ദാവീദിനെതിരെ അബ്‌സലോം നടത്തുന്ന ഗൂഢനീക്കങ്ങളും കലാപത്തിനുള്ള തയ്യാറെടുപ്പുകളും, ഇതറിഞ്ഞ ദാവീദും രാജസേവകന്മാരും പലായനം ചെയ്യുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. സ്നേഹപൂർവ്വമുള്ള തിരുത്തലുകൾ ഭാവിയിൽ ഉണ്ടാകാനിടയുള്ള ദുരന്തങ്ങളെ ഒഴിവാക്കാൻ സഹായിക്കുമെന്നും തിരുത്തലുകൾ നൽകുന്നവരെ വെറുക്കാതിരിക്കാനും തിരുത്തലുകൾ എളിമയോടെ സ്വീകരിക്കാനും കഴിയുന്നത് ആത്മീയതയുടെ വളരെ അടിസ്ഥാനപരമായ അടയാളങ്ങളാണ് എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [ 2 സാമുവൽ 15, 1 ദിനവൃത്താന്തം 19-20, സങ്കീർത്തനങ്ങൾ 3] — BIY INDIA LI...
May 12, 2025•22 min
അമ്നോനെ കൊന്നശേഷം ഗെഷൂറിലേക്ക് പലായനം ചെയ്ത അബ്‌സലോമിനെ ജറുസലേമിലേക്ക് തിരികെ കൊണ്ടുവരാൻ ദാവീദ് യോവാബിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ച സാഹചര്യവും പശ്ചാത്തലവും ഇന്നത്തെ വായനയിൽ വിവരിക്കുന്നു. ഒരിക്കൽ ദൈവവുമായുള്ള ബന്ധം മുറിഞ്ഞാൽ പിന്നീട് മാപ്പ് ലഭിച്ചാലും നമുക്ക് കടങ്ങൾ തീർന്ന് പഴയ ബന്ധത്തിലേക്ക് പുനപ്രവേശിക്കാൻ കുറെ സമയം കൂടി എടുക്കും എന്ന ചിന്ത, ബന്ധം മുറിയാതിരിക്കാനുള്ള ഒരു നിതാന്ത ജാഗ്രത പുലർത്താൻ നമ്മെ പ്രേരിപ്പിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [2 സാമുവൽ 14, 1 ദിനവൃത്താന്തം 18, സ...
May 11, 2025•19 min
ദാവീദിൻ്റെ മകനായ അമ്നോൻ, ദാവീദിൻ്റെ മറ്റൊരു ഭാര്യയിലെ മകളായ താമാറിനെ മാനഭംഗപ്പെടുത്തുന്നതും താമാറിൻ്റെ സഹോദരൻ അബ്‌സലോം അമ്നോനെ വധിക്കുന്നതുമായ ഭാഗങ്ങൾ ഇന്നത്തെ വായനയിൽ വിവരിക്കുന്നു. ദാവീദ് ചെയ്ത തെറ്റിൻ്റെ അനന്തരഫലങ്ങൾ ദാവീദിൻ്റെ കുടുംബത്തെ വേട്ടയാടുന്നു. നമ്മുടെ ജീവിതത്തിലെ പാപത്തിനു ശേഷമുള്ള ഓരോ ജീവിതാനുഭവങ്ങളും പാപത്തിൻ്റെ കാഠിന്യവും ഗൗരവവും ഓർമിപ്പിക്കുന്ന വിധത്തിലായിരിക്കുമെന്നും ഇത്തരം സൂചനകൾ ദൈവം അയയ്ക്കുമ്പോൾ പശ്ചാത്താപത്തിലേക്കും പ്രായശ്ചിത്തത്തിലേക്കും അത് നമ്മെ നയിക്കേണ്ടതുണ്ട് എന്നു...
