The Bible in a Year - Malayalam - podcast cover

The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

ദിവസം 307: ദേവാലയശുദ്ധീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അന്തിയോക്കസിൻ്റെ പുത്രൻ യൂപ്പാത്തോർ അധികാരത്തിൽ വന്നതിന് ശേഷം ജറുസലേം പിടിച്ചടക്കാനായി ഒരു സൈന്യാധിപൻ - തിമോത്തേയോസ് പുറപ്പെടുന്നതിനെക്കുറിച്ചാണ് മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. പഴയനിയമകാലത്തെ പൂർവപിതാക്കന്മാർ എങ്ങനെ ജ്ഞാനത്താൽ നയിക്കപ്പെട്ടുവെന്നും പാപത്തിൽനിന്ന് അവർ സുരക്ഷിതരായി ജീവിക്കാൻ ജ്ഞാനം എങ്ങനെ സഹായിച്ചു എന്നുമുള്ള വിവരണങ്ങൾ ജ്ഞാനത്തിൻ്റെ പുസ്‌തകത്തിൽ നാം കാണുന്നു. ദൈവത്തെ വചനത്തിലൂടെ കണ്ടെത്താൻ കഴിയുന്നതും ക്രിസ്തുവിലേക്ക് വചനത്തിലൂടെ എത്താൻ കഴിയുന്നതുമാണ് വചനവായന...

Nov 02, 202519 min

ദിവസം 306: ക്രിസ്തു യഥാർത്ഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യഹൂദ ജനതയെ പീഡിപ്പിച്ചിരുന്ന അന്തിയോക്കസിന്റെ ദാരുണമായ അന്ത്യത്തെ കുറിച്ചാണ് മക്കബായരുടെ പുസ്തകത്തിൽ നാം ഇന്ന് വായിക്കുന്നത്.ജ്ഞാനത്തിന്റെ പുസ്തകത്തിൽ സോളമൻ എങ്ങനെ ജ്ഞാനം സ്വീകരിച്ചു എന്നതിൻ്റെ വിവരണമാണ് നൽകുന്നത്. അഹങ്കാരം ദൈവത്തെയും മനുഷ്യരെയും ഒരുപോലെ വെറുപ്പിക്കുന്നു. ഈ ഭൂമി വെച്ചുനീട്ടുന്ന മറ്റെല്ലാ കാര്യങ്ങളെക്കാളും അധികം ജ്ഞാനത്തെ വിലമതിച്ചതുകൊണ്ട് സോളമന് ജ്ഞാനത്തോടൊപ്പം ബാക്കിയെല്ലാം ലഭിച്ചു.മനുഷ്യൻ്റെ ജീവിതത്തിലെ സകല പരാജയങ്ങളുടെയും പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ജ്ഞാനത്തിന്...

Nov 01, 202520 min

ദിവസം 305: ജ്ഞാനം നേടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

നിക്കാനോറിനെതിരെയുള്ള യുദ്ധത്തിൽ, യൂദാസ് അവരെ നേരിടുന്നതും പരാജയപ്പെടുത്തുന്നതുമാണ് മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. പൂർവികരുടെ വിശ്വാസത്തെയും ദൈവാശ്രയത്വത്തെയും യൂദാസ് ജനത്തെ ഓർമ്മിപ്പിക്കുന്നു. വിദേശീയ ആക്രമണങ്ങളുടെ നടുവിൽ ജീവിക്കുന്ന ജനം വിശ്വസ്‌തത കൈവിട്ട് പോകാനുള്ള എല്ലാ സാഹചര്യങ്ങളും കൺമുമ്പിൽ പ്രലോഭനമായി നിൽക്കുമ്പോൾ ദൈവിക ജ്ഞാനം അഭ്യസിച്ച് നീതിയോടെ ജീവിക്കാൻ പര്യാപ്‌തരാക്കുന്ന വചനങ്ങളാണ് ജ്ഞാനത്തിൻ്റെ പുസ്‌തകത്തിൽ നാം കാണുന്നത്. ദൈവിക ജ്ഞാനത്താൽ നിറഞ്ഞ് വിവേകമുള്ളവരായ...

Oct 31, 202522 min

ദിവസം 304: പുനരുത്ഥാനത്തിലുള്ള വിശ്വാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അത്യത്ഭുതകരമായ വിശ്വസ്തതയുടെ സാക്ഷ്യമാണ് ഒരു അമ്മയുടെയും ഏഴ് മക്കളുടെയും സംഭവത്തിലൂടെ മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. നീതിമാനും ദുഷ്ടനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അവർക്ക് ലഭിക്കുന്ന പ്രതിഫലവും ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നു. അമ്മയും ഏഴ് മക്കളും പ്രദർശിപ്പിച്ച ധീരതയുടെ അടിസ്ഥാനകാരണം പുനരുത്ഥാനത്തിലുള്ള അവരുടെ വിശ്വാസമായിരുന്നു. തിന്മയിലും വഴിപിഴച്ച ജീവിതത്തിലും മുന്നോട്ടുനീങ്ങുന്നവർക്ക് ഒടുവിൽ അന്ത്യവിധിയിൽ ഭയചകിതരായി മാറേണ്ടിവരുമെന്നും, നന്നായി ജീവിക്കുക എന്നതിൻ്റെ ...

