ഗാന്ധിജിയുടെ പ്രാണപ്രതിഷ്ഠയിലെ രാമൻ : A podcast by S. Gopalakrishnan based on Gandhi writings on Ram 01/2024
Jan 02, 2024•18 min•Season 19Ep. 1
Episode description
ഗാന്ധിജിയിലെ രാമൻ പരിണമിച്ചുകൊണ്ടേയിരുന്നു. കൈയ്യിൽ വിഷക്കോപ്പയുമേന്തി ശിഷ്യനോട് സംസാരിക്കുന്ന സോക്രട്ടീസിനെപ്പോലെയാണ് ഗാന്ധിജി 1946 ആയപ്പോഴേക്കും രാമനെക്കുറിച്ച് സംസാരിച്ചിരുന്നത്. തൻ്റെ രാമൻ ചരിത്രപുരുഷനല്ല എന്നും ആദ്യന്തഹീനനാണെന്നും അദ്ദേഹം പറഞ്ഞു. 1948 ൽ ഗാന്ധിജിയോടൊപ്പം കൊല്ലപ്പെട്ടത് ആധുനികനായ ഒരു രാമൻ കൂടിയായിരുന്നു . രാമനെക്കുറിച്ച് ഗാന്ധിജി നാല്പതാണ്ടുകളിൽ പറയുകയും എഴുതുകയും ചെയ്ത അഭിപ്രായങ്ങളെ ആസ്പദമാക്കിയ പോഡ്‌കാസ്റ്റാണിത്. 2024 ലെ ആദ്യലക്കം ദില്ലി -ദാലിയിലേക്കുള്ള ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 02 ജനുവരി 2024 https://www.dillidalipodcast.com/
For the best experience, listen in Metacast app for iOS or Android
