The Bible in a Year - Malayalam - podcast cover

The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

ദിവസം 47: കാളകുട്ടിയെ ആരാധിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സീനായ് മലയിലേക്ക് കയറിച്ചെന്ന മോശയെ കാണാതായപ്പോൾ ഇസ്രായേൽ ജനം സ്വർണ്ണം കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു. വിഗ്രഹാരാധനയിലൂടെ നാം ദൈവപുത്രസ്ഥാനം നഷ്ടപ്പെടുത്തുകയാണ് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ വിവരിച്ചുതരുന്നു. ദൈവത്തിൻ്റെ തിരുനാളുകൾ എങ്ങനെ ആഘോഷിക്കണമെന്ന് ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. [പുറപ്പാട് 32 ലേവ്യർ 23 സങ്കീർത്തനങ്ങൾ 79] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanath...

Feb 15, 202522 min

ദിവസം 46: ധൂപന ബലിപീഠം സംബന്ധിച്ച് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അനുദിനബലികൾ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ തുടരുന്നു. ധൂപനബലിപീഠത്തെക്കുറിച്ചും പാപപരിഹാരത്തെക്കുറിച്ചും സാബത്താചരണത്തെക്കുറിച്ചും പുറപ്പാട് പുസ്തകത്തിലും വിശുദ്ധിയെക്കുറിച്ച് ലേവ്യരുടെ പുസ്തകത്തിലും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നമുക്ക് ശ്രവിക്കാം. [പുറപ്പാട് 30-31 ലേവ്യർ 22 സങ്കീർത്തനങ്ങൾ 115] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #...

Feb 14, 202522 min

ദിവസം 45: പുരോഹിത അഭിഷേകക്രമങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

നാല്പത്തിയഞ്ചാമത്തെ ദിവസം നാം വായിക്കുന്നത്, പുരോഹിതരുടെ അഭിഷേക കർമ്മങ്ങളെയും അനുദിനബലികളെയും സംബന്ധിച്ചുള്ള വിശദമായ മാർഗ്ഗരേഖകളും സൂക്ഷ്‌മമായ നിർദേശങ്ങളും കർത്താവ് മോശയ്ക്കു നൽകുന്ന പാഠഭാഗമാണ്. പുരോഹിതർ മലിനരാകാതെ നിലനിൽക്കാനുമുള്ള നിർദേശങ്ങളും അഹറോൻ്റെ തലമുറകൾ പാലിക്കേണ്ട ശുദ്ധിയെപ്പറ്റിയും ഇന്ന് വായിച്ചു കേൾക്കാം. [പുറപ്പാട് 29 ലേവ്യർ 21 സങ്കീർത്തനങ്ങൾ 119:121-176] — BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frd...

Feb 13, 202522 min

ദിവസം 44: ബലിപീഠ നിർമാണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കർത്താവായ ദൈവം ഇസ്രായേൽ ജനത്തോട് തൻ്റെ ആലയത്തിലെ ബലിപീഠം എങ്ങനെ പണിയണം എന്നുള്ള നിർദ്ദേശങ്ങൾ കൊടുക്കുന്നു. ഒപ്പം, പുരോഹിത വസ്ത്രങ്ങളെ കുറിച്ചുള്ള വിശദമായ വിശദീകരണങ്ങൾ നമ്മൾ വായിക്കുന്നു. പുരോഹിത വസ്ത്രങ്ങൾ പുരോഹിതൻ്റെ മഹത്വത്തെക്കാൾ ദൈവത്തിൻ്റെ വലിപ്പത്തെയും മഹത്വത്തെയുമാണ് സൂചിപ്പിക്കുന്നത് എന്ന വിചിന്തനം ഡാനിയേൽ അച്ചൻ നാല്പത്തി നാലാമത്തെ ദിവസത്തിൽ വിവരിക്കുന്നു. [പുറപ്പാട് 27-28 ലേവ്യർ 20 സങ്കീർത്തനങ്ങൾ 119:57-120] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാന...

