The Bible in a Year - Malayalam - podcast cover

The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

ദിവസം 190: ജോസിയായുടെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യൂദാരാജ്യം പ്രവാസത്തിലേക്ക് പോകുന്നതിനു തൊട്ടുമുമ്പുള്ള രാജാക്കന്മാരെക്കുറിച്ചുള്ള ഇന്നത്തെ വായനകളിൽ അസ്സീറിയായ്ക്കെതിരെ യുദ്ധത്തിന് പോകുന്ന നെക്കോ ഇസ്രായേലിനെ കടക്കാൻ ശ്രമിക്കുമ്പോൾ മെഗിദോയിൽ വച്ച് ജോസിയാ തടുക്കുന്നതും ജോസിയാ മരണമടയുന്നതും നമ്മൾ ശ്രവിക്കുന്നു. ജീവിതത്തിൻ്റെ തിന്മ നിറഞ്ഞ വഴികളിൽനിന്ന് ദൈവപ്രമാണങ്ങളിലേക്ക് മടങ്ങിവരാനുള്ള വിവേകത്തിൻ്റെ ഒരു ഹൃദയം ഞങ്ങൾക്ക് തരണമേ എന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [2 രാജാക്കന്മാർ 24, 2 ദിനവൃത്താന്തം 35, സുഭാഷിതങ്ങൾ 8:22-36]...

Jul 08, 202523 min

ദിവസം 189: ദൈവത്തിൽ ആശ്രയിച്ച ജോസിയാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കർത്താവിനെ ഒന്നാം സ്ഥാനത്ത് ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദൈവത്തിൽ പൂർണ്ണമായും ആശ്രയിച്ച ജോസിയായെ ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. ദൈവത്തെ ആരാധിക്കുന്ന ചെറുപ്പക്കാരിലൂടെ പൂർവകാലത്തിൻ്റെ തിന്മകളെ തുടച്ചുമാറ്റാൻ ദൈവത്തിനു കഴിയും എന്നതിൻ്റെ അടയാളവും സൂചനയുമാണ് ജോസിയാ. തിന്മയെ വെറുക്കാനും വിശുദ്ധിയെ സ്നേഹിക്കാനുമുള്ള ജ്ഞാനവും ബോധ്യവും ലഭിക്കാൻ ദൈവത്തോട് നമ്മൾ പ്രത്യേകം പ്രാർത്ഥിക്കണം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ 2 രാജാക്കന്മാർ 23, 2 ദിനവൃത്താന്തം 34, സുഭാഷിതങ്ങൾ 8:1-21] — BIY INDIA LIN...

Jul 07, 202527 min

ദിവസം 188: നിയമഗ്രന്ഥം കണ്ടെത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജോസിയായുടെ ഭരണകാലത്ത് കർത്താവിൻ്റെ ആലയത്തിൽ നിന്ന് നിയമ ഗ്രന്ഥം കണ്ടെത്തുന്നതിനെത്തുടർന്നുള്ള സംഭവങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, തിന്മയിൽ മുഴുകി ഭരണം നടത്തിയ മനാസ്സേ അവസാനകാലത്ത് ദൈവത്തിൻ്റെ മുമ്പിൽ എളിമപ്പെടുകയും ചെയ്യുന്ന ചരിത്രം ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. വിഗ്രഹാരാധനയിലൂടെയും അശുദ്ധിയിലൂടെയും ദൈവിക പദ്ധതികൾ തകർത്തുകളയുന്നവരായി മാറാതെ ദൈവത്തെ സ്നേഹിക്കാനുള്ള കൃപയും ദൈവവചനത്തോട് ആഴമായ ഒരു ബന്ധവും സ്നേഹവും തന്ന് ഞങ്ങളെ അങ്ങ് സഹായിക്കണമേയെന്നു പ്രാർത്ഥിക്കാൻ ഡാന...

Jul 06, 202524 min

ദിവസം 187: തിന്മയിൽ മുഴുകിയ മനാസ്സെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മനാസ്സെരാജാവിൻ്റെ പ്രവർത്തികളും തുടർന്ന് ആമോൻരാജാവ് ആകുന്നതും പിന്നീട് സെന്നാക്കെരിബിൻ്റെ ആക്രമണവും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. ഒന്നിൻ്റെയും മഹത്വം നമ്മൾ എടുക്കാതിരിക്കുന്നത് നമുക്ക് സുരക്ഷിതത്വം നൽകുമെന്നും, നമ്മുടെ പ്രൗഢിയും മേന്മയും സമ്പാദ്യവും മഹത്വവും എല്ലാം മറ്റുള്ളവരെ കാണിച്ചുകൊടുത്ത് സാത്താൻ നമ്മുടെമേൽ കണ്ണുവെക്കുന്നതിനിടയാകാതെ എല്ലാറ്റിൻ്റെയും മഹത്വം ദൈവത്തിനു നൽകി, എല്ലാ കാര്യങ്ങളെയും പ്രതി ദൈവത്തിന് നന്ദി പ്രകാശിപ്പിച്ച് എളിമയോടെ ജീവിക്കാനും ഡാനിയേൽ അച്ചൻ നമ്മളെ ഓർമ്മിപ്പിക്കു...

