വയനാട്ടിൽ തുടർച്ചയായ രണ്ടാം ദിനവും കാട്ടാന യുവാവിനെ കൊന്നു. അമല ഏറാട്ടു കുണ്ടിലാണ് ദാരുണ സംഭവം. കോട്ടയം സർക്കാർ നഴ്സിങ് കോളജിലെ ക്രൂരമായ റാഗിങ്ങാണ് പത്രങ്ങളിലെ മറ്റൊരു പ്രധാന വാർത്ത. 5 മൂന്നാം വർഷ വിദ്യാർഥികൾ അറസ്റ്റിലായി. പി. സി. ചാക്കോ NCP സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു. തോമസ് കെ. തോമസ് സംസ്ഥാന പ്രസിഡൻ്റാകാൻ ചരടുവലി തുടങ്ങി. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ...
Feb 13, 2025•30 min
കാട്ടാനകളുടെ കൊലവിളിയാണ് ഇന്ന് പത്രങ്ങളുടെ ഒന്നാംപേജിൽ. വയനാട്ടിലും ഇടുക്കിയിലും തിരുവനന്തപുരത്തുമായി മൂന്ന് മനുഷ്യർ ആനക്കലിക്ക് ഇരയായി. സ്വകാര്യ സർവകാലശാലകൾ അനുവദിക്കുന്നതിലെ രാഷ്ട്രീയം സംബന്ധിച്ചാണ് മാതൃഭൂമിയുടെ ലീഡ് വാർത്ത. ഗസ്സയിലെ വെടിനിർത്തലിന്റെ ഭാവി ആശങ്കയിലായ കാര്യം മാധ്യമം ഒന്നാം പേജിൽ തന്നെ വിന്യസിച്ച വാർത്തയാണ് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ...
Feb 12, 2025•30 min
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലക്ക് അനുമതി നൽകാനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. കാറിടിച്ച് 9 വയസുകാരി ദൃഷാന കോമയിലാകുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിലെ പ്രതി ഷെജിൽ പിടിയിലായി. സിൽവർ ലൈൻ പദ്ധതിയിൽ മാറ്റംവരുത്തി സെമി ഹൈസ്പീഡ് റെയിൽ പാതക്ക് സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ. പത്ര വാർത്തകൾ കേൾക്കാം, വിശദമായി. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
Feb 11, 2025•30 min
കലാപം 649 ദിവസം പിന്നിട്ടിപ്പോൾ പിടിച്ചുനിൽക്കാനാകാതെ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻസിങ് രാജിവെച്ചതാണ് ഇന്ന് എല്ലാ പത്രങ്ങളുടെയും പ്രധാനവാർത്ത. ഛത്തീസ്ഗഡിൽ പൊലീസും സൈനികരും ചേർന്ന് 31 മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന വാർത്ത എല്ലാ പത്രങ്ങളും ഒന്നാംപേജിൽ തന്നെ ചേർത്തിട്ടുണ്ട്. ഓഫർ തട്ടിപ്പുകേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. റിട്ടയേർഡ് ജഡ്ജി രാമചന്ദ്രൻ നായരെ പ്രതിചേർത്തതുണ്ട്, പ്രത്യേക അന്വേഷണ സംഘം വരുമെന്ന വിവരവുമുണ്ട്. അങ്ങനെ വാർത്തകൾ അനവധിയാണ് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Appl...
Feb 10, 2025•30 min
ആംആദ്മി പാർട്ടിയെ തോൽപ്പിച്ച് ഡൽഹി ഭരണം ബിജെപി പിടിച്ചതാണ് പ്രധാന വാർത്ത. ആപ്പും കെജ്രിവാളും വീണു. ഡൽഹിയിലും ബിജെപിയെന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്. പുഷ്പം പോലെ 27 വർഷത്തിന് ശേഷം ഭരണം പിടിച്ച് ബിജെപി എന്ന് മനോരമ. തലയിൽ താമരചൂടി എന്ന് മാതൃഭൂമി. ഡൽഹിയിൽ താമര തരംഗമെന്ന് ദീപിക. ദില്ലിക്ക് താമരച്ചന്തമെന്ന് കേരളകൗമുദി. കോൺഗ്രസ് ചതിച്ചു എന്ന് ദേശാഭിമാനി വിലപിക്കുമ്പോൾ, ആപ്പ് ഊരി തലവിധി എന്ന് വീക്ഷണം ചിരിക്കുന്നു. വേറെയും വാർത്തകളുണ്ട്. കേൾക്കാം... കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Ama...