Feb 13, 202528 min

ദിവസം 43: ആരാധനാലയനിർമ്മാണ നിർദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവമായ കർത്താവിനെ ആരാധിക്കാനുള്ള ആലയനിർമാണക്രമങ്ങളും വിശദമായ നിർദേശങ്ങളും ഉപയോഗിക്കേണ്ട വസ്‌തുവകകളുടെ സൂക്ഷ്മവിവരണങ്ങളുമാണ് നാല്പത്തിമൂന്നാം ദിവസം പുറപ്പാട് പുസ്തകത്തിൽ നിന്നും നാം വായിക്കുന്നത്. ഇസ്രായേല്യർ പരിശുദ്ധരായിരിക്കുവാൻ ആഹ്വാനം ചെയ്യുന്ന കർത്താവ്, സമൂഹത്തിൽ പാലിക്കേണ്ട പെരുമാറ്റരീതികളും സത്കൃത്യങ്ങളും ചട്ടങ്ങളും ന്യായപ്രമാണങ്ങളും മോശവഴിയായി പകർന്നുകൊടുക്കുന്ന ലേവ്യരുടെ പുസ്തകത്തിൽ നിന്നുള്ള വായനയും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 25-26 ലേവ്യർ 19 സങ്കീർത്തനങ്ങൾ 119:1-56] — BIY INDIA LINK...

Feb 11, 202530 min

ദിവസം 42: സീനായ് ഉടമ്പടി ഉറപ്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേൽ ജനതയുമായി കർത്താവ് സ്ഥാപിക്കുന്ന സീനായ് ഉടമ്പടി വ്യവസ്ഥകൾ ജനം വായിച്ചുകേട്ട് അവയെല്ലാം അനുസരിച്ചുകൊള്ളാമെന്നു സമ്മതിക്കുന്ന വചനഭാഗം ഇന്ന് നാം ശ്രവിക്കുന്നു. ഇസ്രായേല്യർക്ക് ലൈംഗിക ധാർമികത പകർന്നുകൊടുക്കുന്ന വചനഭാഗം ലേവ്യരുടെ പുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. [പുറപ്പാട് 24 ലേവ്യർ 17-18 സങ്കീർത്തനങ്ങൾ 78] — BIY INDIA LINKS— 🔸🔸Official Bible in a Year 🔸 Reading Plan 🔸 : https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #...

Feb 10, 202527 min

ദിവസം 41: സാബത്തും ഉത്സവങ്ങളും -ഉപദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

വാഗ്ദത്തദേശത്തു പാലിക്കേണ്ട ധാർമ്മിക വിഷയങ്ങൾ സംബന്ധിച്ചും സാബത്തു സംബന്ധിച്ചും വ്യവസ്ഥിതമായ മഹോത്സവങ്ങൾ സംബന്ധിച്ചുമുള്ള സാരോപദേശങ്ങളും നിർദേശങ്ങളും ഇസ്രായേൽ ജനത്തിന് പകർന്നു കൊടുക്കുന്ന പാഠഭാഗം നാല്പത്തിയൊന്നാം ദിവസം നാം വായിച്ചുകേൾക്കുന്നു. പാപപരിഹാരദിനം ആചരിക്കേണ്ട വിധവും രീതികളും ലേവ്യരുടെ പുസ്തകത്തിൽ വിശദീകരിക്കുന്നതും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 23 ലേവ്യർ 16 സങ്കീർത്തനങ്ങൾ 77] — BIY INDIA LINKS— 🔸BIY India website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #biblein...

Feb 09, 202521 min

ദിവസം 40: നഷ്ടപരിഹാരം, ധാർമിക വിഷയങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

നാല്പതാം ദിവസം നാം വായിക്കുന്നത്, നഷ്ടപരിഹാരങ്ങളെക്കുറിച്ചും, ധാർമിക വിഷയങ്ങൾ സംബന്ധിച്ചുമുള്ള പുറപ്പാട് പുസ്തകത്തിലെ പാഠഭാഗങ്ങളാണ്. ശരീരസ്രവങ്ങൾ മൂലമുള്ള മലിനതയെക്കുറിച്ചും പരിഹാരമാർഗങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ശരീരശുദ്ധി കാത്തു സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [പുറപ്പാട് 22, ലേവ്യർ 15 സങ്കീർത്തനങ്ങൾ 76] — BIY INDIA ON — 🔸 Instagram: https://www.instagram.com/biy.india/ FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew ...