May 10, 2025•23 min
ദാവീദ് ചെയ്ത പാപത്തിൻ്റെ ആഴവും വ്യാപ്തിയും ബോധ്യപ്പെടുത്താൻ നാഥാൻ പ്രവാചകനെ കർത്താവ് അയക്കുന്നതും നാഥാൻ ദാവീദിനെ ശകാരിക്കുന്നതും, ചെയ്തുപോയ പാപം മൂലം തലമുറകൾ അനുഭവിക്കാൻ പോകുന്ന ശിക്ഷകളെക്കുറിച്ചും ദാവീദിൻ്റെ പശ്ചാത്താപവും ഇന്നത്ത വായനകളിൽ നിന്ന് നാം ശ്രവിക്കുന്നു. പാപം കൊണ്ടുവരുന്ന അനർഥങ്ങളുടെ ഭയാനകതകൾ ബോധ്യപ്പെടുന്ന ദാവീദ് പശ്ചാത്താപത്തിലേക്കും പ്രായ്ശ്ചിത്തത്തിലേക്കും ദൈവത്തിൻ്റെ കരുണ അപേക്ഷിച്ച് നിലവിളിക്കുന്ന ഒരു എളിമപ്പെടലിൻ്റെ അവസ്ഥയിലേക്കും തൻ്റെ ജീവിതത്തെ രൂപപ്പെടുത്തുന്നത് ഡാനിയേൽ അച്ച...
May 09, 2025•22 min
ഊറിയായുടെ ഭാര്യയായ ബത്‌ഷേബായെ സ്വന്തമാക്കുന്നതിന് ദാവീദ് സ്വീകരിച്ച നീക്കങ്ങളെക്കുറിച്ചും ഉടമ്പടിപ്പേടകം ജറുസലേമിലെത്തിക്കാനെടുത്ത തയ്യാറെടുപ്പുകളും ഉടമ്പടിപ്പേടകവുമായുള്ള യാത്രയെപ്പറ്റിയുള്ള വിവരണങ്ങളും ഇന്നത്തെ വായനകളിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവം നമ്മെ ഏൽപിച്ച കടമകളും ദൗത്യങ്ങളും നിർവ്വഹിക്കാൻ നിരന്തരമായ ഏകാഗ്രതയോടെയും ശ്രദ്ധയോടെയും അധ്വാനിക്കുന്ന ഒരുവൻ്റെ ജീവിതത്തിൽ പാപത്തിൻ്റെ മേഖലകൾ കുറവായിരിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [2 സാമുവൽ 11, 1 ദിനവൃത്താന്തം 14-15, സങ്കീർത്തനങ്...
May 08, 2025•22 min
ദാവീദിനെ നേരിടാനെത്തിയ ആരാം-അമ്മോന്യ സഖ്യത്തെ ഇസ്രായേൽ സൈന്യം യുദ്ധത്തിൽ തോൽപ്പിക്കുന്നതും വാഗ്ദാനപേടകം ജറുസലേമിലെത്തിക്കാനുള്ള ദാവീദിൻ്റെ പരിശ്രമവും തുടർന്നുണ്ടായ സംഭവങ്ങളും ഇന്നത്തെ വായനകളിൽ നിന്നും ശ്രവിക്കാം. ദൈവസാന്നിധ്യം എപ്പോഴും കൂടെയുണ്ടാകണമെന്ന് ദാവീദ് ആഗ്രഹിച്ചതുപോലെ കർത്താവേ, അങ്ങയുടെ സാന്നിധ്യം എപ്പോഴും എൻ്റെ കൂടെ ഇരിക്കണമേ, അങ്ങയുടെ സാന്നിദ്ധ്യം ഒരിക്കലും എന്നെ വിട്ടു പിരിയരുതേ എന്ന പ്രാർത്ഥന നമ്മെ അനുഗ്രഹിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [2 സാമുവൽ 10, 1 ദിനവൃത്താന്തം 1...
May 07, 2025•19 min
ദാവീദ് സാവൂളിൻ്റെ കുടുംബത്തോട് ദയ കാണിക്കുന്നതും, ജോനാഥാൻ്റെ മകനായ മെഫിബോഷെത്തിനെ കൊട്ടാരത്തിലേക്കു കൂട്ടികൊണ്ടുവരുന്നതും ഇന്ന് നാം വായിക്കുന്നു. നല്ല കാലങ്ങൾ വന്നപ്പോൾ ദാവീദ് തൻ്റെ ആത്മസുഹൃത്തിനെയും അവനു നൽകിയ വാഗ്ദാനത്തെയും മറന്നില്ല എന്നത് ദൈവം നൽകിയ വാഗ്ദാനങ്ങളിൽ ദാവീദിനുള്ള അചഞ്ചലമായ ഉറപ്പാണ് സൂചിപ്പിക്കുന്നതെന്നും, ഭാരങ്ങളില്ലാതെയും ഭയങ്ങളില്ലാതെയും ജീവിക്കാൻ നമ്മെ സഹായിക്കുന്നതാണ് നമ്മുടെ ദൈവവിശ്വാസം എന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [2 സാമുവൽ 9, 1 ദിനവൃത്താന്തം 12, സങ്കീർത്തനങ്ങൾ ...
