ഓസ്‌ട്രേലിയന്‍ വഴികാട്ടി - podcast cover

ഓസ്‌ട്രേലിയന്‍ വഴികാട്ടി

ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

How to help injured wildlife in Australia - വഴിയിലൊരു മുറിവേറ്റ കങ്കാരുവിനെ കണ്ടാൽ എന്ത് ചെയ്യണം? ഓസ്‌ട്രേലിയയിലെ നിയമങ്ങൾ അറിയാം

If you’re out travelling or exploring in Australia and encounter injured or ill wildlife, knowing how best to help will ensure the animals get the required care. - നിങ്ങൾ ഒരു ഡ്രൈവിന് പോകുമ്പോൾ നിങ്ങളുടെ കാർ ഒരു കങ്കാരുവിനെയോ മറ്റേതെങ്കിലും ജീവിയെയോ ഇടിച്ചാൽ നിങ്ങൾ എന്ത് ചെയ്യും...? പരിക്കേറ്റ അല്ലെങ്കിൽ എന്തെങ്കിലും അസുഖമുള്ള വന്യ ജീവികളെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യണം എന്നതിനെ കുറിച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും

Sep 01, 20239 min

Decoding Australia's inheritance laws: your rights and obligations explained - അനന്തരാവകാശിക്ക് സ്വത്ത് കൈമാറുമ്പോള്‍ നികുതി നല്‍കണോ? ഓസ്‌ട്രേലിയന്‍ സ്വത്തവകാശ നിയമങ്ങള്‍ അറിയാം...

Unlike some other countries, Australians do not pay an inheritance tax on the assets they inherit. Even so, strict inheritance laws are in place, and with more than 50 per cent of Australians dying without a Will, the courts often intervene. - വില്‍പത്രത്തിലൂടെ മറ്റൊരാളുടെ സ്വത്ത് ലഭിച്ചാല്‍ ഓസ്‌ട്രേലിയയില്‍ അതിന് നികുതി നല്‍കണോ? വില്‍പ്പത്രമെഴുതാതെ മരിച്ചാല്‍ സ്വത്തുക്കള്‍ക്ക് എന്തു സംഭവിക്കും? ഓസ്‌ട്രേലിയയിലെ സ്വത്തവകാശ നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം, SBS മലയാളത്തിന്റെ ഓസ്‌ട്രേലിയന്‍ വഴിക...

Aug 21, 202311 min

Mastering English proficiency: steps to boost your language skills - ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തണം എന്ന് തോന്നിയിട്ടുണ്ടോ? ഓസ്‌ട്രേലിയയില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവയാണ്...

Learning English can serve as both a requirement for your student visa and a pathway to future academic pursuits. It also has the potential to enhance your career prospects or become a personal goal. With so many study options and informal learning opportunities, there should be few obstacles to improving your English skills. - മികച്ച ഇംഗ്ലീഷ് പ്രാവീണ്യത്തോടെയാണ് മലയാളികളില്‍ നല്ലൊരു ഭാഗവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതെങ്കിലും, ഓസ്‌ട്രേലിയന്‍ ഇംഗ്ലീഷ് മനസിലാക്കുന്നതിലെ പ്രയാസവും, വലിയ സദസ്സു...

Aug 16, 202311 min

സൗഹൃദ കൂട്ടായ്മകളിൽ മലയാളം മാത്രമോ? ഓസ്ട്രേലിയൻ ജീവിതത്തിൽ വിശാല സൗഹൃദങ്ങളുടെ പ്രാധാന്യമറിയാം...