Feb 08, 202516 min

ദിവസം 39: ന്യായപ്രമാണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേല്യർക്കുള്ള ദൈവപ്രമാണങ്ങൾ കൈമാറിയതിനുശേഷം, അടിമകളെയും മൃഗങ്ങളെയും സംബന്ധിച്ചു പാലിക്കേണ്ട ന്യായപ്രമാണങ്ങളും, വാഗ്ദത്തനാട്ടിലെത്തുമ്പോൾ അവരുടെ സാമൂഹ്യജീവിതത്തിന് ഉപകരിക്കുന്ന മാർഗ്ഗരേഖകളും നിർദേശങ്ങളും മുപ്പത്തിയൊമ്പതാം ദിവസം നാം വായിക്കുന്നു. ലേവ്യരുടെ പുസ്തകത്തിൽ നിന്ന് കുഷ്ഠരോഗത്തിൽ നിന്നുള്ള ശരീരശുദ്ധിയും ഭവനശുദ്ധിയും സംബന്ധിച്ച നിയമങ്ങളും നാം വായിക്കുന്നു. [പുറപ്പാട് 21, ലേവ്യർ 14, സങ്കീർത്തനങ്ങൾ 75] — BIY INDIA ON — 🔸 Twitter: https://x.com/BiyIndia FrDanielPoovannathil #ഡാനിയേൽഅച്ച...

Feb 07, 202523 min

ദിവസം 38: സീനായ് ഉടമ്പടിയും ദൈവപ്രമാണങ്ങളും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സീനായ് മലയുടെ അടിവാരത്തിൽ വെച്ച് ഇസ്രായേൽ ജനവുമായി ഒരു ഉടമ്പടിയിലേർപ്പെടാൻ ദൈവം ആഗ്രഹിക്കുന്നതും ജനത്തിൻ്റെ സമ്മതം മോശ ദൈവത്തെ അറിയിക്കുന്നതും തുടർന്ന് ദൈവപ്രമാണങ്ങൾ പ്രഖ്യാപിക്കുന്നതും പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നു. ത്വക് രോഗങ്ങളെപ്പറ്റിയും അവയുടെ ലക്ഷണങ്ങളും വസ്ത്രശുദ്ധിയും വിശദീകരിക്കുന്ന പാഠഭാഗവും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 19-20, ലേവ്യർ 13, സങ്കീർത്തനങ്ങൾ 74] — BIY INDIA ON — 🔸 Facebook: https://www.facebook.com/profile.php?id=61567061524479 FrDan...

Feb 06, 202526 min

ദിവസം 37: ജെത്രോയുടെ ഉപദേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേല്യ സമൂഹത്തിൻ്റെ യാത്രയ്ക്കിടയിൽ ജനത്തിന് ദാഹിച്ചപ്പോൾ പാറയിൽ നിന്ന് ജലം പുറപ്പെടുവിച്ച് അവർക്കു കുടിക്കാൻ കൊടുക്കുന്നതും അമലേക്യരുമായി യുദ്ധവും ചെയ്‌തപ്പോൾ കർത്താവിൻ്റെ കരം പ്രവർത്തിച്ചതും നാം മുപ്പത്തിയേഴാം ദിവസം വായിക്കുന്നു. ഒപ്പം മോശയുടെ ഭാരിച്ച ഉത്തരവാദിത്തം ലഘൂകരിക്കാൻ ജെത്രോ നൽകിയ ഉപദേശം മോശ പ്രാവർത്തികമാക്കുന്നതും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 17-18, ലേവ്യർ 12, സങ്കീർത്തനങ്ങൾ 73] — BIY INDIA ON — 🔸 Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-...

