Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne - podcast cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

MediaOne Podcastsmediaoneonline.com
ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിയാണ് ഇന്ന് പ്രധാന പത്രങ്ങൾക്കെല്ലാം തലക്കെട്ട്. നൂറിലേറെ യുദ്ധവിമാനങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 413 പേർ. മാധ്യമം ഒന്നാം പേജ് മുഴുവൻ ഈ വാർത്തക്ക് നീക്കി വച്ചിരിക്കുന്നു. കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിൻ്റെ മൃതദേഹവുമായി ബന്ധു നിൽക്കുന്ന ചിത്രം ഇസ്രായേൽ ക്രൂരയുടെ നേർസാക്ഷ്യമാണ്. വെടി നിർത്തൽ കാറ്റിൽ പറത്തി ഇസ്രയേലിൻ്റെ കൂട്ടക്കുരുതി അമേരിക്കൻ പിന്തുണയോടെയാണ്. സുനിതയും സംഘവും സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിൽ ഭൂമിയിൽ തിരിച്ചെത്തിയ വാർത്ത പുലർച്ചെ നടന്ന സംഭവമായിട്ടു...

Mar 19, 202528 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയതാണ് മിക്ക പത്രങ്ങൾക്കുമിന്ന് പ്രധാന തലക്കെട്ട്. കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. അക്രമി തീവണ്ടിക്ക് മുന്നിൽ ചാടി മരിച്ചു. കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയെ ലക്ഷ്യമിട്ടാണ് തേജസ് എന്ന 24കാരൻ എത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ഉൾപ്പെടെ ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്. നോക്കാം പത്രത്താളുകളിലേക്ക് വി...

Mar 18, 202532 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

രാജ്യവ്യാപകമായി ലഹരിവേട്ട തുടരുന്നു, ബെംഗളൂരുവിൽ 75 കോടിയുടെ എംഡിഎം എ യും , ഇംഫാൽ , ഗുവാഹാട്ടി മേഖലയിൽ നിന്ന് 88 കോടിയുടെ മെത്താംഫെറ്റമിനും പിടിച്ചെടുത്തു. കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ടയിൽ പണം പിരിച്ച വിദ്യാർഥിയും പിടിയിലായി. മാധ്യമം, മാതൃഭൂമി, മലയാള മനോരമ ഉൾപ്പെടെ മിക്ക പത്രങ്ങളും ലഹരി വിരുദ്ധ വാർത്തകൾ ഒന്നാം പേജിൽ തന്നെ പ്രാധാന്യത്തോടെ പ്ലേസ് ചെയ്തിട്ടുണ്ട്. നാസയുടെ ക്രൂ 10 ദൗത്യം വിജയത്തിലേക്ക്, ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. മാർച്ച് 19ന് സുനിതയും വിൽ മോറും ഇതേ പേടക...

Mar 17, 202527 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട , മൂന്ന് വിദ്യാർഥികൾ അറസ്റ്റിലായി. 2 കിലോ കഞ്ചാവും തൂക്കിവിൽക്കാനുള്ള ത്രാസും ഉൾപ്പെടെയാണ് കണ്ടെത്തിയത്. എല്ലാ മലയാള പത്രങ്ങളുടെയും ഒന്നാം പേജിലുണ്ട് ഈ ഞെട്ടിക്കുന്ന വാർത്ത . പാർലമെൻ്റ് മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ ഏകപക്ഷീയ നീക്കത്തിൽ തമിഴ്നാടിനൊപ്പം കേരളവും. ചെന്നൈ സമ്മേളനത്തിലേക്ക് സ്റ്റാലിൻ, പിണറായി വിജയനെ ക്ഷണിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി ഐക്യദാർഢ്യം അറിയിച്ചു. ഇതാണ് മാധ്യമത്തിലെ ലീഡ് വാർത്ത. അച്ചടക്കം ഉറപ്പുവരുത്താൻ അധ്യാപകർ ച...