Feb 09, 2025•30 min
സംസ്ഥാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളില്ല. ഭൂനികുതിയും കോടതി ഫീസും കൂട്ടി. ബജറ്റും, റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതും ചേർത്താണ് മാതൃഭൂമിയുടെയും മലയാള മനോരമയുടെയും തലക്കെട്ട്. തുടരും സ്വപ്ന ഭാരം, കുറയും കടഭാരം എന്ന് മനോരമ'. ബജറ്റിൽ നിശ്വാസം പലിശയിൽ ആശ്വാസം എന്ന് മാതൃഭൂമി. ഭാരം തന്നെ എന്ന് മാധ്യമം. ക്ഷേമത്തിന് മേലെ നിക്ഷേപം എന്ന് കേരള കൗമുദി. നവ കേരളം ടേക്ക് ഓഫ് എന്ന് ദേശാഭിമാനി. ക്ഷേമരഹിതം, നികുതി ഭരിതം എന്ന് വീക്ഷണം. പ്രതിസന്ധി തീർക്കാൻ പോക്കറ്റടി എന്ന് ജന്മഭൂമി. അഞ്ചുവർഷത്തിന് ശേഷം ആദ്യമായി പല...
Feb 08, 2025•30 min
ട്രംപിൻ്റെ കിരാത നടപടിയെ എതിർക്കാൻ ധൈര്യമില്ലാതെ മോദി. 'ലജ്ജിക്കൂ രാജ്യമേ' എന്നാണ് ദേശാഭിമാനിയിൽ ഇന്നത്തെ പ്രധാന തലക്കെട്ട്. വിലങ്ങണിയിച്ച് US നാടുകടത്തൽ; ഇരു സഭകളിലും പ്രതിപക്ഷ ബഹളം 'വിലങ്ങിൽ വിങ്ങൽ' എന്ന് മാതൃഭൂമി. യു.എസ് നടപടിയിൽ കേന്ദ്രം പ്രതികൂട്ടിൽ; കൈയിൽ വിലങ്ങ് , കാലിൽ ചങ്ങല എന്ന് മാധ്യമം. ചങ്ങലയിട്ട ഭ്രാന്ത് എന്നാണ് ഇന്ത്യക്കാരെ വിലങ്ങും ചങ്ങലയുമിട്ട വീഡിയോ യു.എസ് പുറത്തുവിട്ടതിനെ മലയാള മനോരമ തലക്കെട്ടിലൂടെ രൂക്ഷമായി വിമർശിക്കുന്നത്. 'അപമാനഭാരം ' എന്ന് ദീപിക. ഫലസ്തീനികളെ കുടിയൊഴിപ്പിച്ച...
Feb 07, 2025•30 min
ഗസ്സക്കാരെ കുടിയൊഴിപ്പിച്ച് സുഖവാസകേന്ദ്രം നിർമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാംഘട്ട വെടി നിർത്തൽ ചർച്ചകൾ നടക്കാനിരിക്കെയാണ് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുന്ന പ്രഖ്യാപനം. ഗസ്സക്ക് നേരെ ട്രംപിന്റെ വെടി എന്ന് മലയാള മനോരമ, വംശീയ ഉന്മൂലന പദ്ധതിയുമായി ട്രംപ്, ഗസ്സ പിടിച്ചെടുക്കും എന്ന് മാധ്യമം തലക്കെട്ട് നൽകി.പാതി വിലക്ക് സ്കൂട്ടറും ലാപ്ടോപും ഉൾപ്പെടെ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന് ഇരയായത് പതിനായിരത്തിലേറെപ്പേരാണ്. കേസുകൾ ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും. ഇതിനിടെ ന...
