The Bible in a Year - Malayalam - podcast cover

The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

ദിവസം 278: ദൈവം സർവ്വശക്തൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

നിയമഗ്രന്ഥം വായിച്ചുകേട്ടുകഴിയുമ്പോൾ ജനത്തിനുണ്ടായ അനുതാപവും തുടർന്ന് അവർ ദൈവവുമായിട്ടുള്ള ഉടമ്പടി ഉറപ്പിക്കുന്നതും നെഹെമിയായുടെ പുസ്തകത്തിലും, എസ്തേറിൻ്റെ പുസ്തകത്തിൽ, എസ്തേർരാജ്ഞിയുടെ വിരുന്നു സൽക്കാരവും, തുടർന്ന് മൊർദെക്കായ്യുടെ സമ്മാനത്തെക്കുറിച്ചും, ഹാമാൻ്റെ പതനത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. ദൈവത്തെ ആശ്രയിക്കുന്ന നീതിമാനെതിരെ എത്ര ഗൂഢമായ തന്ത്രങ്ങൾ പിശാച് ആവിഷ്കരിച്ചാലും ആത്യന്തികമായി നീതിമാനോടൊപ്പം ദൈവം കൂടെ ഉണ്ടാകുമെന്നും ഏത് ആപത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ സർവശക്തനായ ദൈവത്തിനു കഴിയു...

Oct 04, 202525 min

ദിവസം 277: ജനം പാപം ഏറ്റുപറയുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജന്മനാട്ടിൽ അടിമകളായി തങ്ങൾ കഴിയേണ്ടിവരുന്നതിൻ്റെ പ്രധാനപ്പെട്ട കാരണം ദൈവം നയിച്ച രക്ഷാകരചരിത്രത്തിൻ്റെ വഴികളെ വിശ്വസിക്കാത്തതും മറന്നതുമാണെന്ന് തിരിച്ചറിയുന്ന ഇസ്രായേൽ ജനം തങ്ങളുടെ വലിയ ദുരിതത്തിൽ ഈ തിരിച്ചറിവുകളിലേക്ക് എത്തുന്നതിൻ്റെ മനോഹരമായ ദൃശ്യമാണ് നെഹെമിയായിൽ നമ്മൾ വായിക്കുന്നത്. എസ്തേറിൻ്റെ പുസ്‌തകത്തിലേക്ക് വരുമ്പോൾ യഹൂദരെ നശിപ്പിക്കാനായി ഹാമാൻ രാജാവിനെ സ്വാധീനിച്ച് പുറപ്പെടുവിച്ച വിധി മൊർദെക്കായ്‌യുടെ ദുഖത്തിന് കാരണമാകുന്നത് എപ്രകാരമാണെന്ന് കാണാം. ഏത് പ്രശ്നത്തിൻ്റെയും പരിഹാരം കണ്ടെത്ത...

Oct 03, 202526 min

ദിവസം 276: വചന പഠനത്തിൻ്റെ ആവശ്യകത - The Bible in a Year മലയാളം (with Fr. Daniel Poovannathil)

നെഹെമിയായുടെ പുസ്തകത്തിൽ എസ്രാ, നിയമസംഹിത കൊണ്ടുവന്ന് ജനത്തിൻ്റെ മുമ്പിൽ വച്ച് വായിക്കുന്നതും,പിന്നീട് എസ്തേറിൻ്റെ പുസ്തകത്തിൽ അഹസ്വേരൂസ് രാജാവ്,മൊർദെക്കായ് തന്നെ ബഹുമാനിക്കാത്തത് കൊണ്ട്, മൊർദെക്കായ്യെ മാത്രമല്ല, യഹൂദ ജനതയെ മുഴുവൻ ഉന്മൂലനാശത്തിന് വിധേയമാക്കാൻ കെണി ഒരുക്കുന്ന, ഹാമാനെ കുറിച്ച് ഇന്ന് നാം ശ്രവിക്കുന്നു.കുടുംബങ്ങൾ സുസ്ഥിരമാകണമെങ്കിൽ ചിട്ടയായ വചന പഠനം, അത്യാവശ്യമാണെന്നും,പിശാച് ഉയർത്തുന്ന ദുഷ്ടതയ്ക്ക് എതിരായി നമ്മൾ വിവേകത്തോടെ പെരുമാറണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ നെ...

Oct 02, 202517 min

ദിവസം 275: അഹസ്വേരൂസിൻ്റെ വിരുന്ന് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മൊർദെക്കായുടെ വളർത്തുമകളായ എസ്തേറിനെ ദൈവം രാജ്ഞീപദവിയിലേക്ക് ഉയർത്തുന്നത് എസ്തേറിൻ്റെ പുസ്‌തകത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ തകർന്നു കിടന്ന മതിൽ പുനരുദ്ധരിക്കുന്നതിനെപ്പറ്റി നെഹെമിയാ പറയുകയാണ്. ചെറിയ പ്രാർഥനകൾ കൊണ്ട് നെഹെമിയാ തനിക്ക് എതിരേ വന്ന വലിയ ദുരന്തങ്ങളെ നേരിട്ടു. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും പ്രാർത്ഥനയിലേക്ക് ഉയർത്തണമെന്ന മനോഹരമായ പാഠമാണ് ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നത്. [നെഹെമിയ 6-7, എസ്തേർ 1-2, സുഭാഷിതങ്ങൾ 21:1-4] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@b...