Oct 30, 202520 min

ദിവസം 303: എലെയാസറിൻ്റെ രക്തസാക്ഷിത്വം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

വിജാതീയർ ജറുസലേമിനെ ആക്രമിച്ചു കീഴടക്കി വിജാതീയവൽക്കരണം നടത്തിയപ്പോൾ ഈ പീഡകളെയെല്ലാം നിശബ്ദസഹനത്തിലൂടെ സ്വീകരിച്ച് ദൈവത്തോടുള്ള വിശ്വസ്തത തെളിയിച്ച ആദിമ രക്തസാക്ഷികളുടെ ചരിത്രമാണ് മക്കബായരിലൂടെ പറയുന്നത്. നീതിമാൻ്റേയും ദുഷ്ടൻ്റേയും ജീവിതങ്ങളിലെ വ്യത്യാസമാണ് ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. ജ്ഞാനത്തിൻ്റെ പുസ്തകത്തിലെ വിലപ്പെട്ടതെന്ന് അനുഭവപ്പെടുന്ന വചനങ്ങൾ എഴുതിയെടുക്കുകയും അത് നിരന്തരം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഈ ജീവിത യാത്രയിൽ നമ്മെ വളരെയധികം സഹായിക്കുമെന്ന് ഡാനിയേൽ അച...

Oct 29, 202521 min

ദിവസം 302: ദൈവമഹത്വത്തിന് ഒന്നാം സ്ഥാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽ അധികാരത്തിനു വേണ്ടിയും സ്ഥാനമാനത്തിനു വേണ്ടിയുമുള്ള അമിതമായ ആഗ്രഹം പ്രധാന പുരോഹിതന്മാരെ കടന്നു പിടിച്ചപ്പോൾ ജനം തകർച്ചയിലേക്ക് പോകുന്നതായി നാം കാണുന്നു. പ്രഭാഷകൻ്റെ പുസ്‌തകത്തിൽ ശിമയോൻ എന്ന പ്രധാന പുരോഹിതൻ തൻ്റെ നേതൃത്വശുശ്രൂഷ ദൈവത്തിനും ദൈവജനത്തിനും വേണ്ടി തന്നെത്തന്നെ നിർലോഭമായി സമർപ്പിക്കാനുള്ള ഒരു ശുശ്രൂഷയായി തിരിച്ചറിഞ്ഞു. മറ്റൊരുവൻ്റെ വീഴ്‌ചയിൽ നാം സന്തോഷിക്കരുതെന്നും എൻ്റെയും കൂടി കുറവാണ് അയാൾ വീണതിൻ്റെ പിന്നിലുള്ള അനേകം കാരണങ്ങളിലൊന്ന് എന്ന് തിരിച്ചറിയാനുള...

Oct 28, 202524 min

ദിവസം 301:വിലമതിക്കപ്പെടാനുമുള്ള ആഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രധാന പുരോഹിതനായ ഓനിയാസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും, പ്രധാന പുരോഹിത സ്ഥാനം മോഹിക്കുന്ന ജാസനും അതുപോലെയുള്ളവരും വിജാതീയർക്ക് കൈക്കൂലി കൊടുത്ത് ആ സ്ഥാനം വിലയ്ക്കു വാങ്ങുന്നതും, ഓനിയാസ് വധിക്കപ്പെടുന്നതുമാണ് മക്കബായരുടെ പുസ്തകത്തിൽ പറയുന്നത്. ഇസ്രായേലിലെ പിതാക്കന്മാരുടെ മഹത്വമാണ് പ്രഭാഷകൻ്റെ പുസ്തകത്തിൽ കാണുന്നത്. അംഗീകരിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള മനുഷ്യൻ്റെ ദുഷിച്ച ആഗ്രഹം തിരിച്ചറിയാൻ കഴിയുന്നിടത്താണ് ഒരാളുടെ ആത്മീയത തെളിച്ചമുള്ളതായി മാറുന്നതെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [2 മക...

Oct 27, 202526 min

ദിവസം 300: പ്രാർത്ഥന ആത്മീയമനുഷ്യൻ്റെ കരുത്ത് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഹെലിയോദോറസ് എന്ന രാജാവിൻ്റെ പ്രതിനിധി ഒരു തെറ്റായ ആരോപണം കേട്ടതിൻ്റെ വെളിച്ചത്തിൽ ദേവാലയത്തിലേക്ക് അയയ്ക്കപ്പെടുന്നതും, അയാൾ ദേവാലയത്തിൽ പ്രവേശിച്ചതറിയുന്ന ജനം ഹൃദയം തകർന്ന് ദൈവസന്നിധിയിലേക്ക് കരങ്ങൾ ഉയർത്തുന്നതും ദൈവത്തിൻ്റെ ശക്തി വെളിപ്പെടുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നു. ആഴമായ പ്രാർത്ഥനാ ജീവിതമാണ് ഒരു ആത്മീയ മനുഷ്യൻ്റെ കരുത്ത്. എല്ലാകാര്യത്തിലും നമ്മളെ നിയന്ത്രിക്കേണ്ടതും നയിക്കേണ്ടതും വഴി കാണിച്ചു തരേണ്ടതും ദൈവമാണെന്നും എല്ലാ പ്രതിസന്ധികളിലും നമ്മുടെ ആദ്യത്തെ അഭയസ്ഥാനമായിരിക...