May 06, 2025•20 min
ദാവീദ് രാജാവ് ഇസ്രയേലിനോട് ശത്രുതയുള്ള ഫിലിസ്ത്യക്കാരെയും, മൊവാബുകാരെയും, സോബാ രാജാവിനെയും യുദ്ധത്തിൽ പരാജയപ്പെടുത്തി തൻ്റെ ജനത്തിന് മുഴുവൻ ന്യായവും നീതിയും നടത്തി ഭരണം നടത്തുന്ന ഭാഗമാണ് ഇന്ന് നാം വായിക്കുന്നത്. നമ്മൾ വേരുകളുള്ള ഒരു ജനതയാണെന്നും കൃത്യമായ ഒരു ദൈവികപദ്ധതിയുടെ ഭാഗമാണ് നമ്മൾ എന്നും രാജകീയ ജനതയായ നമ്മൾ ദൈവവിശ്വാസത്തിൽ ആഴപ്പെട്ട ആത്മീയതയിൽ സഞ്ചരിക്കുന്ന ഒരു ജനതയാണെന്നും ദിനവൃത്താത്തപുസ്തകത്തിലെ വായനകൾ സൂചിപ്പിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [2 സാമുവൽ 8, 1 ദിനവൃത്താന്തം 10-1...
May 05, 2025•26 min
ദാവീദ് രാജാവ് ജറുസലേമിലേക്ക് വാഗ്ദാനപേടകം തിരികെ കൊണ്ടുവരുന്നതും ദാവീദിനോട് ദൈവം ചെയ്ത പഴയനിയമത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ നിത്യമായ ഉടമ്പടിയെക്കുറിച്ചും ദാവീദിൻ്റെ നന്ദിപ്രകാശനത്തെക്കുറിച്ചും ഇന്ന് നാം വായിക്കുന്നു. പഴയ നിയമത്തിലെ വാഗ്ദാനപേടകം പുതിയ നിയമത്തിലെ പരിശുദ്ധ മറിയം ആണ് എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നൽകുന്നു. [2 സാമുവൽ 6-7, 1 ദിനവൃത്താന്തം 9, സങ്കീർത്തനങ്ങൾ 89] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoo...
May 04, 2025•33 min
പതിനഞ്ചു വർഷത്തെ പലായനങ്ങൾക്കും വേട്ടയാടലുകൾക്കും ശേഷം ദാവീദ് ഇസ്രായേൽ മുഴുവൻ്റെയും രാജാവാകുന്നു. ജീവിതത്തിലെ എല്ലാ സുപ്രധാനമായ ഘട്ടങ്ങളിലും ദൈവത്തോട് ആലോചന ചെയ്‌ത് തീരുമാനങ്ങളെടുക്കുന്നതും അങ്ങനെ ദൈവഹൃദയത്തിന് ഇണങ്ങിയവനാകാൻ ദാവീദിന് സാധിക്കുന്നതും ഇന്നത്തെ വായനയിൽ നമുക്ക് ശ്രവിക്കാം. നമ്മുടെ ജീവിതത്തിലും ദൈവത്തെ ആശ്രയിക്കുന്ന ഒരു ശീലം നമ്മൾ രൂപപ്പെടുത്തിയാൽ അത് നമ്മെ ദൈവഹൃദയത്തിന് പ്രിയപ്പെട്ടവരാക്കിമാറ്റും എന്ന ചിന്ത അച്ചൻ പങ്കുവയ്ക്കുന്നു. [2 സാമുവൽ 5, 1ദിനവൃത്താന്തം 7-8, സങ്കീർത്തനങ്ങൾ 27 ]...
