അക്ഷരം : A podcast by S. Gopalakrishnan on Salman Rushdie's book KNIFE 26/2024 - podcast episode cover

അക്ഷരം : A podcast by S. Gopalakrishnan on Salman Rushdie's book KNIFE 26/2024

May 20, 202443 minSeason 19Ep. 26
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

തന്നെ മാരകമായി കുത്തി മുറിവേൽപ്പിച്ച വധശ്രമിയെ ജയിലിൽ കണ്ടാൽ പറയാനുള്ള വാചകങ്ങൾ സൽമൻ റുഷ്‌ദി കരുതിയിട്ടുണ്ട് . ' ഇതാ നമ്മൾ രണ്ടുപേരും ഇവിടെ നിൽക്കുന്നു . ഒരാൾ , നിരായുധനായ ഒരു 75 കാരനെ വധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടയാൾ . മറ്റേയാൾ , അയാൾ വധിക്കാൻ ശ്രമിച്ചിട്ടും കൊല്ലപ്പെടാതെ ഇപ്പോൾ 76 വയസ്സായ ഒരാൾ . താങ്കൾ ഒരു മോശം പകിട കളിച്ചു . പരാജയപ്പെട്ടു . ഞാനായിരുന്നു ഈ കളിയിലെ ഭാഗ്യവാൻ ' ആശുപത്രിയിൽ ബോധം തിരിച്ചുകിട്ടിയപ്പോൾ റുഷ്‌ദിയുടെ മുന്നിൽ ഒരു ദൃശ്യം തോന്നിച്ചു . പ്രപഞ്ചമാകെ അക്ഷരങ്ങളാൽ , അക്ഷരങ്ങളുടെ ഇഷ്ടികകളാൽ കെട്ടിപ്പൊക്കിയതായി. മനുഷ്യനല്ല അതിജീവിക്കുന്നത് . മനുഷ്യൻ എഴുതിയ അക്ഷരങ്ങളും ആശയങ്ങളും മാത്രമാണ് . മരണത്തിൽ നിന്നും തിരിച്ചെത്തിയതിനു ശേഷം Salman Rushdie എഴുതിയ KNIFE എന്ന പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന പുസ്തകങ്ങൾ, എഴുത്തുകാർ, കവിതകൾ, ഗാനങ്ങൾ എന്നിവ മാത്രം ഉൾപ്പെടുത്തി ഒരു പോഡ്‌കാസ്റ്റ് . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

For the best experience, listen in Metacast app for iOS or Android