Jul 05, 202526 min

ദിവസം 186: ഹെസക്കിയായുടെ രോഗശാന്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഹെസക്കിയായുടെ അവസാന നാളുകളിലെ രോഗാവസ്ഥയിൽ കർത്താവിനോട് പ്രാർത്ഥിക്കുന്നതും രോഗശാന്തി നേടുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. മരണത്തിലേക്ക് നമ്മൾ അടുത്തു കൊണ്ടിരിക്കുകയാണെന്ന് ഒരോ പുലരിയിലും ചിന്തിക്കാനും, ഓരോ രാത്രിയിലും അതോർത്ത് ശാന്തമായി ഉറങ്ങാനും, മരണത്തിൻ്റെ മണിനാദം മുഴങ്ങുകയും മരണരഥം എത്തുകയും ചെയ്യുമ്പോൾ സന്തോഷത്തോടെ നമ്മുടെ ജന്മഗൃഹത്തിലേക്ക് മടങ്ങിപോകാനുമുള്ള കൃപയ്ക്കായി കർത്താവിനോട് പ്രാർത്ഥിക്കാനും, ജപമാല എന്ന ശക്തമായ ആയുധമുയർത്തി ഈ കാലഘട്ടത്തിൽ അന്തിമയുദ്ധത്തിന് തയ്യാറെടുക്കാനും...

Jul 04, 202521 min

ദിവസം 185: ഹെസക്കിയായുടെ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അസ്സീറിയാ സൈന്യത്തിൻ്റെ ആക്രമണത്തിൽ രക്ഷനേടുന്നതിനായി ഏശയ്യാ പ്രവാചകൻ്റെ ഉപദേശപ്രകാരം പ്രാർത്ഥിക്കുന്ന ഹെസക്കിയാ രാജാവിനെ കർത്താവ് ദൂതനെ അയച്ചു സഹായിക്കുന്നതും, വർഷങ്ങൾക്കുശേഷമുള്ള പെസഹാ ആചരണവും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നമ്മുടെ സ്വന്തം ശക്തിയെ ആശ്രയിക്കാതെ നമ്മൾ ദൈവത്തിൽ ആശ്രയിക്കുന്ന സമയത്ത് അനേകകോടി ദൂതന്മാർ നമുക്ക് വേണ്ടി യുദ്ധം ചെയ്യാൻ ഇറങ്ങി വരികയാണെന്നും നമ്മൾ ഭയപ്പെടേണ്ടതില്ലെന്നും ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു. [2 രാജാക്കന്മാർ 19, 2 ദിനവൃത്താന്തം 30, സങ്കീർത്തനങ്ങൾ 143] — ...

Jul 03, 202525 min

ദിവസം 184: കർത്താവിൽ ആശ്രയിച്ച ഹെസക്കിയാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കനത്ത കൂരിരുട്ടിന് നടുവിൽ കത്തിച്ചുവെച്ച ഒരു കൈവിളക്കായി മാറിയ യൂദായിലെ ഹെസക്കിയാ രാജാവിൻ്റെ ജീവിതം ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. ലോകവും പിശാചും ദുഷ്ടമനുഷ്യരുമെല്ലാം നമ്മളെ വെല്ലുവിളിക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ നമ്മൾ ആരെ തിരഞ്ഞെടുക്കും; ദൈവത്തെയോ ലോകത്തെയോ എന്നതാണ് ഒരു വ്യക്തിയുടെ വരാൻ പോകുന്ന ജീവിതത്തെയും ഭാവിയെയും നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് ഈ വായനയിലൂടെ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [2 രാജാക്കന്മാർ 18, 2 ദിനവൃത്താന്തം 29, സങ്കീർത്തനങ്ങൾ 141] — ...