Mar 15, 202527 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

സംസ്ഥാനത്തെ നാലായിരത്തോളം റേഷൻകടകൾ പൂട്ടി. ബാക്കി കടകളിൽ വിൽപ്പന കൂട്ടാൻ അവസരമൊരുക്കണമെന്ന് സർക്കാർ വിദഗ്ധ സമിതി ശിപാർശ നൽകി.കേന്ദ്രസർക്കാരുമായുള്ള ഭാഷാ തർക്കം രൂക്ഷമായിരിക്കെ സംസ്ഥാന ബജറ്റ് ലോഗോയിൽ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട്. വാക്കുകളെ ദലിത് അവകാശങ്ങൾ നേടാനുള്ള ആയുധമാക്കിയ എഴുത്തുകാരനും ദളിത് ചിന്തകനുമായ കെ.കെ. കൊച്ചിന് വിട |കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ...

Mar 14, 202531 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ഡൽഹിയിൽ മുഖ്യമന്ത്രിയെ കേരള ഹൗസിലെത്തി കണ്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. അസാധാരണ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ ആവശ്യങ്ങളാണ് ചർച്ചയായത്. ഗവർണർ സാക്ഷിയായ നിർണായക നയതന്ത്ര കൂടിക്കാഴ്ച തന്നെയാണ് മിക്ക പത്രങ്ങളുടെയും പ്രധാന തലക്കെട്ട്. രാജ്യത്തെ വിലക്കയറ്റത്തോത് ഏഴ് മാസത്തെ താഴ്ന്ന നിരക്കിൽ എത്തി. ഭാരതി എയർടെല്ലിന് പിന്നാലെ ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവന കമ്പനിയായ സ്റ്റാർ ലിങ്കുമായി കൈകോർക്കാൻ റിലയൻസ് ജിയോ കരാറിൽ ഒപ്പിട്ടു | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon M...

Mar 13, 202527 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ആശമാരുടെ വേതനത്തിൽ കേരളത്തിന് കുടിശ്ശിക മുഴുവൻ നൽകിയെന്ന് കേന്ദ്രവും, 2023 - 24ൽ കേന്ദ്രം തുക അനുവദിച്ചിട്ടില്ലെന്ന് സംസ്ഥാനവും ആവർത്തിക്കുന്നു. പത്രങ്ങളിൽ ഈ വൈരുദ്ധ്യം പ്രധാന വാർത്തയായി. ആശക്കുഴപ്പം എന്ന് മാധ്യമം തലക്കെട്ട് നൽകിയപ്പോൾ ശരിയേത് എന്നാണ് മാതൃഭൂമി ക്ക് പ്രധാന ഹെഡ് ലൈൻ. പാക്കിസ്ഥാനിൽ ട്രെയിൻ റാഞ്ചിയതും 182 പേരെ ബന്ദികളാക്കിയതും മലയാള മനോരമ ഒന്നാം പേജിൽ പ്രധാന വാർത്തയായി നൽകി. ചൂടിലും, മഴയിലും സംസ്ഥാനത്ത് ഒരുമിച്ച് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയാൽ അൾട്രാവയലറ്റ് സൂചിക അപകടകരമായ പശ്ച...

Mar 12, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ 3 വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് ദുന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയ വാർത്ത മനോരമയുടെ ഒന്നാം പേജിൽ തന്നെയുണ്ട്. കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതീയ അധിക്ഷേപം നടന്നെന്ന് ബോധ്യപ്പെട്ടാൽ കർശനനടപടിയെന്നാണ് ദേവസ്വം ഭരണസമിതി നിലപാട്. നടന്നതെന്തെന്ന് ജീവനക്കാരനോട് രേഖാമൂലം വിശദീകരണം തേടാനാണ് തീരുമാനമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആശാസമരം ഒരു മാസം പിന്നിടുമ്പോൾ മാതൃഭൂമി തലതെട്ടിലൂടെ സർക്കാരിനോട് ചോദിക്കുന്നു, കേൾക്കുന്...