Feb 06, 2025•30 min
205 ഇന്ത്യക്കാരെ യു.എസ് നാടുകത്തി. വ്യോമസേന വിമാനത്തിലാണ് ഇവരെ അമേരിക്ക തിരികെ എത്തിച്ചത്. കിഫ്ബി ടോൾ പിരിവ് നീക്കത്തിന്റെ കൂടുതൽ വിശദാംശങ്ങളും പത്രങ്ങളിലുണ്ട്. പിരിവ് എ.ഐ സാങ്കേതിക വിദ്യയിലെന്നും ഈ സമ്മേളനത്തിൽ തന്നെ ബില്ലിന് സാധ്യതയെന്നും മലയാള മനോരമ പ്രധാന തലക്കെട്ടായി നൽകിയിരിക്കുന്നു. പകുതി വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടറും, തയ്യൽ മെഷീനും, ലാപ്ടോപ്പും, ഗൃഹോപകരണങ്ങളും ഉൾപ്പെടെ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് 1000 കോടി കടക്കുമെന്നാണ് പൊലീസ് നിഗമനം. കണ്ണൂരിൽ മാത്രം 2000 പരാതികളുണ്ട് | കേൾക്കാം ക...
Feb 05, 2025•30 min
കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനപാതകളിലും ടോൾ ഏർപ്പെടുത്താൻ പോകുന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. മലയാള മനോരമയുടെ ലീഡ് അതാണ്. ലോക്സഭയിൽ മോദിയെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തി രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് മാധ്യമത്തിന്റെ ലീഡ്. റെയിൽവേ പ്രഖ്യാപനത്തിലും കേരളത്തിന് പുതുതായി ഒന്നുമില്ലെന്ന് മാതൃഭൂമി. ഏറ്റുമാനൂരിൽ ഗുണ്ട പൊലീസുകാരനെ ചവിട്ടിക്കൊന്നതും കോഴിക്കോട് ദേശീയപാതയോരത്തെ കിടങ്ങിൽ ബൈക്ക് വീണ് യുവാവ് മരിച്ചതുമൊക്കെയുണ്ട് പത്രങ്ങളുടെ ഒന്നാംപേജിൽ | കേൾക്കാം കാതിലെത്തു...
Feb 04, 2025•31 min
ബജറ്റാനന്തര സംഭവ വികാസങ്ങളാണ് സ്വാഭാവികമായും പത്രങ്ങൾക്കിന്ന് പ്രധാന വിഭവം. കേന്ദ്ര ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് കേരള സർക്കാർ പ്രധാനമന്ത്രിക്ക് കത്തയക്കും. അതേസമയം കേരളത്തെ അവഗണിച്ചെന്ന ആരോപണത്തിൽ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ്റെയും സുരേഷ് ഗോപിയുടെയും പ്രസ്താവനകൾ വൻ വിവാദമായി. പിന്നോക്കമെന്ന് സമ്മതിച്ചാൽ സഹായം ലഭിക്കുമെന്ന ജോർജ് കുര്യൻ്റെ കേരള വിരുദ്ധ പ്രസ്താവനയുടെ ചുവടുപിടിച്ചായിരുന്നു സുരേഷ് ഗോപിയുടെയും കുത്ത്. പ്രധാന വ്യാപാര പങ്കാളികളായ ചൈനക്കും മെക്സിക്കോയ്ക്കും കാനഡയ്ക്കും അമേരിക്ക അധ...
Feb 03, 2025•25 min
12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഒഴിവാക്കി മധ്യവർഗത്തെ കൈയിലെടുക്കാനാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ ശ്രമം. വോട്ടിൽ കണ്ണുനട്ട് ബിഹാറിന് വാരിക്കോരി നൽകിയപ്പോൾ കേരളത്തിന് വീണ്ടും അവഗണന. 2002 ഗുജറാത്ത് വംശഹത്യയിൽ നിയമപോരാട്ടം നടത്തിയ സകിയ ജാഫരി അഹമ്മദാബാദിൽ അന്തരിച്ചു. ഗാന്ധി വധവുമായി ബന്ധപ്പെട്ട കെ.ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വിവാദം കൊഴുക്കുകയാണ്. മീരയും ബിന്യാമിനും തമ്മിൽ വാക്പോര് മുറുകി. നോക്കാം പത്രത്താളുകളിലൂടെ വിശദമായി... കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | A...
