The Bible in a Year - Malayalam - podcast cover

The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Intro to 'Divided Kingdom- വിഭക്ത രാജ്യം' | Fr. Daniel & Fr. Wilson

വിഭക്ത രാജ്യം കാലഘട്ടത്തിലേക്ക് സ്വാഗതം! നമ്മുടെ ബൈബിൾ വായനകളുടെ ബാക്കി ഭാഗങ്ങൾ മനസ്സിലാക്കാൻ ആവശ്യമായ ചില നിർണായക കാര്യങ്ങൾ വിശദീകരിക്കാൻ ഫാ. വിൽസൺ വീണ്ടും ഫാ. ഡാനിയേലിനൊപ്പം ചേരുന്നു.യൂദായുടെയും ഇസ്രായേലിന്റെയും വിഭജിക്കപ്പെട്ട രണ്ട് രാജ്യങ്ങളെ ഭരിച്ച നല്ലവരായ രാജാക്കന്മാരെക്കുറിച്ചും മോശപ്പെട്ട രാജാക്കന്മാരെക്കുറിച്ചും അവർ സംസാരിക്കുന്നത് അടുത്ത കാലഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് സന്ദർഭം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. Welcome to the Divided Kingdom time period! Fr. Wilson once again j...

Jun 10, 202546 min

ദിവസം 161: യേശുവിൻ്റെ മരണവും ഉത്ഥാനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പീലാത്തോസിൻ്റെ മുമ്പിൽ ഹാജരാക്കപ്പെട്ട യേശുവിനെ വിചാരണ ചെയ്യുന്നതും മരണത്തിനു വിധിക്കുന്നതും, തുടർന്നുള്ള കുരിശുമരണവും സംസ്കാരവും ഉത്ഥാനവും സ്വർഗാരോഹണവും പ്രതിപാദിക്കുന്ന വചനഭാഗമാണ് ഇന്ന് നാം ശ്രവിക്കുന്നത്. സൈറീൻകാരനായ ശിമയോൻ യേശുവിൻ്റെ കുരിശു ചുമക്കാൻ സഹായിച്ചതുപോലെ ദൈവരാജ്യത്തിൻ്റെ ക്ലേശങ്ങളിൽ നമ്മളും പങ്കുചേർന്നാൽ, യേശുവിൻ്റെ കുരിശിൻ്റെ അറ്റം പിടിക്കാൻ സഹായിച്ചാൽ, നമ്മുടെ തലമുറകളെ ദൈവം അനുഗ്രഹിക്കും എന്ന മഹത്തായ ഒരു സൂചന ഡാനിയേൽ അച്ചൻ നൽകുന്നു. [Mark 15–16, Psalm 22, മർക്കോസ് 15-16, സങ്കീർത്...

Jun 09, 202525 min

ദിവസം 160: യുഗാന്ത്യത്തെക്കുറിച്ച് പ്രവചനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദേവാലയത്തിൻ്റെ നാശത്തെക്കുറിച്ചും യുഗാന്ത്യത്തെക്കുറിച്ചുമുള്ള യേശുവിൻ്റെ പ്രവചനവും പീഡാനുഭവത്തിനു മുൻപുള്ള പെസഹാ ആചരണവും, ഗത്സെമനിലെ പ്രാർത്ഥന, യൂദാസിൻ്റെ ഒറ്റിക്കൊടുക്കൽ തുടങ്ങി പത്രോസ് തള്ളിപ്പറയുന്നതു വരെയുള്ള സംഭവങ്ങൾ ഇന്ന് നാം ശ്രവിക്കുന്നു. മൂന്നു പ്രാവശ്യം തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ സ്നേഹപൂർവം നോക്കുന്ന യേശുവിൻ്റെ സ്നേഹത്തിൻ്റെ സാന്ത്വനവാക്കുകൾ, വീണുപോയ ഏതൊരു മനുഷ്യനും മടങ്ങി വരാൻ കഴിയും എന്ന ആശ്വാസവചനങ്ങളാണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [Mark 13–14, Psalm 68, മർക്കോസ് 1...

Jun 08, 202529 min

ദിവസം 159: രാജകീയപ്രവേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യേശുവിൻ്റെ രാജകീയ പ്രവേശവും ദേവാലയശുദ്ധീകരണവും അത്തിവൃക്ഷത്തെ ശപിക്കുന്നതുമായ സംഭവങ്ങൾ വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണമനസ്സോടും പൂർണ ശക്തിയോടും കൂടി ദൈവത്തെ സ്നേഹിക്കാനും, കാലത്തും അകാലത്തും ഫലം പുറപ്പെടുവിക്കുന്നവരായി ജീവിക്കാനും വിധവയുടെ കാണിക്ക പോലെ സമ്പൂർണ്ണമായി ദൈവത്തിനു നമ്മെത്തന്നെ സമർപ്പിക്കാനും പരിശ്രമിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [Mark 11–12, Psalm 67, മർക്കോസ് 11-12, സങ്കീർത്തനങ്ങൾ 67] — BIY INDIA LINKS— 🔸Twitter: ...

