NewSpecials - podcast cover

NewSpecials

Manorama Onlinewww.manoramaonline.com
രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

ബജറ്റും ന്യൂ ടാക്സ് റെജീമും | New Tax Regime | Union Budget

നാളത്തെ ബജറ്റില്‍ നടപടികക്രമങ്ങൾ ലളിതമാക്കാനാകും മുൻഗണന. ഭവനവായ്പ, പിഎഫ്, എൻപിഎസ് കോൺട്രിബ്യൂഷൻ എന്നിവയുള്ളവർക്കും പുതിയ ടാക്സ് റെജിം പ്രാപ്തമാക്കിയേക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സീനിയർ ഫിനാൻഷ്യൽ പ്ലാനർ ജിബിൻ ജോൺ സംസാരിക്കുന്നു. See omnystudio.com/listener for privacy information.

Jan 31, 20252 minSeason 2Ep. 4

കേന്ദ്രബജറ്റും ഫിൻടെക് മേഖലയും | Union Budeget | FinTech

ബജറ്റിൽ ഫിൻടെക് പ്രതീക്ഷിക്കുന്നു കൂടുതൽ ആനുകൂല്യങ്ങൾ. ആധാർ, കെവൈസി അപ്ഡേഷൻ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതൽ വ്യക്തത ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ടിസിഎസ് കുറയ്ക്കണമെന്ന ആവശ്യവുമുണ്ട്. എക്സ് ട്രാവൽ മണി ഫൗണ്ടറും സിഇഒയുമായി ജോർജ് സക്കറിയ സംസാരിക്കുന്നു. See omnystudio.com/listener for privacy information.

Jan 31, 20253 min

ബജറ്റ്: സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടുമോ | Gold Import Duty | Union Budget

കേന്ദ്ര ബ‍ജറ്റിൽ നിർമല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കൂട്ടുമോ? ജനങ്ങളുടെ കൈവശമുള്ള സ്വർണം പൊതുവിപണിയിലേക്ക് എത്തുന്നതും നയരൂപീകരണവും പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നു. സംസ്ഥാന ട്രഷറർ, ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, AKGSMA അഡ്വ.എസ്.അബ്ദുൽ നാസർ സംസാരിക്കുന്നു. Will Nirmala Sitharaman raise import duty on gold in central budget? Gold held by the people is expected to reach the public market, policy making and announcements are expected in the budget. State Treasu...

Jan 31, 20252 minSeason 2Ep. 2

സൈബർ സുരക്ഷാ മേഖല; ബജറ്റിലെ പ്രതീക്ഷകൾ | Union Budget | Cyber Security

ഏകീകൃത സുരക്ഷാ മാനദണ്ഡം, തൊഴിലവസരങ്ങൾ, ഇൻഫ്രാസ്ട്രക്ചർ വിപുലീകരണം തുടങ്ങി സൈബർ സുരക്ഷാ മേഖലയിലെ ബജറ്റിലെ പ്രതീക്ഷകൾ ഇങ്ങനെ. വാല്യുമെന്റർ ഇൻഫോസെക് പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ബിനോയ് കൂനമ്മാവ് സംസാരിക്കുന്നു. Here are the expectations of the budget in the field of cyber security such as uniform security standards, employment opportunities, infrastructure expansion. Founder & Chief Executive Officer, ValueMentor Infosec Pvt.Ltd Benoy Koonammav speaks. See omnystu...

Jan 31, 20253 minSeason 2Ep. 1

തിരിച്ചുവരവ് കൊതിക്കുന്നവർ | India File Podcast | BJP's strategy against Kejriwal

കേജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കും എതിരായ ആരോപണങ്ങൾ അവരുടെ കഥ കഴിക്കുമെന്ന ചിന്തയിലായിരുന്നു ബിജെപി. എന്നാൽ, ഡൽഹി തിരഞ്ഞെടുപ്പ് അടുത്തതോടെ നില മെച്ചപ്പെടുത്തി ആം ആദ്മി. മുഖ്യമന്ത്രിയായി തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ കേജ്‌രിവാൾ. അധികാരം തിരിച്ചുപിടിക്കാൻ പ്രയത്നിക്കുന്ന ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ The BJP was thinking that the allegations against Kejriwal and the Aam Aadmi Party would e...

