Dilli Dali - podcast cover

Dilli Dali

S Gopalakrishnanwww.dillidalipodcast.com
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

അക്ഷരം : A podcast by S. Gopalakrishnan on Salman Rushdie's book KNIFE 26/2024

തന്നെ മാരകമായി കുത്തി മുറിവേൽപ്പിച്ച വധശ്രമിയെ ജയിലിൽ കണ്ടാൽ പറയാനുള്ള വാചകങ്ങൾ സൽമൻ റുഷ്‌ദി കരുതിയിട്ടുണ്ട് . ' ഇതാ നമ്മൾ രണ്ടുപേരും ഇവിടെ നിൽക്കുന്നു . ഒരാൾ , നിരായുധനായ ഒരു 75 കാരനെ വധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടയാൾ . മറ്റേയാൾ , അയാൾ വധിക്കാൻ ശ്രമിച്ചിട്ടും കൊല്ലപ്പെടാതെ ഇപ്പോൾ 76 വയസ്സായ ഒരാൾ . താങ്കൾ ഒരു മോശം പകിട കളിച്ചു . പരാജയപ്പെട്ടു . ഞാനായിരുന്നു ഈ കളിയിലെ ഭാഗ്യവാൻ ' ആശുപത്രിയിൽ ബോധം തിരിച്ചുകിട്ടിയപ്പോൾ റുഷ്‌ദിയുടെ മുന്നിൽ ഒരു ദൃശ്യം തോന്നിച്ചു . പ്രപഞ്ചമാകെ അക്ഷരങ്ങളാൽ , അക്ഷരങ്ങളു...

May 20, 202443 minSeason 19Ep. 26

ബീഥോവന്റെ ഒൻപതാം സിംഫണിയ്ക്ക് ഇരുന്നൂറ് വയസ്സ് : In conversation with Milen Manoj 25/2024

യൂറോപ്യൻ സമൂഹവും രാഷ്ട്രീയവും ബീഥോവന്റെ വ്യക്തിജീവിതവും കലുഷിതമായിരുന്ന കാലത്താണ് ഒൻപതാം സിംഫണി രചിക്കപ്പെട്ടതും 1824 മെയ് ഏഴാം തീയതി അവതരിപ്പിക്കപ്പെട്ടതും . ലോകസംഗീതത്തെത്തന്നെ സമൂലം സ്വാധീനിച്ച ആ സംഗീതശില്പത്തിന്റെ ഇരുന്നൂറാം വാർഷികത്തിന് ദില്ലി -ദാലി പോഡ്‌കാസ്റ്റ് സമർപ്പിക്കുന്ന ആദരമാണ് ഈ പോഡ്‌കാസ്റ്റ് . പൂർണമായ ബധിരതയിൽ ഇരുന്നാണ് ബീഥോവൻ ഒൻപതാം സിംഫണി കൽപന ചെയ്തത് . അഗാധമായ നിശ്ശബ്ദതയിൽ ആരൂഢമായിരിക്കുന്ന മഹത്തായ സംഗീതത്തിലേക്ക് ഒരു വഴികാട്ടിയാണ് ഈ പോഡ്‌കാസ്റ്റ്. മിലൻ മനോജ് മോസ്കോ കേന്ദ്രമാക്...

May 13, 202431 min

പ്രപഞ്ചത്തിൽ സ്ത്രീ പുരുഷന്മാർക്കുള്ള സ്ഥാനം : ചട്ടമ്പിസ്വാമി

'കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും അസ്വതന്ത്രയുമായ അടിമയായും കേവലം പുത്രോല്പാദനത്തിനുള്ള യന്ത്രമായും കരുതുകയും പുരുഷന് എന്ത് തോന്ന്യാസവും കാണിക്കാമെന്ന ഗർവ്വും' കൊണ്ടുനടക്കുന്ന പുരുഷന്മാരെ ആക്രമിച്ചുകൊണ്ട് ചട്ടമ്പിസ്വാമി എഴുതി , 'സ്ത്രീയെ അപേക്ഷിച്ചുനോക്കിയാൽ പുരുഷന്റേത് ഒരു ഉദാസീനനിലയാണ്' എന്ന് . മെയ് 5 , 2024 ചട്ടമ്പിസ്വാമി സമാധിയായിട്ട് 100 വർഷം. ഒരുനൂറ്റാണ്ടിലും ഏറെ വർഷങ്ങൾക്കുമുൻപ് മലയാളക്കരയിലിരുന്ന് ചട്ടമ്പിസ്വാമി എഴുതിയ ' പ്രപഞ്ചത്തിൽ സ്ത്രീ - പുരുഷന്മാർക്കുള്ള സ്ഥാനം' എന്ന ദീർഘലേഖനത...