Mar 11, 202531 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

വനിതാദിനത്തെ പത്രങ്ങൾ വരവേൽക്കുന്നത് വ്യത്യസ്തതയോടെയാണ്. മാസ്റ്റ് ഹെഡിൽ അഥവാ പത്രങ്ങളുടെ പേരെഴുതിയിരിക്കുന്ന ഭാഗത്ത് വനിതാദിന തീം കൊണ്ടുവന്നിട്ടുണ്ട് ഒട്ടുമിക്ക പത്രങ്ങളും. മാതൃഭൂമിയുടെ ഒന്നാം പേജിലെ വനിതാദിന വാർത്തകൾ തീരുമാനിച്ചത് ഗസ്റ്റ് എഡിറ്ററായി എത്തിയ എഴുത്തുകാരി ആർ. രാജശ്രീയാണ്. സുനിതാ വില്യംസിനെ ഓർമിപ്പിച്ചാണ് മാധ്യമത്തിൻ്റെ വനിതാദിന സന്ദേശം. ധീരമായ പോരാട്ടത്തിനൊടുവിൽ അവൾ വരും. കാരണം അവൾ സുനിതയാണ്. വനിതയാണ് എന്നാണ് അവളുടെ ആകാശം എന്ന തലക്കെട്ടിനൊപ്പം നൽകിയ ആശംസാ വാചകം. വനിതാ ദിനത്തിലും സമ...

Mar 08, 202515 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

മൂലധന നിക്ഷേപത്തിന് ചുവപ്പ് പരവതാനി വിരിച്ച് പിണറായി വിജയൻ സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിച്ച നയരേഖ. അടിസ്ഥാന സൗകര്യ മേഖലയിലടക്കം കുതിച്ചു ചാട്ടമുണ്ടാക്കി മധ്യവർഗ പിന്തുണ ലക്ഷ്യമിടുന്നതാണ് രേഖയെന്ന് മാധ്യമം വിശകലനം ചെയ്യുന്നു. ബുൽഡോസർ രാജിൽ യു.പി. സർക്കാരിന് മുന്നറിയിപ്പ് നൽകുകയാണ് സുപ്രീം കോടതി. ഇനിയും തുടർന്നാൽ ഇടിച്ചു നിരത്തുന്ന വീടുകൾ സർക്കാർ ചെലവിൽ പുനർനിർമിക്കുമെന്നാണ് താക്കീത്. മുഴുവൻ ബന്ദികളെയും ഉടൻ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ നശിപ്പിക്കുമെന്നും, ഗസ്സയെ നരകമാക്കുമെന്നുമുള്ള ഡോണൾഡ് ട്രംപിൻ്...

Mar 07, 202529 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പാർട്ടിയെ തുടർഭരണത്തിലേക്ക് നയിച്ച പിണറായി വിജയനെ ക്യാപ്റ്റനാക്കി സി.പി.എം മൂന്നാം തവണയും നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങുമോ എന്നതിന് സമ്മേളനത്തിൽ ഉത്തരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കെതിരെ അമേരിക്ക അതേ അളവിൽ തിരിച്ചും ചുമത്തുന്ന തീരുവ ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരും. രണ്ട് മലയാളികളുടെ വധശിക്ഷ യു.എ.ഇ. നടപ്പാക്കിയെന്ന വാർത്ത മാതൃഭൂമി ഒന്നാം പേജിൽ തന്നെ നൽകിയിട്ടുണ്ട്. പത്ര വാർത്തകൾ കേൾക്കാം വിശദമ...