May 03, 2025•24 min
സാവുളിൻ്റെ പടത്തലവന്മാരായ രണ്ടുപേർ ചേർന്ന് ഉച്ചയുറക്കത്തിലായിരുന്ന ഈഷ്ബൊഷേത്തിൻ്റെ തല വെട്ടിയെടുത്ത് ദാവീദിൻ്റെ പക്കലേക്ക് വരുകയും ദാവീദ് അതിൽ സന്തോഷിക്കാതെ കൊലപ്പെടുത്തിയ ആളുകളോട് പ്രതികാരം ചെയ്യുന്നു. ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുക, ശപിക്കുന്നവരെ അനുഗ്രഹിക്കുക, പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക, എന്ന വചനത്തിലൂടെ ഡാനിയേൽ അച്ചൻ ഇന്നത്തെ വചനഭാഗം വിശദീകരിക്കുന്നു. [2 സാമുവൽ 4, 1 ദിനവൃത്താന്തം 5-6, സങ്കീർത്തനങ്ങൾ 26] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: h...
May 02, 2025•23 min
ദാവീദിൻ്റെയും സാവൂളിൻ്റെയും കുടുംബങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കെ ദാവീദിനെ കാണാൻ ഹെബ്രോണിലെത്തിയ അബ്‌നേറിനെ ചതിയിൽ യോവാബ് വധിക്കുന്ന ഭാഗവും ദാവീദിൻ്റെയും യൂദായുടെയും സന്തതിപരമ്പരകളെക്കുറിച്ചുള്ള ഭാഗവും ഇന്ന് നമുക്ക് ശ്രവിക്കാം. 'കർത്താവേ എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ’ യെന്ന യാബേസിൻ്റെ പ്രാർത്ഥന നാം നിത്യജീവിതത്തിൽ ഒരു ശീലമാക്കാൻ ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു. [2 സാമുവൽ 3, 1 ദിനവൃത്താന്തം 3-4, സങ്കീർത്തനങ്ങൾ 25] — BIY INDIA LINKS— 🔸BIY Malyalam main website: https://w...
May 01, 2025•28 min
ദാവീദ് യൂദാഗോത്രത്തിൻ്റെ രാജാവാകുന്നതും ദാവീദിൻ്റെ കുടുംബവും സാവൂളിൻ്റെ കുടുംബവും തമ്മിൽ നടക്കുന്ന കിടമത്സരവും യൂദായുടെ സന്തതിപരമ്പരകളെ ക്കുറിച്ചുള്ള വിവരണവുമാണ് ഇന്ന് നാം വായിക്കുന്നത്. ഓരോ ജീവിതത്തിനും പിന്നിൽ ദൈവത്തിൻ്റെ കരങ്ങൾ ഉണ്ടെന്നും മറ്റാർക്കും നിങ്ങൾ വിലപ്പെട്ടയാൾ അല്ലെങ്കിലും നിൻ്റെ ദൈവത്തിന് നീ വിലപ്പെട്ടവനാണ്, അമൂല്യനാണ്, പ്രിയങ്കരനാണ് എന്നും, ദൈവത്തിൻ്റെ കണക്കുപുസ്തകത്തിൽ എല്ലാ പേരുകളും അവരുടെ ഓർമ്മകളും ഉണ്ട് എന്നും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [2 സാമുവൽ 2, 1 ദിനവൃത്താന്തം 2, സങ...
Apr 30, 2025•23 min
സാവൂളിൻ്റെ മരണവാർത്ത അറിയുമ്പോഴുള്ള ദാവീദിൻ്റെ പ്രതികരണവും സാവൂളിനെയും മകൻ ജോനാഥാനെയും കുറിച്ച് ദാവീദ് പാടിയ വിലാപഗാനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദാവീദിൻ്റെ ഹൃദയനന്മയെ വെളിപ്പെടുത്തുന്ന വരികളും വാക്യങ്ങളുമടങ്ങിയ വിലാപഗാനം, യേശുവിൻ്റെ പ്രബോധനങ്ങൾ പഴയനിയമ കാലത്തു ജീവിക്കാൻ ശ്രമിച്ച ദാവീദിൻ്റെ മഹത്വം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. അന്യൻ്റെ പണംകൊണ്ട് വീട് പണിയുന്നവൻ സ്വന്തം ശവകല്ലറയ്ക്ക് കല്ല് ശേഖരിക്കുന്നവനെ പോലെയാണ് എന്ന ബൈബിൾ വാക്യത്തിലൂടെ ഡാനിയേൽ അച്ചൻ ദൈവവചനത്തെ വ്യാഖ്യാനിച്ചു തരുന്നു. [...