Feb 02, 2025•27 min
ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയുടെ വിശദാംശങ്ങളാണ് പല പത്രങ്ങളും പ്രധാനവാർത്തയാക്കിയത്. പട്ടികജാതി വിഭാഗങ്ങൾക്കുള്ള പദ്ധതികൾ സർക്കാർ വെട്ടിക്കുറച്ചെന്ന വാർത്തയാണ് മലയാള മനോരമയുടെ മുഖ്യവാർത്ത. ക്രൂരതകളുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ ഇന്നുമുണ്ട്... ഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ നിന്ന് എം.എൽ.എമാർ തുടർച്ചയായി രാജി വയ്ക്കുന്നതും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ സോണിയാഗാന്ധി വിമർശിച്ചതുമെല്ലാം പത്രങ്ങളിലുണ്ട്... കേൾക്കാം കാതിലെത്തും പത്രങ്ങൾ |...
Feb 01, 2025•31 min
പല പല പ്രധാന വാർത്തകളാണിന്ന് മലയാള പത്രങ്ങൾക്ക്. പല പത്രത്തിനും പലതാണ് ലീഡ്. ആരോഗ്യ ഇൻഷൂറൻസ് സംബന്ധിച്ച വാർത്തയാണ് മനോരമയിൽ. 60 കഴിഞ്ഞവരുടെ ഇൻഷൂറൻസ് പ്രിമീയം 10 ശതമാനത്തിലധികം കൂട്ടരുത് എന്ന ഉത്തരവ് ഇറങ്ങിയ വാർത്ത. എലപ്പുള്ളിയിൽ വൻ തോതിൽ ജലം ഉപയോഗിക്കേണ്ടി വരുന്ന മദ്യ ഫാക്ടറി വരും മുമ്പ് തന്നെ പാലക്കാട് ജില്ലയിൽ ജലദൗർലഭ്യമുണ്ട് എന്ന് മാതൃഭൂമിയുടെ ലീഡ് വാർത്ത. തർക്കത്തിൽ ആറ് പള്ളികളുടെ ഏറ്റെടുക്കൽ പൂർത്തിയാക്കാൻ സർക്കാരിനോട് നിർദേശിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി തടഞ്ഞതാണ് മാധ്യമത്തിൽ ലീഡ്...
Jan 31, 2025•31 min
ഉത്തർപ്രദേശ് പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി. 60 പേർക്ക് പരിക്കേറ്റു. ഇതാണ് പത്രങ്ങളുടെ ഇന്നത്തെ പ്രധാന തലക്കെട്ട്. വഖഫ് ഭേദഗതി ബിൽ ഭൂരിപക്ഷ വോട്ടിൽ ജെ.പി.സി അംഗീകരിച്ചു. NDA അംഗങ്ങൾ നിർദ്ദേശിച്ച മാറ്റങ്ങൾ മാത്രമാണ് കരട് റിപ്പോർട്ടിൽ ചേർത്തത്. നാളെ തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ ബിൽ പാർലമെൻ്റിൽ വയ്ക്കും. വടക്കൻ കേരളത്തിൽ ചൂട് സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കൂടുമെന്നും , രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെ ശരീരത്തിൽ നേരിട്ട് സൂര്യപ...
Jan 30, 2025•29 min
നെന്മാറയിൽ മൂന്നുപേരെ കൊലപ്പെടുത്തിയ ചെന്താമര പൊലീസ് പിടിയിലായി. എന്നാൽ ഇതല്ല മുൻ നിര പത്രങ്ങളില പ്രധാന തലക്കെട്ട്. വിപണയിൽ പണ ലഭ്യത ഉയർത്താൻ ആർ.ബി.ഐ സ്വീകരിച്ച നടപടികളും പലിശ നിരക്ക് കുറയുന്ന പ്രതീക്ഷയുമാണ് 'പണം വരുന്നു ' എന്ന തലക്കെട്ടിൽ മാതൃഭൂമി ലീഡ്. പി.എഫ്. പെൻഷനിൽ വെട്ടു വേണ്ട എന്ന ഹൈക്കോടതി ഇടക്കാല ഉത്തരവ് മലയാള മനോരമ ലീഡാക്കി. വിവാദ വ്യവസ്ഥകൾ ഏതാണ്ടെല്ലാം നിലനിർത്തി വഖഫ് ഭേദഗതിയിൽ കേന്ദ്രം മുന്നോട്ട് പോവുകയാണ്. 'വഖഫിൽ കടുപ്പിച്ച് ' എന്ന് മാധ്യമം തലക്കെട്ട്. കാലിക്കറ്റ് ഡി സോൺ കലോത്സവത്തി...