Jul 02, 202528 min

Intro to 'Exile- പ്രവാസം' | Fr. Daniel & Fr. Wilson

'പ്രവാസം' കാലഘട്ടത്തിലേക്ക് സ്വാഗതം! നമ്മുടെ Great Adventure Bible Timeline- ലെ എട്ടാമത്തെ കാലഘട്ടം ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് നമ്മെ പരിചയപ്പെടുത്തുന്നു. തെക്കൻ രാജ്യമായ യൂദായുടെ പതനത്തെയും ബാബിലോണിലേക്കുള്ള പ്രവാസത്തെയും കുറിച്ച് ഇവിടെ അവർ വിവരിക്കുന്നു. യൂദായുടെ പ്രവാസകാലജീവിതം അവരുടെ ആത്മീയ സ്ഥിതിയെ എങ്ങനെയെല്ലാം ബാധിച്ചുവെന്നും ആത്യന്തികമായി അവരുടെ അവിശ്വസ്തതയിൽ നിന്നുള്ള വീണ്ടെടുപ്പും വിശ്വസ്തതയുടെ പുനഃസ്ഥാപനവും എങ്ങനെ ലക്ഷ്യമിട്ടുവെന്നും നമുക്ക് ആഴത്തിലുള്ള ഉൾക്കാഴ്ച ഈ ചർച്ചയിൽ നിന്...

Jul 02, 202540 min

ദിവസം 183: സമരിയായുടെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഹോസിയാ രാജാവിൻ്റെ കാലത്ത് അസ്സീറിയാ രാജാവ് സമരിയാ പിടിച്ചടക്കുകയും ഇസ്രായേൽ ജനതയെ അസ്സീറിയായിലേക്ക് നാടുകടത്തുകയും ചെയ്യുന്ന സംഭവങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. കർത്താവ് നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്; നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക, ദൈവത്തിൻ്റെ സന്നിധിയിൽ വിനീതനായി ചരിക്കുക, എന്ന മിക്കായുടെ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, ഇസ്രായേലിനു സംഭവിച്ച ദുരന്തം നമുക്ക് സംഭവിക്കാതിരിക്കാൻ അങ്ങയുടെ കരുണ നമ്മെ പൊതിയണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ 2 രാജാ...

Jul 01, 202527 min

ദിവസം 182: ആഹാസിൻ്റെ ദൈവനിഷേധം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യൂദാ രാജാവായ ആഹാസ് ദൈവത്തെ ആശ്രയിക്കുന്നതിനു പകരം അസ്സീറിയാ രാജാവിൻ്റെ സഹായം തേടുകയും അസ്സീറിയൻ രാജാവിനെ പ്രസാദിപ്പിക്കാൻ ദേവാലയത്തിലെ നിർമ്മിതികൾക്ക് ഭേദം വരുത്തുകയും ചെയ്യുന്നു. വിശുദ്ധിയുള്ള ഒരു ജീവിതം നയിച്ച് അങ്ങയുടെ പ്രമാണങ്ങളെല്ലാം പാലിച്ച്, അങ്ങയുടെ മക്കളായിട്ട്, വലിയ കൃപാവരത്തിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നു പ്രാർത്ഥിക്കാൻ അനുതപിച്ചില്ലെങ്കിൽ ശിക്ഷ പടിവാതിൽക്കൽ എത്തിയിരിക്കുന്നു, അനുതപിച്ച് മടങ്ങി വന്നാൽ പ്രത്യാശയുടെ ഒരു കാലം ദൈവം കാത്തുവച്ചിട്ടുണ്ട് എന്ന പ്രവാചകമൊഴികൾ ഉദ്ധരിച്ച് ഡ...

Jun 30, 202527 min

ദിവസം 181: കർത്താവിൽ സമ്പൂർണ്ണ സമർപ്പണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യൂദായിലെയും ഇസ്രായേലിലെയും ഏതാനും രാജാക്കന്മാരുടെ ഭരണകാല വിവരണം രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, യോനാ പ്രവാചകനെ കർത്താവ് നിനെവേയിലേക്കുള്ള ദൗത്യത്തിന് അയക്കുമ്പോൾ യോനാ നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും യോനായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. യോനായെപ്പോലെ മുൻവിധികളുമായി ജീവിക്കാതെ കർത്താവിനു സമ്പൂർണമായി സമർപ്പിക്കാൻ മോശയെപ്പോലെ സർവ്വ സന്നദ്ധനായ, ദൈവത്തിന് എന്തും വിട്ടു കൊടുക്കാൻ സദാ തയ്യാറുള്ള ഒരു പ്രവാചകനായി ഞങ്ങളെത്തന്നെ സമർപ്പിക്കാൻ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ച...

