The Bible in a Year - Malayalam - podcast cover

The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

ദിവസം 220:വിമോചനത്തിൻ്റെ സദ്വാർത്ത - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ക്രിസ്തുവിലൂടെ വരുന്ന വിമോചനത്തിൻ്റെ സദ്വാർത്തയാണ് ഏശയ്യായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ദൈവകല്പനകൾ ധിക്കരിക്കുകയും സാബത്തുകൾ അശുദ്ധമാക്കുകയും വിഗ്രഹങ്ങളുടെ പിന്നാലെ യാത്ര ചെയ്യുകയും ചെയ്ത തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ അവിശ്വസ്തതയുടെ ഒരു രേഖാചിത്രമാണ് എസെക്കിയേലിൻ്റെ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. സൗഖ്യവചനങ്ങളെക്കുറിച്ചും ജനത്തിനുവേണ്ടി മധ്യസ്ഥപ്രാർഥന നടത്തേണ്ടതിനെക്കുറിച്ചും ആഴമായ ഒരു ദൈവബന്ധത്തിൽ ജീവിക്കുന്നതാണ് സാബത്തിനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയമെന്നും ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു....

Aug 07, 202525 min

ദിവസം 219: പാപം രക്ഷയ്ക്കു തടസ്സം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പാപപങ്കിലമായ നമ്മുടെ ജീവിതമാണ് ദൈവത്തിൻ്റെ രക്ഷ നമ്മിൽ നിന്ന് അകറ്റിനിർത്തുന്നതെന്നു സൂചിപ്പിക്കുന്ന വചനഭാഗം ഏശയ്യാ പ്രവാചകനിൽ നിന്നും ഇസ്രായേലിലെ രാജകുമാരന്മാരെക്കുറിച്ചുള്ള വിലാപഗാനം എസെക്കിയേൽ പ്രവാചകനിൽ നിന്നും നാം ശ്രവിക്കുന്നു. നാം ഓരോ പാപം ചെയ്യുമ്പോഴും ദൈവത്തിൽ നിന്നകന്നു പോകുന്നത് നമ്മളാണെന്നും ദൈവം നമ്മുടെ അരികിൽ നിന്ന് മാറുന്നില്ലെന്ന് നാം മനസ്സിലാക്കണമെന്നും, അകന്നുപോയ ഇടങ്ങളിൽനിന്ന് മടങ്ങിവരാനുള്ള കൃപ ഞങ്ങൾക്ക് നൽകണമെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ഏശയ...

Aug 06, 202519 min

ദിവസം 218: ജീവിതവിശുദ്ധിയിലൂടെ രക്ഷ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രവാസകാലത്തെ ഇസ്രായേൽ ജനതയുടെ സാബത്താചരണവും ഉപവാസവും സംബന്ധിച്ച വചനഭാഗമാണ് ഏശയ്യായുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിച്ചത്. ഓരോരുത്തരും അവരവരുടെ പാപഭാരം വഹിക്കേണ്ടവരാണെന്നും നമ്മുടെ തിന്മകളുടെ ഉത്തരവാദിത്തം മറ്റൊരാളുടെ ചുമലിൽ വെച്ചുകൊടുക്കാൻ സാധിക്കില്ല എന്ന ശക്തമായ ഓർമ്മപ്പെടുത്തലും താക്കീതും എസെക്കിയേൽ പ്രവാചകൻ നൽകുന്നു. നമ്മുടെ ദൈവമായ കർത്താവിൽ ആനന്ദം കണ്ടെത്താനും നിരന്തരമായ ജീവിതവിശുദ്ധിക്കുവേണ്ടി പരിശ്രമിക്കാനും സാബത്ത് വിശുദ്ധമായി ആചരിക്കാനും വേണ്ട കൃപാവരത്തിനായി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ...

Aug 05, 202527 min

ദിവസം 217: ജീവൻ്റെ ഉറവ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജീവൻ്റെ ഉറവയിൽ നിന്ന് പാനം ചെയ്യാൻ നമ്മെ ക്ഷണിക്കുന്ന വചനഭാഗം ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, അവിശ്വസ്തയായ ജറുസലേമിൻ്റെ വിഗ്രഹാരാധനകളെക്കുറിച്ചുള്ള ഭാഗം എസെക്കിയേലിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ ചിന്തകൾ നമ്മുടെ ചിന്തകളിൽ നിന്ന് വ്യത്യസ്തമാണെന്നും ദൈവത്തിൻ്റെ വചനം ഫലമില്ലാതെ തിരിച്ചുവരില്ല എന്നും ആ ദൈവസ്വരത്തിനുവേണ്ടി കാതോർത്ത് ദൈവഹിതത്തിന് വിധേയപ്പെടാനും ദൈവം അരുളിച്ചെയ്‌തതെല്ലാം നിറവേറുമെന്ന് വിശ്വസിച്ചു ജീവിക്കാനും ദൈവത്തെ വിശ്വസ്തതയോടെ ആരാധിക്കാനും സഹായിക്കണമേ എന്ന് പ...