Jan 29, 2025•31 min
വഖഫ് ഭേദഗതി ബിൽ പ്രതിപക്ഷ ഭേദഗതികളെല്ലാം തള്ളി സംയുക്ത പാർലമെൻ്ററി സമിതി അംഗീകരിച്ചു. ബജറ്റ് സമ്മേളനത്തിൽ ബിൽ പരിഗണിക്കും. ഇതാണ് മാതൃഭൂമിയും, മാധ്യമവും ഉൾപ്പെടെയുള്ള 5 പത്രങ്ങൾക്ക് ഇന്ന് പ്രധാന തലക്കെട്ട്. നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി രണ്ടു പേരെക്കൂടി കൊലപ്പെടുത്തി. പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും, കുടുംബം പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാത്തതാണ് കൊലയിലേക്ക് നയിച്ചത്. പാലക്കാട് എലപ്പുള്ളി ബ്രുവറി അനുമതിയിൽ സി പി ഐ എതിപ്പ് പരസ്യമാക്കി. ..പത്രങ്ങളിൽ വാർത്തകൾ നിരവധിയുണ്ട്. കേ...
Jan 28, 2025•31 min
എം.ടി വാസുദേവൻ നായരടക്കം നിരവധി മലയാളികൾക്ക് പത്മപുരസ്കാരങ്ങൾ നൽകിയതാണ് ഇന്നത്തെ പ്രധാനവാർത്ത. വയനാട്ടിലെ ജനവാസകേന്ദ്രങ്ങളിലെ കടുവയുടെ വിഹാരവും മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ റാണെയെ ഇന്ത്യയ്ക്ക് വിട്ടുതരാമെന്ന് യു.എസ് സുപ്രിംകോടതി സമ്മതിച്ചതും പ്രധാന വാർത്തകളാണ്. ഏകീകൃത പെൻഷന് കേന്ദ്ര വിജ്ഞാപനം ആയെന്ന വാർത്തയും എല്ലാ പത്രങ്ങളും ശ്രദ്ധേയമായ വിധത്തിൽ തന്നെ വിന്യസിച്ചിട്ടുണ്ട് | കേൾക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast...
Jan 26, 2025•30 min
മാനന്തവാടിയിൽ കടുവ സ്ത്രീയെ കൊന്നു തിന്നതാണ് പത്രങ്ങളിലെ പ്രധാനവാർത്ത. നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനാണ് ഉത്തരവ്. വഖഫ് ജെ.പി.സിയിൽ ചെയർമാന്റെ നടപടി ചോദ്യം ചെയ്ത 10 പ്രതിപക്ഷ എം.പി.മാരെ സസ്പെന്റ് ചെയ്തു. മുനമ്പം വഖഫ് വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് എന്ത് അധികാരത്തിലെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഇന്നലത്തെ പത്രങ്ങളുടെ ഒന്നാം പേജ് വാർത്തയെന്ന് തോന്നിക്കുന്ന മാർക്കറ്റിങ് ഫീച്ചറെന്ന് ഈ പരിപാടിയിലും മുന്നറിയിപ്പ് നൽകിയിരുന്നു. വായനക്കാർക്കിടയിൽ പത്രങ്ങളിലെ ഒന്നാം പേജിൽ യഥാർഥ വാർത്തകള...