Jun 29, 202529 min

ദിവസം 180: ആമോസിൻ്റെ മധ്യസ്ഥ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രയേലിലെയും യൂദായിലെയും സമകാലീനരായ രാജാക്കന്മാരുടെ ഭരണകാലവും അവർ തമ്മിലുള്ള ഏറ്റുമുട്ടലുകളും എലീഷാ പ്രവാചകൻ്റെ മരണവും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, ആമോസ് പ്രവാചകൻ്റെ പുസ്തകത്തിൽ നിന്ന് ഇസ്രയേലിൻ്റെ നാശത്തെക്കുറിച്ചും പുനരുദ്ധാരണത്തെക്കുറിച്ചുമുള്ള പ്രവചനങ്ങളും ആമോസിൻ്റെ മധ്യസ്ഥ പ്രാർത്ഥനയും നാം വായിക്കുന്നു. ദൈവം സംസാരിക്കുന്ന സന്ദർഭങ്ങളെ വിലമതിക്കാനും ആര് എതിരുനിന്നാലും ദൈവം ഏൽപ്പിച്ച നിയോഗം പൂർത്തിയാക്കാൻ വേണ്ട ആത്മധൈര്യവും വിശ്വസ്തതയും ദൈവം കൂടെയുണ്ടെന്നുള്ള സംരക്ഷണത്തിൻ്റെ ബോധ്യവും ...

Jun 28, 202533 min

ദിവസം 179: അനുതപിച്ചു കർത്താവിലേക്കു തിരിയുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അഹസിയായുടെ മരണശേഷം അത്താലിയ യൂദാരാജ്ഞിയാകുന്നതും തുടർന്ന് യോവാഷ് രാജാവാകുന്നതും, ആമോസ് പ്രവാചകനിലൂടെ ഇസ്രയേലിനുള്ള മുന്നറിയിപ്പുകളും അനുതപിച്ചു കർത്താവിങ്കലേക്കു തിരിയാനുള്ള ആഹ്വാനവും നാം ശ്രവിക്കുന്നു. നമ്മുടെ ജീവിതത്തിൽ ആരും കാണാതെയും ആരും അറിയാതെയും നാം വിശ്വസ്തതയോടെ നിർവഹിക്കുന്ന നമ്മുടെ ഉത്തരവാദിത്വങ്ങൾ ദൈവത്തിൻ്റെ കണ്ണുകൾ നമ്മെ തേടിയെത്തുന്നതിന് ഇടയാക്കുമെന്നും ചെറിയ കാര്യങ്ങളിലെ വിശ്വസ്തത ദൈവം നമ്മെ വലിയ കാര്യങ്ങൾ ഭരമേൽപ്പിക്കുന്നതിന് കാരണമാകുമെന്നും കർത്താവിൻ്റെ ദിനം കടന്നു വരും മുമ്പ് ദ...

Jun 27, 202530 min

ദിവസം 178: ദൈവത്തിൻ്റെ മുന്നറിയിപ്പുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏലിയായിലൂടെ ദൈവം പ്രവചിച്ച പ്രകാരം ഇസ്രായേൽ - യൂദാ രാജകുടുംബങ്ങളെ യേഹു സംഹരിക്കുന്ന വിവരണങ്ങളും ആമോസ് പ്രവാചകനിലൂടെ ഇസ്രായേലിനു നൽകുന്ന മുന്നറിയിപ്പുകളും ഇന്ന് നാം ശ്രവിക്കുന്നു. നമ്മുടെ ഹൃദയത്തിൽ നിന്ന് ദൈവത്തിന് ഹിതകരമല്ലാത്ത കാര്യങ്ങൾ പൂർണമായും നീക്കിക്കളഞ്ഞ് നമ്മളെ സമ്പൂർണമായി ദൈവത്തിന് സമർപ്പിക്കുമ്പോൾ നമ്മിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും. ദൈവം പ്രവാചകന്മാരിലൂടെ നമ്മുടെ ജീവിതത്തിന് വേണ്ട നിർദ്ദേശങ്ങളും വെളിപ്പെടുത്തലുകളും നൽകുമ്പോൾ അത് ഗൗരവമായി എടുക്കാനുള്ള വിവേകം നൽകണമേയെന്ന് പ്രാർത്ഥിക്കാൻ ഡ...

