Truecopy THINK - Malayalam Podcasts - podcast cover

Truecopy THINK - Malayalam Podcasts

Truecopythinktruecopythink.media
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

ആനന്ദമായ് മനു | Boby C. Mathew | Mary Paul P.

സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് പത്തൊമ്പതുവര്‍ഷം ഒപ്പം ജീവിച്ച മകനെ ഒരമ്മയും അച്ഛനും ആനന്ദത്തോടെ ഓര്‍ക്കുന്നു. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തെ പുതുക്കിപ്പണിയുന്ന അപൂര്‍വ അനുഭവം. മേരി പോള്‍ പി., ബോബി സി. മാത്യു എന്നിവര്‍ ചേര്‍ന്നെഴുതി മാതൃഭൂമി ബുക്‌സിന്റെ ആസ്പയര്‍ പ്രസിദ്ധീകരിച്ച 'ആനന്ദമായ് രണ്ടക്ഷരം' എന്ന ഓഡിയോബുക്കില്‍നിന്നുള്ള രണ്ട് അധ്യായങ്ങള്‍.

Oct 27, 202310 min

ശബ്ദത്തിന്റെ മനുഷ്യ വേർഷൻ | Dr. Reshmi Aravindakshan K. | Manila C. Mohan

ശബ്ദത്തെ എങ്ങനെ നിർവചിക്കാം? എന്താണ് മനുഷ്യ ശബ്ദം ? മനുഷ്യ ശബ്ദത്തെ ബാധിക്കുന്ന രോഗങ്ങൾ എന്തൊക്കെയാണ്? ചികിത്സ എന്താണ്? ബേബി മെമോറിയൽ ആശുപത്രിയിലെ കൺസൾട്ടന്റ് ലാറിംഗോളജിസ്റ്റ് ഡോ. രശ്മി അരവിന്ദാക്ഷൻ സംസാരിക്കുന്നു.

Oct 27, 202327 min

കുഷ്ഠരോഗത്തിന്റെ ഈ വരവ് ഭയപ്പെടേണ്ടതില്ല | Dr. Jayakrishnan T. | Manila C. Mohan

മലപ്പുറത്ത് മൂന്ന് കുട്ടികൾ ഉൾപ്പെടെ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ രോഗത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിക്കുകയാണ് എപ്പിഡമോളജി വിദഗ്ധനും കെ.എം.സി.ടി മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവിയുമായ ഡോ. ജയകൃഷ്ണൻ ടി.

Oct 27, 202316 min

ദലിതൻ സംസ്‌കൃതം പഠിച്ച് ബ്രാഹ്മണ്യ ഹിന്ദുത്വയെ വിമർശിക്കുന്നു, അതാണ് അവരുടെ പേടി | TS Shyamkumar

ബ്രാഹ്മണ ഹിന്ദുത്വയെ അവരുടെ തന്നെ ഗ്രന്ഥപാഠങ്ങളുപയോഗിച്ച് തുറന്നുകാട്ടുക എന്ന വിമര്‍ശനപദ്ധതിയുടെ പേരില്‍ വധഭീഷണിയടക്കമുള്ള വിദ്വേഷ കാമ്പയിന്‍ നേരിടുന്ന ഡോ. വി.എസ്. ശ്യാംകുമാര്‍, താന്‍ ഈ വിമര്‍ശനവഴി തെരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കുന്നു. ഇതിഹാസ- പുരാണങ്ങളെയും സംസ്‌കൃത പാഠങ്ങളെയും മുന്‍നിര്‍ത്തി തെളിവുകള്‍ സഹിതമാണ് താന്‍ സംസാരിക്കുന്നതെന്നും അതുകൊണ്ടാണ് മറുപടി പറയാതെ ആക്രമണം അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറയുന്നു. ഡോ. വി.എസ്. ശ്യാംകുമാറുമായി കെ. കണ്ണന്‍ സംസാരിക്കുന്നു

