ്യമാകും എന്നും വിശദമാക്കുകയാണ് വിജൂ കൃഷ്ണൻ.
May 23, 2024•14 min
ഉലകനായകനായി വിശ്വഗുരു പ്രതിച്ഛായയിൽ ഊരു ചുറ്റിയ നരേന്ദ്രമോദിയല്ല, സ്വന്തം ജനതയെ ഒരു അധിനിവേശകനെപ്പോലെ വിഭജിച്ച്, രാജ്യം ചുറ്റി വിഷം ചീറ്റുന്ന തെഞ്ഞെടുപ്പുകാല മോദി. അന്താരാഷ്ട്ര മാധ്യമങ്ങളും ഏജൻസികളും അതിനിശിതമായിത്തന്നെ മോദി ഭരണത്തെ വിലയിരുത്തുന്നുണ്ട്- മനില സി. മോഹന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്.
May 22, 2024•15 min
കോവിഷീല്‍ഡ് വാക്സിനെടുത്തവരില്‍ അപൂര്‍വം ചിലര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം എന്ന ഒരു സാങ്കേതിക പ്രസ്താവനയെ 'കോവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും' എന്ന തരത്തില്‍ ഭീതിപ്പെടുത്തുന്ന തലക്കെട്ടില്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. വാര്‍ത്തയ്ക്ക് പിന്നാലെ തന്നെ സത്യാവസ്ഥ വ്യക്തമാക്കി ആരോഗ്യമേഖലയിലെ വിദഗ്ധര്‍ മുന്നോട്ട് വന്നെങ്കിലും പലര്‍ക്കും ആശങ്ക ഒഴിഞ്ഞിട്ടില്ല. എപിഡിമിയോളജിസ്റ്റും പൊതുജനാരോഗ്യ ഗവേഷകനുമായ ഡോ. ജയകൃഷ്ണന് ടി. വിഷയത്തില്‍ വിശദമായി സംസാരിക്കുന്നു.
May 21, 2024•27 min
"അന്ന് എ.കെ.ജി സെൻററിൽ നടന്നിരുന്ന അക്കാദമിക ചർച്ചകളിൽ പാർട്ടി കാര്യങ്ങൾ പ്രതിഫലിച്ചിരുന്നില്ല. അസഹിഷ്ണുത ഉണ്ടായിരുന്നില്ല. ആശയത്തെ ആശയം കൊണ്ടുതന്നെ നേരിടണം എന്നൊരു സന്ദേശം എനിക്ക് അവിടെനിന്നാണ് കിട്ടിയത്."
May 20, 2024•28 min
ഔറംഗസേബ് തകർത്ത ക്ഷേത്രങ്ങളെക്കുറിച്ച് രാഹുൽഗാന്ധി മൗനം പാലിക്കുന്നു, ഹിന്ദു രാജാന്മാരെ പ്രകീർത്തിക്കുന്നില്ല എന്നിങ്ങനെയാണ് മോദി കർണ്ണാടകയിൽ പ്രസംഗിച്ചത്. രാഹുൽഗാന്ധി വന്നാൽ പശു മാംസം കഴിക്കാൻ അവകാശം കൊടുക്കുമെന്ന് അമിത് ഷാ ഇതിനെ പിന്തുടരുന്നു. സംവരണം നൽകി മുസ്ലിംകൾക്ക് പൊതുസ്വത്ത് നൽകുമെന്ന് യോഗി വീണ്ടും കുളം കലക്കുന്നു. 2019- ലും സമാനമായ ചിലത് പറഞ്ഞിട്ടുള്ളവരാണ് ഇവരൊക്കെ. ജയ് ശ്രീറാമും സ്വാമിയേ ശരണവും വിളിച്ച് വോട്ട് ചോദിച്ചവരാണ്. മതം വോട്ടാക്കിമാറ്റി തഴക്കമുള്ളവരാണ്. ഇടപെടാൻ പൊലീസോ കോടതിയോ ...
May 19, 2024•14 min
അതിക്രമങ്ങളേറ്റ് ജീവിക്കുന്ന സ്ത്രീകൾക്ക് ഗാർഹികാതിക്രമ നിയമം നൽകുന്ന സംരക്ഷണ സാധ്യതളെക്കുറിച്ച് അഡ്വ. പി.എം. ആതിരയും ഡോ. പി.എം. ആരതിയും സംസാരിക്കുന്നു... രണ്ടാം ഭാഗം.
May 18, 2024•25 min
അതിക്രമങ്ങളേറ്റ് ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഗാര്‍ഹികാതിക്രമ നിയമം നല്കുന്ന സംരക്ഷണ സാധ്യതളെക്കുറിച്ച് അഡ്വ. പി.എം. ആതിരയും ഡോ. പി.എം. ആരതിയും സംസാരിക്കുന്നു...