Aug 04, 202527 min

ദിവസം 216:സഹനദാസൻ മിശിഹാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

നമ്മുടെ കർത്താവീശോമിശിഹാ എന്ന സഹനദാസനെ സംബന്ധിക്കുന്ന കാര്യങ്ങൾ ഏശയ്യാ പ്രവചനത്തിലൂടെയും, അകൃത്യങ്ങൾ ചെയ്ത് മാനസാന്തരപ്പെടാൻ മനസ്സില്ലാത്ത ചില ആളുകളെക്കുറിച്ച് എസെക്കിയേലിലും ഇന്ന് നാം ശ്രവിക്കുന്നു. ദൈവഹിതം തിരിച്ചറിയാനുള്ള വഴി ദൈവത്തിൻ്റെ കല്പനകൾ അനുസരിച്ച് ജീവിക്കുക എന്നതാണെന്നും, ഈശോ നമുക്കുവേണ്ടി നേടിത്തന്ന ഈ വിലപ്പെട്ട ജീവിതത്തെ അതിൻ്റെ എല്ലാ സാധ്യതകളും വർധിപ്പിച്ച് മനോഹരമാക്കി ഈ ലോകത്തിനും ദൈവത്തിനും പ്രയോജനപ്പെടുന്ന ഒരു ജീവിതം നയിക്കാൻ നമ്മുടെ ജീവിതത്തെ ഒരുക്കുക എന്നതാണ് നമ്മുടെ കടമയെന്ന...

Aug 03, 202520 min

ദിവസം 215:ദൈവത്തെ മാത്രം ഭയപ്പെടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രവാസത്തിൽ നിന്ന് പുറത്തുവരുന്ന സീയോൻ്റെ ആശ്വാസകാലത്തെക്കുറിച്ചാണ് ഏശയ്യായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. നമ്മുടെ സാഹചര്യങ്ങളെ, സംഭവങ്ങളെ, ചുറ്റുപാടുകളെ, വരാൻപോകുന്ന അനുഭവങ്ങളെയൊക്കെ ഭയപ്പെടാതെ, നമ്മുടെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ മാത്രം ഭയപ്പെടുക. മന്ത്രവാദത്തിൻ്റെയും വിഗ്രഹാരാധനയുടെയും ആഭിചാരത്തിൻ്റേയും അന്ധവിശ്വാസങ്ങളുടേയും പിന്നാലെ പോകാതെ സത്യദൈവത്തെ മുറുകെ പിടിക്കാനുള്ള കൃപാവരം ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [ഏശയ്യാ 51-52, എസെക്കിയേൽ 12-13,...

Aug 02, 202527 min

ദിവസം 214:കർത്താവിൻ്റെ ദാസൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേൽ ജനതയെ മുഴുവനെയും മിശിഹായെയും കർത്താവിൻ്റെ ദാസൻ എന്ന് സൂചിപ്പിക്കുന്ന വചനഭാഗമാണ് ഏശയ്യായിൽ ഇന്ന് നാം ശ്രവിക്കുന്നത്. ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുള്ള ദൈവീക പദ്ധതികൾ മറ്റു മനുഷ്യരോട് പങ്കുവെയ്ക്കുന്നതാണ് ഈ ഭൂമിയിലെ നമ്മുടെ നിയോഗം. ജീവിതത്തിൻ്റെ പ്രതിസന്ധികളെ ഒറ്റയ്ക്ക് സധൈര്യം നേരിടാൻ നമുക്ക് സാധിക്കുന്നത് ഓരോ പ്രഭാതത്തിലും നമ്മുടെ കാതുകൾ തുറന്ന് ദൈവത്തെ കേൾക്കുന്നതു വഴിയാണ്. ജഡത്തിനും സമ്പത്തിനും അധികാരത്തിനും ലോക മോഹങ്ങൾക്കും വേണ്ടി ദാഹിക്കുന്ന ഹൃദയത്തിനു പ...

Aug 01, 202525 min

ദിവസം 213: ദേവാലയത്തിൻ്റെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേൽ ജനത്തെ അടിമകളാക്കുന്ന ബാബിലോണിന് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചുള്ള ഏശയ്യായുടെ പ്രവചനവും,ദേവാലയത്തിൽ നിന്ന് ദൈവത്തിൻ്റെ ശിക്ഷാവിധി ആരംഭിക്കുമെന്നും ദേവാലയം തകർക്കപ്പെടുമെന്നുമുള്ള എസെക്കിയേലിൻ്റെ പ്രവചനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദയ കാണിക്കാതിരിക്കുക, കരുണ കാണിക്കാതിരിക്കുക, ആർദ്രത ഇല്ലാതിരിക്കുക, എന്നത് ദൈവദൃഷ്ടിയിൽ മാരകമായ തിന്മയാണ്.ഇന്ന് നമ്മിൽ പലരുടെയും വിഗ്രഹം നമ്മൾ തന്നെയാണ്. വിഗ്രഹം പണമാണ്, അധികാരമാണ്, സ്വാധീന ശക്തികളാണ്, ചില വ്യക്തികൾ ആണ്. ഈ വിഗ്രഹങ്ങളെ ആരാധിക്കുന...