ബഹുസ്വര രാജ്യമായ ഓസ്‌ട്രേലിയയിൽ ജീവിക്കുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും വത്യസ്ഥ സംസ്കാരങ്ങളിൽ ഉള്ളവരുമായി സൗഹൃദം ഉണ്ടാക്കുന്നതിന്റെ ആവശ്യകതകളെ കുറിച് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Aug 02, 20238 min

What does responsible cat ownership involve? - പ്രതിദിനം 60 ലക്ഷത്തിലധികം ജീവികളെ പൂച്ചകൾ കൊന്നൊടുക്കുന്നു; പൂച്ചയെ വളർത്തുന്നവരുടെ ഉത്തരവാദിത്വങ്ങൾ അറിയാം

If you own a pet cat or are planning to, being a responsible cat owner will help keep your cat safe and protect Australia’s native wildlife as well. - ഓസ്‌ട്രേലിയയിലെ പല തദ്ദേശീയ ജീവജാലങ്ങളുടെയും വംശനാശത്തിന് പൂച്ചകൾ കാരണമാകാം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പൂച്ചയെ വളർത്തുവാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Jul 28, 20238 min

ഓസ്ട്രേലിയയിൽ എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് എങ്ങനെ താമസസൗകര്യം കണ്ടെത്താം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് തുടക്കകാലത്ത് താമസസൗകര്യം കണ്ടെത്താൻ സഹായിക്കുന്ന ചില വിവരങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Jul 20, 20239 min

What is negative gearing and how can it benefit property investors? - എന്താണ് നെഗറ്റീവ് ഗിയറിംഗ്? റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നവര്‍ക്ക് ഇതെങ്ങനെ ഗുണകരമാകും എന്നറിയാം...

Negative gearing is a common term associated with investment properties in Australia. It refers to a situation where the expenses incurred in owning and operating an investment property exceed the returns generated from it. So what is the concept of negative gearing and its implications? - ഓസ്‌ട്രേലിയയില്‍ നിലവിലുള്ള നെഗറ്റീവ് ഗിയറിംഗ് സംവിധാനം എന്താണെന്നും, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് അതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്നും വിശദമായി അറിയാം. മുകളിലെ പ്ലേയറില്‍ നിന്...

Jul 13, 202312 min

What are the requirements when moving interstate? - ഓസ്‌ട്രേലിയയിൽ പുതിയൊരു സംസ്ഥാനത്തേക്ക് താമസം മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം...

Every year, hundreds of thousands of Australians relocate interstate for work, education, lifestyle, family, or better community support. As laws, regulations and service providers may differ around the country; a checklist can help your move go smoother. - ഓസ്‌ട്രേലിയയിൽ എല്ലാ ഭാഗത്തും ഒരേ രീതിയിലുള്ള നിയമങ്ങളല്ല ബാധകമായിട്ടുള്ളത്. നിരവധി കാര്യങ്ങളിൽ ഓരോ സംസ്ഥാനത്തിനും പ്രത്യേകമായുള്ള നിബന്ധനകളും നിയമങ്ങളും ബാധകമാണ്. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറുമ്പോൾ അറിഞ്ഞിരിക്കേണ്ട ...

Jul 08, 20238 min

ശമ്പളം കൂട്ടിച്ചോദിക്കേണ്ടത് എങ്ങനെ?: ഓസ്‌ട്രേലിയയില്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

തൊഴിലിടങ്ങളില്‍ ശമ്പളം കൂട്ടിച്ചോദിക്കാന്‍ മടിക്കുന്നവരാണ് കുടിയേറ്റസമൂഹങ്ങളിലെ നല്ലൊരു ഭാഗം പേരും. എന്നാല്‍, കൂടുതല്‍ ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന് തോന്നിയാല്‍ അത് ചോദിക്കുന്നതാണ് ഓസ്‌ട്രേലിയന്‍ രീതി എന്നറിയാമോ? ഓസ്‌ട്രേലിയയില്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടുന്നത് എങ്ങനെയെന്നും, അതിന്റെ നിയമവശങ്ങളും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം 'ഓസ്‌ട്രേലിയന്‍ വഴികാട്ടി'യുടെ ഈ ഭാഗത്തില്‍...