May 09, 202415 minSeason 19Ep. 24

ഇറാൻ ഇസ്രയേൽ സംഘർഷവും ലോകവും : സമഗ്രചിത്രം A conversation with Dr Shelly Johny, West Asia expert 23/2024

ഇറാൻ -ഇസ്രയേൽ സംഘർഷവും ലോകവും : സമഗ്രചിത്രം പശ്ചിമേഷ്യൻ രാഷ്ട്രകാര്യ വിദഗ്ദ്ധനായ ഡോ . ഷെല്ലി ജോണിയുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. വിഷയങ്ങൾ : ഇസ്രയേൽ ഇറാന് തിരിച്ചടി നൽകിയാൽ അത് മേഖലയെ എങ്ങനെ ബാധിക്കും ? നെതന്യാഹുവിന് അധികാരത്തിൽ തുടരാൻ സഖ്യകക്ഷിയായി രക്തച്ചൊരിച്ചിൽ വേണമെന്നോ ? ഉക്രൈൻ യുദ്ധവും ഇറാൻ -ഇസ്രയേൽ സംഘർഷവും തമ്മിലുള്ള ബന്ധം ഇറാനെ അറബ് രാഷ്ട്രങ്ങളോ മറ്റാരെങ്കിലുമോ പിന്തുണയ്ക്കുമോ ? ഗസയിലെ തുടരുന്ന യുദ്ധം ആത്യന്തികമായി ഹമാസിനെ ശക്തിപ്പെടുത്തുമോ ? അറബ് ജനതഎത്രനാൾ...

Apr 18, 202430 minSeason 19Ep. 23

പ്രപഞ്ചസത്യത്തിലേക്ക് എത്തിയ ഒരാൾ: Peter Higgs ന് ആദരാഞ്ജലി Dr N. Shaji on Peter Higgs 22/2024

നോബൽ സമ്മാനം ലഭിച്ചു . സ്വന്തം കണ്ടുപിടുത്തത്തെ വില്പനാചതുരലോകം 'ദൈവകണം' എന്നുവിളിച്ചപ്പോൾ ഈശ്വരവിശ്വാസിയല്ലാതിരുന്ന അദ്ദേഹം വിയോജിച്ചു. പീറ്റർ ഹിഗ്ഗ്സ് പറഞ്ഞു , ' നോബൽ സമ്മാനം എന്നെ നശിപ്പിച്ചു. താരതമ്യേന ശാന്തമായിരുന്ന എൻ്റെ അസ്തിത്വം അവസാനിക്കുകയായിരുന്നു. ഈ പ്രശസ്തി എന്നെ തെല്ലും ആഹ്ളാദിപ്പിക്കുന്നില്ല. ഏകാന്തമായി പണിയെടുക്കുകയാണ് എൻ്റെ രീതി. അത് ചിലപ്പോഴൊക്കെ പ്രകാശമുള്ള ആശയങ്ങളെ ഉണ്ടാക്കുന്നു'. ഏപ്രിൽ എട്ടിന് അന്തരിച്ച ഊർജതന്ത്രസൈദ്ധാന്തികൻ Peter Higgs ന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സൈദ്ധാന...

Apr 13, 202428 minSeason 19Ep. 22

കുമാരസംഭവം : പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ് 21/2024

1924 ഏപ്രിൽ എട്ടാം തീയതിയാണ് പണ്ഡിറ്റ് കുമാർ ഗന്ധർവ ജനിച്ചത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരാധുനിക മുഹൂർത്തം എന്ന് വിലയിരുത്തപ്പെടുന്ന ആ സർഗ്ഗജീവിതത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. കുമാരസംഭവം: പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ്. സ്നേഹപൂർവ്വം, എസ്‌ . ഗോപാലകൃഷ്ണൻ 08 ഏപ്രിൽ 2024

Apr 09, 202429 minSeason 19Ep. 21

തുർക്കിയിലെ ജനങ്ങൾ എന്താണ് ഇന്ത്യാക്കാരോട് പറയുന്നത്? 19/2024

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് രാജ്യത്തുടനീളമായി നടന്ന തെരഞ്ഞെടുപ്പിൽ തുർക്കിയിൽ ഭരണകക്ഷി പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു. ഭൂരിപക്ഷമതാഷ്ഠിതരാഷ്ട്രീയം, അമിതാധികാരകേന്ദ്രീകരണം, അസഹനീയമായ നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പ്രസിഡണ്ട് Erdoğanൻ്റെ നയങ്ങൾക്കെതിരേയുള്ള വിധിയായി ഇതു വിലയിരുത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ വിജയമായും വിലയിരുത്തപ്പെടുന്നു. പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.

Apr 05, 202413 minSeason 19Ep. 19

തെരഞ്ഞെടുപ്പുരംഗത്ത് ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ? Interview with Amrith Lal 18/2024

മാർച്ച് 31 ന് ഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന സംയുക്ത പ്രതിപക്ഷ റാലിയിൽ വലിയ ജനപങ്കാളിത്തമായിരുന്നു ഉണ്ടായത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ പ്രതിഷേധിക്കുവാൻ കൂടിയ സമ്മേളനം പ്രതിപക്ഷത്തിൻ്റെ ഐക്യമുന്നണിയെ ശക്തമാക്കുമോ ? തെരഞ്ഞെടുപ്പുഗോദായിൽ ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ? ഒറീസ്സയിൽ ബിജു ജനത ദളും പഞ്ചാബിൽ ശിരോമണി അകാലി ദളും എന്തുകൊണ്ട് ബിജെപി ബന്ധം ഉപേക്ഷിച്ചു ? ഇന്ത്യൻ ഫെഡറലിസത്തിൻറെ സംരക്ഷണം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ മാറോടണയ്ക്കുന്ന പ്രമേയമായി മ...