Jul 31, 202524 min

ദിവസം 212: പേരുചൊല്ലി വിളിക്കുന്ന ദൈവം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രവാസത്തിൽ നിന്ന് ദൈവജനത്തെ വിമോചിപ്പിക്കാൻ വിജാതീയ രാജാവായ സൈറസിനെ ദൈവം തിരഞ്ഞെടുക്കുന്ന വചനഭാഗം ഏശയ്യായുടെ പുസ്തകത്തിൽ നിന്നും ശ്രവിക്കുന്നു. എല്ലാം മുൻകൂട്ടി കാണുന്നവനും അറിയുന്നവനുമായ നമ്മുടെ ദൈവത്തിൽ ശരണം വയ്ക്കാനുള്ള ബോധ്യവും വിഗ്രഹാരാധനയിൽ നിന്ന് അകന്നിരിക്കണമെന്ന ബോധ്യവും എസെക്കിയേലിൻ്റെ പുസ്തകത്തിൽ നിന്നും നമുക്ക് ലഭിക്കുന്നു. പാപം കൂട്ടിവെക്കാതിരിക്കാനും അനുതപിച്ചും കുമ്പസാരിച്ചും ദൈവകരുണയിൽ ആശ്രയിച്ചും ജീവിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. [ഏശയ്യാ 45-46, എസെക്കിയേൽ 6-7, ...

Jul 30, 202526 min

ദിവസം 211: ദൈവം നമ്മുടെ വിമോചകൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേലിനെ പ്രവാസത്തിൽ നിന്ന് വിമോചിപ്പിക്കാൻ ദൈവം തിരഞ്ഞെടുത്ത സൈറസ് എന്ന പേർഷ്യാ രാജാവിനെക്കുറിച്ചാണ് ഇന്ന് നമ്മൾ വായിക്കുന്നത്. ആത്മീയവും ഭൗതികവുമായ ബന്ധനങ്ങളിൽ നിന്ന് നാം വിമോചിപ്പിക്കപ്പെടുന്നത് നമ്മുടെ കഴിവോ, ഭാഗ്യമോ അല്ല മറിച്ച്, ദൈവമാണ് നമ്മുടെ വിമോചകൻ എന്ന് നാം തിരിച്ചറിയണം. എത്ര പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്ന സമയത്തും കണ്ണ് തുറന്ന് ചുറ്റും നോക്കിയാൽ ഒരു വാതിൽ തുറക്കപ്പെടുന്നതും, ഒരു വഴി അടയുമ്പോൾ മറ്റ് നൂറ് വഴികൾ തുറക്കപ്പെടുന്നതും നമുക്ക് കാണാനും കഴിയും. തകർച്ചയിലും പ്രവാസത്തിലും പരാ...

Jul 29, 202529 min

ദിവസം 210: ദൈവത്തിൽ സമ്പൂർണ സമർപ്പണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏശയ്യായിൽ നിന്നും എസെക്കിയേലിൽ നിന്നും രണ്ടു കാലങ്ങളെ സംബന്ധിക്കുന്ന പ്രവചനങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവത്തിൻ്റെ വചനം ഭക്ഷിക്കാത്ത ഒരു പ്രവാചകന് ദൈവത്തിൻ്റെ വചനം ഉച്ചരിക്കാൻ അവകാശമില്ല. ദൈവം എന്തു പറഞ്ഞാലും, അതു സന്തോഷകരമായ കാര്യമാകട്ടെ, പരിദേവനങ്ങളും സങ്കടങ്ങളും നിറഞ്ഞ കാര്യമാകട്ടെ, അത് ഭക്ഷിക്കാത്തവന് ദൈവവചനം ഉച്ചരിക്കാൻ അവകാശമില്ല. ദൈവത്തെ പൂർണമായും വിശ്വസിക്കുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ ഹൃദയം പാകപ്പെടുത്താനും, ഏശയ്യായ്ക്കും എസെക്കിയേലിനുമൊക്കെ ഉണ്ടായിരുന്ന സമർപ്പണം നമുക്കും ഉണ്ടാകാൻ ദ...