Jun 26, 202528 min

ദിവസം 177: ഇസ്രായേലേ മടങ്ങിവരുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേലിൻ്റെ രാജാവായി യേഹു അഭിഷേകം ചെയ്യപ്പെടുന്നതും യോറാമും അഹാസിയായും ജെസെബെലും വധിക്കപ്പെടുന്നതും രാജാക്കന്മാരുടെ പുസ്തകത്തിൽനിന്നും, ഇസ്രയേലിൻ്റെ കർത്താവിങ്കലേക്കുള്ള മടങ്ങിവരവിനായുള്ള പ്രവാചകവചനങ്ങൾ ഹോസിയായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ യഥാർത്ഥശത്രു പാപമാണെന്നും പാപത്തെക്കുറിച്ച് അനുതപിച്ച് പാപത്തിൻ്റെ അനന്തരഫലങ്ങൾ ഒഴിവാക്കാൻ യേശുവിലേക്ക് തിരിയാനുള്ള ഹൃദയത്തിൻ്റെ തുറവി ഞങ്ങൾക്ക് തരണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ 2 രാജാക്കന്മാർ 9, ഹോസിയാ 1...

Jun 25, 202530 min

ദിവസം 176: ദൈവഹൃദയത്തിൻ്റെ വേദന - The Bible in a Year മലയാളം (with Fr. Daniel Poovannathil)

എലീഷ താൻ പുനർജീവിപ്പിച്ച കുട്ടിയുടെ അമ്മയോട് നാട്ടിൽ ഏഴുവർഷം ക്ഷാമം ഉണ്ടാകുന്നതിനെക്കുറിച്ചു പറയുന്നതും ഹസായേൽ രാജാവാകുന്നതിനെക്കുറിച്ചും രാജാക്കന്മാരുടെ പുസ്തകത്തിൽ വായിക്കുമ്പോൾ ഹോസിയായുടെ പുസ്തകത്തിൽ ദൈവവുമായുള്ള ഉടമ്പടിബന്ധത്തെ ഓർമ്മിപ്പിക്കുന്നതും വായിക്കുന്നു. ദൈവത്തെ വിട്ടുപേക്ഷിച്ച് എത്ര അകന്നു പോയാലും മനുഷ്യനെ തേടിയെത്തുന്ന, സ്വന്തം ജനത്തെ തേടിയെത്തുന്ന ദൈവത്തിൻ്റെ മഹാസ്നേഹമാണ് ഹോസിയായുടെ പുസ്തകത്തിൻ്റെ ഉള്ളടക്കം എന്ന് ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു. [2 രാജാക്കന്മാർ 8, ഹോസിയാ 8-10, സ...

Jun 24, 202527 min

ദിവസം 175: പ്രവാചക ദൗത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ആരാം രാജാവ് ഇസ്രയേലിനെ ആക്രമിച്ചപ്പോൾ എലീഷാ പ്രവാചകൻ നൽകിയ മുന്നറിയിപ്പുകൾക്കനുസരിച്ചു സൈന്യത്തെ നീക്കി ആരാംകാരെ തോല്പിക്കുന്ന ചരിത്രവും രൂക്ഷമായ ക്ഷാമത്താൽ ഇസ്രായേല്യർ വലയുകയും ചെയ്യുന്ന വിവരണങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. സുവിശേഷത്തിൻ്റെ നല്ല വെളിച്ചം ലോകം മുഴുവനിലും പകർന്നു കൊടുക്കാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും സുവിശേഷം പങ്കുവെക്കാനുള്ള ഒരു ദാഹം പരിശുദ്ധാത്മാവിലൂടെ ഞങ്ങളിലേക്ക് വർഷിക്കണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [2 Kings 6-7, Hosea 4-7, Psalm 103, 2 ...

Jun 23, 202532 min

ദിവസം 174: നാമാനെ സുഖപ്പെടുത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കുഷ്ഠരോഗിയായ നാമാനെ എലീഷാ സുഖപ്പെടുത്തുന്നതും തുടർന്ന് എലീഷായുടെ ഭൃത്യൻ ഗഹസി കുഷ്ഠരോഗബാധിതനാകുന്നതും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. കർത്താവിൽ നിന്നകന്ന് അവിശ്വസ്തതയിലും വിഗ്രഹാരാധനയിലും കഴിഞ്ഞ ഇസ്രായേൽ ജനതയെ ദൈവത്തിലേക്ക് മടങ്ങി വരുവാനുള്ള ആഹ്വാനവുമായി വന്ന ഹോസിയാ പ്രവാചകൻ്റെ ജീവിതവും ഇന്ന് നാം വായിക്കുന്നു. വിശുദ്ധ കുർബാനയെന്ന സ്നാനത്തിലൂടെ നവീകരിക്കപ്പെട്ട്, വചനത്താൽ കഴുകപ്പെട്ട് നിരന്തരം എളിമയിലും ദൈവസ്നേഹത്തിലും നിലനിൽക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നു പ്രാർത്ഥിക്കാൻ ഡാനി...