May 17, 2024•22 min
‘‘ബാബറി മസ്ജിദ് പൊളിക്കാനുള്ള ആർ.എസ്.എസ് കർസേവകരുടെ സംഘാംഗങ്ങളിൽ ഒരാൾ പിൽക്കാലത്ത് ആനന്ദ് പട് വർധന്റെ സിനിമകൾ കണ്ടശേഷം പറഞ്ഞത്, ‘രാജ്യതാൽപര്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചതിൽ വീണുപോയി, പള്ളിപൊളിക്കാൻ മുന്നിട്ടിറങ്ങിയ ഞാൻ ചെയ്തത് ഇത്ര വലിയ അപകടമാണെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്’ എന്നാണ്’’- നന്ദലാൽ ആർ എഴുതുന്നു.
May 16, 2024•8 min
‘ആളുകൾ വോട്ട് ചെയ്യുന്നത് സ്വന്തം അധികാരം നഷ്ടപ്പെടുത്താനാണ് എന്നതാണ് അമ്പരപ്പിക്കുന്ന ഒരു സംഗതി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നത്. പക്ഷെ ഈ വിവരങ്ങളാണ് വിഷക്കോപ്പകൾ. ടെക്നോളജി നിയന്ത്രിക്കുന്നവർ ലോകത്തെ നിയന്ത്രിക്കും. പുതിയ തലമുറ പ്രതിഷേധമുയർത്തും’. വിപ്ലവങ്ങളുണ്ടാവും എന്ന് അരുന്ധതി റോയ് കരുതുന്നു. അമേരിക്കയായാലും ഇന്ത്യയായാലും ‘ദേശവിരുദ്ധ’യായി മുദ്ര കുത്തുന്ന എഴുത്തുകാരിയാണ് അരുന്ധതി. അത് എന്തുകൊണ്ടാണ്? കെ. രാമചന്ദ്രൻ എഴുതുന്നു.
May 15, 2024•13 min
ചാക്കു നിറയെയും ബാങ്ക് എക്കൗണ്ട് നിറയെയും പണം കൊണ്ട് വന്ന് ന്യൂസ് റൂമിൽ വിതറുകയും കൂട്ടിയിടുകയും തൂക്കിയിടുകയും ചെയ്താലും അവിടെ ജേണലിസം ചെയ്യാൻ പറ്റില്ല എന്ന് രവീഷ് കുമാറിന് മനസ്സിലായിരുന്നു. പണം കൊടുത്ത്, ചോദിപ്പിക്കുന്ന ചോദ്യങ്ങളെയും വേണമെങ്കിൽ സാങ്കേതികമായി ജേണലിസം എന്ന് വിളിക്കാം. പക്ഷേ പണം കൊടുത്ത് ചോദിപ്പിക്കാതിരിക്കുന്ന ചോദ്യങ്ങളാണ് ജേണലിസം.
May 14, 2024•8 min
കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നല്‍കുന്നത് സംബന്ധിച്ച് മോദി നല്കുന്ന വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങളെക്കുറിച്ചും തൊഴില്‍ കാര്‍ഷിക മേഖലയില്‍ ബി.ജെ.പി. സര്‍ക്കാര്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുകയാണ് കര്‍ഷക നേതാവും ഓള് ഇന്ത്യ കിസാന്‍ സഭയുടെ ഫിനാന്‍സ് സെക്രട്ടറിയുമായ പി. കൃഷ്ണപ്രസാദ്. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
May 13, 2024•21 min
വടക്കന്‍ ഗ്രാമീണ ഇന്ത്യ ഈ തെരഞ്ഞെടുപ്പില്‍ എങ്ങനെ ചിന്തിക്കുന്നു. കര്‍ഷക സമരം എങ്ങനെയാണ് ഇപ്പോള്‍ നടക്കുന്നതും വരാനിരിക്കുന്നതുമായ ജനകീയ സമരങ്ങളെ പോസിറ്റീവ് ആയി സ്വാധീനിക്കുക. തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കുകയാണ് കര്‍ഷക നേതാവും ഓള് ഇന്ത്യ കിസാന്‍ സഭയുടെ ഫിനാന്‍സ് സെക്രട്ടറിയുമായ പി. കൃഷ്ണപ്രസാദ്.