Mar 06, 202529 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

സംസ്ഥാനത്ത് ലഹരിയും, അക്രമങ്ങളും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഒന്നിച്ച് പ്രതിരോധം തീർക്കാൻ ഭരണ പ്രതിപക്ഷ കക്ഷികൾ.. സഭക്കകത്തും പുറത്തുമുണ്ടായ സംഭവ വികാസങ്ങളാണ് മിക്ക പത്രങ്ങളിലും പ്രധാന വാർത്ത. മലയാള മനോരമ ഒന്നാം പേജ് പൂർണമായി ലഹരി വിരുദ്ധ ക്യാം പൈനായി നീക്കിവെച്ചു. പാർട്ടിയിൽ കുടിയന്മാർ വേണ്ടെന്ന് എം.വി. ഗോവിന്ദൻ്റെ പ്രസ്താവനയും ഈ സാഹചര്യത്തിൽ പത്രങ്ങൾ പ്രധാന്യത്തോടെ നൽകി. അനോറ എന്ന സിനിമക്ക് 5 ഓസ്കർ ലഭിച്ചതാണ് മറ്റൊരു പ്രധാന വാർത്ത. പത്ര വാർത്തകളിലൂടെ വിശദമായി... | Spotify | Apple Podcast | Am...

Mar 04, 202527 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

കേരളത്തിൽ 2 മാസത്തിനിടെ നടന്നത് 63 കൊലപാതകം, ഇതിൽ 30 എണ്ണത്തിനും ലഹരി ബന്ധമെന്ന് പൊലീസ്. ഞെട്ടിക്കുന്ന കണക്കുകളും ക്രൂര കൊലപാതകങ്ങളുടെ ഫോളോഅപ്പുകളുമാണ് ഇന്നും പത്രങ്ങൾ നിറയ്ക്കുന്നത്. കേരളത്തിലെ സംരംഭങ്ങളെക്കുറിച്ചുള്ള പരമാർശത്തിൽ ശശി തരൂർ നിലപാട് തിരുത്തി. മുൻപ് റിപ്പോർട്ട് ചെയ്തതുപോലെയല്ല സ്റ്റാർട്ടപ്പുകളുടെ സ്ഥിതിയെന്ന കണക്ക് നിരാശാജനകമെന്നാണ് തരൂരിൻ്റെ പുതിയ ട്വീറ്റ്. ഗസ്സയിലേക്കുള്ള സഹായ വസ്തുക്കൾ തടഞ്ഞ് ഇസ്രയേൽ. പുതിയ വെടി നിർത്തൽ നിർദ്ദേശം അംഗീകരിക്കാൻ ഹമാസിന് മേൽ സമ്മർദ്ദം ചെലുത്താനാണ് ക...

Mar 03, 202529 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

താമരശ്ശേരിയിൽ വിദ്യാർഥികളുടെ മർദനത്തിൽ പരുക്കേറ്റ പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ടത് നഞ്ചക്ക് കൊണ്ടുളള അടിയിൽ തലയോട്ടി പൊട്ടിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പിടിയിലായ 5 വിദ്യാർഥികളെയും കൊലക്കുറ്റം ചുമത്തി ഒബ്സർവേഷൻ ഹോമിലാക്കി. ഈ വാർത്തയാണ് മലയാള പത്രങ്ങൾക്കിന്ന് ലീഡ്. വേണ്ട മക്കളേ എന്ന് മാതൃഭൂമിയും, പാഠം പഠിക്കട്ടെ എന്ന് മാധ്യമവും തലക്കെട്ട് നൽകി. ധാതുകരാറുമായി ബന്ധപ്പെട്ട ചർച്ചക്കിടെ അപമാനിച്ച യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ചുട്ട മറുപടി നൽകിയ സെലെൻസ്കിക്ക് പിന്തുണയുമായി ലോകം. അടിച്ചു പി...

