ചോരവീണ കാമ്പസ്
Jan 10, 2022•6 min
Episode description
ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്. സമൂഹപരിഛേദമായ കാമ്പസിൽ നിന്നാണ് ജനാധിപത്യചിന്തയും ബഹുസ്വര സംസ്കാരവും കുട്ടികൾ പഠിച്ചെടുക്കേണ്ടത്. നാടിന്‍റെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവാനുള്ള അവസരമായി കാമ്പസ് ജീവിതത്തെ മാറ്റിയെടുക്കാൻ രാഷ്ട്രീയനേതൃത്വത്തിന് ഇഛാശക്തിയുണ്ടെങ്കിൽ കഴിയും. ചികിത്സ വേണ്ടത്വിദ്യാർഥിരാഷ്ട്രീയത്തിനല്ല, നമ്മുടെ രാഷ്ട്രീയസംസ്കാരത്തിനാണെന്ന് ചൂണ്ടിക്കാട്ടുന്നു ഇന്നത്തെ എഡിറ്റോറിയൽ
For the best experience, listen in Metacast app for iOS or Android