Feb 05, 202519 min

ദിവസം 36: മന്നാ വർഷിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കർത്താവിൻ്റെ മഹാഭുജത്തിൻ്റെ ശക്തിയാൽ ചെങ്കടൽ കടന്ന മോശയും ഇസ്രായേല്യരും ആലപിക്കുന്ന ഗാനവും മിരിയാമിൻ്റെ കീർത്തനവും, മാറായിലെ കയ്പുജലം മധുരമുള്ളതാകുന്നതും മന്നായും കാടപ്പക്ഷിയും വർഷിച്ച് ഇസ്രായേല്യരുടെ പരാതി പരിഹരിക്കുന്നതും നാം മുപ്പത്തിയാറാം ദിവസം ശ്രവിക്കുന്നു. ഭൂമിയിലെ സകല ജീവികളിലും നിന്ന് ഭക്ഷിക്കാവുന്നവയും വർജിക്കേണ്ടവയും ലേവ്യരുടെ പുസ്തകത്തിൽ നിന്ന് നാം വായിക്കുന്നു. [പുറപ്പാട് 15-16, ലേവ്യർ 11, സങ്കീർത്തനങ്ങൾ 71 ] — BIY INDIA ON — 🔸 BIY Malyalam main website: https://www.biyindia.com/ F...

Feb 04, 202525 min

ദിവസം 35: ചെങ്കടൽ കടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേല്യരെ ഫറവോ വിട്ടയച്ചപ്പോൾ ചെങ്കടൽത്തീരത്തു ഫറവോയുടെ സൈന്യം ഇസ്രായേല്യരെ പിന്തുടർന്നെത്തുന്നു. കർത്താവിൻ്റെ കരബലത്താൽ ചെങ്കടൽ വിഭജിച്ചു ഇസ്രായേല്യരെ കടൽ കടത്തുന്നു; ഈജിപ്തു സൈന്യം മുഴുവനെയും കടൽ മൂടിക്കളയുന്നു. കർത്താവ് കല്പിച്ചതിനു വിരുദ്ധമായി ബലിപീഠത്തെ സമീപിച്ച അഹറോൻ്റെ പുത്രന്മാരെ അഗ്നി വിഴുങ്ങുന്നു. ദൈവാരാധന നടത്തേണ്ടത് ദൈവം ആഗ്രഹിക്കുന്ന വിധത്തിലാകണം എന്ന തത്വം ഡാനിയേൽ അച്ചനിൽ നിന്നും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 13-14, ലേവ്യർ 10, സങ്കീർത്തനങ്ങൾ 53] — BIY INDIA ON — 🔸 Subscribe: h...

Feb 03, 202520 min

ദിവസം 34: പെസഹാ ആചരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കർത്താവ് ഈജിപ്തിൽ വച്ച് മോശയോടും അഹറോനോടും അരുളിചെയ്തതനുസരിച്ചു ഇസ്രായേൽ ജനത പെസഹാ ആചരിച്ചു. അന്നേദിവസം ഈജിപ്തു നാട്ടിലെ ഓരോ ആദ്യജാതനെയും കർത്താവ് അർദ്ധരാത്രിയിൽ സംഹരിച്ചതിനെത്തുടർന്ന് ഫറവോ ഇസ്രായേല്യരെ വിട്ടയക്കുന്നു. നാനൂറ്റിമുപ്പതുവർഷത്തെ വാസത്തിനു ശേഷം ഇസ്രായേൽ ജനത ഈജിപ്തിൽ നിന്നും വാഗ്ദത്തദേശത്തേക്കുള്ള പലായനം തുടങ്ങുന്നു. [പുറപ്പാട് 12, ലേവ്യർ 9, സങ്കീർത്തനങ്ങൾ 114] — BIY INDIA ON — 🔸 Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #...

Feb 02, 202520 min

ദിവസം 33: കടിഞ്ഞൂൽ സംഹാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

തുടർച്ചയായ ഒൻപതു മഹാമാരികളാൽ പ്രഹരിക്കപ്പെട്ടിട്ടും ഇസ്രയേല്യരെ വിട്ടയയ്ക്കാതെ ഹൃദയം കഠിനമാക്കി ഫറവോ തുടരുമ്പോൾ പത്താമത്തെ വ്യാധിയിൽ ഫറവോ ജനങ്ങളെ ഒന്നാകെ വിട്ടയയ്ക്കും എന്ന് കർത്താവ് മോശയോട് അരുൾചെയ്യുന്നു. അതനുസരിച്ചു യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്താനും ഇസ്രായേല്യർക്ക് നിർദേശം നൽകുന്നു. അഹറോനെയും പുത്രന്മാരെയും പുരോഹിതാഭിഷേകം ചെയ്യുന്ന ഭാഗവും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. [പുറപ്പാട് 10-11, ലേവ്യർ 8, സങ്കീർത്തനങ്ങൾ 50] — BIY INDIA ON — 🔸 Twitter: https://x.com/BiyIndi...