Jun 22, 202528 min

ദിവസം 173: എലീഷായുടെ അദ്‌ഭുതങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

എലീഷാ പ്രവർത്തിച്ച ഏതാനും അദ്‌ഭുതങ്ങൾ വിവരിക്കുന്ന വചനഭാഗമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിക്കുന്നത്. കർത്താവിനോടു അവിശ്വസ്തനായിരുന്ന ആഹാസ് രാജാവിൻ്റെ ഭരണകാലവിവരണവും നാം വായിക്കുന്നു. ലോകം നമ്മളിൽ നിന്ന് കാണേണ്ടത് നമ്മളെയല്ല ദൈവത്തെയാണെന്നും നമ്മുടെ ജീവിതത്തിലെ തകർച്ചകളും സങ്കടങ്ങളുമെല്ലാം ദൈവത്തിലേക്ക് തിരിയാനുള്ള ക്ഷണമാണെന്നും നമ്മൾ ദൈവത്തെ തള്ളിക്കളഞ്ഞാലും ദൈവം നമ്മെ കാത്തിരിക്കും എന്ന സന്ദേശം ഡാനിയേൽ അച്ചൻ ഇന്ന് നമുക്ക് നൽകുന്നു. [2 Kings 4, 2 Chronicles 28, Psalm 127, 2 രാജാക...

Jun 21, 202525 min

ദിവസം 172: ഉസിയായുടെ അഹങ്കാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യൂദാ രാജാവുമൊത്ത് മോവാബിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൻ്റെ വിവരണം രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, സഖറിയാ പ്രവാചകൻ്റെ കാലത്ത് ദൈവവഴിയിൽ സഞ്ചരിച്ച ഉസിയാ രാജാവ്, പിന്നീട് വിശുദ്ധസ്ഥലത്ത് ധൂപാർപ്പണത്തിനുപോലും തുനിഞ്ഞ് അഹങ്കാരപ്രമത്തനായി കുഷ്ഠരോഗിയായി മാറിയ ചരിത്രം ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. നമുക്കുള്ളതെല്ലാം ദൈവത്തിൻ്റെ ദാനമാണെന്നും സർവ്വ മഹത്വവും അവിടത്തെപാദങ്ങളിൽ അർപ്പിക്കാനുള്ള വിവേകവും ഉൾക്കാഴ്ചയും തരണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു. [2 K...

Jun 20, 202523 min

ദിവസം 171: ഏലിയായും എലീഷായും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏലിയാ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതും എലീഷാ പ്രവാചകൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും വിശദീകരിക്കുന്ന വചനഭാഗങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, അമസിയാ രാജാവിൻ്റെ ഭരണകാലം വിവരിക്കുന്ന ഭാഗങ്ങൾ ദിനവൃത്താന്ത പുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. കൃപാവരത്തിൻ്റെ വഴികളോടു ചേർന്നു നിൽക്കാനുള്ള ഒരാഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്നും പൈശാചിക ശക്തികളെ പരാജയപ്പെടുത്തുന്ന ദൈവശക്തി ഞങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [2 Kings 2, 2 Chronicles 25, Psalm 7...

Jun 19, 202523 min

ദിവസം 170: യോവാഷിൻ്റെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കർത്താവിനെ മറന്ന് അന്യദൈവങ്ങളെ ആശ്രയിച്ച അഹസിയാ രാജാവിൻ്റെ ദാരുണാന്ത്യവും യഹോയാദായുടെ കാരുണ്യത്താൽ രാജസ്ഥാനം ഏറ്റെടുത്തു നന്നായി തുടങ്ങിയ യോവാഷ് കർത്താവിനെ ഉപേക്ഷിച്ച് വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ് മോശമായി അവസാനിപ്പിച്ച ചരിത്രവും ഇന്ന് നാം ശ്രവിക്കുന്നു. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിക്കുകയും കർത്താവ് നൽകുന്ന താക്കീതുകളെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും കർത്താവിൻ്റെ വചനത്തിൽ നിന്നോ ദൈവത്തെ ആരാധിക്കുന്നതിൽ നിന്നോ മാറാനുള്ള ഒരു ദൗർഭാഗ്യത്തിലേക്ക് ഞങ്ങളെ വിട്ട് കൊടുക്കരുതേ എന്ന...