Jun 07, 202523 min

ദിവസം 158: യേശു രൂപാന്തരപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യേശുവിൻ്റെ രൂപാന്തരീകരണവും പീഡാനുഭവ-മരണ-ഉത്ഥാനങ്ങളെപ്പറ്റിയുള്ള രണ്ടും മൂന്നും പ്രവചനങ്ങളും വിവാഹമോചനത്തെപ്പറ്റിയുള്ള വിശദീകരണവും ശിശുക്കളെ അനുഗ്രഹിക്കുന്നതും സെബദിപുത്രന്മാരുടെ അഭ്യർഥനയും ഉൾപ്പെടുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഒരു പാത്രം വെള്ളമെങ്കിലും ക്രിസ്തുവിൻ്റെ പേരിൽ നിങ്ങൾ ആർക്കെങ്കിലും കൊടുത്താൽ, അല്ലെങ്കിൽ നിങ്ങൾക്ക് ആരെങ്കിലും കുടിക്കാൻ തന്നാൽ അവർക്ക് അതിൻ്റെ പ്രതിഫലം നഷ്ടമാവുകയില്ല എന്ന് ഓർമ്മപ്പെടുത്തുന്നതോടൊപ്പം, നോമ്പ്, ഉപവാസം, പ്രാർത്ഥന തുടങ്ങിയ കാര്യങ്ങൾ എത്രമാത്രം ...

Jun 06, 202527 min

ദിവസം 157: യേശുവിനെ അനുഗമിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഫരിസേയരും നിയമജ്ഞരും യേശുവിനോട് പാരമ്പര്യത്തെക്കുറിച്ചു തർക്കിക്കുന്നതും യേശു ജനങ്ങളെ ആന്തരികവും ബാഹ്യവുമായ ശുദ്ധിയെക്കുറിച്ചു പഠിപ്പിക്കുന്നതും സീറോ-ഫിനിഷ്യൻ സ്ത്രീയുടെ വിശ്വാസത്തെപ്പറ്റിയും വീണ്ടും അപ്പം വർധിപ്പിക്കുന്നതും പ്രതിപാദിക്കുന്ന വചനഭാഗങ്ങൾ ഇന്ന് നാം ശ്രവിക്കുന്നു. ബാഹ്യമായ മതാനുഷ്ഠാനങ്ങൾ നടത്തുന്നവരായി മാറുന്നതിനു പകരം ആത്മീയ ഹൃദയനവീകരണമുള്ളവരായി മാറാൻ സഹായിക്കണമേയെന്നും ഞങ്ങളുടെ അവകാശങ്ങൾ ചോദിക്കുന്നതിനു പകരം അങ്ങയുടെ കരുണ ചോദിക്കുന്നവരായി ഞങ്ങളെ അങ്ങ് മാറ്റേണമേയെന്നും പ്രാർത്ഥിക്ക...

Jun 05, 202525 min

ദിവസം 156: ഭയപ്പെടാതെ വിശ്വസിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

വി. മർക്കോസിൻ്റെ സുവിശേഷത്തിൽ യേശു അപ്പം വർധിപ്പിച്ചതുൾപ്പെടെയുള്ള അദ്‌ഭുതപ്രവർത്തനങ്ങളും രോഗശാന്തിയും വിവരിക്കുന്ന വചനഭാഗമാണ് ഇന്ന് നാം ശ്രവിക്കുന്നത്. സ്വന്തം വീടിൻ്റെ പരിസരങ്ങളിലും പ്രിയപ്പെട്ടവർക്കിടയിലും സുവിശേഷത്തിനു സാക്ഷ്യം നൽകുന്നത് പ്രയാസമുള്ള കാര്യമാണെങ്കിലും അതിനുള്ള ദൈവകൃപയ്ക്കു വേണ്ടി പരിശ്രമിക്കാനും നമ്മൾ ക്രിസ്തുവിനെപ്പോലെ ആവുന്നതല്ല ക്രിസ്തീയജീവിതം, മറിച്ച് നമ്മൾ ക്രിസ്തുവിൻ്റെ സ്വന്തമായത് ഏറ്റുവാങ്ങുന്നതാണ് ക്രിസ്തീയജീവിതമെന്നും ഡാനിയേൽ അച്ചൻ വിശദമാക്കുന്നു. [Mark 5–6, Psalm 21...

