1995 മെയ് 14 ാം തിയതി, സേലത്തിന്ന് 30 കിലോ മീറ്റര്‍ അകലെ ഡാനിഷ്പേട്ട് - ലോക്കൂര്‍ എന്നീ രണ്ട് സ്‌റ്റേഷനുകള്‍ക്കിടയ്ക്ക് നടന്ന തീവണ്ടി അപകടം പശ്ചാത്തലമായെഴുതിയ പച്ച, മഞ്ഞ, ചുവപ്പ് നോവലിനെ കുറിച്ച്, ഇന്ത്യന്‍ റെയില്‍വേയില്‍ ആവര്‍ത്തിക്കപ്പെടുന്ന തീവണ്ടി അപകടകങ്ങളെ കുറിച്ച് അതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ആരും കേള്‍ക്കാത്ത അനേക കാരണങ്ങളെ കുറിച്ച്, ഓരോ വര്‍ഷവും ഇന്ത്യന്‍ റെയില്‍വേയില്‍ കൊല്ലപ്പെടുന്ന 100 കണക്കിന് ട്രാക്ക്മാന്‍മാരുടെ ജീവിതത്തെ കുറിച്ച് റയില്‍വേ ജീവനക്കാരുടെ അതിസങ്കീര്‍ണ്ണമായ തൊഴില്‍ ...
Jul 03, 2024•30 min
മത്സ്യത്തൊഴിലാളിയായ മറിയം സില്‍വസ്റ്ററുമായുള്ള സംസാരം. തിരുവനന്തപുരം കേശവദാസപുരത്തെ മീന്‍ മാര്‍ക്കറ്റില്‍ വില്‍പനക്കാരിയായ മറിയം പറയുന്ന കഥകള്‍ക്ക് കടലിന്റെ ഇരമ്പലുണ്ട്. കടലിന്റെ പാട്ടും കരുത്തും സങ്കടവുമുണ്ട്.
Jul 02, 2024•38 min
ജോണിനൊപ്പം അമ്മ അറിയാന്‍ സംഘത്തിന്റെ ആശ്രമവാസം | വേണു
Jul 01, 2024•8 min
LGBTQ+ ഡോക്ടര്‍ മനോജ് കുമാർ സംസാരിക്കുന്നു | Dr. Manoj Kumar by THINK
Jun 30, 2024•25 min
റെയില്‍വേ ഗൂഡ്സ് ഗാര്‍ഡ് എന്ന നിലയിലുള്ള തന്‍റെ സര്‍വീസ് അനുഭവങ്ങള്‍ ടി.ഡി. രാമകൃഷ്ണന്‍ തുടരുന്നു. നിരായുധനായി, ഏകാന്തനായി ജോലി ചെയ്യുമ്പോഴുള്ള സാഹസികമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
Jun 29, 2024•29 min
'എനിക്ക് കണ്ണു നിറഞ്ഞു പോവാ, ആ സഖാവിനെപ്പറ്റി പറയുമ്പഴേ.. ' സാംസ്‌കാരിക പ്രവര്‍ത്തകനായ, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ, ജോണ്‍ എബ്രഹാമിന്റെ ആത്മസുഹൃത്തായ മംഗലശ്ശേരി പത്മനാഭന്‍ പറഞ്ഞു നിര്‍ത്തി. കുട്ടനാടിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ചരിത്രം വാമൊഴിയായി രേഖപ്പെടുത്തുകയാണ് എണ്‍പത്തി മൂന്ന് വയസ്സുള്ള പത്മനാഭന്‍. രക്തസാക്ഷികളും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടശേഖരങ്ങളും ആനുകാലിക രാഷ്ട്രീയവും വിദ്യാഭ്യാസ കാലവും കഥാപ്രസംഗവും കവിതയും പ്രണയവുമെല്ലാം വരുന്നുണ്ട് പത്മനാഭന്റെ സംസാ...
Jun 27, 2024•56 min
കൗണ്‍സിലിംഗ് എന്താണ് ? | Dr. Manoj Kumar by THINK
Jun 27, 2024•15 min
ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ സാർന്റെ ഈ വിധിയിൽ അതിജീവിതക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വസിക്കാനുണ്ടെങ്കിലും, പുതുമയൊന്നുമില്ല. കാരണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുന്നതും, കേസിന്റെ ഗൗരവമനുസരിച്ച് ജാമ്യം നിരസിക്കുന്നതും സാധാരണയാണ്.