Jan 25, 2025•30 min
പ്രതിപക്ഷ എതിർപ്പ് വകവെക്കാതെ വഖഫ് ബിൽ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പാദത്തിൽ തന്നെ സഭയുടെ മേശപ്പുറത്ത് വയ്ക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇന്നും നാളെയും വഖഫ് ജെപിസി യോഗം ചേരും. ഇതാണ് മാധ്യമം തലക്കെട്ട്. മണിയാറിൽ കരാർ തീർന്ന ശേഷം കാർബോറാണ്ടം കമ്പനി 4.43 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചെന്ന് മാതൃഭൂമി ലീഡ് വാർത്ത. പാലക്കാട് ബ്രൂവറി കരാറിലെ അഴിമതി ആരോപണം തള്ളിയ മുഖ്യമന്ത്രി കരാറുമായി മുന്നോട്ടെന്ന് സഭയിൽ പ്രഖ്യാപിച്ചു. ഇന്ന് മിക്ക മലയാള പത്രങ്ങളിലും ഒന്നാം പേജ് വാർത്തയെന്ന് തോന്നിക്കുന...
Jan 24, 2025•28 min
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിവാദ വഖഫ് ബിൽ വീണ്ടും പാർലമെൻ്റിൽ എത്തിക്കാൻ കേന്ദ്രം തിരക്കിട്ട നീക്കം നടത്തുന്നു എന്നതാണ് മാധ്യമത്തിൻ്റെ തലക്കെട്ട്. ഭേദഗതികളും അഭിപ്രായങ്ങളും 48 മണിക്കൂറിനകം സമർപ്പിക്കാൻ ജെ.പി. സി അംഗങ്ങൾക്ക് നിർദേശം നൽകിയത് ദുരൂഹ നീക്കമായാണ് പ്രതിപക്ഷം കാണുന്നത്. സ്വർണ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നു. വില 60200 ആയി. മഹാരാഷ്ട്രയിൽ തീപിടിച്ചെന്ന് കരുതി ട്രെയിനിൽ നിന്ന് ചാടിയ 12 പേർ മരിച്ച വാർത്തയും പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്. സഹകരണ നിക്ഷേപത...
Jan 23, 2025•31 min
കോവിഡ് കാല ഇടപാടിലെ ആരോപണങ്ങൾ ശരിവക്കുന്ന CAG റിപ്പോർട്ടാണ് മലയാള ദിനപത്രങ്ങൾക്കിന്ന് പ്രധാന തലക്കെട്ട്. പി.പി.ഇ കിറ്റ് വാങ്ങിയത് മൂന്നിരട്ടി വിലയ്ക്കെന്ന് ഓഡിറ്റ് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. അധികാരമേറ്റതിന് പിന്നാലെ ആശങ്കയേറ്റുന്ന ഉത്തരവുകളുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ലോകത്തെ ഞെട്ടിക്കുകയാണ്. WHO യിൽ നിന്നും പാരീസ് ഉടമ്പടിയിൽ നിന്നും US പിന്മാറിയതുൾപ്പെടെ ഒപ്പുവച്ച ഉത്തരവുകളും, അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും പത്രങ്ങൾ ഒന്നാം പേജിൽ തന്നെ നൽകി. ട്രംപ് പേടിയിൽ ലോകമെന്ന് മാധ്യമവും...
Jan 22, 2025•28 min
ഷാരോൺ വധത്തിലും, ആർ.ജി കർ പീഡനത്തിലും വിധിച്ച ശിക്ഷയാണ് പത്രങ്ങൾക്കിന്ന് പ്രധാന തലക്കെട്ട്. പ്രണയം വേർപെടുത്താനുള്ള ചതിക്കൊലക്ക് ഗ്രീഷ്മക്ക് കോടതി വിധിച്ചത് വധശിക്ഷ. കൊൽക്കത്ത ബലാത്സംഗക്കൊലയിൽ സഞ്ജയ് റോയിക്ക് ശിഷ്ടകാലം ജയിൽ ജീവിതമാണ് ശിക്ഷ. യു.എസ്. പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റ വാർത്തക്കും പ്രധാന പത്രങ്ങളെല്ലാം ഒന്നാം പേജിൽ സ്ഥലം കണ്ടെത്തി. ട്രംപവർ എന്നാണ് മാധ്യമം നൽകിയ തലക്കെട്ട്. രണ്ട് ഗഡു ക്ഷേമ പെൻഷൻ കൂടി സർക്കാർ അനുവദിച്ചതാണ് ഒന്നാം പേജിൽ കണ്ട ആശ്വാസ വാർത്ത. നോക്കാം പത്രത്താളുകളിലേക...