Jun 04, 202526 min

ദിവസം 155: അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

നിയമജ്ഞരും ഫരിസേയരും യേശുവിൻ്റെ പ്രവർത്തികളെ വിമർശിക്കുന്നതും വാഗ്വാദത്തിലേർപ്പെടുന്നതും വിവരിക്കുന്ന വചന ഭാഗങ്ങളും, ഉപമകളിലൂടെ യേശു ജനങ്ങളോട് സംസാരിക്കുന്നതും പന്ത്രണ്ടു അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നതുമായ വചനഭാഗങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള പൂർണമായ ധാരണകൾ രൂപപ്പെട്ടതിനുശേഷം ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കാനുള്ള ധൈര്യം ഞങ്ങൾക്ക് തരണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. [Mark 3–4, Psalm 20, മർക്കോസ് 3-4, സങ്കീർത്തനങ്ങൾ 20] — BIY INDIA LI...

Jun 03, 202521 min

ദിവസം 154: സ്നാപകൻ്റെ പ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സ്നാപകയോഹന്നാൻ്റെ പ്രഭാഷണം മുതൽ ചുങ്കസ്ഥലത്തുനിന്ന് ലേവിയെ വിളിക്കുന്നത് വരെ മാർക്കോസിൻ്റെ സുവിശേഷത്തിൽ നമ്മൾ വായിക്കുന്നു. യേശു ദൈവപുത്രനാണ് എന്ന് ലോകത്തോട് വിളിച്ചു പറയുന്നതാണ് സുവിശേഷം എന്നും മനുഷ്യൻ്റെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും വിമോചിപ്പിക്കുന്ന സുവിശേഷമാണ് ക്രിസ്തുവിൻ്റെ സുവിശേഷം എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [മർക്കോസ് 1-2, സങ്കീർത്തനങ്ങൾ11] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoo...

Jun 02, 202522 min

Intro to 'Messianic Checkpoint 2- മിശിഹായിലേക്കുള്ള പരിശോധനാ മുനമ്പ് 2' | Fr. Daniel & Fr. Wilson

മിശിഹായിലേക്കുള്ള രണ്ടാമത്തെ പരിശോധനാ മുനമ്പിൽ എത്തിയതിന് അഭിനന്ദനങ്ങൾ! ഇന്ന് ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് മർക്കോസിന്റെ സുവിശേഷം പഠിക്കാൻ സഹായിക്കുന്ന ഒരു ചർച്ചാപരിപാടിയിൽ പങ്കുചേരും. ഏറ്റവും ചെറിയ സുവിശേഷത്തെക്കുറിച്ചും മറ്റ് വിവരണങ്ങളിൽ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നതെന്താണെന്നും അവർ ചർച്ച ചെയ്യുന്നു. മർക്കോസ് യഥാർത്ഥത്തിൽ ആരായിരുന്നുവെന്നും 12 അപ്പസ്തോലന്മാരിൽ ഒരാളല്ലായിരുന്നിട്ടും യേശുവിനെക്കുറിച്ച് അവൻ എങ്ങനെ അറിഞ്ഞുവെന്നും രസകരമായ ചില ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കും. Congratulations on ...

Jun 02, 202539 min

ദിവസം 153: സോളമൻ്റെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജ്ഞാനിയായ ഒരു രാജാവിൽനിന്ന് സമ്പൂർണമായ അന്യദൈവ ആരാധനയിലേക്ക് എത്തിപ്പെട്ട ഒരു അവിശ്വസ്തതനായി സോളമൻ മാറിയതിനെപ്പറ്റിയും സോളമൻ്റെ മരണവും ഇന്ന് നാം വായിക്കുന്നു. നന്നായി ആരംഭിച്ച ഒരാൾക്ക് എങ്ങനെ മോശമായി പൂർത്തിയാക്കാൻ കഴിയും എന്നു തെളിയിച്ച സോളമൻ്റെ ജീവിതം, ജ്ഞാനിയിൽ നിന്ന് മൂഢനിലേക്കുള്ള ഒരു യാത്ര ഏതൊരാളുടേയും സാധ്യതയാണെന്ന് തിരിച്ചറിയാനും ദൈവം നൽകുന്ന മുന്നറിയിപ്പുകളെ ഗൗരവമായി എടുക്കാനും നമുക്ക് പാഠമാകണമെന്ന് ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു. [1 രാജാക്കന്മാർ 11, സഭാപ്രസംഗകൻ 10-12, സങ്കീർത്തനങ്ങൾ...