Oct 27, 20231 hr 10 min

സാമൂഹിക നീതിയുടെ രാഷ്ട്രീയവും സാമ്പത്തികം എന്ന ഘടകവും | K. Venu | K. Kannan

സാമൂഹിക സംവരണത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കപ്പെടുമെന്നും അങ്ങനെ സംവരണം ആവശ്യമില്ലാതായി വരുമെന്നുമാണ് ഡോ. അംബേദ്കര്‍ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍, 70 വര്‍ഷം കഴിഞ്ഞിട്ടും ഇതേ പ്രശ്‌നം ശക്തമായി നിലനില്‍ക്കുകയാണ്. ഒരു തലമുറയിലെ കുറെ പേര്‍ക്ക് ജോലി കിട്ടിയതുകൊണ്ട് അടുത്ത തലമുറയുടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. മുമ്പ്, സാമൂഹികമായ അടിച്ചമര്‍ത്തലിനെ മാത്രം ഉദ്ദേശിച്ചിരുന്നിടത്ത് ഇപ്പോള്‍, സാമ്പത്തികമായ അവസ്ഥ കൂടി പരിഗണിക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ട് സാമ്പത്തികം ക...

Oct 27, 202334 min

ഹമാസ് ഒരു ഇസ്‌ലാമിസ്റ്റ്‌ സംഘടന തന്നെയാണ്. പക്ഷേ, അതല്ല ഇപ്പോഴത്തെ പ്രശ്നം | ഷാജഹാന്‍ മാടമ്പാട്ട്‌

ഇന്നത്തെ ലോക രാഷ്ട്രീയത്തിന്റെ ശാക്തിക ബലാബലം പരിഗണിക്കുമ്പോൾ എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല പലസ്തീനും ഇസ്രായേലും തമ്മിലുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ മനുഷ്യക്കുരുതിയിലേക്ക്, ഗാസയിൽ ഇസ്രായേലിന്റെ കരവഴിയുള്ള സൈനിക നടപടി തുടങ്ങുമ്പോൾ ഹമാസിന്റെയും ഇസ്രായേലിന്റെയും ലോക രാഷ്ട്രങ്ങളുടെയും പുതിയ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് മിഡിൽ ഈസ്റ്റ് വിദഗ്ധനും എഴുത്തുകാരനുമായ ഷാജഹാൻ മാടമ്പാട്ടും ട്രൂ കോപ്പി സി.ഇ.ഒയും മാനേജിംഗ് എഡിറ്ററുമായ കമൽറാം സജീവും

Oct 11, 202339 min

ഹമാസ് മൊസാദിനേയും സി.ഐ.എ.യും തോല്‌പിച്ചപ്പോൾ

പലസ്തീൻ ഇസ്രായേൽ യുദ്ധം വലിയ മനുഷ്യ വിനാശത്തിലേക്ക് പരിണമിക്കുയാണ്. പലസ്തീൻ ജനതയോട് പടിഞ്ഞാറും ഇസ്രായേലും ദശാബ്ദങ്ങളായി തുടരുന്ന പരോക്ഷ യുദ്ധത്തിൻ്റെ രക്തം ചൊരിയുന്ന പുതിയൊരു അധ്യായം മാത്രമല്ല ഇത്. ലോക രാഷ്ട്രീയത്തെ തന്നെ അസാധാരണമായ ധ്രുവീകരണത്തിലേക്ക് ഈ യുദ്ധം കൊണ്ടു പോകുമോ? ഹിന്ദു പത്രത്തിൻ്റെ ഫോറിൻ എഡിറ്റർ സ്റ്റാൻലി ജോണിയും ട്രൂ കോപ്പി സി ഇ ഒയും മാനേജിംഗ് എഡിറ്ററുമായ കമൽറാം സജീവും സംസാരിക്കുന്നു

Oct 10, 202329 min

Pramod Puzhankara | മനോരമ ന്യൂസിന്റെ ക്ഷമാപണവും ചാനൽ ചർച്ചാ മുറി നിയന്ത്രിക്കുന്ന സംഘ്പരിവാറും

'പ്രമോദ് പുഴങ്കരയുണ്ടെങ്കില്‍ ബി.ജെ.പി ചര്‍ച്ചക്കില്ലെന്നറിയിച്ചു, ക്ഷമിക്കണം'; മനോരമ ടി.വിയുടെ ക്ഷമാപണവും ചാനല്‍ ചര്‍ച്ചാമുറി നിയന്ത്രിക്കുന്ന സംഘ്പരിവാറും പ്രമോദ് പുഴങ്കര / മനില സി. മോഹന്‍

Oct 08, 202328 min

മനോരമ, മാതൃഭൂമി, മലയാളം മീഡിയ; ന്യൂസ് ക്ലിക്ക് വേട്ട | EDITORS ASSEMBLY 1 | R. Rajagopal