Oct 26, 202526 min

ദിവസം 299: പ്രപഞ്ചത്തിൽ ദൈവമഹത്ത്വം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറെമിയാ പ്രവാചകനും പുരോഹിതന്മാരും ചേർന്ന് സമാഗമകൂടാരവും വാഗ്‌ദാനപേടകവും ശത്രുക്കൾ കൈവശമാക്കാതിരിക്കാനായി ഒരു ഗുഹയിൽ ഒളിച്ചു വെയ്ക്കുന്നതും ആ സ്ഥലം അജ്ഞാതമായിരിക്കുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. കർത്താവിൻ്റെ വിസ്മയനീയമായ പ്രവൃത്തികളെല്ലാം വർണിക്കാൻ തൻ്റെ വിശുദ്ധർക്കുപോലും അവിടന്ന് അനുവാദം നല്‌കിയിട്ടില്ല എന്ന് പ്രഭാഷകൻ നമ്മോട് പറയുന്നു. ഭൂമിയിൽ എന്ത് നന്മ കാണുമ്പോഴും ആ നന്മയുടെ എല്ലാം ഉറവിടമായ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കണമെന്നും, ദൈവം ദൈവമാണെന്ന് അംഗീകരിച്ച് മനുഷ്യൻ എളിമയോടെ ...

Oct 25, 202524 min

ദിവസം 298: ദേവാലയപ്രതിഷ്‌ഠ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ബാബിലോൺ പ്രവാസം നടക്കുന്നതിനു മുമ്പ് ജറെമിയാ പ്രവാചകൻ എവിടെയെങ്കിലും കൊണ്ടുപോയി സൂക്ഷിച്ചുവെക്കാൻ ആവശ്യപ്പെട്ടിരുന്ന അഗ്നി പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ജനത്തോട് കൊണ്ടുവരാൻ നെഹമിയാ ആവശ്യപ്പെടുന്നതും അത് ഒളിച്ചുവച്ചിരുന്ന പൊട്ടക്കിണറ്റിൽ പോയി നോക്കുമ്പോൾ അവിടെ അഗ്നിയ്ക്ക് പകരം കൊഴുത്ത ദ്രാവകം കാണപ്പെടുന്നതും സൂര്യ പ്രഭയിൽ ഈ ദ്രാവകം പിന്നീട് ചൂടുപിടിച്ച് അത് തീയായി മാറുകയും ചെയ്തു എന്നുമുള്ള കാര്യങ്ങളാണ് കത്തുകളിലൂടെ മക്കബായരുടെ പുസ്തകത്തിൽ വിവരിക്കുന്നത്. മനുഷ്യന്റെ ഏത് ദയനീയാവസ്ഥയിലും ദൈവം തന...

Oct 24, 202525 min

ദിവസം 297: തൊഴിലിൻ്റെ ശ്രേഷ്ഠത - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ശിമയോൻ്റെ ജാമാതാവായിരുന്ന ടോളമി ചതിയിൽപ്പെടുത്തി ശിമയോനെയും രണ്ട് ആൺമക്കളെയും കൊന്നുകളയുന്നതും അവശേഷിക്കുന്ന മകൻ യോഹന്നാൻ, ദേശത്തിൻ്റെ ഭരണം ഏറ്റെടുക്കുന്നതുമാണ് 1മക്കബായരുടെ പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൽ വിവരിക്കുന്നത്. പ്രഭാഷകൻ്റെ പുസ്തകത്തിൽ പ്രഭാഷകൻ എല്ലാ തൊഴിലിൻ്റെയും ശ്രേഷ്ഠത എടുത്തു പറയുകയാണ്. പ്രധാനമായും വൈദ്യനെ ബഹുമാനിക്കണമെന്നും കർത്താവാണ് അവനെ രൂപപ്പെടുത്തിയതെന്നും പറയുന്നു. അതുപോലെ മരിച്ചവരെ ഓർത്ത് വിലപിക്കുന്നതിനെ കുറിച്ചും, ദൈവവചനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവനാണ് കൂടുതൽ ബഹുമ...