Jun 26, 2024•8 min
പഠിച്ചതും പഠിപ്പിക്കാന്‍ തുടങ്ങിയതും മാത്തമാറ്റിക്സ് ആണ്. എന്നാല്‍ കണക്ക് അധ്യാപകന്‍ എന്ന സുരക്ഷിത ജോലി വിട്ട് സംഗീതത്തിനൊപ്പം സഞ്ചരിക്കാനായിരുന്നു കെ.കെ. നിഷാദിന്‍റെ തീരുമാനം. അളന്ന് കുറിച്ച കണക്ക് പോലെ ഒരു വിജയമയിരുന്നു ആ തീരുമാനം. മലയാളികള്‍ എന്നും മൂളുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ക്ക് ശബ്ദം പകര്‍ന്ന കെ.കെ. നിഷാദാണ് ഇത്തവണ പാട്ടുകഥയില്‍ നമ്മോടൊപ്പം.
Jun 25, 2024•34 min
"പേര് എന്നതിൽ ഒരു സാമൂഹ്യാന്തസ്സ് അടങ്ങിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പേര് മാറിയതുകൊണ്ട് എന്ത് സംഭവിക്കാൻ എന്ന ചോദ്യം ലളിതയുക്തിയിൽ ഉടലെടുക്കുന്നതാണ്". ബിജു ഗോവിന്ദ് എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ്.
Jun 24, 2024•6 min
പുറമേ നിന്ന് കാണുന്നത്രയും എളുപ്പമുള്ളതല്ല ഗുഡ്സ് ട്രെയിന്‍ ഗാര്‍ഡിന്റെ ജോലി. മണിക്കൂറുകളുടെ യാത്രയുണ്ടാവും. നിരായുധനായി കാട്ടിലും വിദൂര സ്ഥലങ്ങളിലും ഒറ്റയ്ക്ക് നില്‍ക്കേണ്ടി വരും. ശരിക്ക് പിടിച്ചു നിന്നില്ലെങ്കില്‍ തെറിച്ചു വീഴാവുന്നത്രയും കുലുക്കത്തില്‍ ജോലി ചെയ്യേണ്ടി വരും. സാഹസികമായ ഗുഡ്സ് ട്രെയിന്‍ ഗാര്‍ഡ് ജോലിയെക്കുറിച്ച് ടി.ഡി. രാമകൃഷ്ണന്‍ സംസാരിക്കുന്നു.
Jun 23, 2024•22 min
സെപ്തംബർ പത്തൊൻപതിന് അന്തരിച്ച സഖാവ് എം.കെ ചെക്കോട്ടിയുടെ രാഷ്ട്രീയ ചരിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ചരിത്രം കൂടിയാണ്. കോഴിക്കോട്ടെ നൊച്ചാടും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൻ ചെക്കോട്ടിയുടെ പങ്ക് നിർണായകമായിരുന്നു. 1951 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. അയിത്തത്തിനെതിരായ സമരം, കുളിസമരം, മീശ വെയ്ക്കാനുള്ള സമരം, ദളിതർക്ക് മുടി വെട്ടാനുള്ള സമരം, കൂത്താളി എസ്‌റ്റേറ്റ് സമരം തുടങ്ങി അനവധി അവകാശ പോരാട്ടങ്ങളുടെ നേത...
Jun 22, 2024•39 min
വീടുകളില്‍ കഴിയുന്ന കിടപ്പുരോഗികളെ പരിചരിക്കുന്നവരുടെ മാനസികാരോഗ്യം സമൂഹം വേണ്ടത്ര പരിഗണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല. ശാരീരികവും മാനസികവുമായ രോഗങ്ങളാല്‍ നിരന്തരം ശ്രദ്ധ വേണ്ടിവരുന്നവരെ പരിചരിക്കുന്നവര്‍ പലതരം സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്. പ്രത്യേകിച്ച് ഡിമന്‍ഷ്യ പോലുള്ള അവസ്ഥകളുള്ളവരെ പരിചരിക്കുന്നവരില്‍. ഇത്തരക്കാര്‍ക്ക് ശാരീരികവും മാനസികവുമായ ശ്രദ്ധ വേണ്ടിവരും. പ്രത്യേകിച്ച്, ആ പരിചരണത്തിന്റെ ഉത്തരവാദിത്തം വീടുകളിലെ സ്ത്രീകളിലേക്ക് ചുരുങ്ങുന്ന അവസ്ഥയുമുണ്ട്. ഒപ്പം, മെഡിക്കല്...
