രക്തമിറ്റുന്ന ഒരു കേൾവിയനുഭവം, ഇസൊബെൽ ഗൗഡിയുടെ കുമ്പസാരം 32/2024 - podcast episode cover

രക്തമിറ്റുന്ന ഒരു കേൾവിയനുഭവം, ഇസൊബെൽ ഗൗഡിയുടെ കുമ്പസാരം 32/2024

Jun 16, 202439 minSeason 20Ep. 2
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ഇസൊബെൽ ഗൗഡിയുടെ കുമ്പസാരം : ഇരുപതാം നൂറ്റാണ്ടിലെ ഒരു മഹത്തായ പാശ്ചാത്യ സംഗീതശിൽപത്തെ പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റ് ഉത്തര സ്കോട്ട്ലാന്റിൽ പതിനാറാം നൂറ്റാണ്ടിൽ പിശാചാവേശിച്ചു എന്നാരോപിക്കപ്പെട്ട് നാലായിരത്തിയഞ്ഞൂറോളം പേരെ മതവിചാരണയാൽ കൊന്നുകളഞ്ഞിരുന്നു. അതിൽ പതിനഞ്ചുകാരിയായ ഇസൊബൽ ഗൗഡിയും ഉണ്ടായിരുന്നു. പിശാചാണ് അവളെ ജ്ഞാനസ്നാനം ചെയ്യിച്ചത് , പിശാചുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു , പൂച്ചയും പട്ടിയുമായി മാറാട്ടം നടത്തി എന്നിങ്ങനെ നിരവധി ആരോപണങ്ങൾ അവൾ നേരിട്ടു . ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയശേഷം അവൾ നടത്തിയ കുമ്പസാരങ്ങൾ നമ്മെ ഞെട്ടിക്കുന്നതാണ്. 1662 ൽ കൊല്ലപ്പെട്ട ഇസൊബലിന് 1990 ൽ ജെയിംസ് മക് മിലൻ എന്ന സ്‌കോട്ടിഷ് സംഗീതസംവിധായകൻ ഒരു മഹത്തായ സംഗീതശിൽപത്തിലൂടെ വൈകിയെങ്കിലും ഒരു യാത്രയയപ്പുനൽകി. ആ സംഗീതശിൽപത്തെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . കറുത്തവെളിച്ചം പോലെ ഒരു വിഷാദകാവ്യം. പോഡ്‌കാസ്റ്റിനൊടുവിൽ സംഗീതശില്പം പൂർണമായി നൽകിയിട്ടുണ്ട് . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

For the best experience, listen in Metacast app for iOS or Android