Jul 05, 202310 min

Understanding the Australian school sectors - മക്കളെ പബ്ലിക് സ്‌കൂളിലയയ്ക്കണോ അതോ പ്രൈവറ്റില്‍ വേണോ?; ഓസ്‌ട്രേലിയയിലെ വ്യത്യസ്ത സ്‌കൂള്‍ സംവിധാനങ്ങൾ അറിയാം

Australians are fortunate to have choice when it comes to finding a schooling system that suits our children and our circumstances. This is particularly true of metropolitan areas. With excellent educational opportunities across three sectors, choosing the right school can be a difficult decision for parents to make. - ഓസ്ട്രേലിയയിലെത്തുന്ന മാതാപിതാക്കൾക്കളിൽ പലർക്കും കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കണോ അതോ സ്വകാര്യ സ്കൂളുകളിൽ ചേർക്കണോ എന്നതിൽ സംശയമുണ്ടാകാറുണ്ട്. ഓസ്ട്രേലിയയിലെ വിവിധ സ്കൂ...

Jun 07, 202312 min

വിദേശലൈസന്‍സ് ഉപയോഗിക്കാവുന്നത് 6 മാസം മാത്രം: താല്‍ക്കാലിക വിസക്കാര്‍ക്ക് പുതിയ ഡ്രൈവിംഗ് നിയന്ത്രണങ്ങളുമായി NSW

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികളുടെയും മറ്റ് താല്‍ക്കാലിക വിസക്കാരുടെയും ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗത്തിന് NSW സര്‍ക്കാര്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നു. 2023 ജൂലൈ ഒന്നിനു ശേഷം സംസ്ഥാനത്തേക്കെത്തുന്നവര്‍ ആറു മാസത്തിനുള്ളില്‍ ഓസ്‌ട്രേലിയന്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കണം എന്നാണ് പുതിയ വ്യവസ്ഥ. അതേക്കുറിച്ച് കേൾക്കാം...

May 25, 20234 min

How to resolve disputes with your neighbours in Australia - ശല്യക്കാരായ അയല്‍ക്കാരുണ്ടോ? ഓസ്‌ട്രേലിയയില്‍ അയല്‍പക്ക തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് ഇങ്ങനെ...

Home is supposed to be the place where we feel most comfortable. But our comfort zone can be shattered when we don’t get along with our neighbours. Here's how you can resolve a neighbourhood dispute without going to court. - അയല്‍പക്കവുമായി തര്‍ക്കങ്ങളുണ്ടാകുന്നത് അത്ര അപൂര്‍വമല്ല. എന്നാല്‍ അത്തരമൊരു തര്‍ക്കമുണ്ടായാല്‍ ഓസ്‌ട്രേലിയയില്‍ അത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ് എന്നറിയാമോ? എസ് ബി എസ് മലയാളത്തിന്റെ ഓസ്‌ട്രേലിയന്‍ വഴികാട്ടിയില്‍ അക്കാര്യമാണ് ഇന്ന് പരിശോധിക്കുന്നത്...

May 11, 202310 min

Copped a fine? Here's what you need to do to pay it and avoid the hefty consequences of non-compliance - ലൈസന്‍സ് റദ്ദാക്കല്‍ മുതല്‍ സ്വത്ത് പിടിച്ചെടുക്കല്‍ വരെ: പിഴയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ എന്തു സംഭവിക്കും എന്നറിയാം

Fines are monetary penalties for breaking the law. Ignoring a fine comes with significant ramifications, no matter where you live in Australia. - ഓസ്‌ട്രേലിയയില്‍ പിഴയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ എന്തു പ്രത്യാഘാതങ്ങളുണ്ടാകും എന്ന് കേള്‍ക്കാം...

May 08, 20239 min

How to protect yourself from identity theft in Australia - വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ എത്രത്തോളം അപകടകരമാകാം? ‘ഐഡന്റിറ്റി മോഷണ’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Identity crime is a significant threat in Australia, with a growing number of people falling victim every year. Those impersonated often face severe consequences, including financial losses, damage to their credit score, and legal ramifications. Here are some steps you can take to reduce your risk of having your personal information stolen or misused. - ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വ്യാജ അക്കൗണ്ടകൾ ഉണ്ടാക്കുന്നത് ഇപ്പൊ പതിവാണ്. ഇത്തരത്തിൽ ഉണ്ടാക്കുന്ന വ്യാജ അക്കൗണ്ടുകളും നിങ്ങളുടെ ജനന തിയതി പ...