Jun 20, 2024•18 min
ആ 7 പേർ അടക്കി വാഴുന്ന പോപ്പ് സംഗീതം | Priya V. P by THINK
Jun 20, 2024•14 min
മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ലേബർകാമ്പ് സന്ദർശനം യാത്രക്ക് മുമ്പേ തീരുമാനിച്ച അജണ്ടയായിരിക്കും. അവർ കണ്ട കാഴ്ച വിവരണാതീതമായിരിക്കും. പക്ഷെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാ കാലത്തും, വ്യവസ്ഥിതിക്കും ഭരണകൂടത്തിനും അതൊരു കാഴ്ചയിൽ ഒതുങ്ങും. ലോകത്തെമ്പാടുമുള്ള ലേബർ കാമ്പുകൾ ഇത്തരം അരക്ഷിത പ്രവാസത്തിന്റെ അടയാള ദേശങ്ങളായിരിക്കും. Read Story: https://truecopythink.media/society/ek-dinesan-on-the-difficulties-of-expatriate-life
Jun 19, 2024•8 min
റെയില്‍വേ ഗുഡ്സ് കാര്യേജിനെക്കുറിച്ച് ടി.ഡി. രാമകൃഷ്ണന്‍ സ്വതന്ത്രമായി നടത്തിയ പഠത്തെക്കുറിച്ചും. ഇന്ത്യന്‍ റെയില്‍വേയ്ക്ക് മുന്നില്‍ അത് അവതരിപ്പിച്ചതിനെക്കുറിച്ചും രസകരമായി സംസാരിക്കുന്നു.
Jun 18, 2024•26 min
ഡൗൺസ് സിൻഡ്രോം എന്ന ജനിതക വൈകല്യമുള്ള കുഞ്ഞ്. സാധാരണ ജീവിതം വീണ്ടെടുക്കാനുള്ള അമ്മയുടെയും കുഞ്ഞിന്റെയും പോരാട്ടത്തിനിടെ, രണ്ടുവയസ്സായപ്പോൾ കുഞ്ഞിന് രക്താർബുദം...ഒടുവിൽ, മരണത്തിന്റെ പിടച്ചിൽ... ജീവിതം കൈവിട്ടുപോയ വഴികളിലൂടെ ഒരമ്മ പിടിച്ചുകയറിയ അനുഭവം
Jun 17, 2024•14 min
ആണധികാരത്തിന്റെ മുഖപടം വലിച്ചുമാറ്റുന്ന ലാപത ലേഡീസ് | Laapataa Ladies Review by THINK
Jun 16, 2024•10 min
ഡിപ്രഷന് എന്താണ്, ഡിപ്രഷന് ഉണ്ടായാല്‍ ആരെ കാണണം | Dr. MANOJ KUMAR by THINK
Jun 15, 2024•33 min
''ഒരു ട്രെയിന്‍ പാളം തെറ്റി അടുത്ത പാളത്തിലേക്ക് മറിഞ്ഞാല്‍, അതിലൂടെ വരുന്ന വണ്ടി ഇടിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. മറ്റൊരു അപകട സാധ്യത, ഗുഡ്‌സിന്റെ കപ്ലിംഗ് വിട്ടുപോകുന്നതാണ്. ഗാര്‍ഡ് അടക്കമുള്ള ചില ബോഗികള്‍ പാതിയില്‍ നിന്നുപോകും. അപ്പോള്‍, മറ്റൊരു വണ്ടി അതില്‍ വന്നിടിക്കാം. റെയില്‍വേയില്‍ ഒരിക്കലും ഒരാളുടെ മാത്രം പിഴവു കൊണ്ട് അപകടമുണ്ടാകില്ല. രണ്ടോ മൂന്നോ പേരുടെ മിസ്‌റ്റേക്കുകൊണ്ടേ അപകടമുണ്ടാകൂ. അത്രയും ചെക്ക് പോയിന്റുകളുണ്ട്, റെയില്‍വേയില്‍'' ടി.ഡി. രാമകൃഷ്ണന്റെ ...