Jan 29, 20257 min

ഇന്ത്യ, അഭിമാന റിപ്പബ്ലിക്

സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി നമ്മുടെ രാജ്യത്തിനു മുക്കാൽ നൂറ്റാണ്ടിന്റെ ത്രിവർണത്തിളക്കം. അറിയാം, ഇന്ത്യയുടെ റിപ്പബ്ലിക് വിശേഷങ്ങൾ മനോരമ ഓൺലൈൻ വാർത്താനേരം പോഡ്‌കാസ്റ്റിൽ... Republic Day, commemorated each year on January 26, is one of India’s most significant national celebrations. The occasion marks the historic implementation of the Indian Constitution in 1950, establishing the nation as a republic. Listen more about how India became a republic. Listen more in the Manorama Online Vartha...

Jan 25, 202510 min

ബിജെപി മോഹിച്ച പ്രതിപക്ഷം | Why INDIA alliance Silent | Opposition

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സർക്കാരിന്റെ പിടിയിൽ നിൽക്കുന്നില്ല. എങ്കിലും, സർക്കാരിന് ആശങ്കയില്ല; കാരണം പ്രതിപക്ഷത്തിന്റെ ‘ അസാന്നിധ്യം’ തന്നെ. എൻഡിഎയുടെ ഭാഗമല്ലാത്തവരെയെല്ലാം ചേർത്തു പ്രതിപക്ഷം എന്നു പറയാമെങ്കിൽ ശരിയാണ്, രാജ്യത്തു പ്രതിപക്ഷമുണ്ട്. ലോക്സഭയിൽ അവർക്കു സർക്കാരിനോ‌‌ടടുത്ത് അംഗബലവുമുണ്ട്. എന്നാൽ അവരിലെ പ്രധാന ബ്ലോക്കായ ഇന്ത്യാസഖ്യത്തിനു എന്താണ് സംഭവിക്കുന്നത്? ഇന്ത്യാസഖ്യം ഇല്ലാതാകുന്നതിന്റെ സൂചനകളാണോ ഈ അസാന്നിധ്യം? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ച...

Jan 22, 20256 min

കോൺഗ്രസിൽ എന്ത് സംഭവിക്കും?

എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുടെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കോൺഗ്രസിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്. ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ What will happen in Congress? Hear more on Sujith Nair's Open Vote podcast See omnystudio.com/listener for privacy information.

Jan 22, 202511 min

സന്തോഷിക്കാൻ ഭയമാണോ? ഇത് ഫോബിയ! | Cherophobia

സന്തോഷിക്കാൻ പേടി തോന്നാറുണ്ടോ? എന്തോ ദുരന്തം വരാനുണ്ടെന്ന് ടെൻഷനാണോ? അതൊരു ഫോബിയ ആയിരിക്കാമെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Exploring the Intriguing World of Cherophobia and How to Overcome It Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Jan 22, 20257 minSeason 1Ep. 14

പാപം മക്കൾക്കുവേണ്ടി | India File | Hate Speech

ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിദ്വേഷപ്രസംഗം ജഡ്ജിനിയമനത്തിലെ തെറ്റായ ചില പ്രവണതകളെക്കുറിച്ചുള്ള ചർച്ചകളിലേക്കു കൂടിയാണ് വഴിതെളിച്ചത്. ജഡ്ജിമാരുടെ മക്കളെയും മറ്റും നിയമനത്തിനു ശുപാർശ ചെയ്യുന്നതു തൽക്കാലം നിർത്തിവയ്ക്കാമെന്ന ആലോചനയിലേക്കുവരെ കാര്യങ്ങളെത്തി. അപ്പോൾ ചില സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നു. ഈ ആശയത്തിന്റെ പ്രായോഗികത എത്രത്തോളമുണ്ട്? ജഡ്ജി നിയമനരീതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Listen to a ...

Jan 15, 20257 min

വായിലെ അർബുദത്തിന്റെ ലക്ഷണങ്ങൾ | Oral Cancer | Know Symptoms

വായിലെ കാന്‍സറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Know the symptoms of Oral Cancer Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Jan 15, 20256 minSeason 1Ep. 13

കാലിൽ ഈ ലക്ഷണങ്ങളുണ്ടോ? അപായ സൂചന!