May 04, 202312 min

ഓസ്ട്രേലിയൻ പൗരൻ വിദേശത്ത് മരിച്ചാൽ എന്തൊക്കെ സഹായങ്ങൾ ലഭ്യമാകും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഓസ്ട്രേലിയൻ പൗരത്വമുള്ളവർ വിദേശത്ത് വെച്ച് മരിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്നും, ഓസ്ട്രേലിയൻ എംബസികളിൽ നിന്ന് ലഭ്യമാകുന്ന സഹായങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

Apr 26, 20236 min

ന്യൂസിലാൻറ് നഴ്സിംഗ് രജിസ്ട്രേഷൻ ഉപയോഗിച്ച് എങ്ങനെ ഓസ്ട്രേലിയയിൽ ജോലിചെയ്യാം; TTMRA പാത്ത് വേ അറിയേണ്ടതെല്ലാം

ന്യൂസിലാൻറ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉപയോഗിച്ച് ട്രാൻസ്- ടാസ്മാൻ മാർഗ്ഗത്തിലൂടെ ഓസ്ട്രേലിയയിലേക്കെത്തുന്നവരുടെ എണ്ണം അടുത്തകാലത്ത് വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. TTMRA പാത്ത് വേയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുകയാണ് മെൽബണിലെ യെസ്റ്റേ മൈഗ്രേഷനിൽ കൺസൾട്ടൻറായ മരിയ ബേബി. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Apr 19, 202313 min

ഓസ്‌ട്രേലിയയിലെ റമദാൻ മാസാചരണം; അറിയേണ്ടതെല്ലാം

ഓസ്‌ട്രേലിയ പോലെയുള്ള ഒരു ബഹുസാംസ്കാരിക രാജ്യത്ത് വിവിധ സംസ്കാരങ്ങളെക്കുറിച്ചും മതങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

Apr 14, 20238 min

ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം

ഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Mar 29, 202311 min

Fire safety at home: How to prevent one of Australia's deadliest natural hazards - ഓസ്‌ട്രേലിയയിൽ വീടുകളിൽ ഉണ്ടാകുന്ന തീപിടുത്തങ്ങൾ എങ്ങനെ തടയാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Home fire safety goes beyond having smoke alarms installed. In Australia, fatal residential fires are sadly common, despite being preventable. Here’s what you need to know to stop one from breaking out in your home. - ഓസ്‌ട്രേലിയയിൽ വീടുകളിൽ ഉണ്ടാകുന്ന തീപിടുത്തങ്ങളിൽ പലതും ഒഴിവാക്കാൻ കഴിയുന്നവയാണ് എന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.

Mar 11, 20238 min

Knowing first aid can save lives. Here's where and how to get trained in Australia - പ്രഥമ ശുശ്രൂഷ അറിഞ്ഞിരിക്കേണ്ടത് പ്രധാനം; ഓസ്ട്രേലിയയിൽ ഫസ്റ്റ് എയ്ഡ് പരിശീലനം എങ്ങനെ നേടാം

Accidents and sudden illness can strike anywhere. First aid training can make all the difference, from treating an injury at a critical time to saving a life. In Australia, there are various options for first aid training according to your needs and budget. - അടിയന്തര സാഹചര്യങ്ങളിൽ ഫസ്റ്റ് എയ്ഡ് നൽകാൻ അറിയുന്നത് പലപ്പോഴും ജീവൻ രക്ഷിക്കാൻ സഹായിക്കും. ഓസ്ട്രേലിയയിൽ എങ്ങനെയാണ് ഫസ്റ്റ് എയ്ഡ് പരിശീലനം ലഭിക്കുന്നതെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Mar 03, 202310 min

ഏതെല്ലാം സാഹചര്യങ്ങളിൽ ട്രിപ്പിൾ സീറോ (000) വിളിക്കാം? അറിയേണ്ടതെല്ലാം...