Oct 01, 202528 min

ദിവസം 274: മധ്യസ്ഥ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil)

നെഹെമിയായുടെ പുസ്തകത്തിൽ മതിൽ പണിക്ക് നേരിടുന്ന തടസ്സങ്ങളെക്കുറിച്ചും, എസ്തേറിൻ്റെ പുസ്തകത്തിൽ പ്രവാസത്തിൽ നിന്ന് മടങ്ങി പോകാത്ത ജനതയുടെ ചരിത്രത്തെ കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. തടസ്സം ഉണ്ടാകുമ്പോൾ അവർ ആദ്യം ചെയ്തത്, ദൈവത്തെ വിളിച്ച് അപേക്ഷിച്ചു. ഏതു ആത്മീയ യുദ്ധവും വിജയിക്കുന്നത് ശക്തമായ മധ്യസ്ഥ പ്രാർഥനയിലാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ നെഹെമിയാ 4-5, എസ്തേർ 11-12, സുഭാഷിതങ്ങൾ 20:27-30] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathi...

Sep 30, 202522 min

ദിവസം 273: കർത്താവിൻ്റെ ദിനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറുസലേമിൻ്റെ കോട്ട പുനർനിർമ്മിക്കാൻ വ്യത്യസ്‌ത തന്ത്രങ്ങൾ ഉപയോഗിക്കുന്നതിനെപ്പറ്റിയാണ് നെഹെമിയായിൽ നാം വായിക്കുന്നത്. ഓരോരുത്തരും ദൈവരാജ്യത്തെ സംബന്ധിക്കുന്ന ഓരോ വിഷയങ്ങളിൽ ആകുലപ്പെടുകയും ഭാരപ്പെടുകയും ചെയ്‌താൽ ദൈവരാജ്യത്തിൻ്റെ കോട്ട വേഗം നിർമ്മിക്കപ്പെടും എന്ന് പ്രവാചകൻ പറയുന്നു. സഖറിയായുടെ പ്രവചനത്തിലേക്ക് വരുമ്പോൾ കർത്താവിൻ്റെ ദിനത്തെക്കുറിച്ചുള്ള വിവിധ തലങ്ങളിലുള്ള പ്രതിപാദനമാണ് കാണുന്നത്. എല്ലാ പ്രശ്നങ്ങളുടെയും ആത്യന്തികമായ പരിഹാരം മനുഷ്യനിൽ തിരയുന്നതിന് പകരം ദൈവത്തിലേക്ക് നോക്കുന്നതാണ് ഏറ്...

Sep 29, 202520 min

ദിവസം 272: നെഹെമിയായുടെ ദൗത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

തകർന്നു കിടക്കുന്ന ജറുസലേമിൻ്റെ മതിലുകൾ പുതുക്കി പണിയുക എന്നതാണ് ദൈവം നെഹെമിയായെ ഏല്പിച്ച ഉത്തരവാദിത്വം. ജനത്തിൻ്റെ ദുസ്ഥിതി ഓർത്ത് നെഹെമിയാ ഭാരപ്പെടുന്നു. ഈശോ ആഗ്രഹിക്കുന്ന ഒരു ജീവിത ശൈലിയിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ലല്ലോ എന്ന ഒരു യഥാർത്ഥ ഭക്തൻ്റെ വിലാപമാണ് സഖറിയാ വിവരിക്കുന്നത്. ക്രിസ്തുവിനെ എതിർക്കുന്ന, വിശ്വാസം ക്ഷയിപ്പിക്കുന്ന തള്ളിക്കയറ്റങ്ങളെ പ്രതിരോധിക്കുന്ന മതിൽ ഇന്ന് സഭക്ക് ചുറ്റും ഉയിർത്തേണ്ടിയിരിക്കുന്നു. അശുദ്ധിയും പാപവും കടന്നു കയറാതിരിക്കാൻ നമ്മൾ മതിൽ ഉയർത്തണമെന്ന് അച്ചൻ എടുത്...