Jun 01, 202526 min

ദിവസം 152: ഷേബാരാജ്ഞിയുടെ സന്ദർശനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സോളമൻ രാജാവിൻ്റെ കീർത്തി അറിഞ്ഞ ഷേബാ രാജ്ഞിയുടെ സന്ദർശനവും സോളമൻ രാജാവിൻ്റെ ജ്ഞാനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും വ്യാപ്തി മനസ്സിലാക്കിയ ഷേബാരാജ്ഞി ദൈവത്തെ മഹത്വപ്പെടുത്തുന്നതുമായ ഭാഗമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ക്രിസ്തുവിൻ്റെ സ്വന്തമാവുക എന്നതിൻ്റെ മൂല്യം തിരിച്ചറിഞ്ഞ് ക്രിസ്തുവിൻ്റെ നാമത്തിൽ കുരിശു വരയ്ക്കാൻ ഭാഗ്യം കിട്ടിയ നമ്മുടെ നെറ്റിത്തടം മുതൽ, ക്രിസ്തു പിറന്ന മണ്ണിൽ സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയ നമ്മുടെ പാദം വരെ എത്രയോ അനുഗ്രഹിക്കപ്പെട്ടതാണെന്ന് നാം മനസ്സിലാക്കണമെന്ന് ഡാ...

May 31, 202519 min

ദിവസം 151: സോളമനു ദൈവത്തിൻ്റെ വാഗ്ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറുസലേം ദേവാലയവും രാജകൊട്ടാരവും പണിതീർത്ത സോളമന് ദൈവം നൽകിയ വാഗ്ദാനങ്ങളും മുന്നറിയിപ്പുമാണ് ഇന്ന് നാം വായിക്കുന്നത്. വിരുന്നു നടക്കുന്ന വീട്ടിൽ പോകുന്നതിനേക്കാൾ നല്ലത്, വിലാപം നടക്കുന്ന വീട്ടിൽ പോകുന്നതാണ് തുടങ്ങിയ സഭാപ്രസംഗകൻ്റെ മനോഹരമായ വാക്യങ്ങളും നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ പാതകളിൽ നിന്ന് വ്യതിചലിച്ചു പോയ നിമിഷങ്ങളെയോർത്തു പശ്ചാത്തപിച്ച് മടങ്ങിവരാനുള്ള ദൈവകൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 രാജാക്കന്മാർ 9, സഭാപ്രസംഗകൻ 6-7, സങ്കീർത്തനങ്ങൾ 7] — BIY INDIA LIN...

May 30, 202520 min

ദിവസം 150: സോളമൻ്റെ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സോളമൻ ഉടമ്പടിപേടകം ജെറുസലേം ദേവാലയത്തിൽ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്നതും സോളമൻ നടത്തുന്ന സുദീർഘമായ പ്രാർത്ഥനയുമാണ് ഇന്ന് നാം വായിക്കുന്നത്. സോളമനെപ്പോലെ ഹൃദയം തുറന്നു പ്രാർത്ഥിക്കാൻ നമ്മെ സഹായിക്കണമേയെന്നും അനേകർക്കുവേണ്ടി പ്രാർത്ഥനയിൽ മുട്ടുകൾ മടക്കാനുള്ള മധ്യസ്ഥപ്രാർഥനയുടെ കൃപാവരവും ഞങ്ങൾക്കു നല്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു. [1 രാജാക്കന്മാർ 8, സഭാപ്രസംഗകൻ 3-5 സങ്കീർത്തനങ്ങൾ 6] — BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannat...

May 29, 202528 min

ദിവസം 149: ദേവാലയസജ്ജീകരണ നിർമ്മാണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറുസലേം ദേവാലയനിർമ്മാണത്തോടനുബന്ധിച്ചുള്ള ഇതരസജ്ജീകരണങ്ങളുടെ നിർമ്മാണവും രാജകൊട്ടാരനിർമ്മാണത്തിൻ്റെ വിവരങ്ങളും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും ശ്രവിക്കാം. ദൈവം മാത്രമാണ് ഒരാളുടെ ആനന്ദത്തിൻ്റെ ആധാരം എന്നും മനുഷ്യൻ്റെ നിതാന്തമായ അന്തർദാഹങ്ങളെ ശമിപ്പിക്കാൻ ഭൂമി വെച്ചുവിളമ്പുന്ന ഒരു സന്തോഷത്തിനും കഴിയില്ലെന്ന് ഓർമ്മിപ്പിക്കുകയാണ് സഭാപ്രസംഗകൻ്റെ പുസ്തക വായനയിലൂടെ ദൈവത്തിൻ്റെ ആത്മാവ് എന്ന് ഡാനിയേൽ അച്ചൻ സൂചിപ്പിക്കുന്നു. [1 രാജാക്കന്മാർ 7, സഭാപ്രസംഗകൻ 1-2, സങ്കീർത്തനങ്ങൾ 5] — BIY INDIA LINKS— 🔸Tw...