Oct 23, 202524 min

ദിവസം 296: യഥാർഥ സ്നേഹിതൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവം തൻ്റെ ജനത്തിന് പരോക്ഷമായി നല്‌കുന്ന സഹായത്തിൻ്റെയും കരുതലിൻ്റെയും വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ചരിത്രമാണ് മക്കബായരുടെ ഒന്നാം പുസ്‌തകം. താരതമ്യേന ചെറുതായിരുന്ന ഒരു ജനത തുടർച്ചയായ നേതൃത്വം ഇല്ലാതിരുന്ന ഒരു ജനത, ഒരു പുരോഹിതൻ്റെ കുടുംബത്തിൽപ്പെട്ട മൂന്നാല് ചെറുപ്പക്കാരുടെ നേതൃത്വത്താൽ ശക്തരായ വിജാതീയ ജനതകളെ നേരിട്ട് പൊരുതി നിന്നതിൻ്റെ നേർസാക്ഷ്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. പ്രഭാഷകൻ്റെ പുസ്‌തകം സൗഹൃദത്തെക്കുറിച്ചും സ്നേഹിതരെ സമ്പാദിക്കുന്നതിനെക്കുറിച്ചുമുള്ള വളരെ വിലപ്പെട്ട ചില ഉപദേശങ്ങൾ നമുക്ക്...

Oct 22, 202523 min

ദിവസം 295: വ്യർഥസ്വപ്‌നങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മത്താത്തിയാസിൻ്റെ അവശേഷിച്ച ഏക പുത്രനായ ശിമയോൻ നേടിയെടുത്ത സമാധാനത്തിൻ്റെ അന്തരീക്ഷവും ശിമയോൻ്റെ മഹത്വത്തെക്കുറിച്ചുമാണ് മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നാം വായിക്കുന്നത്. ശിമയോൻ്റെ കാലത്ത് നാട്ടിൽ നിലനിന്നിരുന്ന സമാധാനത്തെയും സന്തോഷത്തെയുംകുറിച്ചുള്ള വിവരണങ്ങൾ ഇതിലുണ്ട്. ദൈവഭയം ഒരു മനുഷ്യന് നൽകുന്ന യഥാർത്ഥ സുരക്ഷിതത്വം എന്താണെന്ന് പ്രഭാഷകനിൽ കാണാൻ സാധിക്കുന്നു. സുഭാഷിതങ്ങളുടെ പുസ്‌തകത്തിൽ മാതാപിതാക്കളോടുള്ള കടമയെക്കുറിച്ചുള്ള വിവരണങ്ങളാണുള്ളത്. സംരക്ഷണത്തിന് ആരുമില്ലാത്തവരെ കുറേക്കൂടി മിഴിവുള്ള...

Oct 21, 202523 min

ദിവസം 294: യൂദയാ സമാധാനത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ശിമയോൻ, ജോനാഥാൻ്റെ സ്ഥാനത്ത് ജനത്തിൻ്റെ നേതൃത്വം ഏറ്റെടുക്കുന്നതും, ട്രിഫൊയ്ക്ക് എതിരായി ദമെത്രിയൂസിനോട് ഉണ്ടാക്കിയ സഖ്യം ഇസ്രായേൽ ദേശത്തെ സമാധാനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ മക്കബായരുടെ പുസ്തകത്തിൽ ശ്രവിക്കുന്നത്. കുടുംബത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെ പ്രഭാഷകൻ വരച്ചു കാട്ടുന്നു. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരോടൊത്താണ് സന്തോഷിക്കേണ്ടതെന്നും, അവരോട് ചേർന്നല്ലാത്ത സന്തോഷങ്ങളെ കുറേക്കൂടി ഭയപ്പെടേണ്ടതുണ്ടെന്നും, മദ്യപാനവും, ഭോജനാസക്തിയും, ദാരിദ്ര്യത്തിലേക്കും കീറത്ത...

Oct 20, 202521 min

ദിവസം 293: നല്ല ഭാവിയും നല്ല ശിക്ഷണവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജോനാഥാൻ റോമാക്കാരുമായുള്ള സൗഹൃദം ഉറപ്പിക്കുന്നതും അധികാരക്കൊതിയനായ ട്രിഫൊയുടെ ചതിയിൽ പെട്ട് തടവിലാക്കപ്പെടുന്നതും ഇന്ന് മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യവും, സമ്പത്തിൻ്റെ വിനിയോഗവും, വിരുന്നിൽ വിവേകത്തോടുകൂടിയുള്ള മാന്യത പുലർത്തുന്നതിനെക്കുറിച്ചും പ്രഭാഷകൻ വിവരിക്കുന്നു. കുട്ടികളെ നല്ല ശിക്ഷണത്തിൽ വളർത്തണമെന്നും കുഞ്ഞുങ്ങൾ മുറിവേറ്റവരായി വളർന്നു വരാതെ അവർ ദൈവഭയത്തിൽ വളരാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [1 മക്ക...

