ഭാവിയിലെ മാതൃകാപുരുഷൻ - podcast episode cover

ഭാവിയിലെ മാതൃകാപുരുഷൻ

Oct 01, 202029 minSeason 4Ep. 17
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

സുഹൃത്തേ ,

ദില്ലി -ദാലിയുടെ ശ്രോതാക്കളിൽ ഒട്ടുമിക്ക പേരോടും നജ്മൽ എൻ . ബാബു എന്ന ടി എൻ ജോയിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല . എങ്കിലും ഈ പോഡ്‌കാസ്റ്റിലേക്ക് ക്ഷണിക്കാനായി ഒരു ആമുഖക്കുറിപ്പ് .

കണ്ടുമുട്ടിയവർ എല്ലാവരും സ്നേഹിച്ചയാൾ . അയാൾ കണ്ടുമുട്ടിയവരെ എല്ലാവരേയും തിരിച്ചും സ്നേഹിച്ചു . കൊടുങ്ങല്ലൂരുനിന്നും കേരളത്തോളം വളർന്ന മനുഷ്യന്റെ പച്ച . ഓരോ മനുഷ്യനും സുന്ദരനും സുന്ദരിയുമെന്ന് കരുതിയ സുന്ദരമായ തലച്ചോറ് . മനുഷ്യൻ മരിക്കും വരെ സുന്ദരമായി തുടരണമെന്ന് ആഗ്രഹിച്ച ആൾ . അവിഭക്ത സിപിഐ ML ന്റെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസം. കേരളത്തിലെ സാംസ്കാരികരംഗത്ത് നിറഞ്ഞുനിന്ന ജോയ് 2015 ൽ ഇസ്‌ലാം മതം സ്വീകരിച്ചു. 2018 ഗാന്ധിജയന്തി ദിവസം അന്തരിച്ചു .

ഈ ലക്കം ദില്ലി -ദാലിയിൽ മനുഷ്യസ്നേഹിയും , അസാധാരണ സുഹൃത്തുമായിരുന്ന ആ മനുഷ്യനെ അനുസ്മരിക്കുന്നത് കവി സാവിത്രി രാജീവനാണ് .  1970 കളിലെ തീക്ഷ്ണരാഷ്ട്രീയനാളുകൾ മുതൽക്കുള്ള പരിചയം സാവിത്രി ഓർക്കുന്നു ....കേരളത്തിലെ സ്ത്രീകൾക്ക് ഇടപെടാൻ പറ്റിയ അസാധാരണനായിരുന്ന  സുഹൃത്തിനെ, ഭാവിയിലെ മാതൃകാപുരുഷൻ, ലോകത്തിലെ ഓരോ ആണും പെണ്ണും സുന്ദരനും സുന്ദരിയുമാണെന്ന് വിശ്വസിച്ചിരുന്ന ജോയിയെ, സ്വാർത്ഥത ഏൽക്കാതിരുന്ന ഒരു നല്ല ജീവിതത്തെ സാവിത്രി ഓർമ്മിക്കുന്നു .

സാവിത്രി രാജീവൻ സൗമ്യഭാഷിയാണ്. ഇത് ഫോണിൽ എടുത്ത അഭിമുഖമാണ്. അതിനാൽ earphones ഉപയോഗിച്ച് ഈ പോഡ്കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .


സ്നേഹത്തോടെ 

എസ് . ഗോപാലകൃഷ്ണൻ    

For the best experience, listen in Metacast app for iOS or Android