Sep 28, 202521 min

ദിവസം 271: ഇസ്രായേല്യരുടെ മിശ്രവിവാഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ചിലർ തങ്ങളുടെ വംശശുദ്ധി നഷ്ടപ്പെടുത്തുകയും കർത്താവിനോടുള്ള ഭക്തിയിൽ പുറകോട്ടു മാറുകയും ചെയ്യുന്നതു കാണുമ്പോൾ എസ്രാ ജനത്തെ കുറ്റപ്പെടുത്തുന്നതിനു പകരം, ദൈവസന്നിധിയിൽ ഇരുന്നു പ്രാർത്ഥിക്കുന്നതും പിന്നീട് സഖറിയാ പ്രവചനത്തിലേക്ക് വരുമ്പോൾ, യൂദായെ ഞെരുക്കിയ ജനതകൾക്കെതിരെയുള്ള ശിക്ഷാവിധിയും, ക്രിസ്തുവിനെക്കുറിച്ചുള്ള ചില പ്രവചനങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ ബലഹീനതകളെ പ്രതി വിധി പ്രസ്താവിക്കുന്നതിനും പകരം, ദൈവസന്നിധിയിലേക്ക് കരങ്ങൾ ഉയർത്തിയാൽ അതിന് നിശ്ചയമായ...

Sep 27, 202529 min

ദിവസം 270: എസ്രായുടെ ദൈവാശ്രയത്തം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

എസ്രായുടെ നേതൃത്വത്തിലുള്ള യഥാർത്ഥ ഉപവാസവും, മറുവശത്ത് സഖറിയായിൽ ദൈവം ജനത്തെ ശാസിക്കുന്ന ആത്മാർത്ഥതയില്ലാത്ത, അനുതാപമില്ലാത്ത ഉപവാസത്തെക്കുറിച്ചും ഇന്നു നാം ശ്രവിക്കുന്നു. ദൈവവചനം പഠിക്കാൻ താല്പര്യം കാണിച്ച എസ്രായോടു ശത്രുക്കളെപ്പോലും പ്രീതിയുള്ളവരാക്കി മാറ്റാൻ ദൈവം ഇടവരുത്തി. ദൈവത്തിൽ ആശ്രയിച്ചാൽ നമുക്ക് മനുഷ്യനെ ആശ്രയിക്കേണ്ടി വരില്ല. വ്യർത്ഥമായ ആചാരങ്ങൾ നിർവഹിക്കുന്നതിന് പകരം, പരസ്പരം സത്യം സംസാരിക്കുകയും, കലഹങ്ങൾ ഒഴിവാക്കുകയും, സഹോദരങ്ങളോട് സമാധാനത്തിൽ ജീവിക്കുകയും ചെയ്യണം എന്നും ഡാനിയേൽ അച്...

Sep 26, 202527 min

ദിവസം 269: ദൈവിക പദ്ധതികൾ പൂർത്തിയാക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറുസലേം ദേവാലയത്തിൻ്റെ പണി പുനരാരംഭിക്കുന്നതും ദാരിയൂസ് രാജാവിൻ്റെ അനുകൂലവിളംബരവുമാണ് എസ്രായുടെ പുസ്തകത്തിൽ നാം കാണുന്നത്. സഖറിയായ്ക്കുണ്ടായ വിവിധ ദർശനങ്ങളെക്കുറിച്ചാണ് സഖറിയായുടെ ഗ്രന്ഥത്തിൽ വർണ്ണിക്കുന്നത്. നാം അപ്രതീക്ഷിതമായി പ്രതിസന്ധികൾ നേരിടുമ്പോൾ അവ ദൈവവചനവും ദൈവത്തിൻ്റെ വാഗ്ദാനങ്ങളും നമ്മുടെ ജീവിതത്തിൽ നിറവേറുന്നതിനായും ദൈവത്തിൻ്റെ അരുളപ്പാടുകൾ സത്യമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നതിനായും ദൈവം തരുന്ന അവസരങ്ങളായി വേണം അതിനെ കാണാൻ. തക്കസമയത്ത് കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കുന്നത് പല കാര്...

Sep 25, 202527 min

ദിവസം 268: കർത്താവിനോടുള്ള ബന്ധത്തിൽ ആഴപ്പെടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ജനം ദേവാലയം പണിയാനും ജറുസലേമിൻ്റെ ആരാധനകൾ പുനസ്ഥാപിക്കാനും കർത്താവിനോടുള്ള ബന്ധം ആഴത്തിൽ അരക്കെട്ടുറപ്പിക്കാനും തുടങ്ങുമ്പോൾ ദൈവം അവർക്കു നൽകുന്ന പ്രോത്സാഹനത്തിൻ്റെയും ശക്തിപ്പെടുത്തലിൻ്റെയും വാക്യങ്ങളാണ് ഇന്ന് എസ്രായുടെയും സഖറിയായുടെയും പുസ്തകത്തിൽ നാം ശ്രവിക്കുന്നുത്. നമ്മളെ നാലു വശത്തുനിന്നും ഞെരുക്കാൻ സാത്താൻ പരിശ്രമിക്കുമ്പോൾ നമ്മൾ തിരിച്ചറിയണം, കർത്താവ് തൻ്റെ ശക്തമായ കരം നീട്ടി ഈ അന്ധകാര ശക്തികളെ പരാജയപ്പെടുത്തിയതാണ്.അത് നമ്മൾ വിശ്വാസത്തിൽ ഏറ്റെടുക്കുകയും, ...