Jun 13, 2024•1 hr 6 min
ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ബാലികേറാമലയെന്നും ഈച്ചകേറാകോട്ടയുമെന്നൊക്കെയുള്ളത് കേരളത്തെക്കുറിച്ചുള്ള ഇടത് വരട്ടുവാദം മാത്രമാണ്. ഹിന്ദു സമൂഹത്തിൽ ഒരു സമുദായവും ഇന്ന് പൂർണമായും ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധമല്ല എന്ന് കേരളത്തിൻ്റെ പൊളിറ്റിക്കൽ ഗ്രാഫ് സാക്ഷ്യപ്പെടുത്തുന്നു. തൃശൂർ ലോക്സഭാ സീറ്റിലെ ബി.ജെ.പിയുടെ ജയം വിശകലനം ചെയ്യുന്നു, ബിജു ഗോവിന്ദ്.
Jun 12, 2024•10 min
ആയിരത്തിലധികം സിനിമകളിലായി 8500-ലധികം പാട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട് ഇളയരാജ. എന്നാല്‍ ആ എണ്ണമല്ല അദ്ദേഹത്തെ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിലെ 'പെരിയരാജ'യാക്കുന്നത്, സൃഷ്ടിച്ച ഓരോ പാട്ടുകളിലും അദ്ദേഹം പകര്‍ന്ന മാന്ത്രികമായ സൗന്ദര്യം തന്നെയാണ്. ശാസ്ത്രീയ സംഗീതത്തിന്‍റെ അതിരുകളില്‍ പെട്ടുപോയ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തെ നാടന്‍ ഈണങ്ങളുടെ വൈവിധ്യത്തിലേക്കും മനോഹാരിതകളിലേക്കും കൈപിടിച്ചു കൂട്ടിയ ഇസൈജ്ഞാനി ഇളയരാജയെക്കുറിച്ചാണ് ഇത്തവണ പാട്ട്കഥ.
Jun 12, 2024•8 min
മാനസിക രോഗവിദഗ്ധൻ എന്ന നിലയിലെ തന്റെ ജീവിതത്തെക്കുറിച്ചും എംഹാറ്റ് എന്ന സ്ഥാപനത്തെക്കുറിച്ചും സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. മനോജ് കുമാർ സംസാരിക്കുന്നു.
Jun 11, 2024•28 min
കലാനിലയം മുതൽ കെ.പി.എ.സി വരെയുള്ള നാടക സമിതികളിലും ആയിരത്തോളം അമച്വർ നാടക വേദികളിലും അഭിനയിച്ച എം.സൂസി എന്ന സൂസൻ രാജ് കെ.പി.എ.സി. തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ താമസിക്കുന്ന സൂസി, പത്ത് സിനിമകളിലും ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചു. ഇപ്പോൾ അരിസ്റ്റോ ജംഗ്ഷനിൽ ലോട്ടറി ടിക്കറ്റ് വിൽക്കുന്നു. കുട്ടിക്കാലം മുതൽ കലാ രംഗത്തുള്ള ഒരു സ്ത്രീയുടെ സിനിമയിലും നാടകത്തിലും ഒതുങ്ങാത്ത ജീവിതം. ഗ്രാൻമ സ്റ്റോറീസിൽ വ്യക്തി ചരിത്രാഖ്യാനം തുടരുന്നു.