Jun 18, 202525 min

ദിവസം 169: യഹോയാദായുടെ വിശ്വസ്തത - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കർത്താവിൻ്റെ പ്രവാചകനായ മികായായുടെ വാക്കുകൾക്ക് വിലകൊടുക്കാതെ ആരാം രാജാവിനെതിരെ യുദ്ധം ചെയ്യാൻ പുറപ്പെട്ട ആഹാബിൻ്റെ മരണവും, കർത്താവിൻ്റെ ദൃഷ്‌ടികളിൽ ശരിയായതു പ്രവർത്തിച്ച് യൂദാ ഭരിച്ച യഹോഷാഫാത്തിൻ്റെ ജീവിതവും ഇന്ന് നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ സത്യം മാത്രമേ പറയൂ എന്ന വാശിയുള്ള മികായാ പ്രവാചകൻ്റെ നിലപാടും, യഹോയാദാ എന്ന പ്രധാന പുരോഹിതനെപ്പോലെ ദൈവികമായി ചിന്തിക്കുന്ന നേതാക്കന്മാർ ഉണ്ടായാൽ അത് ദേശത്തിനും സഭയ്ക്കും വലിയ രക്ഷയായി മാറും എന്ന സന്ദേശവും ഇന്നത്തെ വായനയിലൂടെ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്ന...

Jun 17, 202528 min

ദിവസം 168: ദുഷ്ടന്മാരായ രാജാക്കന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രവാചക ശബ്ദത്തിന് ചെവികൊടുക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ച ആഹാബ്, യഹോറാം, അഹസിയാ, അത്താലിയാ രാജ്ഞി തുടങ്ങിയവരുടെ കിരാതഭരണവും അധമപ്രവർത്തികളും അവർക്കു ദൈവം കൊടുത്ത ശിക്ഷകളും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ ചുവടുകൾ ദൈവവഴിയിൽ നിന്ന് പിഴയ്ക്കുമ്പോൾ, നമ്മെ ദൈവദിശയിലേക്കു തിരിച്ചുവിടാൻ ഓരോ പ്രവാചകർ, മനസ്സാക്ഷിയുടെ രൂപത്തിലും സഹജീവികളുടെ രൂപത്തിലും ദൈവവചനമായും നമ്മുടെ ജീവിതപരിസരങ്ങളിലുണ്ടെന്നുള്ളത് തിരിച്ചറിഞ്ഞ് ജീവിതം ക്രമപ്പെടുത്താൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു. [...

Jun 16, 202527 min

ദിവസം 167: ദിവ്യകാരുണ്യത്തിലൂടെ ആത്മീയശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജസെബെലിൻ്റെ ഭീഷണിയെത്തുടർന്ന് സ്വന്തം ജീവനുവേണ്ടി പലായനം ചെയ്യുന്ന ഏലിയായ്ക്ക് കർത്താവിൻ്റെ ദൂതൻ അപ്പവും വെള്ളവും എത്തിച്ചുകൊടുക്കുന്നതും, ചെയ്തു തീർക്കാനുള്ള ദൗത്യങ്ങൾ കർത്താവ് ഏല്പിച്ചുകൊടുക്കുന്നതും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. പ്രത്യാശ നഷ്ടപ്പെട്ട്, നിരാശ ബാധിച്ച്, ജീവിതത്തിൻ്റെ പ്രതിസന്ധികളിൽ തളർന്നുപോകുമ്പോൾ മുന്നോട്ടു പോകാൻ വേണ്ട ആത്മീയശക്തി നേടാൻ ദിവ്യകാരുണ്യത്തിൻ്റെ സാന്നിധ്യത്തിലേക്ക് എത്തിച്ചേരാനുള്ള വിവേകം നൽകണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ...

Jun 15, 202532 min

ദിവസം 166: ഏലിയായുടെ തീക്ഷ്‌ണത - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏലിയായുടെ പ്രവാചക ജീവിതത്തിലെ പ്രധാനപ്പെട്ട ചില സംഭവങ്ങൾ വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. തിന്മ ഉപേക്ഷിക്കുകയും തിന്മയുടെ സ്വാധീനശക്തികളെ തള്ളിപ്പറയുകയും ചെയ്യുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെ പ്രവർത്തികൾ കാണാൻ കഴിയുന്നത്‌. ദൈവം ആഗ്രഹിക്കാത്ത സഖ്യത്തിൽ ഏർപ്പെടാതിരിക്കാനുള്ള കൃപയും ഏലിയായുടെ തീഷ്ണതയും പ്രാർത്ഥനാചൈതന്യവും വിശ്വാസത്തിൻ്റെ കൃപയും ഞങ്ങൾക്ക് നൽകണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 Kings 17–18, 2 Chronicles 18–19, Song of Solomon 5, ...