Jul 28, 202528 min

ദിവസം 209: ജനത്തിന് ആശ്വാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏശയ്യായുടെ പുസ്തകത്തിൽ ഹെസക്കിയാരാജാവിൻ്റെ ഭവനത്തിലുള്ളവരെയെല്ലാം ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോകപ്പെടുമെന്ന് ഏശയ്യാ പ്രവചിക്കുന്നു. എസെക്കിയേലിൻ്റെ പുസ്തകത്തിൽ എസെക്കിയേലിനുണ്ടായ ദൈവദർശനത്തെ കുറിച്ച് വിവരിക്കുന്നു. നമ്മുടെ ജീവിതത്തിൻ്റെ സങ്കടങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവത്തിന് അറിയാം; അതിൻ്റെ അവസാനം എന്താണെന്ന് ദൈവത്തിന് അറിയാം; അതിൽ നിന്നുണ്ടാകുന്ന നന്മ എന്താണെന്നു ദൈവത്തിനറിയാം; അവിടുന്ന് അത് കണ്ടിട്ടുണ്ട്; നമുക്ക് ചെയ്യാൻ ഉള്ള ഏക കാര്യം ദൈവത്തിൻ്റെ സമയത്തിനുവേണ്ടി കാത്തിരിക...

Jul 27, 202526 min

ദിവസം 208: വിഗ്രഹങ്ങളുടെ വ്യർത്ഥത - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അസ്സീറിയാരാജാവായ സെന്നാക്കെരിബിൽ നിന്നും ഹെസക്കിയായെ ദൈവം രക്ഷിക്കുന്നതും രോഗാവസ്ഥയിൽ നിന്ന് ഹെസക്കിയാ മോചിതനാകുന്നതും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, വിഗ്രഹങ്ങളുടെയും അന്യദേവന്മാരുടെയും നിരർത്ഥകത വെളിപ്പെടുന്ന വചനഭാഗങ്ങൾ ബാറൂക്കിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. നമ്മൾ നേരിടുന്ന ഏതു പ്രതിസന്ധിക്കും ഒരു പരിഹാരപദ്ധതി ദൈവത്തിൻ്റെ പക്കലുണ്ടെന്നും നമുക്ക് ചെയ്യാനുള്ളത് ദൈവത്തിൽ ആശ്രയിച്ച് പരിഹാരത്തിൻ്റെ ദിനത്തിനുവേണ്ടി കാത്തിരിക്കുക എന്നത് മാത്രമാണെന്നും, സകല വിഗ്രഹങ്ങളിൽ നിന്നും നമ്മുടെ ഹൃ...

Jul 26, 202533 min

ദിവസം 207: പ്രത്യാശയുടെ ജീവിതം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏശയ്യായുടെ പുസ്തകത്തിൽ കർത്താവിൻ്റെ പ്രതികാരത്തിൻ്റെ ദിനത്തെക്കുറിച്ചും, അസ്സീറിയാ രാജാവായ സെന്നാക്കെരിബ് യൂദായുടെ സുരക്ഷിത നഗരങ്ങളെ കീഴടക്കാനായി വരുന്നതും, ബാറൂക്കിൻ്റെ പുസ്തകത്തിൽ പ്രവാസം ജനതകളെ പഠിപ്പിച്ച ജ്ഞാനത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. പ്രതീക്ഷയും പ്രത്യാശയും നഷ്ടപ്പെട്ട ജീവിതത്തിൻ്റെ നിസ്സഹായതയുടെ അഗാധ തലങ്ങളിലേക്ക് താഴ്ന്നുപോയ ഏത് മനുഷ്യാത്മാവിൻ്റെയും വീണ്ടെടുപ്പിൻ്റെ സാധ്യതകളാണ് സർവ്വശക്തനിലുള്ള ആശ്രയം വെക്കുന്നവരിലേക്ക് പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നത്. നല്ല കാലങ്ങളിൽ നമ്മൾക്ക് ലഭി...

Jul 25, 202529 min

ദിവസം 206: നീതിയുടെ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏശയ്യായുടെ പ്രവചനത്തിൽ, നീതിയുടെ രാജാവ് എന്ന പ്രത്യാശാനിർഭരമായ സൂചനയും യൂദാജനതയുടെ അലംഭാവവും അനന്തരഫലങ്ങളും, ബാറൂക്കിൻ്റെ പുസ്തകത്തിൽ കർത്താവിൻ്റെ സ്വരം ശ്രവിക്കാതെ അവിടത്തേക്കെതിരായി പാപംചെയ്‌ത ഇസ്രായേൽ -യൂദാജനതകളോട് തെറ്റുകൾ ഏറ്റുപറഞ്ഞു മോചനത്തിനായി പ്രാർത്ഥിക്കാനുള്ള ആഹ്വാനവും നാം ശ്രവിക്കുന്നു. അർഹിക്കാത്ത ദാനങ്ങളാൽ നമ്മെ നിറയ്ക്കുന്ന ദൈവത്തിൻ്റെ മഹാഔദാര്യത്തിൻ്റെ മുമ്പിൽ നന്ദിയുള്ളവരായിരിക്കാനും തിന്മയിൽ നിന്നകന്നു ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്...