Jan 21, 2025•28 min
വെടിനിർത്തൽ നടപ്പാകുന്നതും ആദ്യപടിയായി മൂന്ന് ഇസ്രായേൽ ബന്ദികളെ ഹമാസ് പോരാളികൾ റെഡ്ക്രോസിന് കൈമാറിയതുമാണ് ഇന്നത്തെ പ്രധാനവാർത്ത. ട്രംപിന്റെ രണ്ടാമൂഴമുണ്ട്, ഇന്നാണ് അധികാരമേൽക്കുന്നത്. ഇന്ത്യൻ സമയം രാത്രി പത്ത് മണിയാകും. അതിന്റെ വിശദാംശങ്ങളുമുണ്ട്. സെയ്ഫ് അലിഖാനെ ആക്രമിച്ചയാൾ അറസ്റ്റിലായെന്നും അയാളൊരു ബംഗ്ലാദേശിയാണെന്നുമുളള വിവരങ്ങൾ എല്ലാ പത്രങ്ങളും ഒന്നാംപേജിൽ തന്നെ ചേർത്തിട്ടുണ്ട്. പി.എഫ് പെൻഷൻ തീരുമാനിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് കടുംപിടിത്തമുണ്ട് എന്നും വാർത്തയുണ്ട് | കേൾക്കാം | കാതി...
Jan 20, 2025•29 min
ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന പ്രഭാതമാണിത്. ഏതാണ്ടെല്ലാ പത്രങ്ങളിലും ഒന്നാം പേജിൽ ശ്രദ്ധേയമായ തരത്തിൽ അതിന്റെ വാർത്ത വിന്യസിച്ചിട്ടുണ്ട്. ലീഡ് അല്ലെങ്കിലും മാധ്യമത്തിന് ഏറ്റവും പ്രധാനവാർത്ത അതുതന്നെയാണ്. കണ്ണീരുണങ്ങട്ടെ എന്ന് തലക്കെട്ട്. തൊട്ടടുത്ത് തന്നെ മദ്യനിർമാണശാല തുടങ്ങാൻ കേരളം അതിവേഗം ഉത്തരവിട്ടതുണ്ട്. മാതൃഭൂമിയുടെ ലീഡ് മദ്യക്കമ്പനിയാണ്. ഒട്ടും പ്രാധാന്യം കുറയാതെ ഗസ്സയുണ്ട്. സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ ഇടംകിട്ടാതെ പോയതാണ് മനോരമ പ്രാധാന്യത്തോടെ വിന്യസിച്ച വാർത്തകളിലൊന്ന്... കേൾക്...
Jan 19, 2025•31 min
വെടിനിർത്തൽ കരാറിന് ഇസ്രായേൽ വഴങ്ങുന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. ബന്ദിമോചനം നാളെ മുതലെന്ന് മലയാള മനോരമയുടെ തലക്കെട്ട്. വഴങ്ങി ഇസ്രായേൽ എന്ന് മാധ്യമം. വന്യജീവികൾ വരുത്തിവെക്കുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം കൂട്ടുമെന്നാണ് മാതൃഭൂമിയുടെ ലീഡ്. തോക്കിൻ മുനയിൽ ബാങ്ക് കൊള്ള എന്ന കർണാടക വിശേഷമാണ് ദീപികയുടെ ലീഡ് വാർത്ത. പാറശ്ശാലയിൽ കാമുകനെ വിഷം കൊടുത്തുകൊന്ന ഗ്രീഷ്മക്ക് കോടതി ഇന്ന് ശിക്ഷവിധിക്കുമെന്ന വാർത്ത എല്ലാ പത്രങ്ങളും ഒന്നാം പേജിൽ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രത്തോട് നയം മൃദുലമാക്കി സർക്കാറിന്റ...