May 28, 202524 min

ദിവസം 148: ജറുസലേം ദേവാലയനിർമാണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സോളമൻ രാജാവ് ജറുസലേം ദേവാലയം നിർമ്മിച്ച് പൂർത്തിയാക്കുന്നതിൻ്റെ വിശദാംശങ്ങൾ രാജാക്കാന്മാരുടെ പുസ്തകത്തിൽ നിന്നും, സോളമൻ്റെ ജ്ഞാനത്തെപ്പറ്റി കേട്ടറിഞ്ഞ ഷേബാ രാജ്ഞിയുടെ സന്ദർശന വിവരങ്ങളുമാണ് ഇന്ന് നാം വായിക്കുന്നത്. ഈ ലോകത്തു നാം ചെയ്യുന്ന പ്രവർത്തികളെല്ലാം ആത്മീയപ്രവർത്തികളാണെന്നു തിരിച്ചറിയാനുള്ള ഒരു ആത്മീയത നൽകണമേയെന്നും ഏദൻ തോട്ടത്തിൽ നമുക്ക് നഷ്ടപ്പെട്ട പറുദീസാ അനുഭവം ആരാധനയിലൂടെ തിരികെ അവകാശമായി ലഭിക്കാൻ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു. [1 രാജാക്കന്മാർ 6 2...

May 27, 202520 min

ദിവസം 147: ദേവാലയ നിർമ്മാണ ഒരുക്കങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സോളമൻ രാജാവിൻ്റെ ഭരണമഹിമയെക്കുറിച്ചും, ദേവാലയനിർമ്മാണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും, കർത്താവ് വീണ്ടും സോളമന് പ്രത്യക്ഷപ്പെട്ടു നൽകുന്ന അരുളപ്പാടും ഇന്ന് നാം വായിക്കുന്നു. ദൈവം നൽകുന്ന മുന്നറിയിപ്പുകൾ, പ്രിയപ്പെട്ടവരിലൂടെ നൽകുന്ന ഉപദേശം, വചനത്തിലൂടെ നൽകുന്ന താക്കീതുകൾ, ഇവയെല്ലാം ഗൗരവമായി എടുക്കാനുള്ള കൃപ ഞങ്ങൾക്കു തരണമേയെന്നും നമ്മുടെ ആത്മാവിൽ ജ്ഞാനസ്നാനത്തിൽ ദൈവം കൊളുത്തിയ ആദ്യ അഗ്നി ഒരിക്കലും കെട്ടുപോകാതെ എന്നും അത് ജ്വലിപ്പിച്ച് കൃപയിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയ...

May 26, 202522 min

ദിവസം 146: സോളമൻ്റെ ഭരണസംവിധാനവും പ്രാർത്ഥനയും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേൽ മുഴുവൻ്റെയും രാജാവായ സോളമൻ്റെ ഭരണസംവിധാനങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങളും സോളമൻ നടത്തുന്ന മനോഹരമായ പ്രാർത്ഥനയുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. എല്ലാം മറന്ന് ദൈവത്തെ പാടി ആരാധിക്കാനുള്ള ഒരു അഭിഷേകം ഞങ്ങൾക്ക് നൽകണമേ എന്നും ഇടവക ദേവാലയത്തിന് നമ്മൾ ചെയ്യുന്ന ഓരോ ശുശ്രൂഷയും യേശുവിൻ്റെ ശരീരത്തിന് ചെയ്യുന്ന ശുശ്രൂഷകളായി കാണാനുള്ള ഹൃദയവിശാലത ഞങ്ങൾക്ക് നൽകണമേ എന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 രാജാക്കന്മാർ 4, 2 ദിനവൃത്താന്തം 6, സങ്കീർത്തനങ്ങൾ 65 ] — BIY INDIA LINKS— 🔸BIY Mal...

May 25, 202522 min

ദിവസം 145: സോളമൻ്റെ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സോളമൻ രാജാവിന് ഗിബയോനിൽ വച്ച് സ്വപ്നത്തിലൂടെ ദൈവം പ്രത്യക്ഷനാവുകയും ദൈവം സോളമൻ രാജാവിന് ജ്ഞാനത്തോടൊപ്പം സമ്പത്തും ഐശ്വര്യവും മഹത്വവും. നൽകുകയും ചെയ്യുന്ന ഭാഗം നമ്മൾ വായിച്ചറിയുന്നു. ഒപ്പം വാഗ്ദാന പേടകത്തെ ദേവാലയത്തിലേക്ക് കൊണ്ടുവരുന്ന ഭാഗവും നമ്മൾ വായിക്കുന്നു. ചോദിക്കേണ്ടത് ചോദിച്ചാൽ ചോദിക്കാത്തത് കൂടി ദൈവം തരും എന്ന പാഠം ഡാനിയേൽ അച്ചൻ വിവരിച്ചു തരുന്നു. [ 1 രാജാക്കന്മാർ 3, 2 ദിനവൃത്താന്തം 4-5, സങ്കീർത്തനങ്ങൾ 64] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPo...

