കേരളാ കോൺഗ്രസ്സ് : ഭൂതം , വർത്തമാനം , ഭാവി - podcast episode cover

കേരളാ കോൺഗ്രസ്സ് : ഭൂതം , വർത്തമാനം , ഭാവി

Oct 16, 202020 minSeason 4Ep. 23
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

സുഹൃത്തേ ,

കേരളാ കോൺഗ്രസ്സിനെ കുറിച്ച് സുഹൃത്തായ  ഡിജോ കാപ്പനോട് സംസാരിച്ചിരുന്നപ്പോൾ തോന്നി രസകരമായ ആ സംഭാഷണം ഒരു പോഡ്കാസ്റ്റ് ആക്കിയാലോ എന്ന് .

ഐക്യകേരളം ഉണ്ടാകുന്നതിനു മുൻപുതന്നെ, പട്ടം താണുപിള്ളയുടെ കാലം മുതലുള്ള പടലപ്പിണക്കങ്ങങ്ങളിൽ കേരളാ കോൺഗ്രസിന്റെ വേരുകളിൽ ഉണ്ട് എന്നാണ് ഡിജോ പറയുന്നത് . 25 കൊല്ലങ്ങളോളം പാർട്ടിപ്രവർത്തനം നടത്തി , പിന്നീട് പൂർണമായും രാഷ്ട്രീയ പ്രവർത്തനം നിർത്തി കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി സ്വന്തന്ത്ര കർഷക സംഘങ്ങളിൽ പ്രവർത്തിച്ചു പോരികയാണ് ഡിജോ കാപ്പൻ.

പട്ടം , പനമ്പിള്ളി , സി . കേശവൻ , എ ജെ ജോൺ , പറവൂർ ടി കെ നാരായണപിള്ള ,  മന്നത്ത് പത്മനാഭൻ  , ആർ . ശങ്കർ , ഫാദർ വടക്കൻ , പ്രഹ്ലാദൻ ഗോപാലൻ , സി . കെ . ഗോവിന്ദൻ നായർ  പി ടി ചാക്കോ, കെ എം ജോർജ്  തുടങ്ങി കുഞ്ഞുമാണി എന്ന മാണിസാർ വരെയുള്ള ചരിത്രങ്ങൾ ആണ് ഈ പോഡ്കാസ്റ്റ് . കുളമാവിൽ വെച്ച് 1976 ൽ  കുഞ്ഞുമാണി എങ്ങനെ മാണിസാർ ആയി മാറി ?  പി ടി ചാക്കോയുടെ കൂടെയുണ്ടായിരുന്ന 15 MLA മാരിൽ 8 ഹിന്ദുക്കളും ഒരു ദളിത് കൃസ്ത്യാനിയും ഒരു സ്ത്രീയും ഉണ്ടായിരുന്ന കാലം ...പിന്നീട് മന്ത്രിസ്ഥാനം കൊതിച്ചു കൊതിച്ചു മെലിഞ്ഞുപോയ ഒരു രാഷ്ട്രീയധാരയുടെ ചരിത്രമാണ് ഈ പോഡ്കാസ്റ്റ് .

സ്നേഹത്തോടെ

എസ് ഗോപാലകൃഷ്ണൻ

For the best experience, listen in Metacast app for iOS or Android