നീര്, മരവിപ്പ് തുടങ്ങി പല പ്രശ്നങ്ങളും കാലിന് ഉണ്ടാകാറുണ്ട്. അതും നമ്മുടെ ആരോഗ്യവുമായി എന്ത് ബന്ധമാണുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. What Your Feet Reveal About Your Health: Swelling, Numbness, and More Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Jan 08, 20256 minSeason 1Ep. 12

ബിജെപിയുടെ സെപ്റ്റംബർ | India File

അടുത്ത സെപ്റ്റംബറിൽ നരേന്ദ്ര മോദിക്കും മോഹൻ ഭാഗവതിനും 75 വയസ്സ് പൂർത്തിയാകും. ചോദ്യങ്ങൾ ഇപ്പോഴേ ഉയർന്നു തുടങ്ങി: വിരമിക്കൽ പ്രായം മോദിക്കു ബാധകമാകുമോ? ഭാഗവത് സ്ഥാനമൊഴിയുമോ? സംഘടനാരീതികളിൽ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യവും ഇതിനൊപ്പം ശക്തം. ഈ വർഷം ബിജെപിയെ കാത്തിരിക്കുന്നത് ചരിത്രപരമായ മാറ്റങ്ങളായിരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thoma...

Jan 08, 20256 min

എച്ച്എംപിവി വേണം, ജാഗ്രത

കോവിഡ് ബാധിച്ചവരിലെ മരണസാധ്യത ഒരു ശതമാനം മാത്രമായിരുന്നു. പക്ഷേ, തീക്കാറ്റുപോലെ പടർന്നുപിടിക്കാനുള്ള അതിന്റെ കഴിവാണു മരണസംഖ്യ ലോകമാകെ 69 ലക്ഷമാക്കി ഉയർത്തിയത്. സംക്രമണത്തിന്റെ തീവ്രതകൊണ്ടാണ് എച്ച്എംപിവിയും വെല്ലുവിളി ഉയർത്തുന്നത്. ചൈനയിൽ റിപ്പോർട്ട് ചെയ്ത ഹ്യുമൻ മെറ്റന്യൂമോ വൈറസ് എന്ന എച്ച്എംപിവി രോഗബാധ ഗുരുതരമാകുമോ എന്ന ആശങ്കയിലാണു ലോകം. എച്ച്എംപിവിയെപ്പറ്റി മനോരമ ഓൺലൈൻ വാർത്താനേരം പോഡ്കാസ്റ്റിൽ കൂടുതലറിയാം... Human Metapneumovirus (HMPV) cases have been reported in India, with five children te...

Jan 07, 20253 min

വൈറ്റമിൻ ഡി അഭാവം എങ്ങനെ അറിയാം?

പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം വൈറ്റമിൻ ഡി അഭാവമാണ്. അവയുടെ ലക്ഷണവും പരിഹാരം എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Uncovering Vitamin D Deficiency: Symptoms, Solutions, and Lifestyle Tips Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Jan 01, 20257 minSeason 1Ep. 11

ഇങ്ങനെയും രാഷ്ട്രീയക്കാരനാകാം | Dr Manmohan Singh

മരണാനന്തരം, എതിരാളികൾപോലും സംശുദ്ധനെന്നു വിളിച്ച ഡോ. മൻമോഹൻ സിങ് രാഷ്ട്രീയ – അധികാര സമൂഹത്തിന് വലിയ വെല്ലുവിളി ഉയർത്തിയാണ് കടന്നുപോയത്. രാഷ്ട്രീയക്കാരുടെ സംശുദ്ധിക്ക് ഇനി മൻമോഹനാകും മാനദണ്ഡമെന്നതാണത്. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിലൂടെ Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas. See omnystudio.com/listener for privacy information....

Dec 31, 20247 min

തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണോ നല്ലത്?

കുളിക്കുന്ന വെള്ളത്തിന്റെ ചൂടും തണുപ്പും ആരോഗ്യത്തിൽ മാറ്റം വരുത്തുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Benefits of Cold Water Bathing Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Dec 25, 20245 minSeason 1Ep. 10

മമതയില്ലാത്ത മമത, കോൺഗ്രസിന് പാഠം | Political analysis | India File

In a country where a key minister claims to receive direct messages from God, there are also political leaders who come up with peculiar revelations. One such leader is Bengal Chief Minister Mamata Banerjee. Mamata now feels that it is not the Congress party leaders but she who should lead the opposition alliance, INDIA. In a way, the timing of this revelation seems odd, as there are no immediate elections for the Lok Sabha, and the Bengal elections are only in 2026. What could be the reason beh...

Dec 21, 20246 min

മുഖക്കുരുവിന്റെ സ്ഥാനം നോക്കി രോഗം അറിയാം

മുഖക്കുരു പലരെയും സംബന്ധിച്ച്‌ ഒരു സൗന്ദര്യപ്രശ്‌നമാണ്‌. എന്നാല്‍ അതിനും അപ്പുറം നമ്മുടെ ആരോഗ്യനിലയെ പറ്റി പല മുന്നറിയിപ്പുകളും നൽകാൻ മുറക്കുരുവിനു പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. What Your Acne Reveals About Your Health: A Chinese Medicine Perspective Script and Narration: Jesna Nagaroor See omnystudio.com/listener for privacy information....