Feb 01, 202521 min

ദിവസം 32: ഈജിപ്തിൽ ബാധകൾ തുടരുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേൽ ജനത്തെ വിട്ടയക്കാൻ ഫറവോ വീണ്ടും തയ്യാറാകാത്തതിനാൽ ബാധകൾ അയച്ചുകൊണ്ട് ഈജിപ്തിൽ കർത്താവ് അടയാളങ്ങളും അദ്‌ഭുതങ്ങളും വർധിപ്പിക്കുന്നു. ഏഴാം ബാധയായ കല്‌മഴ അവസാനിപ്പിച്ചാൽ ജനത്തെ വിട്ടയയ്ക്കാം എന്ന് ഫറവോ പറഞ്ഞെങ്കിലും ഫറവോയുടെ ഹൃദയം വീണ്ടും കഠിനമായി. ദൈവാരാധനയുടെ നിർദ്ദേശങ്ങളും അനുഷ്ഠാനവിധികളും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 9, ലേവ്യർ 7, സങ്കീർത്തനങ്ങൾ 49] — BIY INDIA ON — 🔸 Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #...

Jan 31, 202518 min

ദിവസം 31: ദൈവകരം ഈജിപ്തിനുമേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേൽ ജനത്തെ വിട്ടയക്കാനുള്ള മോശയുടെ അഭ്യർത്ഥന അവഗണിക്കുന്ന ഫറവോയ്‌ക്കെതിരെ കർത്താവിൻ്റെ കരം പ്രവർത്തിക്കുന്നു. അദ്‌ഭുതങ്ങളും അടയാളങ്ങളും വർദ്ധിപ്പിച്ച് ഈജിപ്ത്ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നു.വടി സർപ്പമായി മാറുന്നതും നൈൽ നദിജലം രക്തമായിമാറുന്നതും, തവളകൾ, പേൻ, ഈച്ച ഇവയുടെ ബാധകൾ കണ്ടിട്ടും ഫറവോയുടെ മനസ്സ് മാറുന്നില്ല, അവൻ്റെ ഹൃദയം കഠിനമായി തുടരുന്നു. ഈ മഹാമാരികളുടെ പിന്നിലുള്ള സാഹചര്യവും ചരിത്രവും നമുക്ക് ഇന്ന് ശ്രവിക്കാം. പുറപ്പാട് 8, ലേവ്യർ 6, സങ്കീർത്തനങ്ങൾ 48 — BIY INDIA ON — 🔸 Official Bi...

Jan 30, 202516 min

ദിവസം 30: മോശ വീണ്ടും ഫറവോയുടെ മുമ്പിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഫറവോയുടെ പ്രതികൂല നിലപാട് മനസ്സിലാക്കിയ മോശയെ കർത്താവ് വീണ്ടും ഫറവോയുടെ പക്കലേയ്ക്കയക്കുന്നു. കർത്താവിൻ്റെ ശക്തമായ കരം ഈജിപ്‌തിനുമേൽ പതിക്കുന്നു. അടയാളങ്ങളും അത്ഭുതങ്ങളും വർധിപ്പിക്കുന്നു. ലേവ്യരുടെ വംശാവലിചരിത്രവും മുപ്പതാം ദിവസം ഡാനിയേൽ അച്ഛനിൽ നിന്ന് ശ്രവിക്കാം. പുറപ്പാട് 6-7, ലേവ്യർ 5, സങ്കീർത്തനങ്ങൾ 47 — BIY INDIA ON — 🔸 BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdan...

