പ്രപഞ്ചമുണ്ടാകുന്നതിനു മുൻപുള്ള സമയം - podcast episode cover

പ്രപഞ്ചമുണ്ടാകുന്നതിനു മുൻപുള്ള സമയം

Oct 08, 202033 minSeason 4Ep. 19
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

സുഹൃത്തേ ,

നക്ഷത്രങ്ങളുടെ മരണത്തിനു ശേഷമെന്ത് ? സ്ഥലവും കാലവും ഗുരു ത്വ ആകർഷണത്താൽ തകർന്നടിഞ്ഞിട്ട്  , ഒരു നിശ്ചിതബിന്ദുവിൽ എത്തിച്ചേരുന്ന കാവ്യസമാനമായ ഒരവസ്ഥയുടെ ശാസ്ത്രീയാവലോകനം എന്താണ് ?

ഇന്ന് ദില്ലി -ദാലിയിൽ പ്രപഞ്ചോത്ഭവത്തിനും മുൻപുള്ള സ്ഥല-കാലങ്ങളെ കുറിച്ചുള്ള ഒരു പോഡ്കാസ്റ്റ് ആണ് . 2020 ൽ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനാർഹനായ റോജർ പെൻറോസിന്റെ സംഭാവനകളെ കുറിച്ച് സംസാരിക്കുന്നത് ശാസ്ത്രാന്വേഷകനും എഴുത്തുകാരനുമായ ഡോക്ടർ എ . രാജഗോപാൽ കമ്മത്താണ്. മുപ്പതുവർഷങ്ങളായി റോജർ പെൻറോസിന്റെ പരീക്ഷണങ്ങളെ പഠിച്ചുപോരുന്ന കമ്മത്ത് മുപ്പതു മിനിറ്റ് ദൈർഘ്യമുള്ള ഈ പോഡ്‌കാസ്റ്റിൽ വിശദമാക്കുന്നത് പ്രധാനമായും ഇനി പറയുന്ന കാര്യങ്ങളാണ് .

ഒന്ന് . റോജർ പെൻറോസിനെ പരിചയപ്പെട്ട നേരങ്ങൾ

രണ്ട് . ഐൻസ്റ്റീൻ കണ്ട സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെ പെൻറോസ് എത്രകണ്ട് മുന്നോട്ടു കൊണ്ടുപോയി ?

മൂന്ന് . തമോഗർത്തത്തിലെ  Singularity : പെൻറോസ് എങ്ങനെ നിർവചിച്ചു ?

നാല് . പ്രപഞ്ചവിജ്ഞാനീയത്തിന്റെ ആശയാടിത്തറകളും മഹാവിസ്ഫോടനവും

അഞ്ച് . എന്താണ് പ്രാപഞ്ചിക പശ്ചാത്തല സൂക്ഷ്മ തരംഗ വികിരണം ?

ആറ് . നമ്മുടെ ആകാശഗംഗയിൽ തന്നെ നാൽപതിനായിരം കോടി നക്ഷത്രങ്ങൾ ..എന്നിട്ടും പ്രപഞ്ചം മുഴുവൻ ഇരുട്ടോ ?

ഏഴ് . എന്താണ് Hawking radiation ?

എട്ട് . സൂര്യനും നക്ഷത്രങ്ങളും എന്തുകൊണ്ട് വിശിഷ്ടവസ്തുക്കൾ ആകുന്നില്ല ?

ഒൻപത് . എന്താണ് പ്രപഞ്ചത്തിന്റെ ആന്തോളന മാതൃക?

പത്ത് . പ്രപഞ്ചം ഒരിക്കലും അവസാനിക്കുന്നില്ല എന്ന് Penrose വിശ്വസിക്കുന്നത് എന്തുകൊണ്ടാണ് ?

പതിനൊന്ന് : മേശപ്പുറത്തെ ചില്ലുപാത്രം വീണുടയുമ്പോലെ നമ്മൾ ?

പോഡ്കാസ്റ്റ് കേട്ടാലും

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

For the best experience, listen in Metacast app for iOS or Android