ഏകാന്തതയുടെ അറുപത് വര്‍ഷങ്ങള്‍! | മൈന ഉമൈബാന്‍ | Maina Umaiban
May 16, 2020•19 min
Episode description
സംസ്ഥാന രൂപീകരണ സമയത്ത് ഇന്നത്തെ ഇടുക്കിയിലെ ചില താലൂക്കുകള്‍ തമിഴ്‌നാട്ടിലേക്ക് പോകാതിരിക്കാന്‍ പട്ടം താണുപിള്ള ചെയ്ത തന്ത്രമായിരുന്നു ആ കുടിയേറ്റം. ആദ്യം അഞ്ചേക്കര്‍ കോളനി നല്‍കിയത് മറയൂരായിരുന്നു. മഴനിഴല്‍ താഴ്വരയില്‍ വെള്ളം കിട്ടാക്കനിയായിരുന്നു. തണുപ്പ്, മഞ്ഞ്.. ആ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പലര്‍ക്കുമായി. ഉരുളക്കിഴങ്ങും ഉള്ളിയും മാത്രമാണുണ്ടാകുക എന്ന് പറഞ്ഞ് കോളനി ഒഴിവാക്കി മടങ്ങാന്‍ നേരമാണ് നേര്യമംഗലം കാടിനോട് ചേര്‍ന്ന് ആറ്റോരത്ത് മൂന്നേക്കര്‍ വീതം നല്‍കി അവരെ കുടിയേറിപ്പിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1957 ജനുവരിയില്‍...
For the best experience, listen in Metacast app for iOS or Android