Sep 24, 202530 min

ദിവസം 267: സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മടക്കയാത്രയുടെ ആദ്യത്തെ പുറപ്പാടിന് നേതൃത്വം നൽകുന്ന സെറുബാബെലിനെയും പ്രധാന പുരോഹിതനായ ജോഷ്വയെയും കുറിച്ച് ഇന്ന് എസ്രായുടെയും ഹഗ്ഗായുടെയും പുസ്തകത്തിൽ നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ പരമാധികാരത്തെ അംഗീകരിക്കുന്ന നിമിഷം മുതലാണ്, ജീവിതത്തിൻ്റെ പാരതന്ത്ര്യങ്ങൾ, അടിമത്വങ്ങൾ, അസ്വാതന്ത്ര്യങ്ങളുടെ ചങ്ങലക്കെട്ടുകൾ ഭേദിച്ച് നമ്മൾ നമ്മുടെ വിമോചനത്തിൻ്റെ യാത്ര ആരംഭിക്കുന്നത്. ഈ ലോകത്തിലെ ഭവനം അല്ല, സ്വർഗ്ഗത്തിലെ നമ്മുടെ ഭവനം ലക്ഷ്യമാക്കി, ആ വാഗ്ദത്ത ദേശം ലക്ഷ്യമാക്കി ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥി...

Sep 23, 202526 min

Episode 291: Intro to Return- 'മടക്കയാത്ര' | Fr. Daniel with Fr. Wilson

'മടക്കയാത്ര' യുടെ കാലഘട്ടത്തിലേക്ക് സ്വാഗതം! ഇന്ന് നമ്മൾ ഒൻപതാം ബൈബിൾ കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിനായി നമ്മെ ഒരുക്കുന്നതിന് ഫാ. ഡാനിയേലിനൊപ്പം ഒരു പുതിയ ചർച്ചാ പരിപാടിയിൽ ഫാ. വിൽസൺ വീണ്ടും പങ്കുചേരുന്നു. ഇതിൽ ഇസ്രായേല്യരുടെ ജറുസലേമിലേക്കുള്ള തിരിച്ചുവരവും ഫരീസേയരുടെ ഉയർച്ചയും ഉൾക്കൊള്ളുന്നു. പുറപ്പാടിൽ തുടങ്ങി യേശുവിൻ്റെ പരസ്യജീവിത ശുശ്രൂഷയുടെ കാലം വരെ ബൈബിളിലുടനീളമുള്ള വിവിധ പ്രവാസങ്ങളുടെയും തിരിച്ചുവരവുകളുടെയും രീതിയും പ്രത്യേകതകളും, ഈ കാലഘട്ടത്തിലെ എസ്രാ, നെഹെമിയാ, മലാക്കി...

Sep 23, 202550 min

ദിവസം 266: യഥാർത്ഥ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

രാജാവിൻ്റെ പീഡാനുഭവം, മരണം, രാജാവ് വിജയത്തോടെ ഉത്ഥിതനായി മടങ്ങിവരുന്നത്, എന്നിവയാണ് മത്തായിയുടെ സുവിശേഷത്തിൽ ഇന്ന് നാം ശ്രവിക്കുന്നത്. ഈ രാജാവ്, അവൻ്റെ ജീവൻ കുരിശിൽ നമുക്ക് തന്ന്, താനാണ് യഥാർത്ഥ രാജാവ് എന്ന് പ്രഖ്യാപിക്കുകയാണ്. ലോകമെമ്പാടും പോയി എല്ലാ സൃഷ്ടികളോടും അവിടുത്തെ സുവിശേഷം പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് യേശു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നത്. അതാണ് നമ്മുടെ ദൗത്യം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [മത്തായി 27-28, സുഭാഷിതങ്ങൾ 19:25-29] BIY INDIA LINKS— 🔸Facebook: htt...

Sep 22, 202520 min

ദിവസം 265: നിർമ്മലമായ സ്നേഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഈശോ യുഗാന്ത്യത്തെക്കുറിച്ചും അവസാന വിധിയെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. പുതിയ ഉടമ്പടിയും കുർബാന സ്ഥാപനവും നടത്തുന്നു. യുദാസിനാൽ ഒറ്റികൊടുക്കപ്പെട്ട്, ശിഷ്യന്മാരാൽ ഉപേക്ഷിക്കപ്പെട്ട് ന്യായാധിപ സംഘത്തിനു മുൻപിൽ ഏല്പിക്കപ്പെടുന്നു. നമുക്കുവേണ്ടി ഈശോ കുറ്റാരോപണങ്ങൾക്ക് മുൻപിൽ നമുക്കുവേണ്ടി നിശ്ശബ്ധനായി. അന്തിമ വിധിയിൽ നമ്മൾ സ്നേഹിച്ചോ സ്നേഹിച്ചില്ലയോ എന്ന ചോദ്യത്താൽ വിധിക്കപെടുമെന്ന് അച്ചൻ ഓർമ്മിപ്പിക്കുന്നു. പ്രാർത്ഥനകളും, കുർബാനയും, കൂദാശകളും നമ്മിൽ നിർമ്മലമായ സ്നേഹം രൂപപ്പെടാൻ വേണ്ടിയുള്ളതാണ...