Jul 24, 202527 min

ദിവസം 205: അവിശ്വസ്‌തജനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏശയ്യായുടെ പുസ്തകത്തിൽ ഈജിപ്തുമായി ദൈവത്തിനു ഹിതകരമല്ലാത്ത സഖ്യം ഉണ്ടാക്കിയതിനെക്കുറിച്ചുള്ള ദൈവത്തിൻ്റെ ആരോപണങ്ങൾ നമ്മൾ വായിക്കുന്നു. ഇസ്രായേലിൻ്റെ പരിശുദ്ധനിൽ നിങ്ങൾ ആശ്രയം വെച്ചാൽ നിങ്ങൾക്ക് സ്വസ്ഥതയും പ്രത്യാശയും ലഭിക്കും എന്ന് ഏശയ്യായിലൂടെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. ദൈവസന്നിധിയിൽ സമയം ചെലവഴിക്കുന്നവന് എല്ലാ അംഗബലത്തേക്കാളും ആയുധബലത്തേക്കാളും എല്ലാ സൈനിക ബലത്തേക്കാളും വലിയ ശക്തിയുണ്ടെന്ന് ദൈവമായ കർത്താവ് നമ്മളെ ഓർമിപ്പിക്കുന്നു. [ ഏശയ്യാ 30-31, സെഫാനിയാ 3, സുഭാഷിതങ്ങൾ 11:13-16] BIY INDI...

Jul 23, 202522 min

ദിവസം 204: ജറുസലേമിനു താക്കീതും വാഗ്ദാനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കർത്താവിനെതിരേ പ്രവർത്തിച്ച ദൈവത്തിൻ്റെ സ്വന്തം ജനത്തോടുള്ള മുന്നറിയിപ്പുകളും താക്കീതുകളും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും യൂദായ്ക്കു സംഭവിക്കാൻ പോകുന്ന വിപത്തിനെ സൂചിപ്പിക്കുന്ന മുന്നറിയിപ്പുകൾ സെഫാനിയായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. മദ്യപാനം വരുത്തുന്ന ധാർമിക അധഃപതനവും മദ്യം നിരോധിക്കേണ്ടതിൻ്റെ ആവശ്യകതയും എടുത്തുപറയുന്ന ഡാനിയേൽ അച്ചൻ, മദ്യനിരോധനം വരുംകാലതലമുറകൾക്ക് നമുക്ക് കൊടുക്കാവുന്ന ഏറ്റവും മഹത്തായ ഒരു കവചമായിരിക്കുമെന്ന് വിശദമാക്കുന്നു. താൽക്കാലിക സന്തോഷം തരുന്ന കൊച്ചു കൊച്ചു ത...

Jul 22, 202526 min

ദിവസം 203: ശിക്ഷയും രക്ഷയും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവം മുൻകാലങ്ങളിൽ ചെയ്ത കാര്യങ്ങൾക്കും വരും കാലങ്ങളിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾക്കും വേണ്ടി ഏശയ്യാ പ്രവാചകൻ ദൈവത്തെ സ്തുതിക്കുന്നതും ദൈവം തരാൻ പോകുന്ന മനോഹരമായ ഒരു വിരുന്നിനെക്കുറിച്ചും ഏശയ്യായുടെ പുസ്തകത്തിൽ വായിക്കുന്നു. ദിവസത്തിലെ പല സന്ദർഭങ്ങളിൽ, പല സാഹചര്യങ്ങളിൽ, ഒരു നിമിഷം കണ്ണുപൂട്ടി നമ്മുടെ ദൈവത്തെ ഓർക്കാൻ, അവനിൽ ഹൃദയം ഉറപ്പിക്കാൻ, അങ്ങനെ സമാധാനത്തികവിൽ ജീവിക്കാൻ നമുക്ക് കഴിയട്ടെ എന്ന് ഡാനിയേൽ അച്ചൻ പ്രാർത്ഥിക്കുന്നു. [ഏശയ്യാ 25-27, ഹബക്കുക്ക്‌ 3, സുഭാഷിതങ്ങൾ 11:5-8] BIY INDIA LINKS— 🔸I...

Jul 21, 202526 min

ദിവസം 202: മനുഷ്യനന്മ ഭൂമിക്ക് വീണ്ടെടുപ്പ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇന്നത്തെ വായനയിൽ രാജ്യങ്ങൾക്കെതിരെയുള്ള ശിക്ഷാവിധിയെക്കുറിച്ചും ലോകാന്ത്യത്തെക്കുറിച്ചുമുള്ള ഏശയ്യായുടെ പ്രവചനവും, ബാബിലോണിൻ്റെ ആസന്നമായ അടിമത്തത്തെക്കുറിച്ചുള്ള ഹബക്കുക്കിൻ്റെ പ്രവചനവും നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ തിന്മയാണ് ഭൂമി നശിപ്പിക്കപ്പെടാൻ കാരണമെന്നും മനുഷ്യൻ നീതിയും സത്യവും ധർമ്മവും സുവിശേഷമൂല്യവും അനുസരിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ ഭൂമിയുടെ വീണ്ടെടുപ്പ് ആരംഭിക്കുമെന്നും അതിനുള്ള ജ്ഞാനവും വിവേകവും ജാഗ്രതയും തന്ന് അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന...