Jan 29, 202521 min

ദിവസം 29: മോശ ഈജിപ്തിലേക്ക് മടങ്ങുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മോശയും കർത്താവുമായുള്ള സംഭാഷണം തുടരുന്നു. മോശയുടെ സംശയങ്ങൾക്ക് കർത്താവു ആധികാരികമായി മറുപടി പറയുന്നതോടൊപ്പം സഹോദരൻ അഹറോനെയും മോശയ്ക്കു സഹായമായി നിയമിക്കുന്നു. കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് മോശ ഈജിപ്തിലേക്ക് മടങ്ങി അഹറോനോടൊപ്പം ഇസ്രായേലിലെ ശ്രേഷ്ഠന്മാരെ. കാണുന്നു. കർത്താവു മോശയോടുപറഞ്ഞ വചനങ്ങൾ പ്രഖ്യാപിക്കുകയും അടയാളങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ ജനം വിശ്വസിക്കുന്നു. പുറപ്പാട് 4-5, ലേവ്യർ 4, സങ്കീർത്തനങ്ങൾ 46 — BIY INDIA — 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil ...

Jan 28, 202525 min

ദിവസം 28: ദൈവം മോശയെ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഈജിപ്‌തിലെ അടിമത്തം മൂലം കഷ്ടപ്പെടുന്ന ഇസ്രായേല്യരുടെ നിലവിളി ശ്രവിച്ച ദൈവം അവരെ വിമോചിപ്പിക്കാനുള്ള ദൗത്യം മോശയെ ഏല്പിക്കുന്നു. ദൈവം മോശയോടുകൂടെ ഉണ്ടായിരിക്കും എന്ന് ഉറപ്പുനൽകുന്നു. കർത്താവിന് ബലിയർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളും ഇസ്രായേൽ ജനത്തിനും തലമുറകൾക്കുമായി നിർദ്ദേശിക്കുന്നതും ഇരുപത്തിയെട്ടാം ദിവസം നമുക്ക് ശ്രവിക്കാം. പുറപ്പാട് 3, ലേവ്യർ 3-4, സങ്കീർത്തനങ്ങൾ 45 — BIY INDIA — 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #bi...

Jan 27, 202518 min

ദിവസം 27: ഈജിപ്തിലെ അടിമത്തം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യാക്കോബും മക്കളും ഈജിപ്തിൽ എത്തിയശേഷമുള്ള ഇസ്രായേൽ ജനതയുടെ നാല് നൂറ്റാണ്ടുകളിലുണ്ടായ വർധനയും അവർ അനുഭവിച്ച അടിമത്തത്തിൻ്റെ കഷ്ടതകളും മോശയുടെ ജനനവും ജീവിതാരംഭവും പുറപ്പാട് പുസ്തകം ഒന്നും രണ്ടും അദ്ധ്യായങ്ങളിൽ നാം വായിക്കുന്നു. അടിമത്തം മൂലമുള്ള ഇസ്രായേല്യരുടെ മുറവിളി ദൈവം ശ്രവിക്കുന്നു. പീഢനങ്ങൾക്കിടയിലും കൂടുതൽ മക്കളെകൊടുത്തു ദൈവം ഇസ്രായേല്യരെ അനുഗ്രഹിക്കുന്നു. പുറപ്പാട് 1–2, ലേവ്യർ 1, സങ്കീർത്തനങ്ങൾ 44 — BIY INDIA — 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേ...

Jan 26, 202519 min

Intro to 'Egypt and Exodus'- 'ഈജിപ്തും പുറപ്പാടും' | Fr. Daniel Poovannathil

Congratulations on completing the period of the Patriachs! Today, two of our team members join Daniel achan to explore the world of Egypt and Exodus. They discuss the common problems we encounter in this time period and how to understand in depth about the Divine covents. — BIY INDIA — 🔸Youtube: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi...