Dec 18, 20243 minSeason 1Ep. 9

ജില്ലാ സമ്മേളനങ്ങളിലേക്ക് സിപിഎം

സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾക്ക് കൊടിയുയർന്നിരിക്കുന്നു, ആദ്യ സമ്മേളനം കൊല്ലത്ത്. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്, ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ... See omnystudio.com/listener for privacy information.

Dec 11, 20249 min

പാലുണ്ണിയും കാൻസറും തമ്മിൽ ബന്ധമുണ്ടോ?

പലരുടെയും ശരീരത്തിൽ പാലുണ്ണി ഉണ്ടാകാറുണ്ട്. എന്നാലത് അപകടമാകുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Skin Tags and Cancer Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Dec 11, 20244 minSeason 1Ep. 8

നാം രണ്ട്; നമുക്കെത്ര?

ജനസംഖ്യ കുറയുന്നതു തടയണമെങ്കിൽ ഓരോ കുടുംബത്തിലും മൂന്നു കുഞ്ഞുങ്ങളെങ്കിലും വേണമെന്നാണ് കഴിഞ്ഞദിവസം ഭാഗവത് പറഞ്ഞത്. ജനസംഖ്യാശാസ്ത്രമനുസരിച്ച് ജനസംഖ്യാവളർച്ച 2.1ൽ കുറവാണെങ്കിൽ ആ സമൂഹം മറ്റു പ്രതിസന്ധികളൊന്നുമില്ലാതെതന്നെ സ്വയം നശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുകയുണ്ടായി. ഭാഗവത് പറഞ്ഞതു മൊത്തം പ്രത്യുൽപാദന നിരക്കിന്റെ (ടിഎഫ്ആർ) പ്രശ്നമാണ്. ഒരു സ്ത്രീ പ്രത്യുൽപാദന പ്രായത്തിൽ (15–49) ജന്മം നൽകുന്ന കുഞ്ഞുങ്ങൾ എത്രയെന്നാണ് അതിലൂടെ കണക്കാക്കുന്നത്. വിശദമായി വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ...

Dec 10, 20247 min

ഇനിയെന്ന് സ്മാർട്ടാകും?

ലോക ഐടി ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുമെന്നു വിശേഷിപ്പിക്കപ്പെട്ട കൊച്ചി സ്മാർട് സിറ്റി ഐടി പദ്ധതിയുടെ ഭാവി ഇനിയെന്താകും? ദുബായ് ടീകോം ഇൻവെസ്റ്റ്മെന്റ്സിനെ സംയുക്ത സംരംഭത്തിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണു വഴിത്തിരിവിലായത്. പദ്ധതിക്കായി പാട്ടത്തിനു നൽകിയ 246 ഏക്കർ തിരിച്ചുപിടിക്കാനാണു സർക്കാർ തീരുമാനം. പ്രവർത്തനം തുടങ്ങി 13 വർഷം കഴിഞ്ഞിട്ടും കാര്യമായ നിക്ഷേപം ആകർഷിക്കാനോ വാഗ്ദാനം ചെയ്ത 90,000 തൊഴിൽ ലഭ്യമാക്കാനോ ടീകോമിനു കഴിഞ്ഞില്ലെന്നാണു സർക്കാരിന്റെ നിലപാട്. What will ...

Dec 05, 20244 min

കുടവയർ കുറയ്ക്കാൻ 5 തരം നടത്തങ്ങൾ!

ദിവസവും ജിമ്മിലൊക്കെ പോയി വര്‍ക്ക്‌ഔട്ട്‌ ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക്‌ ചെലവൊന്നും ഇല്ലാതെ പിന്തുടരാവുന്ന വ്യായാമമാണ്‌ നടത്തം. എന്നാൽ വെറുതേ നടന്നാൽ കുടവയർ കുറയുമോയെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Walking for Weight Loss: 5 Ways to Torch More Calories on Your Walk Script and Narration: Jesna Nagaroor See omnystudio.com/listener for privacy information....