അടിയന്തരമായ സാഹചര്യങ്ങളിൽ മാത്രം ട്രിപ്പിൾ സീറോ (000) വിളിക്കുക എന്ന നിർദ്ദേശം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു. ഏതെല്ലാം സാഹചര്യങ്ങളിൽ ട്രിപ്പിൾ സീറോ വിളിക്കാം? ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Feb 21, 20238 min

How to protect your retirement fund, find lost super and what to do if moving overseas - നിങ്ങളുടെ സൂപ്പർ എപ്പോൾ പിൻവലിക്കാം? ഓസ്ട്രേലിയൻ സൂപ്പറാന്വേഷനെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ...

Superannuation is complex. Did you know that your savings are not forever lost even if you have an inactive super account? But what is the recovery process? And what happens to super if moving overseas or when the account holder dies? Here's your complete guide to super. - ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നവർക്കെല്ലാമുള്ള നിർബന്ധിത സമ്പാദ്യപദ്ധതിയാണ് സൂപ്പറാന്വേഷൻ. എന്നാൽ സൂപ്പറാന്വേഷനെക്കുറിച്ച് നിരവധി സംശയങ്ങളാണ് പലർക്കുമുള്ളത്. സൂപ്പർ പദ്ധതിയെക്കുറിച്ച് അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളാ...

Feb 17, 202310 min

How to access low-cost medical services in Australia - ഓസ്ട്രേലിയയിലെ മെഡികെയർ സംവിധാനത്തെക്കുറിച്ച് സംശയങ്ങളുണ്ടോ? അറിയേണ്ടതെല്ലാം

Medicare subsidises a wide range of essential medical services, including visits to the doctor, blood and pathology tests, scans, x-rays, and some surgeries or procedures. It also covers annual eye tests by an optometrist, as well as child immunisations. - ഓസ്‌ട്രേലിയയിൽ ആരോഗ്യ സേവനങ്ങൾക്കുള്ള ചിലവ് വഹിക്കുന്നത് എങ്ങനെയാണ്?. മെഡികെയർ പരിധിയിൽ ഉൾപ്പെടാത്ത സേവനങ്ങളുടെ ചിലവ് എങ്ങനെ വഹിക്കും?. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Feb 14, 20237 min

How to access abortion services in Australia - ഗര്‍ഭച്ഛിദ്രം എത്ര ആഴ്ചവരെ? ഓസ്‌ട്രേലിയയിലെ ഗര്‍ഭച്ഛിദ്ര നിയമങ്ങളും സേവനങ്ങളും അറിയാം...

Abortion is an essential healthcare service in Australia. Women have access to termination options early in the pregnancy, but navigating choices to suit personal circumstances isn’t always straightforward. - ഓസ്‌ട്രേലിയയില്‍ ഒരു അവശ്യ ആരോഗ്യമേഖലാ സേവനമായാണ് ഗര്‍ഭച്ഛിദ്രം കണക്കാക്കുന്നത്. ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്ന നടപടി എല്ലാ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളും പിന്‍വലിച്ചുകഴിഞ്ഞു. എന്താണ് ഗര്‍ഭച്ഛിദ്രം സംബന്ധിച്ചുള്ള നിയമങ്ങളെന്നും, എവിടെയൊക്കെയാണ് ഇത് ലഭ്യമാകുന്നതെന്നും അറി...