Apr 29, 2025•19 min
ഫിലിസ്ത്യക്കാർ ദാവീദിനെ തങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതും തുടർന്ന് ദാവീദ് അമലേക്കു കൊള്ളക്കാരെ നേരിടുന്നതും ഫിലിസ്ത്യരോടു യുദ്ധം ചെയ്ത് പരാജയപ്പെട്ട സാവൂളിന്റെയും പുത്രന്മാരുടെയും അന്ത്യവും പ്രതിപാദിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവരാജ്യത്തിൻ്റെ മുൻനിരയിൽ നിന്ന് യുദ്ധം ചെയ്യുന്നവരും പിൻനിരയിൽ നിന്ന് അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നവർക്കും ദൈവഹൃദയത്തിൽ ഒരേ സ്ഥാനമാണ് എന്ന വലിയ ഒരു ആത്മീയസത്യം ഡാനിയേൽ അച്ചൻ വെളിപ്പെടുത്തുന്നു. [1 സാമുവൽ 29-31, സങ്കീർത്തനങ്ങൾ18] — BIY INDIA LINKS— ...
Apr 28, 2025•23 min
വീദ് ഗത്തു രാജാവായ അക്കീഷിൻ്റെ അടുക്കൽ അഭയം തേടുന്നു. ഫിലിസ്ത്യർ ഇസ്രയേലിനെ ആക്രമിക്കാനൊരുങ്ങുമ്പോൾ സാവൂൾ ദൈവത്തിൽ നിന്നകന്ന് ഒരു ദുർമന്ത്രവാദിനിയെ സമീപിച്ച് മരിച്ചുപോയ സാമുവലിൻ്റെ ആത്മാവിനെ വിളിച്ചു വരുത്തി ആലോചന ചോദിക്കാനൊരുങ്ങുകയും, സാമുവലിലൂടെ താൻ ഫിലിസ്ത്യരാൽ കൊല്ലപ്പെടുമെന്നുമുള്ള വാർത്ത അറിയുന്നു. ഒന്നാം പ്രമാണലംഘനങ്ങളിൽ ഉൾപ്പെടാതെ പൈശാചിക സ്രോതസ്സുകളെ സമീപിക്കുകയോ മന്ത്രവാദ-ആഭിചാര ബന്ധങ്ങളിലേക്ക് കടന്നുപോകുകയോ ചെയ്യാതെ എന്നും ദൈവാശ്രയത്തത്തിൻ്റെ നിർമല പാതകളിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ...
Apr 27, 2025•20 min
ഒളിവിൽ കഴിയുന്ന ദാവീദിനെ വീണ്ടും പിന്തുടരുന്ന സാവൂളിൻ്റെ പാളയത്തിൽ ചെന്ന് കുന്തവും നീർക്കുടവും എടുത്തു മാറ്റിയ ദാവീദ് ഇത്തവണയും സാവൂളിനെ വധിക്കാതെ വിടുന്നു. കർത്താവിൻ്റെ അഭിഷിക്തനെതിരെ കൈ ഉയർത്താൻ പാടില്ല എന്ന ദാവീദിൻ്റെ ബോധ്യം പോലെ, വ്യക്തികളുടെ പ്രത്യേകതകൾ നോക്കാതെ ദൈവിക സംവിധാനങ്ങളെ ബഹുമാനിക്കുന്നത് ഒരു ദൈവിക പുണ്യമാണ് എന്നും ധിക്കരിക്കുന്നത് ശരിയായ ആത്മീയ പ്രവണതയല്ല എന്നും നാം മനസ്സിലാക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 സാമുവൽ 26, സങ്കീർത്തനങ്ങൾ 56] — BIY INDIA LINKS— 🔸Official ...
Apr 26, 2025•19 min
നാബാൽ എന്ന ധനികൻ്റെ അടുത്ത് ദാവീദ് തൻ്റെ ഭൃത്യൻമാരെ അയച്ച് വെള്ളവും ഭക്ഷണവും ആവശ്യപ്പെടുന്നതും നാബാല്‍ അവരെ അപമാനിച്ച് തിരിച്ചയക്കുന്നതും, ഇതറിഞ്ഞ ഭാര്യ അബിഗായിൽ ഭക്ഷണസാധനങ്ങളുമായി പുറപ്പെടുന്നതും വഴിയിൽ വച്ച് ദാവീദുമായി കണ്ടുമുട്ടുന്നതും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നമ്മൾ വായിക്കുന്നു. ചിന്തിക്കാതെയും വിവേകമില്ലാതെയും സംസാരിക്കുന്നതുകൊണ്ടുള്ള നഷ്ടങ്ങളെക്കുറിച്ചും വിവേകത്തോടെ പരിശുദ്ധാത്മാവിൻ്റെ നിറവിൽ നാം ഉച്ച രിക്കുന്ന ഓരോ വാക്കുകൾക്കുമുള്ള ശക്തിയെക്കുറിച്ചും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [1 സ...