Sep 21, 202524 min

Episode 279: ദിവസം 264: ഫരിസേയത്വം എന്ന അന്ധകാര അരൂപി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഈശോ ഫരിസേയരോടും സദുക്കായരോടും ദേവാലയ പ്രമാണികളോടും പലവിധമായ വാദങ്ങളിലും ചോദ്യങ്ങളിലും മറുപടികളിലും ഇടപെടുകയും ചെയ്യുന്നത് മത്തായിയുടെ സുവിശേഷത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. ഫരിസേയത്വം എന്ന ആ അന്ധകാര അരൂപിയുടെ സാന്നിധ്യം വഴി നമ്മൾ നല്ലവരാണെന്ന് അവകാശപ്പെടുകയും ആ നിമിഷം മുതൽ നമ്മൾ മറ്റുള്ളവരെ വിധിക്കുകയും, പുച്ഛിക്കുകയും ചെയ്യുന്നു. തങ്ങൾ തന്നെ ഉണ്ടാക്കിയ കുറച്ച് നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് തങ്ങൾ നീതിമാന്മാരാണ് എന്ന ഒരു ധാരണ രൂപപ്പെടുത്തുന്നത് വഴി, നമുക്ക് ഒരിക്കലും ക്രിസ്തുവിൻ്റെ നീതിയിലേക്ക...

Sep 20, 202527 min

ദിവസം 263: യേശുവിൻ്റെ പ്രബോധനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സ്വർഗരാജ്യത്തെക്കുറിച്ചുള്ള സൂചനകളും മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറണം എന്നുള്ളതും നല്ല ജീവിതം നയിക്കേണ്ടുന്നതിന് വേണ്ട യേശുവിൻ്റെ പ്രബോധനങ്ങളുമാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. സമ്പൂർണ്ണ ആശ്രയം യേശുവിലാവണമെന്നും എളിമപ്പെടാനുള്ള ഒരു കൃപാവരം ദൈവം തന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പറ്റൂ എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [ മത്തായി 18 -21, സുഭാഷിതങ്ങൾ 19: 13-16] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ...

Sep 19, 202529 min

ദിവസം 262: ദൈവരാജ്യത്തിൻ്റെ ഭക്ഷണം ദിവ്യകാരുണ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഒരോ വ്യക്തിയുടെയും ആന്തരികശുദ്ധിയെക്കുറിച്ചും ദൈവരാജ്യത്തിൻ്റെ ഭക്ഷണമായ ദിവ്യകാരുണ്യത്തെക്കുറിച്ചും ഇന്ന് മത്തായിയുടെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നു. ദൈവരാജ്യജീവിതത്തിന് സഹായിക്കുന്ന ഇന്ധനവും ആത്മീയ സഹായവുമാണ് ദിവ്യകാരുണ്യം. ദൈവരാജ്യത്തിൻ്റെ ഈ ഭക്ഷണം എല്ലാ ജനതകൾക്കും വേണ്ടി നൽകപ്പെടുന്ന സമ്മാനവുമാണ്. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതെ പ്രയാസകരമായ കാര്യങ്ങൾ മനുഷ്യൻ്റെ നന്മയ്ക്കായി ഏറ്റെടുക്കാനുള്ള ഒരു മനോഭാവം ലഭിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു...

Sep 18, 202526 min

ദിവസം 261: ദൈവരാജ്യം ഉപമകളിലൂടെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവരാജ്യത്തിന് എതിരായി നിൽക്കുന്ന ചില തെറ്റായ ധാരണകളെ തിരുത്തുന്നതും, ദൈവരാജ്യത്തിൻ്റെ കാഴ്ചപ്പാടുകൾ ലോകരാജ്യത്തിൻ്റെയും പഴയനിയമരാജ്യത്തിൻ്റെയും പൈശാചികരാജ്യത്തിൻ്റെയും കാഴ്ചപ്പാടുകളിൽ നിന്ന് എത്രമാത്രം വിഭിന്നമായിരിക്കുന്നു എന്ന് ഉപമകളിലൂടെ ഈശോ സൂചിപ്പിക്കുകയും ചെയ്യുന്ന വചനഭാഗങ്ങളാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നാം വായിക്കുന്നത്. ദൈവമായ കർത്താവിൻ്റെ സ്വരം കേട്ട് വിശ്വസ്തതയോടെ അവിടത്തെ ഹൃദയത്തോടു ചേർന്നു ജീവിക്കാനാവശ്യമായ സകല കൃപകളും ഞങ്ങളുടെ മേൽ വർഷിക്കണമേയെന്നും ഞങ്ങളുടെ ദുഃഖങ്ങളിലും, രോഗങ്ങ...