Apr 03, 202437 minSeason 19Ep. 18

ശത ശത കോടീശ്വരം : ഒരു തെരഞ്ഞെടുപ്പുകാല വിചാരം 17/2024

'ശത-ശത കോടീശ്വരം': ഒരു തെരഞ്ഞെടുപ്പുകാല വിചാരം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഇന്ത്യയിലെ സമ്പത്തിന്റെ നാല്പതുശതമാനം ജനസംഖ്യയിലെ ഒരുശതമാനത്തിന്റെ കൈവശം വന്നുകഴിഞ്ഞിരിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്ന World Inequality Lab Report 2014 -2022 നെ കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്. സ്നേഹപൂർവ്വം, എസ്‌. ഗോപാലകൃഷ്ണൻ 27 മാർച്ച് 2024

Mar 28, 202416 minSeason 19Ep. 17

ടി .എം കൃഷ്ണയിലെ സംഗീതകലാനിധിയും വിപരീതസംഘകാലവും 16/2024

തമിഴ് സിദ്ധവൈദ്യനും സംഗീതപണ്ഡിതനും സർവോപരി കൃസ്ത്യാനിയുമായിരുന്ന എബ്രഹാം പണ്ഡിതരാണ് തമിഴ് നാട്ടിൽ ആദ്യ സംഗീതസമ്മേളനം സംഘടിപ്പിച്ചത്, 1912 ൽ . അതിന്നും നാലുകൊല്ലങ്ങൾക്കുശേഷം മാത്രമാണ് പുകൾ പെറ്റ അഖിലേന്ത്യാ സംഗീതസമ്മേളനം ഭാത്ഖണ്ഡേയും പലുസ്‌കറും ബറോഡയിൽ സംഘടിപ്പിച്ചത്. ചെന്നൈ മ്യൂസിക് സീസന്റെ അമ്മ ഡോക്ടർ ഏബ്രഹാം പണ്ഡിതർ തഞ്ചാവൂരിൽ വിളിച്ചുകൂട്ടിയ സമ്മേളനമായിരുന്നു. ഇന്ന് ടി .എം . കൃഷ്ണയിലെ സംഗീതകലാനിധിയെ എതിർക്കുന്ന പരിവാർ ഒരു വിപരീത സംഘകാലത്തെയാണ് കുറിക്കുന്നത്. ഏബ്രഹാം പണ്ഡിതർക്ക് സമർപ്പിക്കുന്ന...

Mar 23, 202426 minSeason 19Ep. 16

മതരാഷ്ട്രം എന്ന വസൂരി : A podcast by S. Gopalakrishnan 15/2024

ചീഞ്ഞ മാംസത്തിൽ മധുരമുള്ള പഴം കുഴച്ചാലുള്ള ഒരു മണമുണ്ടത്രേ വസൂരി പടരുമ്പോൾ . അതാണ് മതരാഷ്ട്രവാദത്തിന്റെ മണവും മധുരവും . പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചു ചിന്തിച്ചപ്പോൾ ഒഹാൻ പാമുക്കും കാക്കനാടനും ഓർമ്മയിൽ കൊണ്ടുവന്ന മണങ്ങളും മുന്നറിയിപ്പുകളുമാണ് ഈ പോഡ്‌കാസ്റ്റിൽ . കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . 'മതരാഷ്ട്രമെന്ന വസൂരി' സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 22 മാർച്ച് 2024 https://www.dillidalipodcast.com/...

Mar 22, 202412 minSeason 19Ep. 15

ആ നഗ്നസത്യം : വൈക്കം സത്യഗ്രഹത്തെക്കുറിച്ച് ദലിത് ബന്ധു എൻ .കെ ജോസ് എഴുതിയ ലേഖനം : 14/2024

തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിച്ച ദലിത് ബന്ധു എൻ . കെ ജോസിന് ആദരമർപ്പിച്ചുകൊണ്ടുള്ള ദില്ലി -ദാലിയുടെ പോഡ്‌കാസ്റ്റാണിത് . വൈക്കം സത്യഗ്രഹത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകത്തിലെ 'ആ നഗ്നസത്യം' എന്ന ലേഖനമാണ് ഈ പോഡ്‌കാസ്റ്റ് . 1920 കളുടെ ആദ്യം തലയോലപ്പറമ്പ് ഭാഗത്തുണ്ടായിവന്ന അയ്യങ്കാളി പ്രസ്ഥാനത്തെ എങ്ങനെയാണ് വൈക്കം സത്യഗ്രഹത്തിലെ സവർണ്ണബോധം മുളയിലേ നുള്ളിക്കളഞ്ഞത് എന്ന് എൻ .കെ . ജോസ് അന്വേഷിച്ചതാണ് ഈ ലേഖനം . Image of N.K. Jose: Courtesy The NEWS Minute ദലിത് ബന്ധു എൻ . കെ . ജോസിന് വിട . സ്നേഹപൂർവ...