Jul 20, 202524 min

ദിവസം 201: ദൈവാശ്രയത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ബാബിലോണിൻ്റെയും അസ്സീറിയായുടെയും പതനങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മൾ ദൈവ ശക്തിയിൽ ആശ്രയിച്ചാൽ നമ്മെ ഞെരുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന എല്ലാ ശക്തികൾക്കും മീതേ ദൈവത്തിൻ്റെ കരം പ്രവർത്തിക്കും. ജീവിതത്തിൻ്റെ ക്ഷേമത്തിനും നവീകരണത്തിനുമായി നമ്മളാൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനുള്ള വിവേകവും ജാഗ്രതയും കൃപയും തന്ന് നമ്മെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ഏശയ്യാ 21-22, നാഹും 3, സുഭാഷിതങ്ങൾ 10:29-32] BIY INDIA LINKS— 🔸Facebook: ht...

Jul 19, 202525 min

ദിവസം 200: വിധിപ്രഖ്യാപനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏശയ്യായുടെ പുസ്തകത്തിൽ എത്യോപ്യയെക്കുറിച്ചും ഈജിപ്തിനെക്കുറിച്ചും ഏശയ്യാ അവർക്ക് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ച് പ്രവചിക്കുന്നു. ഈജിപ്തിൽ ദൈവമായ കർത്താവിനെ അംഗീകരിക്കുന്ന ഒരു ജനത ഉണ്ടാകുമെന്ന് ഏശയ്യാ പ്രവചിക്കുന്നു. നാഹും പ്രവാചകന്‍ നിനവേയ്ക്കെതിരെ പ്രവചിക്കുന്നു. നമ്മുടെ ദൈവമാണ് ചരിത്രത്തെയും രാജ്യങ്ങളെയും നിയന്ത്രിക്കുന്നത്, നമ്മൾ ഒന്നിനെയും ആരെയും ഭയപ്പെടേണ്ടതില്ല എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [ഏശയ്യാ 18-20, നാഹും 1-2, സുഭാഷിതങ്ങൾ 10:25-28] — BIY INDIA LINKS— 🔸Official Bibl...

Jul 18, 202525 min

ദിവസം 199: സഹനങ്ങളിലൂടെ ദൈവത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏശയ്യായിൽ ഇന്ന് നാം ശ്രവിക്കുന്നത് സിറിയായ്ക്കും എഫ്രായിമിനും സമരിയായ്ക്കും എതിരെയുള്ള വിധി വാചകമാണ്. ജോയേൽ പ്രവാചകനിലൂടെ ആത്മാവിനെ വർഷിക്കുമെന്നുള്ള സൂചനയും നമുക്ക് ലഭിക്കുന്നു. ഏറ്റവും നല്ലതിനെ വെളിയിൽ കൊണ്ടുവരാനുള്ള ദൈവത്തിൻ്റെ അവസാന ശ്രമത്തിൻ്റെ ഭാഗമാണ് ജീവിതത്തിലെ വേദനകളും സഹനങ്ങളും. ദുരിതങ്ങളെ ഓർത്തെടുത്ത് ദൈവത്തെ സ്തുതിക്കാൻ കഴിഞ്ഞാൽ, നല്ല കാലങ്ങളെക്കാൾ അധികം നന്മ കൊണ്ടു വരാൻ പോകുന്നത് ദൈവത്തിന് നന്ദി പറയുന്ന ആ സന്ദർഭങ്ങൾ ആയിരിക്കും. സങ്കടങ്ങൾ ദൈവം തള്ളിക്കളഞ്ഞ കാലങ്ങളല്ല, മറിച്ച് നമ്മളെ ...