Apr 25, 2025•19 min
സാവൂൾ ദാവീദിൻ്റെ കൈയിലേൽപിക്കപ്പെട്ടെങ്കിലും കർത്താവിൻ്റെ അഭിഷിക്തനെതിരെ കൈയുയർത്തുകയില്ലെന്ന് തീരുമാനിച്ച ദാവീദ് സാവൂളിനെ വെറുതെവിടുകയും രമ്യതയിലാവുകയും ചെയ്യുന്നു. ദൈവപദ്ധതികളെയും ദൈവം ഒരുക്കുന്ന സമയത്തേയും സമ്പൂർണ്ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്ത ദാവീദ് കടുത്ത പ്രതിസന്ധികൾക്കു നടുവിലും ദൈവത്തിൻ്റെ സമയത്തിന് വേണ്ടി കാത്തിരിക്കാൻ തയ്യാറായത് നമുക്ക് മാതൃകയാവണമെന്ന സന്ദേശം ഡാനിയേൽ അച്ചൻ തരുന്നു. [1 സാമുവൽ 24, സങ്കീർത്തനങ്ങൾ 57 ] — BIY INDIA LINKS— 🔸BIY Malyalam main website: https://ww...
Apr 24, 2025•16 min
സാവൂളിൽ നിന്ന് രക്ഷനേടുവാനായി ഒളിവിൽ പോയ ദാവീദിൻ്റെ പിന്നാലെ സാവൂൾ പുറപ്പെടുന്നതും ജോനാഥാൻ ദാവീദിനെ സന്ദർശിച്ചു ധൈര്യം പകരുന്നതും ഇന്ന് നാം വായിക്കുന്നു. തൻ്റെ ഒരോ നീക്കങ്ങളും ദൈവഹിതപ്രകാരമാണോ എന്നറിയാൻ ദൈവത്തോട് ആലോചന ചെയ്തു തീരുമാനമെടുക്കുന്ന ദാവീദ് നമുക്ക് നൽകുന്ന മാതൃക നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ആഹ്വാനം ചെയ്യുന്നു. [1 സാമുവൽ 23, സങ്കീർത്തനങ്ങൾ 54 ] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibl...
Apr 23, 2025•15 min
സാവൂളിന് തന്നോടുള്ള ശത്രുതയുടെ ആഴം ജോനാഥാനിൽ നിന്നും മനസ്സിലാക്കിയശേഷം ദാവീദ് പലസ്ഥലങ്ങളിൽ ഒളിവിൽ പാർക്കുന്നതും ദാവീദിനെ സഹായിച്ചവരെ സാവൂൾ നശിപ്പിക്കുന്നതുമായ സംഭവങ്ങൾ ഇന്ന് നാം വായിക്കുന്നു. നമ്മുടെ ജീവിതത്തിലെ ദുരനുഭവങ്ങൾക്കിടയിലും ക്ഷമയോടെ കാത്തിരുന്നാൽ ദൈവിക പദ്ധതികൾ നമ്മുടെ ജീവിതത്തിൽ നിറവേറുകതന്നെ ചെയ്യും എന്ന് ദാവീദിൻ്റെ ജീവിതം ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [1 സാമുവൽ 21-22, സങ്കീർത്തനങ്ങൾ 52 ] — BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.Danie...
Apr 22, 2025•18 min
ദാവീദിനോടുള്ള അഗാധമായ സ്നേഹംമൂലം ദാവീദിനെ ജോനാഥാൻ സംരക്ഷിക്കുന്നതും ദാവീദും ജോനാഥാനും തമ്മിലുള്ള അഗാധമായ ഇഴയടുപ്പവും ആത്മബന്ധവും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നാം വായിക്കുന്നു. ദൈവം നമുക്ക് തന്ന എല്ലാ നല്ല ബന്ധങ്ങളെയുംപ്രതി ദൈവത്തെ മഹത്വപ്പെടുത്താനും ബന്ധങ്ങളെ കുറേക്കൂടി ഗൗരവമായി കാണാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 സാമുവൽ 20, സങ്കീർത്തനങ്ങൾ 142] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoov...