Oct 19, 202522 min

ദിവസം 292: അപവാദം ചാട്ടയടിയേക്കാൾ ഭീകരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജോനാഥാൻ മാറിമാറിവരുന്ന രാജാക്കന്മാരുമായി സഖ്യത്തിൽ ഏർപ്പെടുന്നതും ജറുസലേമിൻ്റെ സുരക്ഷിതത്വത്തിനുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് മക്കബായരുടെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. പ്രഭാഷകൻ്റെ പുസ്തകത്തിൽ, അപവാദം ചാട്ടയടികൊണ്ടുണ്ടാക്കുന്ന മുറിവിനെക്കാളും ഭീകരമാണ് എന്നും സൂചിപ്പിക്കുന്നു. മറ്റുള്ളവരോട് ഹൃദയപൂർവ്വം ക്ഷമിക്കാനുള്ള കൃപയ്ക്കു വേണ്ടിയും നാവിനെ പരദൂഷണത്തിൽ നിന്നു സ്വതന്ത്രമാക്കാനും കുറ്റം വിധിക്കാതെ ജീവിക്കാൻ പറ്റുന്ന ഒരു നിഷ്കളങ്ക സ്നേഹം സഹജീവികളോട് ഉണ്ടാകുന്ന വിധത്തിൽ ഞങ്ങ...

Oct 18, 202528 min

ദിവസം 291: പാപം പതിയിരിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മക്കബായരുടെ പുസ്തകത്തിൽ, യൂദാസിൻ്റെ മരണത്തിനുശേഷം ജോനാഥാൻ്റെ നേതൃത്വത്തിൽ അന്ത്യോക്യൻ സൈന്യത്തിനെതിരെ പലയിടങ്ങളിലായി യുദ്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചും, പ്രഭാഷകൻ്റെ പുസ്തകത്തിലേക്ക് വരുമ്പോൾ മനോഹരമായ ചില നിർദ്ദേശങ്ങളും ഇന്നു നാം ശ്രവിക്കുന്നു. ദൈവഭക്തിയിൽ ഒരുവൻ പുരോഗതി പ്രാപിക്കുന്നില്ലെങ്കിൽ അവൻ്റെ വീട് വേഗത്തിൽ നശിച്ചുപോകും എന്നും, ധനം ഉണ്ടാക്കാനുള്ള പരിശ്രമത്തിനിടയിൽ പാപം ഒരാളുടെ ജീവിതത്തിൽ അയാളറിയാതെ തന്നെ അയാളെ പിടിമുറുക്കുമെന്നും ഇന്നത്തെ വായനയിലൂടെ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു....

Oct 17, 202528 min

ദിവസം 290: ജ്ഞാനത്തിൻ്റെ മാഹാത്മ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

റോമാക്കാരുമായി ചെയ്‌ത ഉടമ്പടിക്ക് ശേഷം യൂദാസ് യുദ്ധത്തിൽ പരാജയപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതും സഹോദരനായ ജോനാഥാൻ അയാളുടെ സ്ഥാനത്ത് അധികാരത്തിലേക്ക് എത്തുന്നതും മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നമ്മൾ കാണുന്നു. ദൈവിക ജ്ഞാനം അഭ്യസിക്കുന്നതിനെപ്പറ്റിയും ദുഷ്ടസ്ത്രീകളെക്കുറിച്ചുള്ള വിവരണവും പ്രഭാഷകനിൽ നാം വായിക്കുന്നുണ്ട്. ജ്ഞാനത്തിന് ഒരാൾ അല്പാല്പമായി കൊടുക്കുന്ന വില അതാണ് ഒരാളെ ജ്ഞാനത്തിൻ്റെ സമുദ്രമാക്കി മാറ്റുന്നത് എന്ന തിരിച്ചറിവ് ഡാനിയേൽ അച്ചൻ നമുക്ക് നല്‌കുന്നു. [1 മക്കബായർ 9, പ്രഭാഷകൻ 24-...

Oct 16, 202525 min

ദിവസം 289: റോമാക്കാരുമായി സഖ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഗ്രീക്കുകാരെ എതിരിടുന്നതിന് ഒരു സഹായമാകുമെന്ന് കരുതി യൂദാസ്, പ്രബലശക്തിയായിരുന്ന റോമുമായി ചെയ്‌ത ഉടമ്പടി ഇസ്രായേലിൻ്റെ ചരിത്രത്തിലെ വലിയ ഒരു അബദ്ധമായി മാറുന്നു. വിജാതീയ ബന്ധങ്ങളിലേക്ക് പോകുന്നതിൻ്റെ തിരിച്ചടികൾ മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നമുക്ക് കാണാം. ശത്രുവിനെ നേരിടുന്നതിന് മറ്റൊരു ശത്രുവിൻ്റെ സഹായം തേടുന്നത് ഗുണകരമാവില്ല എന്ന് ഇതിലൂടെ വ്യക്തമാകുന്നു. ദൈവത്തിൻ്റെ മുൻപിൽ നിന്ന് നമുക്ക് ഒന്നും ഒളിക്കാനാകില്ല അവിടത്തെ മുൻപിൽ എല്ലാം അനാവൃതവും നഗ്നവുമാണ്; മനുഷ്യനെയല്ല യഥാർത്ഥത്തിൽ പാപം ചെയ്യുമ...