Jul 17, 202520 min

ദിവസം 198: കർത്താവിൻ്റെ ദിനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏശയ്യാ പ്രവാചകൻ്റെയും ജോയൽ പ്രവാചകൻ്റെയും യൂദാ രാജ്യത്തോടുള്ള പ്രവചനങ്ങളാണ് നാം ശ്രവിക്കുന്നത്. ജീവിതത്തിലുണ്ടാവുന്ന ഒരോ സഹനങ്ങളും സങ്കടങ്ങളും കൂടുതൽ അനുതപിക്കാനുള്ള ആഹ്വാനമായി കാണാൻ നമുക്ക് സാധിക്കണം. തിന്മയും പാപവും സ്വാർത്ഥതയും ദൈവനിയോഗങ്ങൾ മറന്നുള്ള ജീവിതവും, അവിശ്വസ്തതയുമെല്ലാം ഉപേക്ഷിച്ച്, ‘അനുതപിച്ചാൽ രക്ഷപ്രാപിക്കും’ എന്ന സന്ദേശത്തിലൂടെ ദൈവാശ്രയബോധത്തിലേക്ക് മടങ്ങിവരാൻ പ്രവാചക വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വചനം വിശദീകരിച്ചു തരുന്നു. [ഏശയ്യാ 14-15, ജോയേൽ 1-2, സുഭാഷിതങ്ങൾ 10:17-20...

Jul 16, 202525 min

ദിവസം 197: സർവ്വമഹത്വം ദൈവത്തിന് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏശയ്യായുടെ പ്രവചനത്തിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ചില അടയാളപ്പെടുത്തലുകളും, തോബിത്തിൻ്റെ പുസ്തകത്തിൽ തോബിത്തിൻ്റെ നന്ദി പ്രകാശനവും അന്തിമ ഉപദേശവും നമ്മൾ ശ്രവിക്കുന്നു. ഒരു ജീവിതത്തിൻ്റെ നന്മ, ഒരാൾ തനിക്കു ലഭിച്ച നന്മകൾക്കും നേട്ടങ്ങൾക്കും എത്രമാത്രം ദൈവത്തിനു മഹത്വം കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ്. എത്രത്തോളം പ്രാർത്ഥനയിൽ നാം വളരുന്നോ അത്രത്തോളം നമ്മുടെ ജീവിതം സുഗമമായിരിക്കുമെന്നും, കാണുന്നതും കേൾക്കുന്നതും വച്ച് മറ്റുള്ളവരെയും അവരുടെ നിലപാടുകളെയും അവരുടെ ജീവിതത്തെയും വിധിക്കാതിരിക്കാനും...

Jul 15, 202529 min

ദിവസം 196: മിശിഹായുടെ ജനനം പ്രവചിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മിശിഹായുടെ ജനനം ഏശയ്യാ പ്രവചിക്കുന്ന ഭാഗം ഇന്ന് നാം ശ്രവിക്കുന്നു. കൂടാതെ ഇസ്രയേലിനുള്ള ശിക്ഷയും അസ്സീറിയായുടെ അഹങ്കാരത്തിനുള്ള പ്രതിഫലവും പ്രവചിക്കപ്പെടുന്നു. തോബിത്തിൻ്റെ പുസ്തകത്തിൽ നിന്ന് നല്ല ഭാര്യാഭർത്തൃബന്ധത്തെക്കുറിച്ചും മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചും വിശദമാക്കുന്ന ഭാഗങ്ങളും നമുക്ക് ശ്രവിക്കാം. നമ്മുടെ ബന്ധങ്ങളെ ഗൗരവമായി എടുക്കാനും ദൈവം തന്ന ബന്ധങ്ങളെ ആദരവോടെ കാണാനും ഞങ്ങളെ സഹായിക്കണമേയെന്നും ദൈവത്തോട് ചേർന്നുള്ള ജീവിതത്തിൽ ദൈവഭക്തി നമുക്ക് നൽകുന്ന നേട്ടങ്ങളെ കാണാൻ ഞങ്ങളുടെ കണ്ണുകൾ...

Jul 14, 202529 min

ദിവസം 195: പ്രാർത്ഥന ദാമ്പത്യത്തിൻ്റെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേൽ രാജാവും സിറിയാരാജാവും ഒരുമിച്ച് യുദായ്ക്കെതിരെ യുദ്ധത്തിന് വരുന്നതും ഏശയ്യാ യുദാരാജാവിന് ദൈവത്തിൻ്റെ സന്ദേശം കൈമാറുന്നതും ഏശയ്യായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. തൻ്റെ ദാമ്പത്യത്തിൻ്റെ ആരംഭ ദിവസത്തിൽ തോബിയാസും സാറായും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്ന മനോഹരമായ പ്രാർത്ഥന തോബിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. നമ്മളെ ഭയപ്പെടുത്തുന്ന ഒരു സാഹചര്യത്തിലും പതറി പോകാതെ ദൈവത്തെ മാത്രം ഭയപ്പെടുക. ദൈവത്തെ ഭയപ്പെടുന്നവനു മറ്റൊന്നിനെയും മറ്റാരെയും ഭയപ്പെടേണ്ട ആവശ്യം വരികയില്ല എന്ന് ഡാനിയേൽ അ...