Jan 26, 202524 min

ദിവസം 26: യാക്കോബിൻ്റെ അനുഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യാക്കോബ് തൻ്റെ ജീവിതാവസാനം അടുത്തു എന്ന് മനസ്സിലാക്കിയപ്പോൾ മക്കളെ അടുത്ത് വിളിച്ച് അവരെ അനുഗ്രഹിക്കുന്നതും യാക്കോബിൻ്റെ മരണവും സംസ്‌കാരവും, തുടർന്ന്, ജോസഫ് സഹോദരന്മാരെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നതും പിന്നീട് ജോസഫിൻ്റെ മരണവും ഇരുപത്തിയാറാം ദിവസം നാം വായിക്കുന്നു. ജോബിൻ്റെ സഹനങ്ങൾക്കുശേഷം കർത്താവ് ജോബിനെ വളരെയധികം അനുഗ്രഹിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം. ഉല്പത്തി 49-50: ജോബ് 41-42: സങ്കീർത്തനങ്ങൾ 17 — BIY INDIA — 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil...

Jan 25, 202525 min

ദിവസം 25: എഫ്രായിമിനും മനാസ്സെയ്ക്കും അനുഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഫറവോയുടെ കല്പനപ്രകാരം യാക്കോബിനും മക്കൾക്കും ഈജിപ്ത് നാട്ടിലെ മെച്ചപ്പെട്ട ഒരു പ്രദേശം അവകാശമായി നല്കുന്നു. ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും ജോസഫ് ജനങ്ങൾക്ക് ധാന്യവും ഭക്ഷണവും നല്കുന്നു. യാക്കോബിൻ്റെ അന്ത്യാഭിലാഷം ജോസഫിനെ അറിയിക്കുന്നു. ജോസഫിൻ്റെ മക്കളായ എഫ്രായിമിനും മനാസ്സെയ്ക്കും യാക്കോബ് അനുഗ്രഹം നൽകുന്നു. ഇരുപത്തിയഞ്ചാം ദിവസം നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം. ഉല്പത്തി 47–48, ജോബ് 39–40, സങ്കീർത്തനങ്ങൾ 16 — BIY INDIA — 🔸Facebook: https://www.facebook.com/profile.php?id=615670615244...

Jan 24, 202522 min

ദിവസം 24: യാക്കോബും മക്കളും ഈജിപ്തിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജോസഫ്‌ തൻ്റെ സഹോദരന്മാർക്കു സ്വയം വെളിപ്പെടുത്തുകയും പിതാവായ യാക്കോബിനെയും മറ്റു കുടുംബാംഗങ്ങളെയും ഈജിപ്തിലേക്ക് കൊണ്ടുവരാൻ സഹോദരന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അതനുസരിച്ച് യാക്കോബും കുടുംബവും ഈജിപ്തിലെത്തി ജോസഫിനെ കാണുന്നു. തനിക്കു സംഭവിച്ചതെല്ലാം ദൈവത്തിൻ്റെ പദ്ധതിയാണെന്നു പറഞ്ഞ് സഹോദരന്മാരെ ആശ്വസിപ്പിക്കുന്ന ജോസഫിൻ്റെ മഹനീയ മാതൃക ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നത് ഇന്ന് നമുക്ക് ശ്രവിക്കാം. ഉല്പത്തി 45-46: ജോബ് 37-38 : സുഭാഷിതങ്ങൾ 4: 20 -27 — BIY INDIA — 🔸Official Bible in a Year മലയാളം Rea...

Jan 23, 202523 min

ദിവസം 23: ജോസഫ് സഹോദരന്മാരെ പരീക്ഷിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ബെഞ്ചമിനുമായിഈജിപ്തിലേക്ക് എത്തിയ സഹോദരന്മാരെ ജോസഫ് വീണ്ടും പരീക്ഷിക്കുന്നു. ആശയക്കുഴപ്പത്തിലായ സഹോദരന്മാർ, ബെഞ്ചമിനെക്കൂടാതെ യാക്കോബിൻ്റെ അടുത്തേക്ക് തിരികെ ചെന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുകൾ ജോസഫിനെ ബോധ്യപ്പെടുത്തുന്നു. ബെഞ്ചമിനു പകരം അടിമയാകാൻ യൂദാ തയ്യാറാകുന്ന സാഹചര്യം ഡാനിയേൽ അച്ചനിൽ നിന്നും നമുക്ക് ശ്രവിക്കാം. ഉല്പത്തി 43–44, ജോബ് 35–36, സുഭാഷിതങ്ങൾ 4:10-19 — BIY INDIA ON — 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanie...