Mar 02, 202529 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

നമ്മുടെ സ്‌കൂളുകളിലെ തല്ല് ജ്വരം ഒരു കുട്ടിയുടെ ജീവനെടുത്തതാണ് പത്രങ്ങളുടെ ഇന്നത്തെ പ്രധാനവാർത്ത. കോഴിക്കോട് താമരശ്ശേരിയിൽ ഒരു ട്യൂഷൻ സെന്ററിലെ വിദ്യാർഥികളും മറ്റൊരു ഹൈസ്‌കൂളിലെ വിദ്യാർഥികളും തമ്മിലുണ്ടായ അടിയിൽ പരിക്കേറ്റ പതിനഞ്ചുകാരനാണ് മരിച്ചത്. കോൺഗ്രസിലെ തല്ല് ഹൈക്കമാൻഡ് ഇടപെട്ട് തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. പി.എഫ് പെൻഷൻ പദ്ധതിയിലെ മാറ്റം സംബന്ധിച്ച വാർത്തകളുണ്ട്. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സി...

Mar 01, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

കടൽമണൽ ഖനനത്തിന്റെ പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതാണ് ഇന്നത്തെ പ്രധാന വാർത്ത. പഠനം കഴിഞ്ഞേ ഖനനമുണ്ടാവൂ... ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിനെ കുറിച്ച് പാർലമെന്റിൽ നടക്കുന്ന ചർച്ചകൾ എല്ലാ പത്രങ്ങളും ശ്രദ്ധേയമായ വിധം വിന്യസിച്ചിട്ടുണ്ട്. മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പദ്ധതിയിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് മനോരമയുടെ ലീഡ് വാർത്ത... കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്...

Feb 28, 202531 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

രാജ്യത്തെ മുഴുവൻ പൗരൻമാർക്കും 60 വയസ് തികയുമ്പോൾ പെൻഷൻ ലഭിക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് മാതൃഭൂമിയുടെ ലീഡ് വാർത്ത. കെ.സുധാകരൻ മാറും , പുതിയ KPCC പ്രസിഡൻ്റ് ഉടൻ എന്ന് റിപ്പോർട്ട് ചെയ്യുന്നു മാധ്യമം. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, സണ്ണി ജോസഫ് എന്നിവരാണ് പരിഗണനയിലുള്ളവർ. 50 ലക്ഷം ഡോളർ, അതായത് 43.5 കോടി രൂപ ചെലവാക്കാൻ ശേഷിയുള്ളവർക്ക് US പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോൾഡ് കാർഡ് വിസ വാഗ്ദാനം ചെയ്ത് പൗരത്വത്തിനും പണം ഈടാക്കാനുള്ള നീക്കത്തിലാണ് ട്രംപ്. നോക്കാം ഇന്നത്തെ പ...

Feb 27, 202528 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ഇരുപത്തിമൂന്നുകാരൻ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേരെ കൊലപ്പടുത്തിയ സംഭവത്തിലെ ഫോളോ അപ്പ് വാർത്തകളാണ് പത്രങ്ങളിൽ പ്രധാന തലക്കെട്ട്. വട്ടം ചുറ്റിച്ച് കൂട്ടക്കൊല എന്ന് മാതൃഭൂമി. പണമില്ല കൊന്നൊടുക്കി എന്ന് മനോരമ. എന്തിന് കൊന്നു എന്ന് മാധ്യമം. അരുംകൊലക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതി മൊഴിനൽകുമ്പോളും ചുരുളഴിയുന്നില്ല ദുരൂഹത. കണ്ണൂരിൽ വഴിമുടക്കി നടുറോഡിൽ സമരം ചെയ്ത പതിനായിരം സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തതും പത്രങ്ങളിലെ ഒന്നാം പേജിലുണ്ട്. സമരത്തിലുള്ള ആശമാർക്ക് അന്ത്യശാസനം. എ...