Oct 15, 202521 min

ദിവസം 288: കർത്തൃഭയം യഥാർഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

വിവേകത്തോടെ സംസാരിക്കേണ്ടത് എങ്ങനെയെന്നും യഥാർത്ഥമായ ജ്ഞാനം ദൈവഭയത്തിലാണ് അടങ്ങിയിട്ടുള്ളത് എന്നും പ്രഭാഷകനിൽ നാം വായിക്കുന്നു. മനുഷ്യൻ്റെ വേഷവും ചിരിയും നടപ്പും അവനെ സംബന്ധിച്ചവ വെളിപ്പെടുത്തും. ജ്ഞാനിയും ഭോഷനും തമ്മിലുള്ള വ്യത്യാസം ഇപ്രകാരമാണ് എന്ന് പ്രഭാഷകൻ പറയുന്നു: അറിവുള്ളവൻ ജ്ഞാനവചസ്സു കേൾക്കുമ്പോൾ അതിനെ പ്രകീർത്തിക്കുകയും അതിനോടു കൂട്ടിച്ചേർക്കുകയും ചെയ്യും. തന്നിഷ്ടക്കാരൻ അത് കേൾക്കുകയും അത് അവന് അനിഷ്ടമാവുകയും ചെയ്യുന്നു. വിശുദ്ധിയോടെ ജീവിക്കുക എന്നതാണ് ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏക ...

Oct 14, 202525 min

ദിവസം 287: നല്ല വാക്ക് ദാനധർമ്മത്തോളം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അന്തിയോക്കസ് എപ്പിഫാനസിൻ്റെ മരണവും തുടർന്ന് രാജാവാകുന്ന അവൻ്റെ പുത്രൻ ജറുസലേമിനെതിരെ ചെയ്യാൻ ഒരുമ്പെടുന്ന ക്രൂരകൃത്യങ്ങളെക്കുറിച്ച് മക്കബായരുടെ ഒന്നാം പുസ്തകത്തിലും പിന്നീട് നല്ല ജീവിതം നയിക്കേണ്ടതിന് ശ്രദ്ധിക്കേണ്ട മേഖലകളെക്കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിലും ഇന്ന് നാം ശ്രവിക്കുന്നു. നല്ല മരണം, മനോഹരമായ ഒരു ജീവിതത്തിൻ്റെ സമ്മാനമാണെന്നും, നല്ല വാക്കുകൾ, സ്നേഹം നിറഞ്ഞ വാക്കുകൾ സംസാരിക്കാൻ കഴിയുന്നത്, ദാനധർമ്മത്തോളം വിലപ്പെട്ടതാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [1 മക്കബായർ 6, പ്രഭാഷകൻ 1...

Oct 13, 202529 min

ദിവസം 286: വിശുദ്ധിയിലേക്കുള്ള വിളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മക്കബായരുടെ പുസ്തകം ദൈവരാജ്യത്തിനും ദൈവത്തിൻ്റെ നിയമത്തിനും എതിരെ കടന്നു കയറിയ അധിനിവേശത്തിനെതിരെ വിശ്വസ്തരായ ആളുകൾ നടത്തിയ ചെറുത്തുനിൽപ്പിൻ്റെ കഥയാണ്. വിശ്വാസത്തിനെതിരെ പ്രതിരോധിക്കാനുള്ള മനുഷ്യൻ്റെ ഉത്തരവാദിത്വത്തെ കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിൽ ചൂണ്ടികാണിക്കുന്നു. ജീവനും മരണവും ദൈവം നമ്മുടെ മുമ്പിൽ വെച്ചിട്ടുണ്ട്. ഏതു വഴിയെ പോകണം എന്ന് തീരുമാനിക്കാൻ മനുഷ്യന് എല്ലാവിധ അവകാശങ്ങളും ഉണ്ട്, എന്നാൽ വിശുദ്ധി നിറഞ്ഞ ഒരു ജീവിതത്തിൻ്റെ അവകാശം നൽകണമേ എന്ന് ദൈവത്തോട് എളിമയോടെ യാചിക്കാൻ,ഡാനിയേൽ അച്ചൻ നമ...

Oct 12, 202526 min

ദിവസം 285: ദേവാലയ പ്രതിഷ്ഠാ തിരുനാൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അന്തിയോക്കസ് എപ്പിഫാനസ് മലിനമാക്കിയ ജറുസലേം ദേവാലയത്തെ യൂദാസിന്റെ നേതൃത്വത്തിൽ തിരിച്ചു പിടിച്ച് ശുദ്ധീകരിക്കുന്നതാണ് 1 മക്കബായറിൽ നാം കാണുന്നത്. പൊടിയും ചാരവുമായ മനുഷ്യന് അഹങ്കരിക്കാൻ എന്തുണ്ട് എന്ന ചോദ്യവും ദൈവത്തിൽ ആശ്രയിക്കാനും പ്രഭാഷകന്റെ പുസ്തകത്തിൽ നിന്ന് നമ്മൾ വായിക്കുന്നു. ക്രിസ്തു വിശ്വാസികൾ എന്ന നിലയിൽ സൂക്ഷിക്കേണ്ട ഒരു ക്രിസ്തീയ പുണ്യമാണ് വിനയമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [1 മക്കബായർ 4, പ്രഭാഷകൻ 10-12, സുഭാഷിതങ്ങൾ 22 : 9-12] BIY INDIA LINKS— 🔸Twitter: https://x.com/Bi...