Apr 21, 2025•17 min
ഗോലിയാത്തിനെ വധിച്ച ദാവീദിന് ജനങ്ങൾ നൽകിയ അംഗീകാരത്തിൽ അസൂയപ്പെട്ട സാവൂൾ, ദാവീദിനെ കൊല്ലാൻ ശ്രമിക്കുന്നതും ജോനാഥാനും ദാവീദും തമ്മിലുള്ള ആത്മബന്ധവും വിവരിക്കുന്ന ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. മറ്റൊരാളുടെ നേട്ടങ്ങൾ നമ്മൾ കാണുമ്പോൾ ആ നേട്ടങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ഹൃദയം രൂപപ്പെടുത്തിയാൽ, നാം അസൂയപ്പെടുകയില്ല, മറിച്ച് ആ വളർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവരായി മാറാൻ സാധിക്കുമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 സാമുവൽ 18-19, സങ്കീർത്തനങ്ങൾ 59] — BIY INDIA LINKS— 🔸Fa...
Apr 20, 2025•20 min
ദാവീദ് ഇസ്രായേൽ പടയണിയിലേക്കെത്തുന്നതും ഫിലിസ്ത്യക്കാരുമായുള്ള യുദ്ധത്തിൽ ദാവീദ് ഗോലിയാത്തിനെ വധിക്കുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നിസ്സാര കാര്യങ്ങളിൽ നമ്മൾ പുലർത്തുന്ന ശ്രദ്ധ, വിശ്വസ്തത, ഏത് ചെറിയ കാര്യം ചെയ്യാനും നമ്മൾ കാണിക്കുന്ന ആത്മാർത്ഥത, തീക്ഷ്ണത എന്നിവയാണ് വലിയ ഉത്തരവാദിത്തങ്ങൾ ചെയ്യാൻ ദൈവം നമ്മെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതയെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 സാമുവൽ 17, സങ്കീർത്തനങ്ങൾ 12] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www...
Apr 19, 2025•20 min
അമലേക്ക്യരുമായുള്ള യുദ്ധത്തിൽ സാവുൾ ദൈവത്തിൻ്റെ നിർദ്ദേശം അനുസരിച്ചില്ല. അതിനാൽ ദൈവം ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുകയും സാവൂളിൽ നിന്ന് ആത്മാവ് വിട്ടുപോവുകയും ചെയ്യുന്നു. മാമ്മോദീസായിലൂടെ എന്നേക്കും നമ്മോടുകൂടെ ആയിരിക്കാൻ ദൈവം വർഷിച്ച പരിശുദ്ധാത്മാവിനെ എപ്പോഴും വിലമതിക്കാനും പരിഗണിക്കാനും തിരിച്ചറിയാനും പരിശുദ്ധാത്മാവിൻ്റെ തീ കെടുത്തിക്കളയാതിരിക്കാനുമുള്ള ഉത്തരവാദിത്വബോധം പുലർത്താം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [സാമുവൽ 15-16, സങ്കീർത്തനങ്ങൾ 61] — BIY INDIA LINKS— 🔸BIY Malyalam main w...
Apr 18, 2025•21 min
ഇസ്രായേലിൻ്റെ രാജാവായി മാറിയ സാവൂൾ, രാജാധിരാജനായ ദൈവത്തെ സമ്പൂർണ്ണമായി ആശ്രയിച്ചും ദൈവത്തിൻ്റെ സ്വരം ഹൃദയം തുറന്നു ശ്രവിച്ചുമാണ് തൻ്റെ ജനത്തെ ഭരിക്കേണ്ടതെന്ന സാമുവലിൻ്റെ നിർദ്ദേശം മാനിക്കാതെ, അനുസരണക്കേട് കാണിച്ച് തൻ്റെ രാജസ്ഥാനം നഷ്ടപ്പെടുന്നതിനിടയാക്കുന്നു. അന്ധമായ അനുസരണവും ദൈവാശ്രയബോധവും തിരഞ്ഞെടുത്തവരിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നു എന്നുള്ള ബോധ്യം നമുക്കുണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [1 സാമുവൽ 13-14, സങ്കീർത്തനങ്ങൾ 58 ] — BIY INDIA LINKS— 🔸Subscribe: https://www.youtube.com...