Feb 26, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

തിരുവനന്തപുരത്ത് 5 പേരെ ചുറ്റിക കൊണ്ടടിച്ച് കൊന്ന് യുവാവ്. ഇരയായവരിൽ സഹോദരനും, മുത്തശ്ശിയും , സുഹൃത്തും. അമ്മ ഗുരതരരാവസ്ഥയിലുമാണ്. തലസ്ഥാനത്തെ അരുംകൊല തന്നെയാണ് പത്രങ്ങളിലെ പ്രധാന വാർത്ത. രണ്ട് ബോഡി ബിൽഡിങ് താരങ്ങളെ ആംഡ് പൊലീസ് ഇൻസ്പെക്‌ടർമാരായി നിയമിച്ച മന്ത്രിസഭാ തീരുമാനത്തിന് കായികക്ഷമതാ പരീക്ഷയിൽ തിരിച്ചടി. ഒരാൾ തോറ്റു. രണ്ടാമൻ എത്തിയില്ല. വീണ്ടും കായികക്ഷമതാ പരീക്ഷ നടത്തി നിയമനം നൽകാൻ എല്ലാ മാനാണ്ഡങ്ങളും ലംഘിച്ച് നീക്കം നടക്കുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. മതവിദ്വേഷ പരാമർശക്കേസ...

Feb 25, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

ഇടഞ്ഞുനിൽക്കുന്ന ശശി തരൂർ കോൺഗ്രസിൽ ഉണ്ടാക്കുന്ന പരിഭ്രാന്തിയാണ് ഇന്ന് പത്രങ്ങളുടെ ഒന്നാംപേജിനെ സജീവമാക്കുന്നത്. ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലകളിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന വാർത്തയുണ്ട്. കൊല്ലത്ത് റെയിൽപാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ചത് അട്ടിമറിക്കുളള ശ്രമമാണെന്ന് പൊലീസ് കണ്ടെത്തിയതുമുണ്ട്. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

Feb 24, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

ഇൻവെസ്റ്റ്‌മെന്റ് കേരള ഉച്ചകോടി സമാപിച്ചപ്പോൾ ഒന്നരലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചിട്ടുണ്ട് എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരല്ല എന്ന് വിലയിരുത്തുന്ന ഒരു രേഖ പാർട്ടി കോൺഗ്രസിലെ ചർച്ചയ്ക്കായി സിപിഎം തയ്യാറാക്കിയിട്ടുണ്ട് എന്നൊരു വാർത്ത മാതൃഭൂമി ശ്രദ്ധേയമായി വിന്യസിച്ചിട്ടുണ്ട്. മോദിക്ക് 21 ദശലക്ഷം ഡോളർ നൽകി എന്ന ട്രംപിന്റെ വെളിപ്പെടുത്തൽ കേന്ദ്രത്തെയും ബിജെപിയെയും പ്രതിസന്ധിയിലാക്കി എന്ന വാർത്ത മാധ്യമവും നൽകിയിരിക്കുന്നു... കേൾക്കാം കാതിലെത്തും പത്രങ്ങൾ | S...

Feb 23, 202532 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഫൈനലിലെത്തിയതാണ് പത്രങ്ങൾക്കിന്ന് പ്രധാന വാർത്ത. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ ആദ്യദിനം തന്നെ 35,000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതും പ്രധാന വാർത്തയാണ്. രഞ്ജിയിലെയും, നിക്ഷേപ ഉച്ചകോടിയിലെയും പ്രതീക്ഷകൾ ചേർന്ന് ഉയരെ കേരളം എന്നും ഉയരാൻ കേരളം എന്നും രണ്ട് വാർത്തകൾക് ഒന്നാം പേജിൽ സമാന സ്വഭാവമുള്ള വ്യത്യസ്ത തലക്കെട്ടു നൽകിയാണ് മനോരമ ഇന്നത്തെ പത്രത്തെ ആകർഷകമാക്കിയത്. തികച്ചും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള രണ്ട് വാർത്തകളെ തലക്കെട്ടിലൂടെ സംയോ...