Mar 06, 202412 minSeason 19Ep. 14

എ രാമചന്ദ്രൻ്റെ ഗാന്ധി ചിത്ര -ശില്പങ്ങൾ 13/2024

പ്രിയ സുഹൃത്തേ, എ രാമചന്ദ്രൻ്റെ ഗാന്ധി ചിത്ര -ശില്പങ്ങൾ എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'രക്തസുഷിരവും ശ്രാദ്ധവും ' എന്ന ലേഖനത്തിന്റെ ശബ്ദഭാഷ്യമാണിത് . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 03 മാർച്ച് 2024 https://www.dillidalipodcast.com/...

Mar 03, 202411 minSeason 19Ep. 13

ജ്ഞാനം രക്തം അധികാരം: ഒരു സമർഖണ്ഡ് പകൽ Audio Essay as podcast by S. Gopalakrishnan on a day in Samarkand 12/2024

സമർഖണ്ഡ് : ഈ നഗരം ഇപ്പോൾ പത്തുലക്ഷം ജനങ്ങളും എന്നാൽ ലോകനാഗരികതയുടെ ഒരമരഖണ്ഡവുമാണ്. ആ നഗരത്തിൽ ജീവിച്ച അഞ്ചുദിന -രാത്രികളിൽ ഒരു പകലിനെക്കുറിച്ചാണ് ഈ ശബ്ദോപന്യാസം. ജ്ഞാനം രക്തം അധികാരം. 1424 ൽ മനുഷ്യനാഗരികതയുടെ ഈ അണുകേന്ദ്രത്തിൽ കാലൂന്നിനിന്നാണ് ഉലുഗ് ബെഗ് (മിർസ മുഹമ്മദ് ബിൻ ഷാ റൂഖ്‌ ) എന്ന രാജകുമാരൻ ആകാശദർശിനിയിലൂടെ നോക്കി അനന്തതയുടെ എഞ്ചുവടി ഉണ്ടാക്കിയത്. ഇവിടെയാണ് അയാൾ കൊല്ലപ്പെട്ടതും. ഈ ഉസ്ബെക് രാജകുമാരനെ മുഗൾ രാജകുമാരനായിരുന്ന ദാര ഷിക്കോഹുമായി അടുപ്പിക്കുന്നത് എന്താണ് ? ജ്ഞാനം രക്തം അധികാരം എ...

Feb 27, 202427 minSeason 19Ep. 12

നാദബ്രഹ്മമേ നിന്നിലേക്കൊഴുകും കാലം: A podcast by S. Gopalakrishnan based on a Baburaj song 11/ 2024

ഉസ്താദ് ബഡേ ഗുലാം അലി ഖാന്റെ കച്ചേരിയും മാൽകൗൺസ് രാഗാലാപനവും ബാബുരാജ് നേരിട്ടുകേട്ട് ആ മാസ്മരികതയിൽ മുങ്ങിയിട്ടുണ്ടാകണം. 1966 ൽ ഇറങ്ങിയ അനാർക്കലി സിനിമയിലെ 'സപ്തസ്വരസുധാസാഗരമേ' എന്ന ഗാനത്തെ മുൻനിർത്തിയുള്ള ഒരാലോചനയാണ് ഈ പോഡ്‌കാസ്റ്റ് . ബഡേ ഗുലാം അലി ഖാൻ പാടിയ മാൽകൗൺസ്, ബാബുരാജ് പാടിയ മാൽകൗൺസ്‌ , 'സപ്തസ്വരസുധാസാഗരമേ' എന്ന ഗാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 25 ഫെബ്രുവരി 2024 https://www.dillidalipodcast.com/...

Feb 25, 202418 minSeason 19Ep. 11

അമീൻ സായാനി: സ്വതന്ത്രദേശീയതയുടെ ശബ്ദതരംഗം : Tribute podcast on Ameen Sayani 10/2024

അദ്ദേഹം റേഡിയോ സിലോണിലൂടെ 'ബഹാനോ, ഔർ ഭായിയോ', സഹോദരിമാരേ , സഹോദരന്മാരേ എന്ന് വിളിക്കുന്നതു കേൾക്കാൻ 1952 മുതൽ പഞ്ചാബ് , സിന്ധ് , ഗുജറാത്ത് , മറാത്താ , ദ്രാവിഡ , ഉത്കല , ബംഗകൾ കാതോർത്തു നിന്നു, നാല്പതുകൊല്ലങ്ങളോളം. സർദാർ പട്ടേലും നെഹ്‌റുവും മൗലാനാസാദും മാത്രമല്ല സ്വതന്ത്ര ഇന്ത്യൻ ദേശീയതയുടെ ഏകോപനത്തിന് കാരണമായത് , അമീൻ സായാനി എന്ന ശബ്ദതരംഗം കൂടിയായിരുന്നു . മഹാനായ പ്രക്ഷേപകൻ ഇന്നു വിടപറഞ്ഞു. അദ്ദേഹത്തിനുള്ള ആദരമായ ഈ പോഡ്‌കാസ്റ്റ് കേട്ടാലും . പരിപാടി കേൾക്കാനുള്ള ലിങ്ക് താഴെ നൽകുന്നു. എസ് . ഗോപാലക...