Dec 04, 20245 minSeason 1Ep. 7

കോണ്‍ഗ്രസിനെ തല്ലേണ്ടമ്മാവാ

ഖർഗെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ നടത്തിയ അധ്യക്ഷപ്രസംഗത്തെ നല്ല കുമ്പസാരമെന്നും കുറ്റപത്രാവതരണമെന്നും വിളിക്കാം. കോൺഗ്രസിന്റെ ദുർബലമായ സംഘടനാസംവിധാനങ്ങളെക്കുറിച്ച് ഖർഗെ ഏറ്റുപറയുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഇതാണ്: എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? ഇനിയും ഇതുപോലെയുള്ള ഏറ്റുപറച്ചിൽ കേൾക്കേണ്ടിവരുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റില്‍ See omnystudio.com/listener for privacy information.

Dec 03, 20247 min

ഗസറ്റഡ് കുറുവകൾ!

ഗെഡികളേ.. മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) രാത്രീല്, ഉടുപ്പിടാതെ, ദേഹത്ത് കരിയും എണ്ണയും പുരട്ടി, ആയുധങ്ങളുമായി മോഷ്ടിക്കാനെത്തുന്ന കുറുവകളൊക്കെ പഴേത്. ഗസറ്റഡ് കുറുവക്കാരാണ് ഇപ്പോൾ ട്രെൻഡ്. കക്കാന്ന്വൊക്കെ പറഞ്ഞാ വേറെ ലെവലാണ്, സാദാ കുറുവകളൊക്കെ നാണിച്ചുപോകും. ദുഷ്ടന്മാരാച്ചാലും കുറുവകൾക്കും അവരുടേതായ കഷ്ടപ്പാട് ഉണ്ടെന്ന് അറിയുമ്പോഴാണ്, ഗസറ്റഡ് കള്ളന്മാരുടെ ഒരു സുഖം മനസ്സിലാവുക. എന്തൂട്ടാത്? വാ, സർക്കാർ വിലാസം കുറുവ പോഡ്കാസ്റ്റ് കേൾക്കാം. Gazetted Kuruva Gang o...

Dec 03, 20245 min

ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം

കേരളത്തിലെ മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞു. ഫലം പുറത്തു വന്നു. വലിയ ചലനങ്ങൾ രണ്ടു മുന്നണികളിലും ഉണ്ടാക്കിയിട്ടില്ല. എന്നാൽ പ്രത്യാഘാതങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ചിരിക്കുന്നത് ബിജെപിയിലാണ്. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്. ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ The three by-elections in Kerala have concluded, and the results are out. While there haven’t been significant shifts for the two major fronts, it is the BJP that has faced repercussions and challenges. Listen to the Open Vote podcast. Ho...

Nov 27, 202411 min

ഇന്ത്യയുടെ ആയുസ്സിന്റെ പുസ്തകം

മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആദർശം മുന്നോട്ടുവയ്ക്കുന്ന ഭരണഘടന. എന്നാൽ ഭരണഘടനയിലെ ഇന്ത്യ സാങ്കൽപികമായി തുടരുമ്പോഴും, പ്രജകളെ പൗരരാക്കി മാറ്റിയതുൾപ്പെടെ എത്രയോ കോടി ജനത്തിന്റെ ജീവിതത്തെ അവരറിഞ്ഞോ അറിയാതെയോ നിർണായകമായി സ്വാധീനിച്ച ഇന്ത്യൻ ഭരണഘടനയെ നിലവിലെ രൂപത്തിൽ ക്ലാസിക് കൃതി എന്നു വിളിക്കാമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ A constitution that sets forth the ideal of a secular socialist democracy. But even though India in the Constitution...

Nov 27, 20248 min

ഒരു ജനതയുടെ നായകൻ

ലോകക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ നിര തന്നെയുണ്ടായിരുന്ന ഇന്ത്യയെ നയിക്കാൻ ഒരു റാഞ്ചിക്കാരൻ നടത്തിയ പടയോട്ടം. സ്റ്റംപിനു പിന്നിലെ മായാജാലക്കാരൻ, തന്റെ ബുദ്ധി കൊണ്ടു കൈവിട്ട കളിയെ തിരിച്ചു പിടിക്കുന്ന മാസ്റ്റർ ബ്രെയിൻ. സമ്മർദ്ദം നിറഞ്ഞ ഫിനിഷറുടെ ദൗത്യം സ്വയം ഏറ്റെടുത്ത ക്യാപ്റ്റൻ കൂൾ. ധോണിയുടെ ഐതിഹാസിക ജീവിതം കേൾക്കാം. MS Dhoni stands out as a true magician behind the stumps. With his unparalleled wicket-keeping skills, he has turned countless matches around, often pulling off the impossible. Dhoni...

Nov 27, 202411 minSeason 1Ep. 5
Hosted on Omny Studio
For the best experience, listen in Metacast app for iOS or Android