Feb 22, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ഉത്സാഹം നിയമനത്തിന്റെ കാര്യത്തിൽ സർക്കാരിനില്ലെന്ന് കണക്കുകൾ. കാലാവധി തീരാറായ റാങ്ക് ലിസ്റ്റുകളിൽ പോലും നിയമനം 40 ശതമാനത്തിൽ താഴെയാണ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി. തോമസിന്റെ യാത്രാ ബത്ത അഞ്ച് ലക്ഷത്തിൽ നിന്ന് 11.30 ലക്ഷമായി ഉയർത്താൻ ശിപാർശ. ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം മുൻകാല പ്രാബല്യത്തോടെ മുപ്പതിനായിരം രൂപയാണ് കൂട്ടിയത്. തരം മാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലെങ്കിൽ മുഴുവൻ സ്ഥലത്തിന്റെയും ഫീസ് ഈടാക്കാൻ സുപീം കോടതി സംസ്ഥാന സർക്കാരിന് അനുമതി നൽകി....

Feb 21, 202531 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ആശാവർക്കർമാർക്ക് തുച്ഛമായ വേതന വർധന അനുവദിക്കാത്ത സർക്കാർ PSC അംഗങ്ങളുടെ ശമ്പളം കുത്തനെ കൂട്ടി. 1.6 ലക്ഷം രൂപയാണ് ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ വർധന വരുത്തിയത്. പുതിയ ശമ്പളം 3.87 ലക്ഷമാണ്. എലപ്പുള്ളി ബ്രൂവറിയിൽ നിന്ന് പിന്നോട്ടില്ലെന്ന് LDF യോഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു . 9 ഘടകകക്ഷികൾ മദ്യ കമ്പനി അനുവദിക്കുന്നതിനെ അനുകൂലിച്ചപ്പോൾ സി.പി.ഐയുടെയും ആർ.ജെ.ഡിയുടെയും എതിർപ്പ് തള്ളി. കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. തൃശൂർ താമരവെള്ളച്ചാൽ ഊരുമൂപ്പനാണ് കൊല്ലപ്പെട്ടത്. അതേസമയം മസ്തകത്ത...

Feb 20, 202529 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

ഇന്ത്യ- ഖത്തർ കരാറാണ് ഇന്നത്തെ പ്രധാന വാർത്ത. ഇന്ത്യയിൽ എത്തിയ ഖത്തർ അമീർ തന്ത്ര പ്രധാന കരാറുകളെക്കുറിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കിയത് ഏതാണ്ടെല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ നൽകിയിരുന്നു. പാതിവില ഓഫർ തട്ടിപ്പ് ഇ.ഡി അന്വേഷിക്കുന്നു... സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

Feb 19, 202524 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

സംസ്ഥാന സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് നയത്തെയും മോദി ട്രംപ് കൂടിക്കാഴ്ചയെയും പ്രകീർത്തിച്ചതിൽ ശശി തരൂർ എം.പി.ക്കെതിരെ ആഞ്ഞടിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് ഹൈക്കമാൻഡ് അമർഷം വ്യക്തമാക്കിയപ്പോൾ കെ.സുധാകരൻ പാർട്ടി ലൈൻ ഓർമിപ്പിച്ചു. സംസ്ഥാന സർക്കാർ തൊഴിലാളി ക്ഷേമനിധി ബോർഡുകൾക്ക് കൊടുക്കാനുള്ളത് 2011 കോടി രൂപയെന്ന വാർത്തയാണ് 'ക്ഷേമം ക്ഷാമം' എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രധാന വാർത്തയാക്കിയത്. സുപ്രീം കോടതിയെ ധിക്കരിച്ച് പള്ളി പൊളിച്ചതിൽ യു.പി സർക്കാരിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചതാണ് മാധ്യമം ലീഡ്....