ന്യൂസ് ക്ലിക്കിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി, മുഖ്യധാരാ മാധ്യമങ്ങളെ ലക്ഷ്യമിട്ടല്ല. കാരണം, അവരെ പ്രത്യേകിച്ച് വിരട്ടേണ്ടതില്ലല്ലോ. രണ്ടുവര്‍ഷമായി ഹിന്ദി ഹാര്‍ട്ട്ലാന്റില്‍ ആന്റി ബി.ജെ.പി നിലപാടെടുക്കുന്ന നിരവധി യുറ്റിയൂബേഴ്സും ചാനലുകളും വന്നിട്ടുണ്ട്, അവര്‍ക്ക് വലിയ വ്യൂവര്‍ഷിപ്പുമുണ്ട്. അവരെ ഉദ്ദേശിച്ചാണ് ഈ നടപടി. കേരളത്തിലെ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ എന്തുകൊണ്ട് നിശ്ശബ്ദരായി? വിലകൊടുക്കേണ്ടതില്ലാത്ത കാര്യങ്ങളിലാണ് മലയാള പത്രങ്ങള്‍ അവരുടെ ക്രാഫ്റ്റ് പുറത്തെടു...

Oct 07, 20231 hr 25 min

വികസനം, ഇടതുപക്ഷം | Economist Pulapre Balakrishnan is in conversation with Kamalram Sajeev

പുതിയ ലോക സാഹചര്യങ്ങളിൽ ഇടത് സാമ്പത്തിക നിരീക്ഷണങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്? ഇന്ത്യയിലും കേരളത്തിലും ഇടതു രാഷ്ട്രീയത്തിന്റെ ഭാവി എന്താണ്? പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ പുലാപ്രെ ബാലകൃഷ്ണൻ സംസാരിക്കുന്നു.

Jul 18, 202342 min

മരണം ജീവിതത്തെ പുണരുന്ന നിമിഷങ്ങളിൽ ​​​​​​​നിങ്ങൾ എങ്ങനെയായിരിക്കും? | Dr. A.K. Jayasree

പോള്‍ കലാനിധി എന്ന ന്യൂറോ സര്‍ജന്‍ തന്റെ കാൻസർ രോഗം നിര്‍ണയിക്കപ്പെട്ടതുമുതല്‍, ശേഷി നഷ്ടപ്പെടുന്നതുവരെയുള്ള ദിനങ്ങളില്‍ അനുഭവിച്ച, മരണത്തിന്റെയും ജീവിതത്തിന്റെയും തീവ്രനിമിഷങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ്​ ‘വെന്‍ ബ്രെത് ബികംസ് എയര്‍'. രോഗത്തിനും ജോലിക്കുമിടയില്‍ അപൂര്‍ണമായി രചിക്കപ്പെട്ട ഈ പുസ്തകം മരണത്തിനും ജീവിതത്തോടൊപ്പം അര്‍ഥവും അന്തസ്സും നല്‍കുന്നു.

Mar 18, 202325 min

ആത്മഹത്യ ചെയ്യുന്നവർ ജീവിതത്തെ സ്‌നേഹിക്കാത്തവർ ആണോ?

ഓരോ ആത്മഹത്യയും ഗുരുതരമായ ആത്മഹത്യാശ്രമവും 10 വ്യക്തികളെ നേരിട്ട് ബാധിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക, അപ്പോള്‍ കേരളത്തില്‍ കുറഞ്ഞത് 16 ലക്ഷം ആളുകളെങ്കിലും ആത്മഹത്യയുടെ നേരിട്ടും അല്ലാതെയും ഉള്ള പ്രയാസമനുഭവിക്കുന്നു. എന്നാൽ, ആത്മഹത്യയും ആത്മഹത്യാ ശ്രമങ്ങളും സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെടുകയാണ്​ കേരളവും കേരളീയ പൊതുസമൂഹവും.

Mar 05, 202325 min

വാതില്‍പ്പഴുതുകള്‍ ​​​​​​​ ദേശക്കാഴ്ചകള്‍

സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പറഞ്ഞാല്‍ ചെവിയോര്‍ക്കാന്‍ തയ്യാറായിരുന്ന, കലാസാംസ്‌കാരിക വിഷയങ്ങളില്‍ താല്പര്യമുള്ള സ്ഫുടതയുള്ള ജനമനസ്സുകളായിരുന്നു പട്ടാമ്പി കോളേജിന്റെ പശ്ചാത്തലത്തിലുണ്ടായിരുന്നത്. സാറാ ജോസഫ് എന്ന ആക്ടിവിസ്റ്റിന് കനല്‍ച്ചൂള ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞ സ്ഥലകാലമായിരുന്നു അത്. സാറാ ജോസഫിന്റെ ജീവചരിത്രപുസ്​തകത്തിൽനിന്ന്​ ഒരു ഭാഗം.