Feb 22, 20247 minSeason 19Ep. 10

കെ ജി സുബ്രഹ്മണ്യൻ ജന്മശതാബ്ദി : A conversation with art historian R. Nandakumar 09/2024

കെ ജി സുബ്രഹ്മണ്യൻ ജന്മശതാബ്ദി പോഡ്‌കാസ്റ്റ് കലാചരിത്രകാരൻ ആർ . നന്ദകുമാർ സംസാരിക്കുന്നു പ്രിയ സുഹൃത്തേ, ചിത്രകാരനും ശിൽപിയും കലാനിരൂപകനും സൈദ്ധാന്തികനും അദ്ധ്യാപകനായിരുന്ന കെ . ജി . സുബ്രഹ്മണ്യന്റെ ജന്മശതാബ്ദി പോഡ്‌കാസ്റ്റിനുള്ള മുഖവുരയാണിത്. 1924 ഫെബ്രുവരി 15 ന് കേരളത്തിലെ കൂത്തുപറമ്പിൽ ജനിച്ച് 2016 ജൂൺ 29 ന് അന്തരിച്ച 'മണി ദാ'യുടെ സമഗ്രസംഭാവനകളെക്കുറിച്ച്, അസാധാരണമായ സാധാരണത്വം നിറഞ്ഞ ആ ജീവിതത്തെക്കുറിച്ച്, കലാചരിത്രകാരൻ ആർ . നന്ദകുമാർ സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ. സ്നേഹപൂർവ്വം എസ്...

Feb 19, 202451 minSeason 19Ep. 9

Alexei Anatolyevich Navalny : വിയോജിപ്പിന്റെ രക്തസാക്ഷി 08/2024

ലോകമാകമാനം ജനാധിപത്യം ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുന്ന വേളയിൽ റഷ്യൻ പ്രതിപക്ഷനേതാവ് നവൽനിയുടെ ജയിലിലെ മരണത്തിന് വലിയ മാനങ്ങളുണ്ട്. ധ്രുവമഞ്ഞുമൂടിയ പ്രദേശത്തെ ആളൊഴിഞ്ഞ ജയിലിൽ മരിച്ചു, അലക്‌സി നവൽനി. നാൽപ്പത്തിയേഴുവയസ്സിനിടയിൽ 19 വർഷക്കാലവും അദ്ദേഹം തടവിലായിരുന്നു . 2021 ൽ ക്രെംലിൻ്റെ വിഷബാധയിൽ നവൽനി മരണത്തോടു മല്ലടിച്ചപ്പോൾ ദില്ലി -ദാലി ഒരു പോഡ്‌കാസ്റ്റ് ചെയ്തിരുന്നു . റഷ്യൻ രാഷ്ട്രീയ ഗവേഷകയും കേരളത്തിലെ കേന്ദ്രസർവകലാശാലയിൽ International Studies അദ്ധ്യാപികയുമായ ഡോക്ടർ ഉമ പുരുഷോത്തമനുമായി നടത്തിയ ...

Feb 17, 202428 minSeason 19Ep. 8

അപ്രതീക്ഷിതമായതിന് ഒരു സാദ്ധ്യതയുണ്ട്: A podcast based on philosopher Edgar Morin's essay 07/2024

ഫ്രഞ്ച് ദാർശനികൻ എഡ്‌ഗാർ മോറിൻ നൂറ്റിരണ്ടാമത്തെ വയസ്സിൽ മനുഷ്യരാശിയോട് പറയുന്നു , ഈ നൂറ്റാണ്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു എന്ന്. അറിവിൻ്റെ പുരോഗതി ചിന്തയുടെ അധോഗതിയിലേക്ക് നയിച്ചിരിക്കുന്നു എന്നദ്ദേഹം പറയുന്നു. കീഴടങ്ങിയ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രത്യാശയുടെ അഭാവത്തിൽ നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ ... നുണകൾക്കെതിരേ പ്രതിരോധം തീർക്കുക. 2024 ജനുവരി ഇരുപത്തിരണ്ടാം തീയതി എഡ്‌ഗാർ മോറിൻ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് കേട്ടാലും . സ്നേഹപൂർവ്...

Feb 16, 202414 minSeason 19Ep. 7

ഡോക്ടർ പൽപ്പു : ചിലവിവരങ്ങൾ 06/ 2024

ഡോക്ടർ പൽപ്പുവിന്റെ ഒരു മകന് ഒരിക്കൽ കൈയ്യിൽ ഒരു മുറിവുപറ്റി. ചികിൽസിച്ചത് തിരുവനന്തപുരത്തെ റിട്ടയർ ചെയ്ത ഒരു ഡോക്ടർ മാധവൻ പിള്ളയാണ് . പ്രതിഫലം നൽകിയപ്പോൾ അപ്പോത്തിക്കരി അത് വിനയപൂർവം നിരസിച്ചു , എന്നിട്ട് ഡോക്ടർ പൽപ്പുവിനോട് പറയാൻ ഒരു സന്ദേശം കൊടുത്തയച്ചു : 'ജാതിക്കാരണത്താൽ താങ്കൾക്ക് നിഷേധിച്ച medical സീറ്റ് അന്ന് ലഭിച്ചത് ഈയുള്ളവനാണ്. അതിനാൽ ചെറിയ ഒരു പെൻഷൻ വാങ്ങി ഞാൻ ജീവിച്ചുപോരുന്നു. താങ്കൾ ആതുരസേവാരംഗത്ത് മൈസൂരിലും ബറോഡയിലും ചെയ്ത മഹത്തായ കാര്യങ്ങളെക്കുറിച്ച് എനിക്കറിയാം'. മൈസൂരിൽ നിന്നും ...