May 24, 202520 min

ദിവസം 144: ദാവീദിൻ്റെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദ് തൻ്റെ മരണത്തിനുമുൻപ് പുത്രൻ സോളമന് നൽകുന്ന അനുശാസനങ്ങളും സോളമൻ്റെ ഭരണകാലത്തിൻ്റെ തുടക്കത്തിലെ സംഭവങ്ങളുമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദേവാലയ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകളും നിർമ്മാണഘട്ടങ്ങളിലെ സൂക്ഷ്മ വിവരങ്ങളുമാണ് ദിനവൃത്താന്ത പുസ്തകത്തിൽ. മാതാപിതാക്കന്മാരുടെ വാക്കുകളേക്കാൾ മക്കളുടെ ഹൃദയം ആഴത്തിൽ രേഖപ്പെടുത്താൻ പോകുന്നത് മാതാപിതാക്കൾ ജീവിച്ച മാതൃകകളാണ് എന്ന യാഥാർഥ്യം ഡാനിയേൽ അച്ചൻ വിശദമാക്കുന്നു. [ 1 രാജാക്കന്മാർ 2, 2 ദിനവൃത്താന്തം 2 -3 , സങ്കീർത്തനങ്ങൾ 62 ] — BI...

May 23, 202523 min

ദിവസം 143: സോളമൻ രാജാവാകുന്നു.- The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദിൻ്റെ പിൻഗാമിയായി സോളമനെ രാജാവായി വാഴിക്കുന്ന വചനഭാഗമാണ് ഇന്ന് സാമുവലിൻ്റെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദിനവൃത്താന്തപുസ്തകത്തിൽ നിന്നും ദൈവം സോളമന് ജ്ഞാനവും അറിവും നൽകി അനുഗ്രഹിക്കുന്ന ഭാഗവും നമുക്ക് ശ്രവിക്കാം. സോളമൻ തൻ്റെ ഭരണം ദൈവത്തെ ആരാധിച്ചു കൊണ്ട് ആരംഭിച്ചതുപോലെ എല്ലാ കാര്യങ്ങളും ദൈവവിചാരത്തിൽ തുടങ്ങാൻ നാം ശ്രദ്ധിക്കണം. ജ്ഞാനികളും വിവേകമതികളുമായ സുഹൃത്തുക്കളെയും സ്നേഹിതരെയും നൽകണമേയെന്നും, ജ്ഞാനികളുടെ ഉപദേശം വിലമതിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മി...

May 22, 202520 min

ദിവസം 142: ദാവീദ് ജനസംഖ്യയെടുക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദ് ഇസ്രായേൽക്കാരുടെയും യൂദക്കാരുടെയും ജനസംഖ്യയെടുക്കുന്നതുമൂലം ദൈവകോപം ദാവീദിൻ്റെ മേലും ജനത്തിൻ്റെ മേലും പതിക്കാൻ ഇടയാകുന്നതും മഹാമാരിയാൽ അനേകർ മരിക്കാനിടയാകുന്നതും ഇന്ന് നാം വായിക്കുന്നു. ഓരോ തവണ നാം ബലിയർപ്പിക്കാൻ പോകുമ്പോഴും നമുക്ക് സ്നേഹത്തോടെ ബലിയർപ്പിക്കാൻ കഴിയണമെന്നും വില കൊടുക്കാത്ത ആരാധനയും ആത്മീയ കാര്യങ്ങളുമൊക്കെ സ്നേഹത്തിൻ്റെ അഭാവം ഉള്ളതാണ് എന്ന് തിരിച്ചറിയണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ 2 സാമുവൽ 24, 1 ദിനവൃത്താന്തം 29, സങ്കീർത്തനങ്ങൾ 30 ] — BIY INDIA LINKS— 🔸Facebook...

May 21, 202523 min

ദിവസം 141: ദാവീദിൻ്റെ സമാപനവചസ്സുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവത്തിൻ്റെ വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണ് തൻ്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് മരണകിടക്കയിൽ വച്ച് ദാവീദ് ഓർത്തെടുക്കുകയാണ്. ദിനവൃത്താന്ത പുസ്തകത്തിൽ ഭരണരഥത്തിൻ്റെ കടിഞ്ഞാൺ ദാവീദ് സോളമന് കൈമാറുന്നതായും ദേവാലയ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതായും നാം വായിക്കുന്നു. കൂട്ടായ്മ നഷ്ടപ്പെടാതിരിക്കാൻ, ബന്ധം നഷ്ടപ്പെടാതിരിക്കാൻ, ഒരുമയും ഐക്യവും നഷ്ടപ്പെട്ട് ഭിന്നതയുടെ കനൽ വഴികളിലേക്ക് വീണു പോകാതിരിക്കാൻ ദൈവത്തോട് കൃപ ചോദിക്കണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [2 സാമുവൽ 23, 1 ദിനവൃത്താന്തം 28, സങ്...