Feb 18, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ചങ്ങലക്കിട്ടുള്ള നാടുകടത്തലിൽ ഇന്ത്യക്കാരോടുള്ള നയം മാറ്റാതെ യു.എസ്. രണ്ടാം വിമാനത്തിലും കൈവിലങ്ങും , കാൽചങ്ങലയും. ഇന്ത്യ അതൃപ്തി അറിയിച്ചിട്ടും ഫലം കണ്ടില്ല. ഇതാണ് മിക്ക പത്രങ്ങളിലും പ്രധാന തലക്കെട്ട്. എന്നിട്ടും, ചങ്ങലപ്പൂട്ട് എന്ന് മലയാള മനോരമ. മോദി ട്രംപിനെ കണ്ടിട്ടും ഫലമുണ്ടായില്ല. വിലങ്ങിട്ടു തന്നെ എന്ന് മാതൃഭൂമി. വീണ്ടും വിലങ്ങിൽ എന്ന് മാധ്യമം. ചാലക്കുടി ഫെഡറൽ ബാങ്ക് കൊള്ളയിൽ പ്രതി പിടിയിലായി. ബാങ്കിന് ഒന്നരകിലോമീറ്റർ അകലെ താമസിക്കുന്ന റിൻ്റോ ആൻ്റണി എന്ന 49 കാരനാണ് പ്രതി. പ്രധാനമന്ത്രി നര...

Feb 17, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ന്യൂഡൽഹി റയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 15 പേർ മരിച്ചു. കുംഭമേളക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് കാരണം. പ്രധാനമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും പുകഴ്ത്തി ശശി തരൂർ. നിലപാട് കോൺഗ്രസ് തള്ളി. കടുത്ത എതിർപ്പുമായി നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തി. രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്. 38 ഡിഗ്രി. വേനൽ എത്തും മുൻപു തന്നെ ചൂടിൽ ഉരുകുകയാണ് കേരളം. പത്രങ്ങളിലെ വാർത്തകളിലേക്ക് വിശദമായി...

Feb 16, 202529 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

മുണ്ടക്കൈ പുനരധിവാസത്തിന് 529.5 കോടി പലിശരഹിത വായ്‌പ കേന്ദ്രം അനുവദിച്ചു. ഗ്രാൻഡ് ചോദിച്ചപ്പോളാണ് കടം നൽകൽ. ചാലക്കുടി പോട്ടയിൽ ജീവനക്കാരെ പൂട്ടിയിട്ട് കത്തിമുനയിൽ ബാങ്ക് കവർച്ച. മൂന്നു മിനിറ്റിനുള്ളിൽ 15 ലക്ഷമാണ് കൊള്ളയടിച്ചത്. യുഎസ് പര്യടനം പൂർത്തിയാക്കി മോദി മടങ്ങി. F-35 യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് നൽകുന്നതിൽ ഉൾപ്പെടെ പ്രതിരോധ മേഖലയിൽ സഹകരണത്തിന് ധാരണയായി. എന്നാൽ വിലങ്ങണിയിച്ച് നാടുകടത്തൽ, അദാനി ഉൾപ്പെടെ വിവാദ വിഷയങ്ങളിൽ നിലപാടില്ലാതെയാണ് മോദിയുടെ സൗഹൃദം ഊട്ടിയുറപ്പിക്കൽ. കേൾക്കാം കാതിലെത്തും പത...

Feb 15, 202528 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകൾ വിരണ്ടോടി. നിരക്കിൽ പെട്ട് മരിച്ചത് മൂന്നു പേർ. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. വഖഫ് നിയമ ഭേദഗതിക്കായുള്ള ജെ.പി.സി റിപ്പോർട്ട് അവതരണം ഇരുസഭകളെയും പ്രക്ഷുബ്ദമാക്കി. പ്രതിപക്ഷ വിയോജനക്കുറിപ്പു പോലും വെട്ടിമാറ്റിയതാണ് ഇരുസഭകളിലും പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനും വഴിവച്ചത്. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡ...

Feb 14, 202531 min
For the best experience, listen in Metacast app for iOS or Android