May 12, 2024•18 min
"മലയാള സിനിമയിൽ സാഹിത്യം ഇടപെട്ടിരുന്ന കാലത്തിന്റെ ക്രിയാത്മകതയെ പുതിയ കാല സിനിമകളിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ച സംവിധായകനായിരുന്നു ഹരികുമാര്‍. എം. ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, പെരുമ്പടവം ശ്രീധരൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെയെല്ലാം കഥകളും തിരക്കഥകളും ഹരികുമാർ സിനിമയാക്കി."- അന്തരിച്ച സംവിധായകന് ഹരികുമാറിനെക്കുറിച്ച്
May 11, 2024•21 min
‘‘നരേന്ദ്ര മോദിയുടെ വാഴ്ച അവസാനിച്ചാലും ഇല്ലെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭയാനകമായ ഇരുണ്ട ദശകമായിരുന്നു ഇതെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. താരതമ്യേന ഹ്രസ്വമായ ഇന്ദിരയുടെ അടിയന്തരാവസ്ഥക്കാലം പോലും, ഭയവും ആപത്തും നിറഞ്ഞ ഇരുണ്ട കാലമായി ഓർക്കുന്ന എന്നെപ്പോലുള്ള ലക്ഷക്കണക്കിന് മനുഷ്യർ ഈ നീണ്ട രാത്രിയും അവസാനിക്കാതിരിക്കില്ലെന്ന് കരുതുവാനാണ് ഇഷ്ടപ്പെടുന്നത്’’- ഒ.കെ. ജോണി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് രൂപം.
May 10, 2024•21 min
"മനുഷ്യന് നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് ഇപ്പോൾ അവരുടെ ശരീരങ്ങൾ. ഒരു പ്രത്യേക ശരീരത്തിന്റെ കാലവധി കൂടിയാൽ പത്തു വർഷമാണ്. അപ്പോഴേക്കും അടുത്ത ട്രെൻഡ് വരും. ഈ വ്യവസ്ഥകളെക്കൊക്കെ അവരവരുടെ ജീവിതത്തിൽ വ്യക്തികൾ എന്ന നിലയിലെങ്കിലും തകർക്കുന്നതു മാത്രമാണ് ഏക പോംവഴി." - അലീന എഴുതുന്നു.
May 09, 2024•6 min
നെസ് ലേ ഇന്ത്യയിൽ വിതരണം ചെയ്യുന്ന സെറിലാക് എന്ന ബേബി ഫുഡിൽ കൂടിയ അളവിൽ പഞ്ചസാരയുടെ അംശമുണ്ടെന്ന റിപ്പോർട്ടിനെതുടർന്ന് ഫുഡ് സേഫ്റ്റി ആൻറ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ സാമ്പിൾ പരിശോധന നടത്തിവരികയാണ്. ഇന്ത്യയിൽ ഒരു അളവ് നെസ് ലേ ബേബി ഫുഡിൽ മൂന്നു ഗ്രാമോളം അധിക പഞ്ചസാര ചേർക്കപ്പെട്ടതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അതുവഴി ഒരു ദിവസം 30 ഗ്രാം അധിക പഞ്ചസാര കുട്ടികളുടെ ശരീരത്തിലെത്താം.
May 08, 2024•7 min
സ്വകാര്യ പങ്കാളിത്തത്തില്‍ രാജ്യത്ത് 100 സൈനിക സ്കൂളുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇതില്‍ 62 ശതമാനം സ്കൂളുകളും ആര്.എസ്.എസ് അനുഭാവ സംഘടനകള്‍ക്കും ബി.ജെ.പി- സഖ്യകക്ഷി നേതാക്കള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഇതുവരെ ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായിരുന്ന സൈനിക സ്കൂളുകള്‍ അങ്ങനെ അനൗദ്യോഗിക ഹിന്ദുത്വ വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുകയാണ്. നരേന്ദ്രമോദി സര്‍ക്കാറിന്റെ പത്തുവര്ഷങ്ങളില് ദേശീയ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ച പ്രതിലോമകരമായ മാറ്റങ്ങള്‍ അനാവരണം...
May 07, 2024•31 min
കണ്ടതും കേട്ടതുമായ ശീലങ്ങളെ തിരുത്തി, പാട്ടില്‍ സ്വന്തമായ വഴി കണ്ടെത്തി, അതിലൂടെ തന്റേടത്തോടെ സഞ്ചരിക്കുന്ന ഗായിക ആര്യ ദയാലുമായി സനിത മനോഹര്‍ സംസാരിക്കുന്നു. മൂന്നാം ഭാഗം.
May 06, 2024•29 min
"രാത്രിയെന്നില്ല പകലെന്നില്ല, എട്ടു ദിക്കും ശബ്ദമുഖരിതമാക്കുംവിധം കോളാമ്പി മൈക്കുകൾ വച്ച് പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നുമൊക്കെ നടത്തുന്ന അസഹ്യമായ ശബ്ദങ്ങൾ തന്റെ ‘വർക്ക് ഫ്രം ഹോം’ ജോലി അസാധ്യമാക്കിത്തീർക്കുന്നതിനെക്കുറിച്ച് ഒരു മലയാളി, മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന പൊതുതാൽപര്യ ഹർജി. "
May 05, 2024•7 min