Oct 11, 202527 min

ദിവസം 284: ക്രിസ്തുവിനോടൊപ്പം ഭൂരിപക്ഷം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യൂദാസ് മക്കബേയൂസ്, അന്തിയോക്കസ് എപ്പിഫാനസിൻ്റെ നേതൃത്വത്തിൽ ദൈവജനത്തിന് നേരിടുന്ന ദുരിതത്തെ പ്രതിരോധിക്കാനുള്ള ഭക്തരായ മനുഷ്യരുടെ പരിശ്രമങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ് 1 മക്കബായരുടെ പുസ്‌തകത്തിൽ വായിക്കുന്നത്. യുദ്ധത്തിൻ്റെ വിജയം സൈന്യത്തിൻ്റെ എണ്ണത്തെ ആശ്രയിച്ചിരിക്കുകയല്ല മറിച്ച് ദൈവം കൂടെ ഉണ്ടോ ഇല്ലയോ എന്നതാണ് പ്രസക്തമായ വിഷയം എന്ന തിരിച്ചറിവ് നമുക്ക് ലഭിക്കുകയാണ് ഇവിടെ. ഒരു ആത്മീയ മനുഷ്യൻ്റെ ജീവിതം നമ്മൾ അളക്കേണ്ടത് പ്രധാനമായും ബന്ധങ്ങളുടെ ഒരു മാന...

Oct 10, 202527 min

ദിവസം 283: ദൈവീക ദൗത്യത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മത്താത്തിയാസ് എന്ന ഒരു വൃദ്ധ പുരോഹിതനും, അദ്ദേഹത്തിൻ്റെ അഞ്ച് ആൺമക്കളും, നിയമത്തിനും, ദൈവം ഏല്പിച്ചിരിക്കുന്ന ദൗത്യത്തിനും വേണ്ടി, ധൈര്യത്തോടെ നിലകൊള്ളുന്ന, ഒരു നിലപാടിൻ്റെ ചരിത്രമാണ് ഇന്ന് മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം നമുക്ക് പ്രശ്നങ്ങളില്ല അവസരങ്ങളേയുള്ളൂ. ഓരോ പ്രശ്നവും ദൈവത്തിൻ്റെമഹത്വവും സാന്നിധ്യവും വെളിപ്പെടുത്തുന്നതിനും ദൈവ വഴിയിലേക്ക് മനുഷ്യരെ തിരിച്ചു കൊണ്ടുവരുവാനുള്ള അവസരങ്ങൾ ആയിട്ട് കാണാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മ...

Oct 09, 202527 min

ദിവസം 282: ജ്ഞാനത്തിൻ്റെ രഹസ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അലക്സാണ്ടർ, ചക്രവർത്തി ആയതിൽ പിന്നെ ഉണ്ടായ ചില പ്രധാനപ്പെട്ട ചരിത്രഗതിയിലെ മാറ്റങ്ങളാണ് നമ്മൾ 1 മക്കബായരിൽ വായിക്കുന്നത്. പിന്നീട് അദ്ദേഹത്തിൻ്റെ മരണശേഷം അന്തിയോക്കസ് എപ്പിഫാനസ് വിജാതീയവൽക്കരണത്തിലേക്ക് തിരിയുകയാണ്. ഈ പൈശാചികമായ പ്രവർത്തനത്തെ തങ്ങളുടെ വിശ്വാസത്തിൽ അടിയുറച്ചുള്ള ജീവിതം കൊണ്ട് പ്രതിരോധിക്കാൻ യഹൂദജനത ശ്രമിച്ചതിൻ്റെ ചരിത്രമാണ് ഇവിടെ നാം കാണുന്നത്. വിശ്വാസത്തിൻ്റെ അടിസ്ഥാന തലങ്ങളെ ശത്രു സ്പർശിമ്പോൾ ക്രിസ്‌തുകേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാൻ നമുക്ക് കഴിയണം എന്നുള്ള ആഹ്വാനം ഡാനിയേൽ അച...