Apr 17, 2025•23 min
ദൈവത്തിൻ്റെ അഭിഷേകം സ്വീകരിച്ച സാവൂളിൻ്റെ നേതൃത്വത്തിൽ ഇസ്രായേൽ ജനത അമ്മോന്യരെ തോൽപ്പിക്കുന്നതും സാവൂളിനെ ഇസ്രയേലിൻ്റെ രാജാവായി വാഴിച്ച ശേഷം സാമുവലിൻ്റെ വിടവാങ്ങൽ പ്രഖ്യാപനവുമാണ് ഇന്ന് നാം വായിക്കുന്നത്. യേശുവിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് നാം ജീവിക്കേണ്ടവരാണെന്നും കർത്താവിൽ നിന്ന് നമ്മുടെ ഹൃദയം വ്യതിചലിക്കാതിരിക്കാനുള്ള ഒരു ആത്മീയ പക്വത നമുക്ക് തരണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 സാമുവൽ 11-12, സങ്കീർത്തനങ്ങൾ 55] — BIY INDIA LINKS— 🔸Instagram: https://www.instagram...
Apr 16, 2025•19 min
കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് സാമുവൽ ഇസ്രയേലിൻ്റെ ആദ്യത്തെ രാജാവായി സാവൂളിനെ അഭിഷേകം ചെയ്യുന്ന വചനഭാഗം ഇന്ന് നാം വായിക്കുന്നു. ദൈവം തൻ്റെ ജീവൻ കൊടുത്തു വീണ്ടെടുത്ത ഓരോ മനുഷ്യാത്മാവും വിലപ്പെട്ടതാണെന്നും എത്ര ബഹുമാനത്തോടെ ആവണം നമ്മൾ മനുഷ്യരെ കാണേണ്ടതും സ്വീകരിക്കേണ്ടതും സ്നേഹിക്കേണ്ടതുമെന്നും നാം ഓരോരുത്തരും സൃഷ്ടാവായ ദൈവത്തിന് വിലപ്പെട്ടവനും പ്രിയങ്കരനും അമൂല്യനുമാണെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 സാമുവൽ 9, സുഭാഷിതങ്ങൾ 6: 23-35] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia F...
Apr 15, 2025•22 min
'രാജകീയ ജനം' എന്ന കാലഘട്ടത്തിലേക്ക് സ്വാഗതം! ഈ കാലഘട്ടത്തിന്റെ പശ്ചാത്തലം ഒരുക്കാൻ ഫാ. ഡാനിയേലിനൊപ്പം ഫാ. വിൽസൺ ചേരുന്നു. 'രാജകീയ ജനം' എന്ന കാലഘട്ടത്തിലെ പ്രധാന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അവർ അവലോകനം ചെയ്യുന്നു. ദാവീദിനെയും സോളമനെയും സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ നമുക്ക് ചില ആഴത്തിലുള്ള ഉൾക്കാഴ്ചകൾ ലഭിക്കും. കൂടാതെ, രക്ഷാകരചരിത്രം തുടരുമ്പോൾ ഇസ്രായേൽ ജനത ഒരു രാജാവിനെ ആവശ്യപ്പെട്ടതിന്റെ വ്യക്തമായ കാരണം മനസ്സിലാക്കുകയും ചെയ്യാം. Welcome to the Royal Kingdom period! Fr. Wilson joins Fr. Danie...
Apr 15, 2025•36 min
മരണത്തിനു വിധിക്കപ്പെട്ട യേശുവിൻ്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും പിന്നീട് ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നതും വിവരിക്കുന്ന സുവിശേഷ ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. യോഹന്നാൻ്റെ പുത്രനായ ശിമയോനെ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന ചോദ്യം യേശു, നമ്മളോടു ചോദിക്കുമ്പോൾ, ഉവ്വ് കർത്താവേ, ഞാൻ നിന്നെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു എന്ന് പറയാൻ നമുക്ക് സാധിക്കണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ യോഹന്നാൻ 19-21, സുഭാഷിതങ്ങൾ 6: 16-22] — BIY INDIA LINKS— 🔸Facebook: https://...
Apr 14, 2025•25 min