Feb 02, 202418 minSeason 19Ep. 6

ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം 05/2024

എൻ്റെ ഹിന്ദുക്കളായ കൂട്ടുകാരിൽ ചിലരെങ്കിലും ജനുവരി ഇരുപത്തിരണ്ടാം തീയതിയെ ഒരഭിമാനമുഹൂർത്തമായി കാണുന്നതു ഞാൻ കണ്ടു,കേട്ടു. ചിലർ സ്വകാര്യമായി. ചിലർ പരസ്യമായി. ഞാൻ ചോദിച്ചു , ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുന്ന ഒരു മുസ്‌ലിം സുഹൃത്ത് നിങ്ങൾക്കുണ്ടോ ? ഇല്ലേ ? ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം . കടമ്മനിട്ട 'മത്തങ്ങ' എന്ന കവിതയിൽ എഴുതി : 'പറഞ്ഞറിഞ്ഞതുവിഴുങ്ങാൻ പ്രയാസമുണ്ട്. എത്ര വലിയ സത്യങ്ങളും വാക്കുകളാകുമ്പോഴേക്കും കർമ്മങ്ങളായി കഴിയുമ്പോഴേക്കും ഏറ്റവും വികൃതമായ ന...

Jan 27, 20249 minSeason 19Ep. 5

പ്രഭാപൂരം : A podcast on the life and contributions of Prabha Atre, Hindustani musician 03/2024

പ്രഭ ആത്രേ ഒരിക്കൽ പറഞ്ഞു , 'പ്രാഥമികമായും ഞാൻ കിരാന ഘരാനയിൽ പെടുന്ന ഗായികയാണ് . എന്നാൽ എനിക്കു ലഭിച്ച ആധുനിക വിദ്യാഭ്യാസം എന്നെ സ്വതന്ത്രയാക്കി'. തൊണ്ണൂറ്റിയൊന്നാം വയസ്സിൽ പൂനെയിൽ അന്തരിച്ച മഹാഗായിക പ്രഭ ആത്രേയക്കുള്ള ആദരമാണ് ദില്ലി -ദാലിയുടെ ഈ ലക്കം പോഡ്‌കാസ്റ്റ് ,' പ്രഭാപൂരം'. കിരാന ഘരാനയുടെ പ്രോദ്‌ഘാടകനായിരുന്ന ഉസ്താദ് അബ്ദുൾ കരീം ഖാന്റെ മക്കൾ സുരേഷ്ബാബു മാനേയും ഹീരാബായി ബറോഡേക്കറും പഠിപ്പിച്ച ശിഷ്യരിലെ അവസാനത്തെ കണ്ണിയാണ് ജനുവരി പതിമൂന്നാം തീയതി വിടപറഞ്ഞിരിക്കുന്നത്. പണ്ഡിതഗായികയും സുനാദത്ത...

Jan 14, 202420 minSeason 19Ep. 3

ഒമീദ് : ഏകാന്തയോഗിയായിരുന്ന ദേശാടനപ്പക്ഷി 02/2024

ഒരു പ്രത്യേകസമൂഹത്തിന്റെ സവിശേഷ ജനിതകമുദ്ര സ്മരണ തലച്ചോറിൽ കൊണ്ടുനടക്കുന്ന അവസാനത്തെ കണ്ണി ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതല്ലേ ? ലോകത്തിലെ ഏറ്റവും ഏകാന്തനായ പക്ഷി എന്നറിയപ്പെടുന്ന ഒമീദിനേക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. കഴിഞ്ഞ പതിനഞ്ചുകൊല്ലങ്ങളായി എല്ലാക്കൊല്ലവും അയ്യായിരം കിലോമീറ്റർ ഏകാന്തനായിപറന്ന് സൈബീരിയയിൽ നിന്നും ഇറാനിൽ എത്തിക്കൊണ്ടിരുന്ന ഒരു ദേശാടനക്കൊക്ക് ഇത്തവണ എത്തിയില്ല . ഒരു സമൂഹത്തിന്റെ സമാഹൃതസ്മൃതികളുടെ അവസാനകണ്ണിയ്ക്ക് എന്തുസംഭവിച്ചു ? ഒമീദ് : ഏകാന്തയ...