Sep 17, 202531 min

ദിവസം 260: ദൈവരാജ്യത്തിൻ്റെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവരാജ്യത്തിൻ്റെ ശക്തി എന്താണെന്ന് വെളിപ്പെടുത്തുന്നതാണ് മത്തായിയുടെ സുവിശേഷത്തിൽ നാം കാണുന്നത്. ദൈവരാജ്യത്തിൻ്റെ ശക്തി മിശിഹാ വെളിപ്പെടുത്തുന്നത് മനുഷ്യൻ്റെ ശരീരത്തെ ബലഹീനമാക്കുന്ന രോഗങ്ങളെ സുഖപ്പെടുത്തിക്കൊണ്ടും പൈശാചിക അടിമത്തങ്ങളിൽ കഴിയുന്നവരെ വിടുവിക്കുക വഴിയുമാണ്. വിശ്വാസം എന്ന താക്കോലിട്ടാണ് ദൈവരാജ്യത്തിൻ്റെ കൃപകളെല്ലാം നമ്മൾ തുറന്നെടുക്കുന്നത്. അതുകൊണ്ട് ആഴമായ ക്രിസ്തു വിശ്വാസമാണ് അടിസ്ഥാനപരമായി നമ്മൾ വളർത്തിയെടുക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [മത്തായി 8-10, സുഭാഷിത...

Sep 16, 202526 min

ദിവസം 259: ദൈവരാജ്യവും ദൈവരാജ്യത്തിൻ്റെ നീതിയും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവരാജ്യത്തിൻ്റെ നിയമങ്ങളെക്കുറിച്ചാണ് ഇന്ന് മത്തായിയുടെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നത്. ഈശോ ഇങ്ങനെ പറയുന്നു, നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക, ബാക്കിയെല്ലാം കൂട്ടിച്ചേർക്കപ്പെടും. ദൈവരാജ്യത്തിൻ്റെ നിയമങ്ങൾ ഉയർന്ന നിലവാരത്തിലുള്ള ഒരു ധാർമിക ജീവിതവും, അത് മനോഭാവങ്ങളിൽ അധിഷ്ഠിതവും, ഈ ലോകത്തോടുളള പരിപൂർണ്ണമായ വിരക്തിയും, നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നു. പിതാവായ ദൈവത്തോടുള്ള ബന്ധവും സ്നേഹവും ഈ നിയമം പാലിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന് ഡാനിയേൽ അച്ചൻ നമ്മ...

Sep 15, 202525 min

ദിവസം 258: യേശുവിൻ്റെ ജനനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അബ്രഹാമിന് നൽകിയ വാഗ്ദാനത്തിൻ്റെ പൂർത്തീകരണമായ മിശിഹായെ അവതരിപ്പിച്ചുകൊണ്ട് യേശുക്രിസ്‌തുവിൻ്റെ ജനനവും യേശുവിൻ്റെ ശുശ്രൂഷയുടെ ആരംഭവുമാണ് വി. മത്തായിയുടെ സുവിശേഷത്തിൽ പ്രതിപാദിക്കുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാം പരാജയങ്ങൾക്കും ക്രിസ്തുവിൽ ഒരു പരിഹാരമുണ്ടെന്നും അതിനായി യേശുവിൽ അഭയം പ്രാപിക്കുകയും അവൻ്റെ ഹൃദയത്തിൻ്റെ ഭാഗമാവുകയും ചെയ്യുകയാണ് വേണ്ടതെന്നു ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [മത്തായി 1-4, സുഭാഷിതങ്ങൾ 18:17-20] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.Dan...

Sep 14, 202527 min

Intro to 'Messianic Checkpoint 3- മിശിഹായിലേക്കുള്ള പരിശോധനാ മുനമ്പ് 3' | Fr. Daniel with Fr. Wilson

മിശിഹായിലേക്കുള്ള മൂന്നാമത്തെ പരിശോധനാ മുനമ്പിൽ എത്തിയതിന് അഭിനന്ദനങ്ങൾ! ഇന്ന് ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് വി.മത്തായിയുടെ സുവിശേഷം പഠിക്കാൻ സഹായിക്കുന്ന ഒരു ചർച്ചാപരിപാടിയിൽ പങ്കുചേരും. ഈശോയുടെ ശിഷ്യൻ എന്ന നിലയിൽ വി. മത്തായിയുടെ സുവിശേഷം എങ്ങനെ വ്യത്യസ്തമാണെന്നും തുടങ്ങിയ ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കും. Congratulations on reaching the third Messianic Checkpoint! Today we will join Fr. Daniel and Fr. Wilson once again in a discussion show as they help us to study the Gospel of Mathew. On this...