Oct 08, 202526 min

Intro to 'Maccabean Revolt Period - മക്കബായ വിപ്ലവകാലഘട്ടത്തിലേക്ക് സ്വാഗതം' | Fr. Daniel with Br. John Paul

മക്കബായ വിപ്ലവകാലഘട്ടത്തിലേക്ക് സ്വാഗതം! നമ്മുടെ യാത്രയിലെ പത്താമത്തെ ബൈബിൾ കാലഘട്ടം ബ്രദർ ജോൺ പോളിനോടൊപ്പം ചേർന്ന് ഫാ. ഡാനിയേൽ അവതരിപ്പിക്കുന്നു. ഗ്രീസിലെ അന്തിയോക്കസ് എപ്പിഫാനസിൻ്റെ കീഴിൽ യഹൂദന്മാരുടെ അടിച്ചമർത്തലിൽ ആരംഭിച്ച് വിശുദ്ധഭൂമിയിലെ ഹെറോദിയൻ ഭരണത്തോടെയാണ് ഇത് അവസാനിക്കുന്നത്. ഈ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളിലൂടെ ഫാ. ഡാനിയേലും ബ്രദർ ജോൺപോളും നമ്മെ നയിക്കുന്നു. മക്കാബിയ കുടുംബത്തിൻ്റെ തീക്ഷ്ണമായ ചെറുത്തുനിൽപ്പും, ഹനുക്കാ ആഘോഷം, പീഡനങ്ങൾക്കിടയിൽ തങ്ങളുടെ മതപരമായ സ്വത്വം ഉപേക്ഷിക്കാത്ത ജൂ...

Oct 08, 202520 min

ദിവസം 281: നെഹെമിയായുടെ നവീകരണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവീക സംവിധാനങ്ങളെ ധിക്കരിക്കുന്ന ദുർനടപടികൾ തിരുത്തപ്പെടുന്നതാണ് നെഹെമിയായുടെ പുസ്തകത്തിൽ വായിക്കുന്നത്. ഇസ്രായേൽ ജനത്തോടുള്ള കർത്താവിൻ്റെ സ്നേഹവും അഴിമതിക്കാരായ പുരോഹിതർക്കെതിരേയുള്ള കുറ്റാരോപണവും അവിശ്വസ്തമായ ദാമ്പത്യത്തിന് എതിരെയും സാബത്താചരിക്കുന്നതിൽ വന്ന പാളിച്ചകളും ആസന്നമാകുന്ന കർത്താവിൻ്റെ വിധിദിനവുമാണ് മലാക്കി പ്രവാചകൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. [നെഹെമിയാ 13, മലാക്കി 1- 4, സുഭാഷിതങ്ങൾ 21: 25-28] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannat...

Oct 07, 202528 min

ദിവസം 280: കൃതജ്ഞതയുടെ തിരുനാളുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

നെഹെമിയായുടെ പുസ്തകത്തിൽ ജറുസലേമിൻ്റെ മതിലുകൾ പ്രതിഷ്ഠിക്കപ്പെടുന്നതും, ഈ മതിലുകളുടെ കോട്ടയുടെ വാതിലുകൾ കാക്കാനും, ദൈവത്തെ ആരാധിക്കാനുമുള്ള ആളുകളെ നിയോഗിക്കുന്നതും പിന്നീട് എസ്തേറിൻ്റെ പുസ്തകത്തിൽ ജനത്തിൻ്റെ ജീവിതത്തെ രക്ഷിക്കാനായി ദൈവം ഇടപെട്ടതിൻ്റെ ഓർമ്മക്കായി, യഹൂദർ ആചരിച്ചിരുന്ന പുരീം ഉത്സവത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. ഓരോ തിരുനാളിലും നല്ല ദൈവം എങ്ങനെയാണ് നമ്മളെ രക്ഷിച്ചത് എന്ന് ഓർക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ തിരുനാളുകൾ അർത്ഥശൂന്യമായി മാറാൻ ഇടയുണ്ട് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്ന...

Oct 06, 202524 min

ദിവസം 279: ദൈവത്തിൻ്റെ പരമാധികാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറുസലേമിലേക്ക് പോയി അധിവസിക്കാനുള്ള ആളുകളുടെ മനസ്സില്ലായ്മയെക്കുറിച്ചും, ജറുസലേമിലേക്ക് പോകാൻ തയ്യാറായവരുടെ പേരുകൾ ദൈവവചനത്തിൽ എഴുതപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചും നെഹെമിയായുടെ പുസ്തകത്തിലും, ദൈവത്തിൻ്റെ പരമാധികാരത്തെക്കുറിച്ച് എസ്തേറിൻ്റെ പുസ്തകത്തിലും ഇന്നു നാം ശ്രവിക്കുന്നു. ഒരു കാലത്ത് ആകർഷകമായിരുന്നതെല്ലാം പിന്നീട് ഒരു കാലത്ത് അനാകർഷകമായി മാറും. യേശുക്രിസ്തുവിലാണ് നമ്മൾ സന്തോഷം കണ്ടെത്തേണ്ടത്. തിന്മ ഒരുക്കുന്ന കെണികളെല്ലാം തന്നെ ദൈവത്തിന് നന്മയാക്കി മാറ്റാൻ കഴിയും. ദൈവത്തിൻ്റ ശക്തമായ കരത...

Oct 05, 202521 min
For the best experience, listen in Metacast app for iOS or Android