മതവും മതേതരത്വവും ശത്രുക്കളാണോ ? - podcast episode cover

മതവും മതേതരത്വവും ശത്രുക്കളാണോ ?

Aug 11, 20209 minSeason 3Ep. 21
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ചെകുത്താനെ ചെകുത്താൻ എന്നു വിളിക്കുന്നതാണ് ഏറ്റവും പ്രധാനം

പ്രീയപ്പെട്ട സുഹൃത്തുക്കളേ ,

അയോധ്യയിലെ ഭൂമിപൂജയുമായി ബന്ധപ്പെടുത്തി സാമൂഹ്യനിരീക്ഷകൻ യോഗേന്ദ്ര യാദവ് എഴുതിയ ഒരു ലേഖനവും അതിന് പ്രതാപ് ഭാനു മേത്ത എഴുതിയ പ്രതികരണവുമാണ് ഈ പോഡ്‌കാസ്റ്റിന് പ്രേരണ . ഇന്ത്യൻ മതേതരത്വം പരാജയപ്പെടുന്നെങ്കിൽ എന്താണ് കാരണം ? രണ്ടു വ്യത്യസ്ത വീക്ഷണങ്ങളാണിത്. രണ്ടുപേരും യോജിക്കുന്നത് ഒരു കാര്യത്തിൽ മാത്രം , ചെകുത്താനെ ചെകുത്താൻ എന്ന് വിളിക്കാൻ ധൈര്യം കാട്ടണം ...ചെകുത്താൻ മതവാദമായി വന്നാലും , പ്രച്ഛന്ന മതേതരനായി വന്നാലും.

ഇടതു ധൈഷണികത പരാജയപ്പെട്ടതെവിടെ ? പ്രാദേശിക ഭാഷാപാരമ്പര്യങ്ങളെ ഒറ്റപ്പെടുത്തിയതാര് ? കാശ്മീരിനെ ഒന്നടങ്കം  മറന്നിട്ട് അയോധ്യയിൽ മതേതരത്വം സംരക്ഷിക്കുന്നതെങ്ങനെ ? മതത്തെ വായിക്കുന്നതിൽ മതേതരർ പരാജയപ്പെട്ടോ ?

ചോദ്യങ്ങൾ നിരവധി.

പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

For the best experience, listen in Metacast app for iOS or Android