Jun 14, 202533 min

ദിവസം 165: രാജാക്കന്മാരുടെ ചരിത്രം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേൽ രാജാക്കന്മാരുടെയും യൂദാരാജാക്കന്മാരുടേയും ചരിത്രം വിവരിച്ചു തുടങ്ങുന്ന ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. ചില രാജാക്കന്മാർ കർത്താവിനോടു വിശ്വസ്തത പുലർത്തി ഭരണം നിർവ്വഹിച്ചപ്പോൾ മറ്റുള്ളവർ ദൈവദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചവരായിരുന്നു. ഓരോ രാജാവിൻ്റെയും സ്ഥാനത്ത് നമ്മെത്തന്നെ നിർത്തി നമ്മൾ വിശ്വസ്തരാണോ, അവിശ്വസ്തരാണോ എന്ന് വിലയിരുത്താനുള്ള ഒരു അവസരമാക്കി ഈ വായനകളെ മാറ്റണമേ എന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 Kings 15–16, 2 Chronicles 16–17, Song of Solomon 4, 1 രാജാക്...

Jun 13, 202529 min

ദിവസം 164: വിഗ്രഹങ്ങൾ തകർക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കർത്താവിനെതിരായി പ്രവർത്തിക്കുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്ത ഇസ്രായേൽ രാജാവായ ജെറോബോവാമിനെ ദൈവം ശിക്ഷിക്കുന്നതും യൂദാ രാജാവായ റെഹോബോവാം പൂജാഗിരികളും സ്തംഭങ്ങളും അഷേരാകളും ഉണ്ടാക്കി കർത്താവിനെതിരെ തിന്മ പ്രവർത്തിക്കുകയും ചെയ്ത സംഭവങ്ങളും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നാം വിജയികളാകണമെന്നല്ല, വിശ്വസ്തരാകണമെന്നതാണ് ദൈവം ആഗ്രഹിക്കുന്നതെന്നും തെറ്റുകൾ തിരുത്തി ദൈവത്തിലേക്ക് തിരികെ നടക്കണമെന്നുള്ള ഓർമ്മപ്പെടുത്തലും ഡാനിയേൽ അച്ചൻ നൽകുന്നു. [1 Kings 14, 2 Chronicles 14–15, Song of Solomon 3, ...

Jun 12, 202527 min

ദിവസം 163: വിശ്വസ്തതയിലൂടെ വിജയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ബേഥേലിനെതിരെ പ്രവചനം നടത്തിയ ദൈവപുരുഷനോട് ജെറോബോവാം പ്രതികരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ചെറിയ കാര്യങ്ങളിലെ വിശ്വസ്തത വലിയ കാര്യങ്ങൾ ദൈവം നമ്മെക്കൊണ്ട് ചെയ്യിക്കുന്നതിന് ഇടയാക്കും എന്ന സന്ദേശം തിരിച്ചറിഞ്ഞ് ഓരോ ചെറിയ കാര്യത്തിലും ദൈവത്തോട് വിശ്വസ്തരായി ജീവിക്കാനുള്ള ഹൃദയത്തിൻ്റെ തുറവിയും വിവേചനാവരവും വിവേകവും തന്ന് ഞങ്ങളെ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [1 Kings 13, 2 Chronicles 12–13, Song...

Jun 11, 202526 min

ദിവസം 162: ഇസ്രായേൽ വിഭജിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സോളമൻ രാജാവിൻ്റെ മരണശേഷം ഇസ്രായേൽ രാജ്യം വിഭജിക്കപ്പെടുന്നതും ജനം വിഗ്രഹാരാധനയിലേക്കു തിരിയുന്ന സാഹചര്യങ്ങളുണ്ടാകുന്നതുമായി ബന്ധപ്പെട്ട വചന ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ ജീവിതത്തില പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നത് പരിശുദ്ധാത്മാവിനോട് ആലോചന ചെയ്‌തുവേണമെന്നും ആരേയും ഭാരപ്പെടുത്താത്ത, ആർക്കും ഭാരം ആവാത്ത, ആരുടേയും നുകത്തിൻ്റെ ഭാരം വർദ്ധിപ്പിക്കാത്തവരാക്കി ഞങ്ങളെ മാറ്റണമെ എന്ന് പ്രാത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 Kings 12, 2 Chronicles 10–11, Song of Solomon 1, 1...

Jun 10, 202529 min
For the best experience, listen in Metacast app for iOS or Android