Jul 13, 202527 min

ദിവസം 194: തോബിയാസിൻ്റെ സഹയാത്രികൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവം ഇസ്രായേലിനെ കൃഷിക്കാരൻ നിർമ്മിച്ച വിശിഷ്ടമായ മുന്തിരിത്തോപ്പിനോട് ഉപമിക്കുന്നതും കാട്ടുമുന്തിരി പുറപ്പെടുവിച്ചതിനെത്തുടർന്ന് ദൈവം മുന്തിരിത്തോപ്പിനോട് ചെയ്യാൻ പോകുന്നത് എന്തെന്നും ഇസ്രായേലിനെ ഭരിക്കുന്നത് ഉസിയാ രാജാവല്ല ദൈവമാണ് എന്നും ഏശയ്യായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. തോബിയാസ് റഫായേലിൻ്റെ സഹായത്തോടെ സാറായെ വിവാഹം ചെയ്യുന്നതും തോബിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. തകർച്ചയും ദുഃഖങ്ങളും വേദനകളും വരുന്നതുവരെ ദൈവികസന്ദേശങ്ങളെ മനസ്സിലാക്കുന്നതിനുവേണ്ടി കാത്തിരിക്കരുത് എന്ന് ഡാനിയേ...

Jul 12, 202526 min

ദിവസം 193: പ്രാർത്ഥനയുടെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏശയ്യായുടെ പുസ്തകത്തിൽ മൂന്ന് ആക്ഷേപങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, അവർ ദൈവത്തിനെതിരെ തിരിഞ്ഞു എന്നതും രണ്ട്, അവർ പാവപ്പെട്ടവരെ കൊള്ളയടിച്ചതും മൂന്ന്, സ്ത്രീകൾക്കെതിരെയും ആണ്. മനുഷ്യരാൽ നിന്ദിക്കപ്പെട്ട സമയത്ത് രണ്ടു വ്യക്തികളും, തോബിത്തും സാറായും പ്രാർത്ഥനയിലൂടെ തങ്ങളുടെ ജീവിതത്തിൻ്റെ പരിഹാരം കണ്ടെത്തുന്നതും അവർക്ക് മറുപടി നൽകാൻ ദൈവദൂതൻ അയക്കപ്പെടുന്നതും, തോബിത് തൻ്റെ മകനു നൽകുന്ന നിർദ്ദേശങ്ങളും തോബിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. മാതൃകാപരമായ ഒരു ജീവിതം നയിക്കുന്നവർക്കെ ഹൃദയസ്പർശിയായ...

Jul 11, 202525 min

ദിവസം 192: ഏശയ്യായുടെ പ്രവചനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യൂദായിലെ ജനങ്ങൾക്ക് പ്രവാസത്തിലേക്ക് പോകാതിരിക്കാൻ ഏശയ്യാ പ്രവാചകൻ നൽകുന്ന മുന്നറിയിപ്പുകളും താക്കീതുകളും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, സത്യത്തിൻ്റെയും നീതിയുടെയും പാതകളിൽ മാത്രം സഞ്ചരിച്ച് കാരുണ്യപ്രവർത്തികളിൽ മുഴുകി ജീവിച്ച തോബിത്തിൻ്റെ ജീവിതം വിവരിക്കുന്ന ഭാഗം തോബിത്തിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവം നൽകിയ പ്രമാണങ്ങളെ ജീവനേക്കാൾ വിലയുള്ളതായി കരുതി ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുന്നവരായി മാറാൻ ഞങ്ങളെ അങ്ങ് സഹായിക്കണമേയെന്ന് നമുക്കും പ്രാർത്ഥിക്കാം. [ഏശയ്യാ 1-2, തോബിത് 1-2, സുഭ...

Jul 10, 202529 min

ദിവസം 191: ജറുസലേമിൻ്റെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ബാബിലോൺരാജാവായ നബുക്കദ്നേസർ ജറുസലേം കീഴടക്കുകയും കർത്താവിൻ്റെ ആലയവും രാജകൊട്ടാരവും തകർത്ത് ശേഷിച്ച ജനങ്ങളെ പ്രവാസികളായി ബാബിലോണിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ചരിത്രം ഇന്ന് നാം ശ്രവിക്കുന്നു. വിശുദ്ധഗ്രന്ഥ വായനകൾ വഴി ഞങ്ങൾക്ക് ലഭിക്കുന്ന തിരിച്ചറിവുകൾ ഞങ്ങളുടെ ജീവിതമാണ്, ഞങ്ങളുടെ ജീവിതത്തിൻ്റെ മുൻമാതൃകകളും ഞങ്ങളുടെ ജീവിതത്തിന് നൽകപ്പെടുന്ന പാഠങ്ങളുമാണെന്ന് മനസ്സിലാക്കാനും അതിനെയൊന്നും നിസ്സാരമായി കാണാൻ ഞങ്ങൾക്ക് ഇടയാവരുതെയെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [2 രാജാക്കന്മാ...

Jul 09, 202526 min
For the best experience, listen in Metacast app for iOS or Android