Feb 23, 202330 min

രാഹുല്‍ ഗാന്ധിയുടെ രൂപാന്തരപ്രാപ്തി | Rahul Gandhi | Bharat Jodo Yatra

ഒരു മനുഷ്യന്‍ പോസിറ്റിവായ ഊര്‍ജ്ജവും സ്‌നേഹത്തിന്റെയും സൗഭ്രാത്രത്തിന്റെയും ലളിതമനോഹരസന്ദേശവുമായി നാട് മുഴുവന്‍ നടന്നുതീര്‍ക്കുന്നത് ചരിത്രനിര്‍ണായകമാണ് - അതിന്റെ ഹ്രസ്വകാലഫലം എന്തായിരുന്നാലും.

Jan 30, 202322 min

ഗുജറാത്ത്​, 2002: വെറുപ്പിന്റെ ശരീരഘടന

ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയുടെ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ എന്‍.ഡി.ടി.വി.ക്കുവേണ്ടി റിപ്പോര്‍ട്ടുചെയ്ത മാധ്യമപ്രവര്‍ത്തക രേവതി ലോളിന്റെ 'ദി അനാറ്റമി ഓഫ് ഹെയ്റ്റ്' വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ കൃത്യമായി വിശലകനം ചെയ്യുന്ന പുസ്തകമാണ്. ആ പുസ്തകത്തില്‍നിന്നുള്ള ഭാഗം

Jan 25, 202326 min

India: The Modi Question | വിലക്കാനാകില്ല, ഗുജറാത്ത് വംശഹത്യയുടെ ഓര്‍മകളെ

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പൊതുമണ്ഡലത്തിലുള്ള സംശയങ്ങളെ ന്യായീകരിക്കുന്നതും വാസ്തവങ്ങളുമായി ചേര്‍ത്തുവക്കുന്നതുമാണ് ബി.ബി.സി ഡോക്യുമെന്ററി. എന്നാല്‍, ഈ വസ്തുതകളോളം ഞെട്ടിപ്പിക്കുന്നതാണ്, ഈ ഡോക്യുമെന്ററിയെ ഇന്ത്യന്‍ ഭരണകൂടം കൈകാര്യം ചെയ്ത വിധം.

Jan 24, 202311 min

മലയാളത്തിലെ നാല്​ പ്രമുഖ സ്​പോർട്​സ്​ ലേഖകരുടെ എഴുത്തും കളിയും നിറഞ്ഞ ജീവിതത്തിലൂടെ...

മലയാളത്തിലെ നാല്​ പ്രമുഖ സ്​പോർട്​സ്​ ലേഖകരുടെ എഴുത്തും കളിയും നിറഞ്ഞ ജീവിതത്തിലൂടെ... by THINK

Dec 12, 202222 min

മാഫിയോസിയുടെ ഫുട്‌ബോള്‍ നഷ്ടം | M.P Surendran

ലോകകപ്പ് ഇറ്റലിയുടെ ഫുട്‌ബോള്‍ വിപണിയ്ക്കും, പുതിയ യുവതാരങ്ങള്‍ക്കും, ‘അസൂറി'കളുടെ വിഖ്യാതമായ ഫുട്‌ബോള്‍ പാരമ്പര്യത്തിനും ഒരുപോലെ തിരിച്ചടിയായിരിക്കുന്നു.

Nov 11, 202212 min

വായിലേക്കുവയ്ക്കുന്ന ഓരോ വറ്റിലും വെള്ളത്തിലും ഞാനാ വിഷത്തെ തിരഞ്ഞുകൊണ്ടിരുന്നു | Ramseena Umaiba

വായിലേക്കുവയ്ക്കുന്ന ഓരോ വറ്റിലും വെള്ളത്തിലും ഞാനാ വിഷത്തെ തിരഞ്ഞുകൊണ്ടിരുന്നു | Ramseena Umaiba by THINK

Nov 07, 202218 min
For the best experience, listen in Metacast app for iOS or Android