Jan 08, 202411 minSeason 19Ep. 2

ഗാന്ധിജിയുടെ പ്രാണപ്രതിഷ്ഠയിലെ രാമൻ : A podcast by S. Gopalakrishnan based on Gandhi writings on Ram 01/2024

ഗാന്ധിജിയിലെ രാമൻ പരിണമിച്ചുകൊണ്ടേയിരുന്നു. കൈയ്യിൽ വിഷക്കോപ്പയുമേന്തി ശിഷ്യനോട് സംസാരിക്കുന്ന സോക്രട്ടീസിനെപ്പോലെയാണ് ഗാന്ധിജി 1946 ആയപ്പോഴേക്കും രാമനെക്കുറിച്ച് സംസാരിച്ചിരുന്നത്. തൻ്റെ രാമൻ ചരിത്രപുരുഷനല്ല എന്നും ആദ്യന്തഹീനനാണെന്നും അദ്ദേഹം പറഞ്ഞു. 1948 ൽ ഗാന്ധിജിയോടൊപ്പം കൊല്ലപ്പെട്ടത് ആധുനികനായ ഒരു രാമൻ കൂടിയായിരുന്നു . രാമനെക്കുറിച്ച് ഗാന്ധിജി നാല്പതാണ്ടുകളിൽ പറയുകയും എഴുതുകയും ചെയ്ത അഭിപ്രായങ്ങളെ ആസ്പദമാക്കിയ പോഡ്‌കാസ്റ്റാണിത്. 2024 ലെ ആദ്യലക്കം ദില്ലി -ദാലിയിലേക്കുള്ള ലിങ്ക് ആദ്യ കമന്റ് ...

Jan 02, 202418 minSeason 19Ep. 1

ശാന്തമായി കേൾക്കൂ, ഭൂമി നമ്മോട് പറയുന്നത് : A podcast by S. Gopalakrishnan 74/2023

സൈബീരിയയിൽ നിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ വഴിനടന്ന് ഒരു ധ്രുവക്കരടി വ്യവസായികനഗരമായ നോറിൽസ്‌കിൽ എത്തി. ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ സംഭവിച്ചത് . അവൾ രോഗിണിയായിരുന്നു .മെലിഞ്ഞിരുന്നു . ക്ഷീണിതയായിരുന്നു. വയറിളക്കമുണ്ടായിരുന്നു. മഞ്ഞിൽ ദൈവത്തിന്റെ പാദങ്ങൾ പോലെ ശുദ്ധമായിരുന്ന അവളുടെ സൗമ്യപാദങ്ങളിൽ നഗരമാലിന്യം പുരണ്ടിരുന്നു. 2023 ഡിസംബർ ആദ്യം ഡൽഹിനഗരത്തിലെ സൈനിക് ഫാം പ്രദേശത്ത് ഒരു പുലിയിറങ്ങി . ഡിസംബർ അവസാനം ഉത്തർപ്രദേശിലെ അത്‌കോണ ഗ്രാമത്തിലെ ഗുരുദ്വാരയിൽ ഒരു കടുവ പത്തുമണിക്കൂർ വിശ്രമിച്ചു ...

Dec 29, 202314 minSeason 18Ep. 14

Christmas 2023 Podcast: നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട കൃസ്തീയ പുരോഹിതൻ ഗാന്ധിജിയ്ക്കയച്ച 2 കത്തുകൾ 73/2023

മുപ്പത്തിയൊൻപതാം വയസ്സിൽ നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട ഒരു ജർമ്മൻ കൃസ്തീയ പുരോഹിതനും മഹാത്മാ ഗാന്ധിയും തമ്മിലുണ്ടായിരുന്ന കത്തിടപാടുകളെക്കുറിച്ചാണ് ദില്ലി -ദാലിയുടെ ക്രിസ്തുമസ് പോഡ്‌കാസ്റ്റ് . ഹിറ്റ്ലർ ജർമ്മനിയിൽ പിടിമുറുക്കുന്ന സമയത്ത് Dietrich Bonhoeffer ഗാന്ധിജിയ്ക്ക് ഒരു കത്തയച്ചു . അതിൽ പറഞ്ഞു , 'ജർമനിയ്ക്കും യൂറോപ്പിനും ഇപ്പോൾ വേണ്ടത് സാമ്പത്തികമോ രാഷ്ട്രീയമോ ആയ സഹായമല്ല , ആത്മീയമായ സഹായമാണ് . ഇവിടെ അത് ലഭ്യമല്ല . താങ്കൾക്കു മാത്രമേ സഹായിക്കാനാകൂ' ക്രിസ്തു ജനിച്ചയിടത്തിൽ 2023 ലെ ക്രിസ...