Jan 18, 2025•29 min
ISROയുടെ രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്തുവച്ച് പരസ്പരം ബന്ധിച്ചതു സംബന്ധിച്ച ശാസ്ത്രവാർത്തയാണ് ഇന്നത്തെ പ്രധാന വിഭവം. ഇപ്പോഴും അനിശ്ചിതത്വത്തിൽ കിടക്കുന്ന ഗസ്സയിലെ വെടിനിർത്തലുണ്ട്. മുംബൈയിലെ വീട്ടിൽ വെച്ച് സൈഫ് അലി ഖാന് കുത്തേറ്റ വാർത്തയുണ്ട്. മക്കളുടെ കാർമികത്വത്തിൽ സമാധിയടഞ്ഞ നെയ്യാറ്റിൻകരയിലെ ഗോപൻ്റെ പോസ്റ്റ്മോർട്ടമുണ്ട്... അങ്ങനയങ്ങനെ വാർത്തകൾ ഏറെയുണ്ട്. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ,...
Jan 17, 2025•29 min
ഗസ്സ വെടിനിർത്തലിനുള്ള മധ്യസ്ഥ ചർച്ചകളിൽ കാര്യമായ പുരോഗതിയെന്നും തടസ്സങ്ങൾ പരിഹരിക്കപ്പെട്ടെന്നും പ്രധാന മധ്യസ്ഥരായ ഖത്തർ അറിയിച്ച വാർത്ത മാധ്യമത്തിൻ്റ ഒന്നാം പേജിലുണ്ട്. വെടിനിർത്തൽ രേഖ ഹമാസ് അംഗീകരിച്ചെന്ന തലക്കെട്ടിൽ മലയാള മനോരമയും വാർത്ത ഒന്നാം പേജിൽ നൽകി. ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച ഹൈക്കോടതി, ബോഡി ഷെയ്മിങിനെതിരെ കർശന താക്കീത് നൽകി. ഇതിനിടെ മലപ്പുറത്ത് നവവധുവിൻ്റെ ആത്മഹത്യക്ക് കാരണം കറുത്തതെന്ന അവഹേളനമെന്ന് പരാതി ഉയരുകയാണ്. മുണ്ടക്കൈയിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി ആശിതർക്ക് സഹായധ...
Jan 16, 2025•23 min
ഗസ്സ വെടിനിർത്തലിനുള്ള മധ്യസ്ഥ ചർച്ചകളിൽ കാര്യമായ പുരോഗതിയെന്നും തടസ്സങ്ങൾ പരിഹരിക്കപ്പെട്ടെന്നും പ്രധാന മധ്യസ്ഥരായ ഖത്തർ അറിയിച്ച വാർത്ത മാധ്യമത്തിൻ്റ ഒന്നാം പേജിലുണ്ട്. വെടിനിർത്തൽ രേഖ ഹമാസ് അംഗീകരിച്ചെന്ന തലക്കെട്ടിൽ മലയാള മനോരമയും വാർത്ത ഒന്നാം പേജിൽ നൽകി. ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച ഹൈക്കോടതി, ബോഡി ഷെയ്മിങിനെതിരെ കർശന താക്കീത് നൽകി. ഇതിനിടെ മലപ്പുറത്ത് നവവധുവിൻ്റെ ആത്മഹത്യക്ക് കാരണം കറുത്തതെന്ന അവഹേളനമെന്ന് പരാതി ഉയരുകയാണ്. മുണ്ടക്കൈയിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി ആശിതർക്ക് സഹായധ...
Jan 15, 2025•30 min
എംഎൽഎ സ്ഥാനം രാജിവെച്ച പി.വി.അൻവർ നിലമ്പൂരിൽ മൽസരിക്കില്ല. കോൺഗ്രസിന് നിരുപാധിക പിന്തുണയെന്ന് പ്രഖ്യാപിച്ചെങ്കിലും അൻവറിന്റെ ആവശ്യം മലപ്പുറം ഡി.സി.സി അധ്യക്ഷൻ വി.എസ്. ജോയിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്നാണ്. ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ യാഥാർത്ഥ്യത്തോട് അടുക്കുകയാണ്. അമേരിക്കയിലെ ലോസാഞ്ചൽസിൽ ഒരാഴ്ചയായി ആളിപ്പടരുന്ന കാട്ടുതീയിൽ മരണം 24 ആയി. ശബരിമലയിൽ മകരവിളക്ക് ഇന്നാണ് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം- സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാ...
Jan 14, 2025•29 min