May 20, 202520 min

ദിവസം 140: ദാവീദിൻ്റെ വിജയകീർത്തനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദിനെ സാവൂളിൻ്റെ പിടിയിൽ നിന്നും മറ്റു ശത്രുക്കളുടെ പിടിയിൽ നിന്നും ദൈവം വിമോചിപ്പിച്ച ദിവസം കർത്താവിൻ്റെ മുമ്പിൽ ദാവീദ് ആലപിച്ച വിജയകീർത്തനമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഉന്നതമായ പാറയും അഭയം തരുന്ന കോട്ടയും വിമോചകനുമാണ് ദൈവം എന്ന ദൈവത്തെക്കുറിച്ചുള്ള ശരിയായ ബോധ്യമുണ്ടായിരുന്ന ദാവീദ് സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതും ദൈവം ദാവീദിനെ കൈപിടിച്ച് സഹായിക്കുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [2 സാമുവൽ 22 1 ദിനവൃത്താന്തം 27 സങ്കീർത്തനങ്ങൾ 41] — BIY INDIA LINKS— 🔸BIY M...

May 19, 202520 min

ദിവസം 139: ഗിബയോൻകാരുടെ പ്രതികാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദിൻ്റെ കാലത്ത് തുടർച്ചയായി ക്ഷാമമുണ്ടായ സാഹചര്യവും സാവൂൾ ഗിബെയോൻകാർക്കെതിരെ പ്രവർത്തിച്ചതുമൂലമുണ്ടായ രക്തപാതകക്കുറ്റവും ദാവീദ് അതിനു പരിഹാരം ചെയ്യുന്നതും ഇന്ന് നാം വായിക്കുന്നു. എല്ലാ മനുഷ്യർക്കും ജീവിതത്തിൽ ഒരു സായാഹ്നകാലം ഉണ്ടെന്നും ഇന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് അഹങ്കരിക്കാതെ മറ്റൊരാൾ അരമുറുക്കുന്ന ആ കാലത്തിനു വേണ്ടി കൃപാപൂർവ്വം പ്രാർത്ഥിച്ച് ഒരുങ്ങാനും ഞങ്ങളെ സഹായിക്കണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [2 സാമുവൽ 21, 1 ദിനവൃത്താന്തം 26, സങ്കീർത്തനങ്ങൾ 4...

May 18, 202522 min

ദിവസം 138: ഷേബയുടെ വിപ്ലവം തകർക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദിനെതിരെ രാജത്വം പ്രഖ്യാപിച്ച ഷേബയെ അമർച്ചചെയ്യുന്ന വചനഭാഗമാണ് ഇന്ന് നാം വായിക്കുന്നത്. ദൈവം സ്ഥാപിച്ച അധികാര സംവിധാനങ്ങളെ നാം ബഹുമാനിക്കേണ്ടതുണ്ട്. അധികാരികൾക്ക് വിധേയപ്പെടാനുള്ള ഒരു മനസ്സ് ഞങ്ങളുടെ കാലത്തിന് നൽകണമേ എന്നും ദൈവത്തിൻ്റെ സ്വരം കേട്ട് പദ്ധതികൾ ആസൂത്രണം ചെയ്യുന്ന, ദൈവരാജ്യത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന, വിശുദ്ധരായ, സത്യസന്ധരായ, ഉത്തമരായ നേതാക്കന്മാർക്കു വേണ്ടി ഹൃദയംനൊന്തു നാം പ്രാർത്ഥിക്കണമെന്നും ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു. [2 സാമുവൽ 20, 1 ദിനവൃത്താന്തം 25, സങ്കീർത്തനങ്ങൾ ...