Dec 25, 202327 minSeason 18Ep. 13

ഹമീർ : ഒരു നാദസ്നാനം : A podcast by S. Gopalakrishnan on a Ustad Bade Ghulam Ali Khan song 72/2023

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാതിയിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഉണ്ടായ സാമൂഹിക-രാഷ്ട്രീയമാറ്റങ്ങളുടെ പ്രതിഫലനം ഇവിടുത്തെ സംഗീതത്തിലും ഉണ്ടായി. വടക്കു-പടിഞ്ഞാറൻ ഇന്ത്യയിലെ കസൂർ പ്രദേശത്തെ ഗായകൻ ഉസ്താദ് ബഡേ ഗുലാം അലി ഖാനിൽ പട്യാല ഖരാന, ബനാറസ് ഖരാന, ഗ്യാളിയോർ ഖരാന, ഇൻഡോർ ഖരാന എന്നീ സംഗീത സമ്പ്രദായങ്ങളുടെ സ്വാധീനം മാത്രമല്ല, 1950കൾ കഴിഞ്ഞപ്പോഴേക്കും കർണാടകസംഗീതത്തിൻ്റെ പോലും സ്വാധീനമുണ്ടായി. പുതിയ ഇന്ത്യ എന്ന സ്വപ്നത്തിൻ്റെ ഭാഗമായിരുന്നു അന്നത്തെ സംഗീതവും. യാഥാസ്ഥിതിക ബ്രാഹ്മണ്യം വിഴുങ്ങിക്കഴിഞ്ഞിരുന്ന മദി...

Dec 23, 202333 minSeason 18Ep. 12

ഞാൻ മരിക്കുകയാണ് നിങ്ങളുടെ കഥകളിലേക്ക് ചേക്കേറുവാൻ : A podcast by S. Gopalakrishnan 71/2023

രെഫാത് അലരീർ എഴുതി : ഞാൻ മരിക്കണമെന്ന് നിർബന്ധമാണെങ്കിൽ എൻ്റെ കഥപറയാനായി നിങ്ങൾ നിർബന്ധമായും ജീവിച്ചിരിക്കണം . എൻ്റെ മരണം അങ്ങനെ ഒരു കഥകൂടി കൊണ്ടുവരട്ടെ . ദില്ലി -ദാലി അതിനാൽ ആ കഥ പറയാൻ തീരുമാനിച്ചു . അതാണ് ഈ പോഡ്‌കാസ്റ്റ് ; ഡിസംബർ ആറാം തീയതി ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനിയൻ കവി രെഫാത് അലരീർക്കുള്ള ആദരമാണിത്. നാല്പത്തിനാലുകാരനായ അദ്ദേഹവും കുടുംബവും കൊല്ലപ്പെട്ടു . നമ്മുടെയൊക്കെ അനുതാപവും പ്രതിഷേധവുമൊക്കെ വലിയ ജീവിതസുരക്ഷിതത്വത്തിനുള്ളിൽ നിന്നുകൊണ്ട് നാം ചെയ്യുന്ന ആത്മ...

Dec 15, 202321 minSeason 18Ep. 11

I.N.D.I.A bloc : ചിതറിനിന്നാൽ ചിത : Interview with Amrith Lal by S. Gopalakrishnan 70/2023

പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ദേശീയരാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത് . ഡൽഹിയിലെ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായി ഒരു സംഭാഷണമാണിത്. ഇന്ത്യയിലെ പതിനഞ്ചുശതമാനം വരുന്ന മുസ്ലിങ്ങളെ പുറത്തുനിർത്തി ദേശീയരാഷ്ട്രീയത്തിന്റെ പുതിയ വിജയഭാഷയുണ്ടാക്കിയ ഭാരതീയജനതാപാർട്ടിയെ ഉത്തരേന്ത്യയിൽ വിമർശിക്കുവാനുള്ള ഭാഷ കോൺഗ്രസ്സിനോ അവിടുത്തെ മറ്റു പാർട്ടികൾക്കോ കൈവശമില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്ന് അമൃത് ലാൽ പറയുന്നു. ഭാരതീയ ജനതാ പാർട്ടിയിലേക്ക് കൂറുമാറിയ പുതിയ സാമൂഹ്യവി...

Dec 08, 202337 minSeason 18Ep. 10

ഈ പടത്തിലെ പെൺകുട്ടിയും അനിത തമ്പിയും: Poet in conversation 69/2023

ഒരു കവിതയെ മുൻനിർത്തി കവിയുമായി നടത്തിയ സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . കവിതയെഴുത്ത് ഇടയ്ക്കുവെച്ചു നിർത്തി കവിതയിൽ അനിത തമ്പി കെ . അജിതയെ ഫോണിൽ വിളിക്കുന്നുണ്ട് . എന്നിട്ടു ചോദിച്ചു , 'ഓർമ്മകളുണ്ടോ , മറക്കുകയാണോ ?' അതേ ചോദ്യം കവിയോടും ചോദിക്കുകയാണ് ഈ പോഡ്‌കാസ്റ്റിൽ . ആധുനിക കേരളസമൂഹത്തിൽ നിർണ്ണായകതിരയേറ്റങ്ങൾ ഉണ്ടാക്കിയ അഞ്ചു സ്ത്രീകൾ , ഗൗരിയമ്മ , സുഗതകുമാരി , കെ . അജിത , മാധവിക്കുട്ടി,സി .കെ . ജാനു എന്നിവരെ സ്മരിക്കുമ്പോൾ എങ്ങനെ ഒരു black and white ചിത്രം ആ ഓർമ്മച്ചുവരിൽ അണയാത്...

Dec 05, 202330 minSeason 18Ep. 9
For the best experience, listen in Metacast app for iOS or Android