Sep 14, 202537 min

ദിവസം 257: ജറുസലേമിൻ്റെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രവാസത്തിലേക്ക് പോകുന്ന ജനത്തെക്കുറിച്ചുള്ള ഏറ്റവും അവസാനത്തെ വിശദാംശങ്ങളാണ് ജറെമിയായിൽ നാം വായിക്കുന്നത്. ജറുസലേമിനുണ്ടായ നാശവും പ്രവാസത്തിൻ്റെ ഏറ്റവും ദുഷ്കരമായ കാഴ്‌ചകളും ജറെമിയാ അവതരിപ്പിക്കുന്നു. തങ്ങളുടെ തിന്മയും പാപവുമാണ് ദൈവം വാഗ്‌ദാനമായി തന്ന ദേശത്തു നിന്ന് തങ്ങളെ പറിച്ചെറിഞ്ഞതെന്ന് ജനം മനസ്സിലാക്കുന്നു. കാൽവരിയുടെ മുകളിൽ ബലിയർപ്പിക്കപ്പെട്ട് മഹത്വം പ്രാപിച്ച് ഉത്ഥാനം ചെയ്‌തു മടങ്ങിവരുന്ന ക്രിസ്തുവിലേക്ക്, ഏതു മനുഷ്യനും ഏതു നിമിഷവും മടങ്ങിവരാമെന്നുള്ള വലിയ തിരിച്ചറിവിൻ്റെയും ബോധ്യത്തിൻ...

Sep 13, 202523 min

ദിവസം 256: ദൈവത്തിലേക്കുള്ള മടങ്ങിവരവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ബാബിലോണിൻ്റെ നാശത്തെക്കുറുച്ചുള്ള ജറെമിയായുടെ പ്രവചനവും, പിന്നീട് വിലാപങ്ങളുടെ പുസ്തകത്തിൽ തങ്ങളുടെ തെറ്റ് തിരിച്ചറിയുന്ന ജനത ദൈവത്തോട് കാരുണ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതുമാണ് നാം കാണുന്നത്. ഓരോരോ സഹനങ്ങളിലൂടെ നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മൾ ഓർത്തിരിക്കണം, എനിക്കിതിൻ്റെ അവസാനം അറിയില്ലെങ്കിലും, എൻ്റെ ദൈവം ഇതിൻ്റെ മനോഹരമായ അന്ത്യം കണ്ടിട്ടുണ്ട്. ആ ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും, ദൈവത്തിലേക്ക് മടങ്ങിവരാൻ ദൈവം നമ്മളെ സഹായിക്കാൻ വേണ്ടി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ജറെ...

Sep 12, 202525 min

ദിവസം 255: ദൈവ മഹത്വത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ബാബിലോണിന് സംഭവിക്കാൻ പോകുന്ന നാശത്തെക്കുറിച്ചുള്ള ജറെമിയാ പ്രവചനവും പിന്നീട് വിലാപങ്ങളുടെ പുസ്തകത്തിൽ,ജനത്തിൻ്റെ ദുരിത്തെക്കുറിച്ചുള്ള വിവരണവും, കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മയിൽ മനസ്സ് പതറുമ്പോൾ നമ്മൾ മനസ്സിലേക്ക് കൊണ്ടു വരേണ്ട ചിന്ത, കർത്താവിൻ്റെ കാരുണ്യം ഒരിക്കലും അസ്തമിക്കുന്നില്ല എന്നതാണ്. ബാബിലോണിൻ്റെ പ്രധാനപ്പെട്ട തിന്മയായി ജറെമിയാ പറയുന്നത് അഹങ്കാരം എന്ന പാപമാണ്.അഹങ്കരിക്കാതിരിക്കാൻ നമ്മൾ പുലർത്തേണ്ട സമീപനം, ദൈവത്തിന് എല്ലാ കാര്യങ്ങളുടെയും മഹത്വം കൊടുക്കുകയും,എല്ലാം ദൈവകൃപയാൽ ...