Jun 10, 2024•53 min
മൂന്നു വർഷ ബിരുദ പഠനം ഇനി മുതൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളാകും. ഈ വർഷം പ്ലസ് ടു കഴിഞ്ഞ്, ബിരുദം തെരഞ്ഞെടുക്കുന്നവർ നാലു വർഷ ബിരുദ പരിപാടിയിലൂടെയാണ് കടന്നുപോകേണ്ടത്. അതുകൊണ്ട്, പ്രവേശനത്തിനുമുൻപ് പുതിയ പ്രോഗ്രാമിന്റെ ഉള്ളടക്കത്തെയും അതുമായി ബന്ധപ്പെട്ട സർവ്വകലാശാലാ നിയമങ്ങളെക്കുറിച്ചുമുള്ള ധാരണ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആവശ്യമാണ്- ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ലേഖനത്തിന്‍റെ പോഡ്കാസ്റ്റ്
Jun 09, 2024•13 min
1960-70 കളിൽ കേരളത്തിൽ പൊതു ജനാരോഗ്യത്തിന് വെല്ലുവിളിയായി പടർന്ന ജലജന്യ രോഗങ്ങൾ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് പിടിച്ചുകെട്ടാനായത്. സമാനനിലയിൽ ആശങ്കമാവിധം മഞ്ഞപ്പിത്തം വ്യാപിക്കുന്നു. വിവിധ ജില്ലകളിൽ ഈ വർഷം ഇതുവരെ രണ്ടായിരത്തിലധികം കേസുകളും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗവ്യാപനത്തിന് തടയിടാൻ കൂട്ടായ പ്രവർത്തനവും ശുചിത്വശീലങ്ങളും പിന്തുടരേണ്ടത് അത്യാവശ്യമാണ്.
Jun 08, 2024•20 min
1986-ല്‍ പുറത്തിറങ്ങിയ ജോഷിയുടെ ശ്യാമ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടാണ് 'ചെമ്പരുത്തി പൂവേ ചൊല്ല്' എന്നത്. എന്നാല്‍ ചിത്രീകരണം കഴിഞ്ഞ സിനിമയില്‍ ഈ പാട്ടുണ്ടായിരുന്നില്ല. രസകരമായ സംഭവങ്ങളിലൂടെയാണ് പാട്ട് ചിത്രത്തിലെത്തുന്നത്. അതേക്കുറിച്ചാണ് ഇത്തവണ പാട്ടുകഥ
Jun 07, 2024•12 min
പെരുമാനി, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, 18+ തുടങ്ങി ഇരുപത്തി മൂന്നോളം സിനിമകളിലഭിനയിച്ചിട്ടുണ്ട് നിഥിന്യ പട്ടയില്‍. ചെറിയ വേഷങ്ങളെങ്കിലും ശ്രദ്ധിക്കപ്പെട്ടവ. 18+ സിനിമയിലെ അമ്മയുടെ കഥാപാത്രത്തെപ്പോലെ ജീവിതത്തെ വളരെ ലളിതമായും തുറന്ന മനസ്സോടെയുമാണ് നിഥിന്യയും കാണുന്നത്. നിഥിന്യയുടെ സിനിമാ ജീവിതത്തെക്കുറിച്ച്
Jun 06, 2024•16 min
ആചാരപ്രകാരമുള്ള ചടങ്ങുകളോടെയുള്ള വിവാഹങ്ങള്‍ക്കുമാത്രമേ 1955-ലെ ഹിന്ദു നിയമപ്രകാരം സാധുതയുള്ളൂ എന്ന സുപ്രീംകോടതി വിധി പലതരം ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കോടതിവിധിയെ അതിന്റെ വസ്തുനിഷ്ഠ സാഹചര്യത്തിൽ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്- പി.ബി. ജിജീഷിന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്
Jun 03, 2024•9 min
‘‘നമ്മുടെ രാജ്യത്തിന്റെ തെരുവുകൾ ദശലക്ഷങ്ങൾ പങ്കെടുത്ത പ്രകടനങ്ങളാൽ മുഖരിതമായിരുന്നെങ്കിൽ, ഇന്ന് ആ തെരുവുകളെല്ലാം നിശ്ശബ്ദമാണ്. ഏതാനും, ചിലരൊഴികെ, നമ്മുടെ രാജ്യത്തെ എഴുത്തുകാരും പ്രഖ്യാതരായ ബുദ്ധിജീവികളും നിതാന്ത നിശ്ശബ്ദതയിലാണ്. എത്ര ലജ്ജാകരം’’- അരുന്ധതി റോയ് എഴുതി, ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ‘കനിവോടെ കൊല്ലുക- സാമ്രാജ്യത്വത്തെക്കുറിച്ച് എങ്ങനെയൊക്കെ ചിന്തിക്കാം’ എന്ന ഏറ്റവും പുതിയ പുസ്തകത്തിൽനിന്നുള്ള ഭാഗം.
Jun 02, 2024•9 min