Jan 30, 202310 min

ഓസ്‌ട്രേലിയയിൽ മരങ്ങൾ നടാനും വെട്ടിമാറ്റാനും അനുവാദം തേടേണ്ടതുണ്ട്; ചെടികൾ വച്ചുപിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

വീടിന് ചുറ്റും ഒരു പൂന്തോട്ടം അല്ലെങ്കിൽ പുറകിലൊരു അടുക്കളത്തോട്ടം വേണമെന്ന് ഏതൊരു മലയാളിക്കും ആഗ്രഹമുള്ളതാണ്. ചെടികൾ നടുന്നത് സംബന്ധിച്ച് നിങ്ങൾ ജീവിക്കുന്ന പ്രദേശത്ത് പല നിബന്ധനകളും ഉണ്ടാകും. ഇവ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Jan 13, 20236 min

ഓസ്ട്രേലിയയിൽ കുറഞ്ഞ ചെലവിൽ ആംബുലൻസ് സേവനം എങ്ങനെ ഉറപ്പാക്കാം; ആംബുലൻസ് വിളിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഓസ്ട്രേലിയയിൽ ആംബുലൻസ് സേവനം എങ്ങനെ ലഭിക്കുമെന്നും, ആംബുലൻസ് വിളിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും വിശദീകരിക്കുകയാണ് ഈ സെറ്റിൽമെൻറ് ഗൈഡിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നു...

Dec 23, 202210 min

രസകരമാണ് ഓസ്‌ട്രേലിയയിലെ ബുഷ് വാക്കിംഗ്, എന്നാൽ വഴിതെറ്റി ഒറ്റപ്പെടാനും സാധ്യതകളേറെ; ചില കാര്യങ്ങൾ ശ്രദ്ധിക്കാം

ഓസ്‌ട്രേലിയയിലെ ചെറു കാടുകളിലൂടെയുള്ള നടത്തം അഥവാ ബുഷ് വാക്കിംഗ് ആസ്വദിക്കുന്ന നിരവധിപ്പേരുണ്ടല്ലോ. ഇത്തരം യാത്രകൾക്ക് പോകുമ്പോൾ വഴിതെറ്റാനുള്ള സാധ്യതകളേറെയാണ്. യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് സ്വീകരിക്കാവുന്ന മുൻകരുതലുകളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Dec 16, 20228 min

'ഹാർഡ് റബ്ബിഷിൽ' എന്തെല്ലാം ഉൾപ്പെടുത്താം? പിഴ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

റീസൈക്കിൾ ചെയ്യാൻ കഴിയാത്ത വീട്ടിലെ പഴയ വസ്തുക്കൾ എടുത്ത് കൊണ്ട് പോകുന്ന 'ഹാർഡ് റബ്ബിഷ് റിമൂവൽ' സേവനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.

Dec 13, 20228 min

Your aged care rights in Australia and how to make a complaint - ഏജ്ഡ് കെയർ കേന്ദ്രങ്ങളിൽ ജീവിക്കുന്നവരുടെ അവകാശങ്ങൾ എന്തെല്ലാം?

In Australia, there are 14 rights that protect anyone receiving government-funded aged care, whether at home or at a residential facility. But what happens if you or a loved one are unsatisfied with the service? - ഓസ്‌ട്രേലിയയിലെ ഏജ്ഡ് കെയർ കേന്ദ്രങ്ങളിലെ സേവനങ്ങളിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ എങ്ങനെ പരാതി നൽകാം? നിങ്ങളുടെ അവകാശങ്ങൾ എന്തെല്ലാമാണ്? ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Dec 06, 20227 min

സ്ത്രീകളോടുള്ള ബഹുമാനം: കുട്ടികളുടെ പെരുമാറ്റരൂപീകരണത്തിൽ ചുറ്റുമുള്ളവരുടെ സ്വാധീനം വലുതെന്ന് വിദഗ്ധർ

കുട്ടികളുടെ വളർച്ചയിൽ അവരുടെ ചുറ്റുമുള്ള മുതിർന്നവരുടെ പെരുമാറ്റ രീതികൾ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് മാതാപിതാക്കളും കെയറർമാരും ഉൾപ്പെടെയുള്ളവരുടെ നിലപാടുകൾ വലിയ രീതിയിൽ സ്വാധീനിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Dec 05, 20227 min
For the best experience, listen in Metacast app for iOS or Android