Sep 11, 202530 min

ദിവസം 254: ജനതകളുടെ ന്യായവിധി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറെമിയാപ്രവാചകൻ ഫിലിസ്ത്യർക്കെതിരെയും മൊവാബ്യർക്കെതിരെയും നടത്തുന്ന പ്രവചനങ്ങളാണ് ജറെമിയായിൽ നാം വായിക്കുന്നത്. മറ്റ് മനുഷ്യർക്ക് ദുരിതവും ആപത്തും വരുമ്പോൾ അവരത് അർഹിക്കുന്നു എന്ന് പറയുന്ന ഫിലിസ്ത്യരുടെയും മൊവാബിൻ്റെയും രീതി ദൈവം ചൂണ്ടിക്കാണിക്കുന്നു. ദൈവം നമ്മളെ ഏല്പിച്ചിരിക്കുന്ന ജോലി തീക്ഷ്‌ണതയോടെ ചെയ്യാതെ അലസമായിട്ട് ചെയ്‌താൽ നമ്മൾ ശപിക്കപ്പെട്ടവരായി മാറുമെന്ന് ജറെമിയാ പറയുന്നു. ഹൃദയത്തെ വശീകരിക്കുന്ന വ്യാജമായ അരുളപ്പാടുകൾ പങ്കുവയ്‌ക്കുന്നവരെപറ്റിയാണ് വിലാപങ്ങൾ നമ്മോട് സംസാരിക്കുന്നത്. [ജറെമ...

Sep 10, 202525 min

ദിവസം 253: ജറെമിയായുടെ വിലാപങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ബാറൂക്കിന് ദൈവം നൽകുന്ന സന്ദേശവും ഈജിപ്‌തിനെതിരെയുള്ള പ്രവചനവുമാണ് ജറെമിയായിൽ നാം കാണുന്നത്. ജറുസലേമിൻ്റെ തകർച്ച കണ്ടുനിൽക്കുന്ന ജറെമിയാ ആ വിശ്വസ്ത നഗരം വീണുപോയതിനെക്കുറിച്ച് നടത്തുന്ന ഹൃദയം തകർന്നുള്ള വിലാപഗീതം തുടർന്നുള്ള വചനഭാഗത്ത് കാണാം. ജീവിതത്തിലെ ദുഃഖങ്ങളെ പരാതിയുടെയും പരിദേവനത്തിൻ്റെയും നിരാശയുടെയും സന്ദർഭമാക്കി മാറ്റാതെ അവയെ പ്രാർത്ഥനയാക്കി ഉയർത്താനുള്ള വലിയ ഒരു ആഹ്വാനം ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നു. [ ജറെമിയ 45-46, വിലാപങ്ങൾ 1, സുഭാഷിതങ്ങൾ 17:21-28] BIY INDIA LINKS— 🔸Subscribe: https...

Sep 09, 202521 min

ദിവസം 252: ഈജിപ്തിലെ യഹൂദർക്കു സന്ദേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറെമിയായിലൂടെ ദൈവം സംസാരിച്ചത് കേൾക്കാതെ യഹൂദജനം ഈജിപ്ത്തിലേക്ക് പോകുന്നതും അവിടെവെച്ച് യഹൂദർക്ക് ലഭിക്കുന്ന സന്ദേശവുമാണ് ജറെമിയായുടെ പുസ്തകത്തിലൂടെ പറയുന്നത്. കർത്താവ് ഇസ്രായേലിനു ചെയ്‌ത നന്മകൾക്കു സാക്ഷ്യംവഹിക്കാനും മംഗളമാശംസിക്കാനും പ്രധാനപുരോഹിതനും ഇസ്രായേല്ക്കാരുടെ ആലോചനാസംഘവും യൂദിത്തിനെ സന്ദർശിക്കുന്നതുമാണ് യൂദിത്തിന്റെ പുസ്തകത്തിൽ നാം കാണുന്നത്. ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ നമ്മുടെ കഴിവോ നേട്ടമോ ആയി കാണുന്നതിന് പകരം നമ്മൾ അത് ദൈവത്തെ മഹത്വപ്പെടുത്താൻ ഉള്ള ഒരു അവസരമായി ഉപയോഗിച്...

Sep 08, 202526 min

ദിവസം 251: ദൈവപരിപാലനയിൽ ആശ്രയിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവത്തിൻ്റെ സ്വരം യോഹനാനും കൂട്ടരും ആവശ്യപ്പെട്ടെങ്കിലും അവർ ആ ദൈവവചനത്തെ അനുസരിക്കാൻ തയ്യാറാകാതെ വന്നതും, ദൈവത്തിൽ ആശ്രയിച്ചും, ദൈവത്തോട് പ്രാർത്ഥിച്ചും, ഹോളോഫർണസിൻ്റെ തല മുറിച്ചെടുത്ത് ഇസ്രായേൽ പാളയത്തിലേക്ക് കയറിച്ചെല്ലുന്ന യൂദിത്തിനെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. കർത്താവിൻ്റെ അനന്തമായ പരിപാലനയിൽ വിശ്വസിച്ച്, കർത്താവ് നയിക്കുമെന്ന ആഴമായ വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിച്ച് ശത്രുവിൻ്റെ എല്ലാ ഉപദ്രവങ്ങളെയും നേരിടാൻ ആവശ്യമായ ജ്ഞാനവും ദൈവാശ്രയ ബോധവും വിവേകവും ഞങ്ങൾക്കും നൽകണമേയെന്നു പ്രാർത്ഥിക...

Sep 07, 202529 min
For the best experience, listen in Metacast app for iOS or Android