Jan 22, 202525 min

ദിവസം 22: ജോസഫ് ഈജിപ്തിലെ മേലധികാരി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കാരാഗൃഹ വാസത്തിൽ നിന്ന് ഈജിപ്തിൻ്റെ മേലധികാരിയായി ജോസഫ് ഉയർത്തപ്പെടുന്നതും ക്ഷാമകാലം നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തുന്നതും സ്വന്തം സഹോദരന്മാരെ തിരിച്ചറിയുന്നതും ഇരുപത്തിരണ്ടാം ദിവസം നാം വായിക്കുന്നു. നമ്മുടെ നന്മ പ്രവർത്തികൾക്ക് തീർച്ചയായും പ്രതിഫലം ലഭിക്കുമെന്നുള്ള സന്ദേശവും ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം. ഉല്പത്തി 41-42, ജോബ് 33-34 : സുഭാഷിതങ്ങൾ 4 : 1-9 — BIY INDIA ON — 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoova...

Jan 21, 202531 min

ദിവസം 21: ജോസഫിൻ്റെ കാരാഗൃഹവാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പൊത്തിഫറിന് വിൽക്കപ്പെട്ട ജോസഫ് കാരാഗൃഹത്തിലടക്കപ്പെടുന്ന സാഹചര്യങ്ങളും സഹതടവുകാരുടെ സ്വപ്‌നങ്ങൾ വ്യാഖ്യാനിക്കുന്നതും ഇരുപത്തിയൊന്നാം ദിവസം നാം വായിക്കുന്നു. ദൈവതിരുമുൻപിൽ ശുദ്ധിയുള്ളവനായി ജീവിച്ച ജോസഫ് നേരിട്ട പ്രതിസന്ധികളിൽ ജോസഫിനൊപ്പം ദൈവം കൂടെയുണ്ടായിരുന്നു എന്ന വചനഭാഗവും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. ഉല്പത്തി 39-40: ജോബ് 31–32: സുഭാഷിതങ്ങൾ 3:33-35 — BIY INDIA ON — 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathil...

Jan 20, 202523 min

ദിവസം 20: യൂദായുടെ ജീവിതകഥ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യാക്കോബിൻ്റെ മകനായ യൂദായുടെ ജീവിതകാലത്തെ വിവിധ സന്ദർഭങ്ങളും യൂദായുടെ ബലഹീനതകളുടെ അനന്തര ഫലങ്ങളും ഇരുപതാം ദിവസം നാം ശ്രവിക്കുന്നു. ബലഹീനതകളുടെ മധ്യത്തിലും യൂദായും മക്കളും യേശുവിൻ്റെ വംശപരമ്പരയിലെ കണ്ണികളായി മാറിയ യാഥാർഥ്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [ഉല്പത്തി 38 ജോബ് 29–30 സുഭാഷിതങ്ങൾ 3:28-32] — BIY INDIA ON — 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan...

Jan 19, 202518 min

ദിവസം 19: പൂർവപിതാവായ ജോസഫ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യാക്കോബിൻ്റെ പ്രിയപുത്രനായ ജോസഫിനോടുള്ള വൈരാഗ്യം മൂലം സ്വന്തം സഹോദരന്മാർ തന്നെ മിദിയാൻകാരായ കച്ചവടക്കാർക്ക് ജോസഫിനെ വിൽക്കുന്നു. അവർ പിന്നീട് ഈജിപ്തിലെ ഫറവോയുടെ കാവൽപ്പടനായകനായ പൊത്തിഫറിന് വിൽക്കുന്നു. പൂർവപിതാവായ ജോസഫിൻ്റെ ചരിത്രത്തിൻ്റെ ആദ്യഭാഗം പത്തൊൻപതാം ദിവസം ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം. [ഉല്പത്തി 37 ജോബ് 27–28 സുഭാഷിതങ്ങൾ 3:25-27] — BIY INDIA — 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdaniel...

Jan 18, 202519 min
For the best experience, listen in Metacast app for iOS or Android