ഒരു സ്യുഡോ സെക്കുലർ കഥ - podcast episode cover

ഒരു സ്യുഡോ സെക്കുലർ കഥ

Oct 25, 202015 minSeason 4Ep. 25
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ഒരു സ്യുഡോ സെക്കുലർ കഥ

ഒരു കൊൽക്കത്ത  നവരാത്രിയും രണ്ടു പെൺകുട്ടികളും

ശബ്ദത്തിനിത്ര ശബ്‌ദമുണ്ടോ എന്നുതോന്നിപ്പിക്കുന്ന പൂജാപന്തലിൽ ശൈലസുതയുടെ വിശ്വവിനോദിനികളായ കണ്ണുകൾ. അവിടെ കണ്ട സഞ്ചിതി , പൂരബി എന്ന സഹോദരിമാർ . ടാഗോർ പറഞ്ഞതുപോലെ ദൈവം അവർ കളിക്കുന്നതു നോക്കിനിന്നു ...ദൈവം പൂജാരിയെ മറന്നു . ഈ കുട്ടികൾ ഖിസീർപുരിലെ ദർഗയിലെ ഉറൂസിന് സുഹാനയും മഹ്‌റീനുമാകുന്നു ... അവിടെ അവർ വെളുത്ത മെഴുതിരികൾ വിൽക്കും ...ഫക്കീർ ലാലോൻ എഴുതിയ ഗാനം പാടും , "സുന്നത്തുകൊണ്ട് നിങ്ങൾ മുസൽമാനെ തിരിച്ചറിഞ്ഞാൽ സ്ത്രീയെ എങ്ങനെ തിരിച്ചറിയാം ? ബ്രാഹ്മണസ്ത്രീയുടെ പൂണൂൽ എവിടെ ?"

Wonder That is India !

Please use earphone to listen this podcast

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

For the best experience, listen in Metacast app for iOS or Android