May 17, 202519 min

ദിവസം 137: ദാവീദ് ജറുസലേമിലേക്കു മടങ്ങുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദ് തൻ്റെ മകനായ അബ്സലോമിൻ്റെ മരണവാർത്ത അറിഞ്ഞുകഴിയുമ്പോൾ പിന്നീട് കൊട്ടാരത്തിലേക്ക് തിരികെ എത്തിച്ചേരുന്നതും, ദാവീദിനെ സഹായിച്ചവരും ദ്രോഹിച്ചവരും അവരുടെ പ്രതിനിധികളായി ചിലർ ദാവീദിൻ്റെ മുമ്പിൽ എത്തുന്നതും ഇന്ന് നമ്മൾ വായിക്കുന്നു. ചെറുതും വലുതുമായി മനുഷ്യർ ചെയ്ത ഉപകാരങ്ങളെ ഒരിക്കലും മറക്കാതിരിക്കാനും ആരെയും നിസ്സാരരായി കാണാതിരിക്കാനുമുള്ള കണ്ണിൻ്റെ കാഴ്ച ഞങ്ങൾക്കു തരണമേ എന്നും, ഭിന്നതയും കലഹങ്ങളും എടുത്തുമാറ്റി ക്രിസ്തുവിൻ്റെ സമാധാനം ഞങ്ങളുടെ ഹൃദയങ്ങളെ ഭരിക്കുവാൻ ഇടയാക്കണമേ എന്നും പ്രാർത്ഥിക്ക...

May 16, 202523 min

ദിവസം 136: അബ്‌സലോമിൻ്റെ ദാരുണാന്ത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദിൻ്റെ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നിട്ടും മകൻ അബ്‌സലോമിനെ യോവാബും സംഘവും വധിക്കുന്നതും ഈ വിവരം ദാവീദിനെ അറിയിക്കുന്നതുമായ ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. തൻ്റെ തന്നെ പാപപ്രവൃത്തികൾമൂലം കൂടെയുള്ള ആരുടെയും സ്വഭാവദൂഷ്യങ്ങളെ തിരുത്താനുള്ള ധാർമികമായ ബലം കിട്ടാതിരുന്ന ദാവീദിൻ്റെ അനുഭവം, ക്രിസ്തുവിലൂടെ വെളിപ്പെട്ട മഹാകാരുണ്യത്തിലേക്ക് തിരിയാനും സത്യസന്ധമായി അനുതപിക്കാനും തെറ്റുതിരുത്തി ക്രിസ്തുവിൽ ഒരു ജീവിതം ആരംഭിക്കാനുമുള്ള ക്ഷണമാണെന്ന് നാം മനസ്സിലാക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്ന...

May 15, 202525 min

ദിവസം 135: ദാവീദിനെതിരെ അബ്‌സലോമിൻ്റെ ഗൂഢാലോചന - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദിനെതിരെ ഗൂഢാലോചന നടത്തുന്ന അബ്‌സലോം ഉപദേശകക്കെണിയിൽപെടുന്നതുമായ ഭാഗങ്ങൾ സാമുവലിൻ്റെ പുസ്തകത്തിൽനിന്നും, ദേവാലയനിർമ്മാണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ദാവീദ് ഒരുക്കിവെക്കുന്നതും വിശദീകരിക്കുന്ന ഭാഗങ്ങൾ ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. കർത്താവേ, അങ്ങയെക്കുറിച്ചുള്ള തീഷ്ണത ഞങ്ങളുടെ ഹൃദയത്തിൽ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കാനും ദൈവത്തിൻ്റെ ഹൃദയത്തിന് ഇണങ്ങിയവരായി ജീവിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [2 സാമുവൽ 17, 1 ദിനവൃത്താന്തം 22, സങ്കീർത്തനങ്ങൾ 36] — BIY INDI...

May 14, 202522 min

ദിവസം 134: ദാവീദിൻ്റെ പലായനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദിൻ്റെ പലായനത്തിനിടയിൽ സീബായെയും ഷിമെയിയെയും കണ്ടുമുട്ടുന്ന രംഗങ്ങളും ജറുസലേമിൽ എത്തിച്ചേർന്ന അബ്‌സലോമിൻ്റെ പ്രവർത്തികളും ഇന്ന് നാം വായിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ തന്നെ ഉപേക്ഷിച്ചു പോയവർ നൽകിയ വേദനയ്ക്കിടയിലും നല്ല സൗഹൃദങ്ങൾ നൽകിയ സാന്ത്വനം ദാവീദ് അനുഭവിച്ച ഒരു കാലമായിരുന്നു കൊട്ടാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട കാലം. ജീവിതത്തിൽ ഒറ്റപെടുന്നുവെന്നു തോന്നുന്ന ദുഃഖത്തിൻ്റെയും ദുരിതത്തിൻ്റെയും നിസ്സഹായ നാഴികകളിൽ നമ്മൾ യഥാർത്ഥത്തിൽ ഓർക്കേണ്ടത് നമ്മുടെ ജീവിതത്തിൽ ദൈവം തന്ന നല്ല സൗഹൃദങ്ങളെയാണെന...

May 13, 202520 min
For the best experience, listen in Metacast app for iOS or Android